യാത്രക്കാരെ അമ്പരിപ്പിച്ചുകൊണ്ട് മുംബൈ സിഎസ്എംടി റെയിൽവേ സ്റ്റേഷനിലെ കൂറ്റൻ പൂക്കളം. വേറിട്ട ഈ പൂക്കളം ഓൾ മുംബൈ മലയാളി അസോസിയേഷൻ ആണ് ഇക്കുറിയും ഒരുക്കിയിരിക്കുന്നത്. യാത്രക്കാർക്ക് ദൃശ്യവിരുന്നായാണ് സിഎസ്എംടി സ്റ്റേഷനിൽ കൂറ്റൻ പൂക്കളം ഇട്ടത്. ഓൾ മുംബൈ മലയാളി അസോസിയേഷൻ തുടർച്ചയായ ഒൻപതാം വർഷമാണ് ഈ കൂറ്റൻ പൂക്കളം ഒരുക്കുന്നത്. ജനകീയ കൂട്ടായ്മയുടെ ഭാഗമായി നിരവധി പേർ വീട്ടിൽ നിന്ന് പൂക്കൾ മുറിച്ച് എത്തുകയും സ്റ്റേഷനിൽ എത്തുകയും ചെയ്തു. ഈ പൂക്കളം 2008 ലെ മുംബൈ ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്കുള്ള സമർപ്പണം കൂടിയാണ്
Read MoreDay: September 17, 2024
നടിയെ ആക്രമിച്ച കേസ്: പൾസർ സുനിക്ക് ജാമ്യം
ന്യൂഡൽഹി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ പ്രതി പൾസർ സുനിക്ക് ജാമ്യം. സുപ്രീം കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന സുനിക്ക് ആദ്യമായാണു ജാമ്യം ലഭിക്കുന്നത്. സുനിക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന സർക്കാർ എതിർത്തെങ്കിലും കോടതി ജാമ്യം നൽകുകയായിരുന്നു. അതിജീവിതയ്ക്കുനേരെ ഉണ്ടായത് അതിക്രൂരമായ ആക്രമണമാണെന്നും അപൂർവമായാണ് സംസ്ഥാനത്ത് ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുള്ളതെന്നും സർക്കാർ വാദിച്ചു. ദീലീപിന്റെ അഭിഭാഷകനാണ് വിചാരണ നീട്ടിക്കൊണ്ടു പോകുന്നത്. കേസിൽ നീതിപൂർവമായ വിചാരണ നടക്കുന്നില്ലെന്ന് പൾസർ സുനി കോടതിയിൽ വാദിച്ചു. 2017 ഫെബ്രുവരിയിലാണു കൊച്ചിയിൽ പ്രമുഖ നടി കാറിൽ ആക്രമിക്കപ്പെട്ടത്. 2017 ഫെബ്രുവരി 23 മുതല്‍ പള്‍സര്‍ സുനി റിമാന്‍ഡിലാണ്.
Read Moreവയനാട് ദുരിതാശ്വാസത്തിന്റെ വിശ്വാസ്യത തകർന്നു: സൗജന്യമായി കിട്ടിയ സ്ഥലത്താണ് മൃതദേഹം ദഹിപ്പിച്ചത്; വി. ഡി. സതീശൻ
കൊച്ചി: വയനാട് ദുരന്തത്തിൽ സർക്കാർ ചെലവാക്കിയ കണക്ക് പുറത്തുവന്ന വിഷയത്തിൽ പ്രതികരണമറിയിച്ച് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ. വയനാട് ദുരിതാശ്വാസത്തിന്റെ വിശ്വാസ്യത തകർന്നുവെന്ന് സതീശൻ ആരോപിച്ചു. സൗജന്യമായി കിട്ടിയ സ്ഥലത്താണ് മൃതദേഹം ദഹിപ്പിച്ചത്. എംഎൽഎയും സന്നദ്ധ പ്രവർത്തകരുമാണ് അത് ചെയ്തത്. കേന്ദ്ര സർക്കാരിന് കൊടുത്ത മെമ്മോറണ്ടമെന്ന് മുഖ്യമന്ത്രി പറയുന്നു. ഇന്നലെയാണോ ഇതു കൊടുക്കേണ്ടതെന്ന് അദ്ദേഹം ചോദിച്ചു. സർക്കാറിനൊപ്പമാണ് ഞങ്ങൾ. മെമ്മൊറാണ്ടം തയ്യാറാക്കേണ്ടത് ഇങ്ങനെ അല്ല. കിട്ടേണ്ട തുക കൂടി കിട്ടില്ല. സർക്കാർ പുനർവിചിന്തനം നടത്തണം. വലിയ അപാകത ഉണ്ടായി. സർക്കാരിനെ കുറ്റം പറയാനാണെങ്കിൽ വേറെ എന്തൊക്കെ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിൽ ഒരു സംസ്കാരം ഉണ്ടാക്കണം. സർക്കാർ പറയട്ടെ. അവർക്ക് പണം ആവശ്യമുണ്ട്. അഡ്വാൻസ് തുക കിട്ടിയിട്ടില്ല. സർക്കാരിന് ഒരു പരാതിയും ഇല്ല. പിന്നെ ഞങ്ങൾ പരാതിയുമായി എങ്ങനെ പോകുമെന്നും സതീശൻ പറഞ്ഞു. …
