പ്രേമിക്കുന്ന സമയത്ത് കമിതാക്കൾ വീട്ടുകാരുടെ കണ്ണ് വെട്ടിച്ച് പുറത്ത് കറങ്ങാനും സിനിമയ്ക്കുമൊക്കെ പോകാറുണ്ട്. തന്റെ കാമുകിയെ കാണാൻ അവളുടെ വീട്ടുകാർ അറിയാതെ എത്തിയ യുവാവിന്റെ വാർത്തയാണ് ഇപ്പോൾ വൈറലാകുന്നത്. ഭുവനേശ്വറിലാണ് സംഭവം. കാമുകിയുടെ വീട്ടുകാരറിയാതെ അവളുടെ വീട്ടിലെത്തിയ കാമുകനെ കാമുകി ഇരുന്പ് പെട്ടിക്കുള്ളിലൊളിപ്പിച്ചു വച്ചു. യുവതിയുടെ പെരുമാറ്റത്തിൽ എന്തോ പന്തികേടു തോന്നിയ മാതാപിതാക്കൾ കൂടുതൽ ചോദ്യം ചെയ്തപ്പോൾ യുവതി സത്യം വെളിപ്പെടുത്തി. തന്നെ കാണാനാണ് യുവാവ് എത്തിയതെന്നും പ്രശ്നം ഉണ്ടാക്കരുത് വീട്ടുകാരറിയാതെ തങ്ങൾ വിവാഹം ചെയ്തെന്നും യുവതി പറഞ്ഞു. ഒഡിയ ഭാഷയിലാണ് യുവതി സംസാരിക്കുന്നത്. സംഭവത്തിന്റെ വീഡിയോ എന്തായാലും സോഷ്യൽ മീഡിയയിൽ വൈറലാണ്. എന്തായാലും വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് വീഡിയോയ്ക്ക് കമന്റ് ചെയ്തിരിക്കുന്നത്. പരസ്പരം ഇഷ്ടപ്പെടുന്നവരാണ് ഒന്നിക്കേണ്ടത്. അതിനാൽ ഇവരുടെ ബന്ധത്തിൽ ആരും തടസം നിക്കരുതെന്നാണ് ഭൂരിഭാഗം ആളുകളും കമന്റ് ചെയ്തിരിക്കുന്നത്. A video that…
Read MoreDay: October 20, 2024
ഭർത്താവുമായി വഴക്കിട്ടു: ദേഷ്യത്തിൽ മക്കളെ 23 -ാം നിലയിലെ എസി യൂണിറ്റിന് മുകളിലിരുത്തി അമ്മ; വിമർശിച്ച് സോഷ്യൽ മീഡിയ
മാതാപിതാക്കൾ വഴക്കടിച്ചാൽ അത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് കുട്ടികളെ ആയിരിക്കും. പല സ്ഥലത്തും ദന്പതികൾ തമ്മിൽ വഴക്കിടുന്പോൾ ആ ദേഷ്യം കുട്ടികൾക്ക് മേൽ തീർക്കാറുമുണ്ട്. അത്തരത്തലൊരു വാർത്തയാണ് ചൈനയിൽ നിന്നും വരുന്നത്. മധ്യ ചൈനയിലെ ഒരു സ്ത്രീ അവരുടെ ഭർത്താവുമായി വഴക്കിട്ടശേഷം കുഞ്ഞുങ്ങളെ തങ്ങൾ താമസിക്കുന്ന 23 ാം നിലയിലെ ഫ്ലാറ്റിന്റെ പുറത്തുള്ള എസി യൂണിറ്റു മുകളിൽ കൊണ്ടിരുത്തി. യാതൊരു സുരക്ഷയുമില്ലാതെയാണ് അവർ കുട്ടികളെ അങ്ങനെ ഇരുത്തിയത്. കുട്ടികളുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ അയൽവാസിയാണ് നാട്ടുകാരോട് ഇക്കാര്യം അറിയിച്ചത്. കൂട്ടത്തിലൊരാൾ സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തുകയും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തു. വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് സ്ത്രീയെ വിമർശിച്ച് രംഗത്തെത്തിയത്. കുഞ്ഞുങ്ങൾക്ക് മേലുള്ള ഉപദ്രവും കുറ്റകരമാണ് ഈ സ്ത്രീക്ക് ശിക്ഷ വാങ്ങിക്കൊടുക്കണമെന്നാണ് പലരും കമന്റ് ചെയ്തത്.
