യാത്രക്കാരെ അമ്പരിപ്പിച്ചുകൊണ്ട് മുംബൈ സിഎസ്എംടി റെയിൽവേ സ്റ്റേഷനിലെ കൂറ്റൻ പൂക്കളം. വേറിട്ട ഈ പൂക്കളം ഓൾ മുംബൈ മലയാളി അസോസിയേഷൻ ആണ് ഇക്കുറിയും ഒരുക്കിയിരിക്കുന്നത്.
യാത്രക്കാർക്ക് ദൃശ്യവിരുന്നായാണ് സിഎസ്എംടി സ്റ്റേഷനിൽ കൂറ്റൻ പൂക്കളം ഇട്ടത്. ഓൾ മുംബൈ മലയാളി അസോസിയേഷൻ തുടർച്ചയായ ഒൻപതാം വർഷമാണ് ഈ കൂറ്റൻ പൂക്കളം ഒരുക്കുന്നത്.
ജനകീയ കൂട്ടായ്മയുടെ ഭാഗമായി നിരവധി പേർ വീട്ടിൽ നിന്ന് പൂക്കൾ മുറിച്ച് എത്തുകയും സ്റ്റേഷനിൽ എത്തുകയും ചെയ്തു. ഈ പൂക്കളം 2008 ലെ മുംബൈ ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്കുള്ള സമർപ്പണം കൂടിയാണ്