Read More74-ാം പിറന്നാൾ നിറവിൽ നരേന്ദ്രമോദി: ദാര്‍ശനികനായ നേതാവെന്ന് ബിജെപി നേതാക്കള്‍
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 74-ാം പിറന്നാൾ. “ഹായ് മുജെ സൗഗന്ധ് ഭാരത്, ഭുലു നാ ഏക് ക്ഷൺ തുജെ, രക്ത് കി ഹർ ബൂണ്ടി മേരി, ഹായ് മേരാ അർപാൻ തുജെ. 2014-ൽ ഭാരതത്തിന്റെ പ്രധാനമന്ത്രിയായി സ്ഥാനമേറ്റ മുതൽ നരേന്ദ്ര ദാമോദർദാസ് മോദി നടത്തിയ ഓരോ ചുവടിലും ഈ വാക്കുകൾ പ്രതിധ്വനിക്കുന്നു. രാജ്യത്തിന്റെ സാമ്പത്തിക ചലനാത്മകതയ്ക്കും ദേശീയ സുരക്ഷയ്ക്കും ശുചിത്വത്തിനും മികച്ച പരിഗണന നൽകുന്ന പുതിയ ഇന്ത്യയെപ്പറ്റിയുള്ള വീക്ഷണമാണ് മോദി പങ്കുവച്ചിട്ടുള്ളത്. ഇന്ന് ഒഡിഷയിലെത്തുന്ന മോദി സൈനിക വിദ്യാലയത്തിന്റെ പരിസരത്തുള്ള ഗഡകണ ചേരിയിലാണ് പിറന്നാള്‍ ദിനം ചെലവഴിക്കുക. വനിതകൾക്ക് 5 വർഷത്തേക്ക് അരലക്ഷം രൂപ നൽകുന്ന സുഭദ്ര യോജന പദ്ധതികൾ പ്രഖ്യാപിക്കും. ഒഡിഷയിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു ഇത്. ഭുവനേശ്വറിൽ പിഎം ആവാസ് പദ്ധതിയിലൂടെ നിർമ്മിച്ച 26 ലക്ഷം വീടുകളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും.
Read Moreട്രാക്ടർ കൊണ്ടുപോയാൽ ദേവി കോപിക്കും: ലോൺ ഏജന്റുമാർക്ക് മുന്നിൽ യുവതിയുടെ അഭ്യാസപ്രകടനം
ലോൺ എടുത്ത തുക അടയ്ക്കാത്തതിനെ തുടർന്ന് ട്രാക്ടർ പിടിച്ചെടുക്കാനെത്തിയ അധികൃതർക്ക് മുന്നിൽ ദേവി തന്റെ മേൽ പ്രവേശിച്ചതായി അഭിനയിച്ച് യുവതി. രാജസ്ഥാനിലെ ബൻസ്വാരയിലാണ് സംഭവം. ashokdamodar864 എന്ന ഉപയോക്താവാണ് സോഷ്യൽ മീഡിയയിൽ സംഭവത്തിന്റെ ദൃശ്യങ്ങൾ പങ്കുവച്ചിരിക്കുന്നത്. യുവതി വീഡിയോയിൽ നാടകീയമായാണ് പെരുമാറുന്നത്. ലോൺ ഏജന്റുമാരോട് അവർ കയർത്ത് സംസാരിക്കുന്നുമുണ്ട്. എടുത്ത ലോൺ തിരികെ അടയ്ക്കാത്തതിനെ തുടർന്ന് ലോൺ എടുത്ത് വാങ്ങിയ ട്രാക്ടർ കൊണ്ടുപോകാനാണ് ഏജന്റുമാർ യുവതിയുടെ അടുത്ത് വന്നത്. ഏജന്റുമാർ വന്നതിന് പിന്നാലെ യുവതി തന്റെ കൈകൾ ഉയർത്തി അവരെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ട്രാക്ടർ കൊണ്ടുപോയാൽ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടി വരും എന്നാണ് യുവതി ലോൺ ഏജന്റുമാരോട് പറയുന്നത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്. എന്തൊക്കെയാണ് സംഭവിക്കുന്നത്, ലോൺ എടുത്ത് ട്രാക്ടർ വാങ്ങിയിട്ട് തിരികെ അടക്കാതെ ഇങ്ങനെ ചെയ്യുന്നത് ശരിയാണോ എന്നും വീഡിയോയുടെ കാപ്ഷനില്‍…