Read Moreകൂറ്റൻ പാമ്പിനെ കഴുത്തിൽ ചുറ്റി പെൺകുട്ടി: വൈറലായി വീഡിയോ;വിമർശിച്ച് സൈബറിടം
പാന്പ് എന്ന് കേട്ടാൽ തന്നെ പലരും ഞെട്ടി ഓടാറുണ്ട്. അപ്പോഴാണ് പാന്പിനെ തോളിലിട്ട് വീഡിയോ എടുക്കുന്ന കൊച്ചുകുട്ടിയുടെ ദൃശ്യങ്ങൾ വൈറലാകുന്നത്. snakemasterexotics എന്ന യൂസറാണ് ഇതിന്റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഒരു കൊച്ചുപെൺകുട്ടി തന്റെ കഴുത്തിൽ ഒരു പടുകൂറ്റൻ പാന്പിനെ ചുറ്റുവച്ചിരിക്കുന്നതാണ് വീഡിയോ. പാമ്പ് ശാന്തമായി അവളുടെ കഴുത്തിലൂടെ ചുറ്റി ഷോൾഡറുകളിലേക്ക് ഇഴഞ്ഞ് പോകുന്നത് നമുക്ക് കാണാൻ സാധിക്കും. മൃഗങ്ങളുമായി മനുഷ്യന് നേരിട്ട് ഇടപെഴകാൻ സാധിക്കുന്ന സംവിധാനങ്ങളൊക്കെ വിദേശ രാജ്യങ്ങളിലൊക്കെ കാണാറുണ്ട്. പലരും വിഷമില്ലാത്ത പാമ്പുകളെ പെറ്റുകളായി വളർത്താറുമുണ്ട്. കുട്ടിയുടെ കഴുത്തിൽ ചുറ്റി വരിഞ്ഞിരിക്കുന്ന പാന്പിന് വിഷമില്ലന്ന് മനസിലാക്കാം. വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് വിമർശനവുമായി രംഗത്തെത്തിയത്. വിഷമില്ലാത്ത പാന്പാണെങ്കിലെന്താ കഴുത്തിൽ വലിഞ്ഞ് മുറുകി കുട്ടിക്ക് എന്തെങ്കിലും സംഭവിച്ചാലെന്ത് ചെയ്യുമെന്നാണ് പലരും കമൻര് ചെയ്തിരിക്കുന്നത്. View this post on Instagram…
Read Moreകൂറ്റൻ പാമ്പിനെ കഴുത്തിൽ ചുറ്റി പെൺകുട്ടി: വൈറലായി വീഡിയോ;വിമർശിച്ച് സൈബറിടം
പാന്പ് എന്ന് കേട്ടാൽ തന്നെ പലരും ഞെട്ടി ഓടാറുണ്ട്. അപ്പോഴാണ് പാന്പിനെ തോളിലിട്ട് വീഡിയോ എടുക്കുന്ന കൊച്ചുകുട്ടിയുടെ ദൃശ്യങ്ങൾ വൈറലാകുന്നത്. snakemasterexotics എന്ന യൂസറാണ് ഇതിന്റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഒരു കൊച്ചുപെൺകുട്ടി തന്റെ കഴുത്തിൽ ഒരു പടുകൂറ്റൻ പാന്പിനെ ചുറ്റുവച്ചിരിക്കുന്നതാണ് വീഡിയോ. പാമ്പ് ശാന്തമായി അവളുടെ കഴുത്തിലൂടെ ചുറ്റി ഷോൾഡറുകളിലേക്ക് ഇഴഞ്ഞ് പോകുന്നത് നമുക്ക് കാണാൻ സാധിക്കും. മൃഗങ്ങളുമായി മനുഷ്യന് നേരിട്ട് ഇടപെഴകാൻ സാധിക്കുന്ന സംവിധാനങ്ങളൊക്കെ വിദേശ രാജ്യങ്ങളിലൊക്കെ കാണാറുണ്ട്. പലരും വിഷമില്ലാത്ത പാമ്പുകളെ പെറ്റുകളായി വളർത്താറുമുണ്ട്. കുട്ടിയുടെ കഴുത്തിൽ ചുറ്റി വരിഞ്ഞിരിക്കുന്ന പാന്പിന് വിഷമില്ലന്ന് മനസിലാക്കാം. വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് വിമർശനവുമായി രംഗത്തെത്തിയത്. വിഷമില്ലാത്ത പാന്പാണെങ്കിലെന്താ കഴുത്തിൽ വലിഞ്ഞ് മുറുകി കുട്ടിക്ക് എന്തെങ്കിലും സംഭവിച്ചാലെന്ത് ചെയ്യുമെന്നാണ് പലരും കമൻര് ചെയ്തിരിക്കുന്നത്. View this post on Instagram…
Read Moreഅച്ഛനാണത്രേ, അച്ഛൻ… രണ്ടാമത് കുഞ്ഞ് പിറന്നതോടെ വീടുവിട്ടിറങ്ങി: മുറ്റത്ത് ടെന്റ് കെട്ടി താമസമാക്കി യുവാവ്
രണ്ടാമത് കുഞ്ഞ് ജനിച്ചതോടെ യുകെയിൽ യുവാവ് ചെയ്ത കാര്യമാണ് ഇപ്പോൾ വൈറലാകുന്നത്. കുഞ്ഞ് പിറന്നതോടെ യുവാവിന്റെ ഉത്തരവാദിത്വങ്ങളും വർധിച്ചു. ഓഫീസിലെ ജോലിയും വീട്ടിലെ ജോലിയും ഒന്നിച്ച് കൊണ്ടുപോകാൻ സാധിക്കാതെ വന്നതോടെ യുവാവ് വീട് വിട്ടിറങ്ങി പൂന്തോട്ടത്തിൽ ടെന്റ് കെട്ടി താമസമാക്കി. യുകെയിലെ കേംബ്രിഡ്ജിൽ താമസിക്കുന്ന അധ്യാപകൻ സ്റ്റുവർട്ടിനും ഭാര്യ ക്ലോ ഹാമിൽട്ടണും രണ്ടാമത്തെ കുഞ്ഞു പിറന്നത് അടുത്തിടെയാണ്. ഇവരുടെ മൂത്തകുട്ടി ഫാബിയന്‍ രണ്ടു വയസാണ് പ്രായം. എന്നാൽ രണ്ടാമത് ഒരു കുഞ്ഞ് കൂടി പിറന്നതോടെ രണ്ട് മക്കളെയും നോക്കുക എന്നത് വളരെ പ്രയാസമേറിയ കാര്യമായി. മക്കളെ വളർത്തുന്നതിൽ കഠിനമായ വെല്ലുവിളികൾ യുവാവ് നേരിട്ടു തുടങ്ങി. പ്രൊഫഷണൽ ജീവിതവും വ്യക്തിജീവിതവും ഒരുപോലെ കൊണ്ടുപോകാൻ സാധിക്കാതെ വന്നു. അതോടെ വീട് വിട്ടിറങ്ങാമെന്ന് തീരുമാനിക്കുകയായിരുന്നു. ഭാര്യയോടും മക്കളോടും ഒപ്പം ഒരുമിച്ച് ഒരു വീട്ടിൽ കഴിയാൻ ബുദ്ധിമുട്ടായി വന്നതോടെ സ്റ്റുവർട്ട് വീട്ടുമുറ്റത്തെ പൂന്തോട്ടത്തിൽ…
Read Moreനാഗ്പൂർ കോർപ്പറേഷന്റെ 197 കോടി രൂപയുടെ ഓർഡർ കെൽട്രോൺ സ്വന്തമാക്കി: സന്തോഷ വാർത്ത പങ്കുവച്ച് പി. രാജീവ്