Read Moreവയനാട് ദുരന്തം: പ്രചരിക്കുന്നത് വസ്തുതാവിരുദ്ധ കണക്കുകൾ; മുഖ്യമന്ത്രി
തിരുവനന്തപുരം: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് വിവിധ ഇനത്തില്‍ ചെലവഴിച്ച തുക എന്ന തരത്തില്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ദുരന്തത്തില്‍ അടിയന്തര അധികസഹായം ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിന് മെമ്മോറാണ്ടം സമര്‍പ്പിച്ചിരുന്നു. അതില്‍ വിവിധ വിഷയങ്ങള്‍ക്ക് ആവശ്യമായ ചെലവിന്റെ പ്രാഥമിക കണക്കുകള്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ആ കണക്കുകളെ, ദുരന്തമേഖലയില്‍ ചെലവഴിച്ച തുക എന്ന തരത്തിലാണ് മാധ്യമങ്ങള്‍ ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്. ഇത് അവാസ്തവമാണ്. ദേശീയ ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി തയാറാക്കിയ മെമ്മോറാണ്ടത്തിലെ ആവശ്യങ്ങളെയാണ് ഇങ്ങനെ തെറ്റായി അവതരിപ്പിക്കുന്നത്. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്രസഹായം നേടാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്കു തുരങ്കം വയ്ക്കുന്ന സമീപനമാണിത്. മാനദണ്ഡമനുസരിച്ച് പ്രതീക്ഷിത ചെലവുകളും വരാനിരിക്കുന്ന അധിക ചെലവുകളും അടക്കം ഉള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ച മെമ്മോറാണ്ടമാണ് ഹൈക്കോടതിയില്‍ നല്‍കിയത്. ആ മെമ്മോറാണ്ടത്തെ ഉദ്ധരിച്ചുകൊണ്ട് തെറ്റായ രീതിയില്‍ സംസ്ഥാന…
Read Moreപ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 74-ാം പിറന്നാൾ; ആഘോഷങ്ങളുമായി ബിജെപി
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 74-ാം പിറന്നാൾ. പിറന്നാളിനോട് അനുബന്ധിച്ച് ബിജെപി സംഘടിപ്പിക്കുന്ന ‘സേവാ പർവ്’ എന്ന ആഘോഷത്തിന് ഇന്ന് തുടക്കമാകും. ഇതിന്റെ ഭാഗമായി ബിജെപി പ്രവർത്തകർ രാജ്യത്തുടനീളം രക്തദാന ക്യാമ്പുകളും ശുചിത്വ ഡ്രൈവുകളും സംഘടിപ്പിക്കും. മോദിയുടെ 74-ാം ജന്മദിനത്തിൽ, ഒഡീഷ സന്ദർശനവും, ‘സുഭദ്ര യോജന’ ഉൾപ്പെടെയുള്ള പ്രധാന ക്ഷേമ പദ്ധതികളുടെ ഉദ്ഘാടനവും നടക്കും. കൂടാതെ, ഭുവനേശ്വറിലെ ഗഡകാനയിൽ 26 ലക്ഷം പ്രധാനമന്ത്രി ആവാസ് ഭവനങ്ങൾ അദ്ദേഹം ഉദ്ഘാടനം ചെയ്യും. ഭുവനേശ്വർ വിമാനത്താവളത്തിലെത്തിയ ശേഷം പ്രധാനമന്ത്രി മോദി ഭുവനേശ്വറിലെ സൈനിക് സ്കൂളിന് സമീപമുള്ള ഗഡകാന ചേരി പ്രദേശത്തേക്ക് പോകുമെന്ന് പോലീസ് കമ്മീഷണർ ഭുവനേശ്വർ സഞ്ജീവ് പാണ്ഡ അറിയിച്ചു. ഇന്ന് വിമാനത്താവളത്തിൽ എത്തുന്ന പ്രധാനമന്ത്രി, സൈനിക് സ്കൂളിന് സമീപമുള്ള ഗഡകാന പ്രദേശത്തേക്ക് സഞ്ചരിച്ച് നഗര സന്ദർശനം ആരംഭിക്കും. ഇവിടെ താമസിക്കുന്ന പ്രധാനമന്ത്രി ആവാസ് ഗുണഭോക്താക്കളുമായി അദ്ദേഹം സംവദിക്കാൻ സാധ്യതയുണ്ട്.…