കൊച്ചി: നാഗ്പൂർ കോർപ്പറേഷന്റെ 197 കോടി രൂപയുടെ ഓർഡർ കെൽട്രോൺ സ്വന്തമാക്കിയ സന്തോഷ വാർത്ത അറിയിച്ച് വ്യവസായ മന്ത്രി പി. രാജീവ്. കെൽട്രോൺ വികസിപ്പിച്ച ഇന്റലിജന്റ് ആൻഡ് ഇന്റഗ്രേറ്റഡ് ട്രാഫിക് മാനേജ്മെന്റ് സംവിധാനങ്ങൾ മഹാരാഷ്ട്ര സംസ്ഥാനത്തിലെ നാഗ്പൂർ മുനിസിപ്പൽ കോർപ്പറേഷനിൽ സ്ഥാപിക്കുന്നതിനുള്ള മെഗാ ഓർഡറാണ് ലഭിച്ചിരിക്കുന്നതെന്ന് മന്ത്രി അറിയിച്ചു. ഫേസ്ബുക്കിലാണ് ഇക്കാര്യം മന്ത്രി കുറിച്ചത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… എൽ ആൻഡ്ടിയെ മത്സരാധിഷ്ഠിത ടെൻഡറിൽ പരാജയപ്പെടുത്തി നാഗ്പൂർ കോർപ്പറേഷന്റെ 197 കോടി രൂപയുടെ ഓർഡർ കെൽട്രോൺ നേടിയെടുത്ത വിവരം അഭിമാനത്തോടെ പങ്കുവയ്ക്കുകയാണ്. കെൽട്രോൺ വികസിപ്പിച്ച ഇൻറലിജന്റ് ആൻഡ് ഇന്റഗ്രേറ്റഡ് ട്രാഫിക് മാനേജ്മെന്റ് സംവിധാനങ്ങൾ മഹാരാഷ്ട്ര സംസ്ഥാനത്തിലെ നാഗ്പൂർ മുനിസിപ്പൽ കോർപ്പറേഷനിൽ സ്ഥാപിക്കുന്നതിനുള്ള മെഗാ ഓർഡറാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. മത്സരാധിഷ്ഠിത ടെൻഡറിലൂടെ നേടിയ ഈ ഓർഡറിന്റെ അടിസ്ഥാനത്തിൽ, നാഗ്പൂരിലെ ഗതാഗത സുരക്ഷയുടെയും പരിപാലനത്തിന്റെയും മെഗാപദ്ധതിയുടെ ചുമതല കെൽട്രോൺ…
Read Moreഅലന് വാക്കറുടെ സംഗീത പരിപാടിക്കിടെ മൊബൈൽഫോൺ മോഷണം: നാല് പേർ അറസ്റ്റിൽ; 39 ഫോണുകളിൽ 23 എണ്ണം തിരികെ ലഭിച്ചു
കൊച്ചി: അലന് വാക്കറുടെ സംഗീത പരിപാടിക്കിടെ മൊബൈൽ ഫോൺ മോഷണക്കേസിൽ ഇതുവരെ നാല് പേർ അറസ്റ്റിലായെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമാലദിത്യ. ഇതിൽ രണ്ട് പേരെ കൊച്ചിയിൽ എത്തിച്ചു. ഡൽഹി സ്വദേശികളായ 4 അംഗസംഘവും മുംബൈയിൽ നിന്നുള്ള നാല് അംഗ സംഘവും ഉൾപ്പെടെയാണ് കവർച്ചയ്ക്ക് പിന്നിലെന്ന് കമ്മീഷണർ വ്യക്തമാക്കി. കാണാതായ ഫോണുകളുടെ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിയത്. 21 ഐ ഫോണുകളടക്കം 39 മൊബൈല്‍ ഫോണുകളാണ് കഴിഞ്ഞ ആറിന് ബോള്‍ഗാട്ടി പാലസില്‍ നടന്ന സംഗീത പരിപാടിക്കിടെ നഷ്ടമായത്. 2022ല്‍ ബംഗളൂരുവിലും മോഷണംപിടിയിലായ മൂന്നു പ്രതികളും സമാനരീതിയില്‍ ബംഗളൂരുവിലും മോഷണം നടത്തിയതായി പോലീസ് കണ്ടെത്തി. 2022ല്‍ ബംഗളൂരു ഫീനിക്സ് മാളില്‍ നടന്ന ഡിജെ ഷോയ്ക്കിടെയായിരുന്നു മോഷണം. ബംഗളൂരുവിലെ മാധേവപുരം പോലീസ് സ്റ്റേഷനിലാണ് ഇതുസംബന്ധിച്ച കേസ്. ഇവിടെനിന്നാണ് പ്രതികളെക്കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷണസംഘത്തിന് ലഭിച്ചത്. പ്രതികള്‍…
Read Moreനവീന്‍ ബാബു കൈക്കൂലി ചോദിച്ചെന്ന് പറഞ്ഞിട്ടില്ല: ദിവ്യയുടെ വാദങ്ങൾ തള്ളി ഗംഗാധരന്
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ മുൻകൂർ ജാമ്യഹർജിയിലെ പി.പി. ദിവ്യയുടെ ആരോപണങ്ങൾ തള്ളി റിട്ട. അധ്യാപകന് ഗംഗാധരൻ. എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന് പരാതി നല്‍കിയിട്ടില്ല. തന്റെ സ്ഥലത്ത് മണ്ണിട്ട് നികത്തുന്നതുമായി ബന്ധപ്പെട്ട് വില്ലേജ് ഓഫീസിൽ നിന്ന് നൽകിയ സ്റ്റോപ് മെമ്മോയ്ക്ക് എതിരേയാണ് പരാതി പറഞ്ഞതെന്നും ഗംഗാധരൻ വ്യക്തമാക്കി. നീതി തന്റെ ഭാഗത്തായിരുന്നിട്ടും തീര്‍പ്പ് വൈകി എന്നതായിരുന്നു തന്റെ ആക്ഷേപമെന്നും ഗംഗാധരൻ പറഞ്ഞു. എഡിഎമ്മിനെതിരെ ഗംഗാധരന് പരാതി നല്‍കിയിട്ടുണ്ടെന്നായിരുന്നു പി.പി. ദിവ്യയുടെ വാദം. ഫയലുകള്‍ വച്ചുതാമസിപ്പിക്കുന്നു എന്ന പരാതി നവീനെതിരെ നേരത്തെയും ഉണ്ടെന്നും ദിവ്യയുടെ മുന്‍കൂർ ജാമ്യഹര്‍ജിയില്‍ പറഞ്ഞിരുന്നു. ഫയല്‍ നീക്കം വേഗത്തില്‍ ചൂണ്ടിക്കാട്ടുകയായിരുന്നുവെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. ‘2024 സെപ്തംബര്‍ നാലിനാണ് ഞാന്‍ വിജിലന്‍സില്‍ പരാതി കൊടുക്കുന്നത്. പരാതി ആറു പേജുണ്ട്.കൈക്കൂലിയുമായി ബന്ധപ്പെട്ട് ഒന്നുമില്ല. കൈക്കൂലി ചോദിച്ചെന്ന ദിവ്യയുടെ വാദം തെറ്റാണ്. പരിഹരിക്കാമായിരുന്നിട്ടും നവീന്‍…
Read Moreഷാഫിക്ക് സിപിഎം വോട്ടുകൾ കൊടുത്തു എന്നല്ല സിപിഎമ്മിന് കിട്ടേണ്ട മതേതര വോട്ടുകൾ ഷാഫിക്ക് ലഭിച്ചു എന്നാണ് പറഞ്ഞത്: സിപിഎം വോട്ട് മറിച്ചെന്ന പരാമർശത്തിൽ തിരുത്തുമായി സരിൻ