Read Moreസോഷ്യൽ മീഡിയയിൽ വൈറലാകണം; ശവമായി നടുറോഡിൽ കിടന്ന് യുവാവ്
സമൂഹ മാധ്യമത്തിൽ ശ്രദ്ധിക്കപ്പെടാനായി കസ്ഗഞ്ച് ജില്ലയിലെ മുകേഷ് കുമാർ എന്ന യുവാവ് ചെയ്ത കാര്യമാണ് ഇപ്പോൾ ചർച്ചയാകുന്നത്. റോഡിൽ വെള്ള പുതച്ച്, കഴുത്തിൽ പൂമാല ചാർത്തി, മൂക്കിൽ പഞ്ഞിയും വച്ചാണ് ഇയാൾ റോഡിൽ കിടക്കുന്നത്. റോഡിൽ കിടക്കുന്ന മുകേഷിനെ കണ്ട് കുറച്ചുപേർ ഇയാൾക്കരികിൽ എത്തി. പിന്നാലെ ഇയാൾ ചാടി വീണ് എഴുന്നേറ്റ് മൂക്കിലെ പഞ്ഞി മാറ്റി ചിരിക്കുന്നത് വീഡിയോയിൽ കാണാം. ഈ ‘റീല്‍സ് സ്റ്റാറി’നെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന കുറിപ്പിനൊപ്പം എക്സില്‍ സംഭവത്തിന്റെ വിഡിയോ ഒരാള്‍ പങ്കുവച്ചിട്ടുണ്ട്. ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റാനായി മുകേഷ് ചെയ്തത് അങ്ങേയറ്റം കടന്ന കയ്യായിപ്പോയി എന്ന് എ.എസ്.പി രാജേഷ് ഭാരതി മാധ്യമങ്ങളോട് പറഞ്ഞു. സ്ഥലത്ത് ഓടിയെത്തിയ ആളുകൾ ആദ്യം കരുതിയത് ആരോ റോഡിൽ മരിച്ച് കിടക്കുകയാണെന്നാണ്. പിന്നാലെ ഇയാൾ ചാടി എഴുനേറ്റപ്പോഴാണ് തങ്ങൾ പറ്റിക്കപ്പെട്ടന്ന് മനസിലായത്. Ab bas yahi karna bacha tha…
Read Moreഎം പോക്സ് രോഗലക്ഷണം; വിദേശത്ത് നിന്നുമെത്തിയ യുവാവ് മഞ്ചേരി മെഡിക്കല്‍ കോളേജിൽ നിരീക്ഷണത്തിൽ
മലപ്പുറം: എം പോക്സ് രോഗലക്ഷണങ്ങളുമായി യുവാവിനെ മഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇയാളുടെ സ്രവ സാംപിൾ കോഴിക്കോട് മെഡിക്കൽ കോളജ് വൈറോളജി ലാബിലേക്ക് അയച്ചു. രോഗ ലക്ഷണങ്ങളുള്ള യുവാവ് നിരീക്ഷണത്തിൽ തുടരുകയാണ്. ഇന്നലെയാണ് വിദേശത്ത് നിന്നുമെത്തിയ യുവാവിനെ രോഗ ലക്ഷണണങ്ങളെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചത്. ആദ്യമായി രാജ്യത്ത് മങ്കി പോക്സ് സ്ഥിരീകരിച്ചതിന് പിന്നാലെ കേരളത്തില്‍ ആദ്യമായാണ് ഒരാളെ രോഗ ലക്ഷണങ്ങളോടെ നിരീക്ഷണത്തിലാക്കുന്നത്.
Read Moreനിപ: സമ്പർക്കപട്ടികയിലുള്ള ഒരാളടക്കം 49 പനി ബാധിതർ; കണ്ടെയ്മെന്റ് സോണുകളിൽ കർശന നിയന്ത്രണങ്ങൾ തുടരുന്നു
മലപ്പുറം: നിപ സ്ഥിരീകരിച്ച മലപ്പുറം തിരുവാലിയിൽ ആരോഗ്യ വകുപ്പ് ഇന്നും സർവേ തുടരും. രോഗലക്ഷണങ്ങളുള്ളവരെ കണ്ടെത്തുകയാണ് ലക്ഷ്യം. ഇന്നലെ നടത്തിയ സർവേയിൽ സമ്പർക്കപട്ടികയിലുള്ള ഒരാളടക്കം 49 പനി ബാധിതരെ കണ്ടെത്തിയിട്ടുണ്ട്. മരിച്ച വിദ്യാർഥിയുടെ റൂട്ട് മാപ്പ് ആരോഗ്യ വകുപ്പ് ഇന്നലെ പുറത്തുവിട്ടിരുന്നു. അതേസമയം, മലപ്പുറം ജില്ലയിലും പ്രത്യേകിച്ച് തിരുവാലി, മമ്പാട് പഞ്ചായത്തുകളിലെ കണ്ടെയ്മെൻ്റ് സോണായ വാർഡുകളിലും കർശന നിയന്ത്രണങ്ങൾ തുടരുകയാണ്.
Read More