പാലക്കാട്: സിപിഎം വോട്ടുമറിച്ചെന്ന പരാമർശത്തിൽ തിരുത്തുമായി എൽഡിഎഫ് സ്ഥാനാർഥി ഡോ. പി. സരിൻ. സിപിഎം ഷാഫിക്ക് വോട്ടുകൾ കൊടുത്തു എന്നല്ല താൻ പറഞ്ഞത്, സിപിഎമ്മിന് കിട്ടേണ്ട മതേതര വോട്ടുകൾ ഷാഫിക്ക് ലഭിച്ചു എന്നാണ് പറഞ്ഞതെന്ന് സരിൻ പറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതു വോട്ടുകൾ ലഭിച്ചതുകൊണ്ടാണ് ഷാഫി പറമ്പിൽ വിജയിച്ചത് എന്നായിരുന്നു സരിന്റെ പരാമർശം. കഴിഞ്ഞ തവണ ഇടതുപക്ഷം ഷാഫിയെ നിഷേധിക്കാൻ തീരുമാനിച്ചിരുന്നെകിൽ ബിജെപി ജയിച്ചേനെ. ഷാഫിക്ക് കഴിഞ്ഞ തവണ കിട്ടിയ ഇടതു വോട്ടുകൾ ഇത്തവണ നിഷേധിക്കുമെന്ന് സരിൻ പറഞ്ഞു. അന്ന് മത്സരിച്ച ഇടതു സ്ഥാനാർഥി സി. പി. പ്രമോദിന്റെ രാഷ്ട്രീയ നേരിനെയാണ് ഷാഫി പറമ്പിൽ വഞ്ചിച്ചത്. അതിൽ പ്രമോദിന് തെല്ലും കുറ്റബോധമില്ല. അതിനുള്ള കണക്ക് തീർക്കാൻ ഇടതു പ്രവർത്തകർ ഒരുങ്ങി കഴിഞ്ഞുവെന്നും സരിൻ കൂട്ടിച്ചേർത്തു. സി.പി പ്രമോദിനെ ഒപ്പം നിർത്തിയായിരുന്നു സരിന്റെ പ്രതികരണം.
Read Moreവിഎസ് കേരളത്തിന്റെ ചരിത്രപുരുഷൻ: ചില നേതാക്കൾ പാർട്ടി ചട്ടക്കൂടിനപ്പുറത്തേക്ക് ജനങ്ങളുടെ മനസിൽ ഇടം നേടും; വി.എസ് അച്യുതാനന്ദന് പിറന്നാൾ ആശംസകളുമായി പി.എസ്. ശ്രീധരൻപിള്ള
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി.എസ് അച്യുതാനന്ദന് പിറന്നാൾ ആശംസകളുമായി ബിജെപി നേതാവും ഗോവ ഗവർണറുമായ പി.എസ് ശ്രീധരൻപിള്ള. തിരുവനന്തപുരത്ത് വിഎസിന്റെ വസതിയിലെത്തിയാണ് അദ്ദേഹം പിറന്നാൾ ആശംസ നേർന്നത്. താൻ എല്ലായ്പ്പോഴും ആരാധാനയോടെ കാണുന്ന വ്യക്തിയാണ് വി. എസ്. രാഷ്ട്രീയമായി എതിർക്കുന്നവരെ ശത്രുവായി കാണാൻ പാടില്ല. എല്ലാവരിലുമുള്ള നന്മയെ സ്വാംശീകരിക്കാൻ ശ്രമിക്കണം അതുകൊണ്ടാണ് വി. എസിനെ കാണാനെത്തിയതെന്ന് ശ്രീധരൻപിള്ള പറഞ്ഞു. വി. എസ് കേരളത്തിന്റെ ചരിത്രപുരുഷനാണ്. ചില നേതാക്കൾ പാർട്ടി ചട്ടക്കൂടിനപ്പുറത്തേക്ക് ജനങ്ങളുടെ മനസിൽ ഇടം നേടും. അതുകൊണ്ടുതന്നെ വിഎസിനെ ആരാധനയോടെ കാണുന്നു എന്നും ശ്രീധരൻപിള്ള കൂട്ടിച്ചേർത്തു.
Read More