ന്യൂഡൽഹി: ജസ്റ്റീസ് സഞ്ജീവ് ഖന്നയെ സുപ്രീംകോടതി ചീഫ് ജസ്റ്റീസായി രാഷ്ട്രപതി ദ്രൗപതി മുർമു നിയമിച്ചു. നിലവിലെ ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. നവംബർ 11നാണ് സത്യപ്രതിജ്ഞ. സഞ്ജീവ് ഖന്നയെ അടുത്ത സുപ്രീംകോടതി ചീഫ് ജസ്റ്റീസായി നിയമിക്കുന്ന വിവരം കേന്ദ്രനിയമമന്ത്രി അർജുൻ റാം മേഘ്വാൾ എക്സിലൂടെ അറിയിച്ചു. 2025 മേയ് 13ന് വിരമിക്കുന്ന ജസ്റ്റീസ് സഞ്ജീവ് ഖന്ന ആറുമാസത്തിലേറെ ചീഫ് ജസ്റ്റീസ് പദവിയിലുണ്ടാകും. സുപ്രീംകോടതിയുടെ 51 -ാമത് ചീഫ് ജസ്റ്റീസായാണ് ഇദ്ദേഹം എത്തുന്നത്. ചന്ദ്രചൂഡ് കഴിഞ്ഞാൽ സുപ്രീംകോടതിയിലെ ഏറ്റവും സീനിയറായ ജഡ്ജിയാണ് ജസ്റ്റീസ് സഞ്ജീവ് ഖന്ന. ഡൽഹി ഹൈക്കോടതിയിൽനിന്ന് 2019ലാണ് ജസ്റ്റീസ് ഖന്ന സുപ്രീം കോടതി ജഡ്ജിയായത്. 1983ൽ ഡൽഹി ബാർ കൗൺസിലിൽ അഭിഭാഷകനായി. ജില്ലാ കോടതിയിലും ഡൽഹി ഹൈക്കോടതിയിലും പ്രാക്റ്റീസ് ചെയ്തു. ദീർഘകാലം ആദായനികുതി വകുപ്പിന്റെ സീനിയർ സ്റ്റാൻഡിംഗ് കോൺലായിരുന്നു. 2004 ൽ…
Read MoreDay: October 25, 2024
‘ദാന’ ചുഴലിക്കാറ്റ് കരതൊട്ടു: ഒഡീഷയിൽ മരങ്ങൾ കടപുഴകി മിന്നൽ പ്രളയ മുന്നറിയിപ്പ്
ഭുവനേശ്വർ: ഒഡീഷയിൽ പുരിക്കും സാഗര്‍ ദ്വീപിനും ഇടയിൽ തീവ്ര ചുഴലിക്കാറ്റായി “ദാന’ കരതൊട്ടു. മണിക്കൂറില്‍ 120 കിലോ മീറ്റര്‍ വരെ വേഗതയിലാണ് കാറ്റ് വീശിയടിക്കുന്നത്. നിരവധി മരങ്ങൾ കടപുഴകി. മിന്നൽ പ്രളയമുണ്ടാകുമെന്ന മുന്നറിയിപ്പുണ്ട്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ഭദ്രക്, കേന്ദ്രപ്പാറ, ബാലസോർ ഉൾപ്പടെയുള്ള മേഖലകളിൽ കനത്ത മഴയും കാറ്റും തുടരുകയാണ്. ഉച്ചയോടെ ചുഴലിക്കാറ്റിന്റെ ശക്തി കുറയുമെന്നാണ് കാലാവസ്ഥ പ്രവചനകേന്ദ്രം അറിയിച്ചിട്ടുള്ളത്. ആറു ലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിച്ചെന്നും ഏതു സാഹചര്യവും നേരിടാൻ തയാറാണെന്നും ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി അറിയിച്ചു. ചുഴലിക്കാറ്റിനെ പശ്ചാത്തലത്തിൽ 1600 ഗർഭിണികളെ ആരോഗ്യ കേന്ദ്രങ്ങളിലേക്കു മാറ്റിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടു സ്ഥിതിഗതികള്‍ വിലയിരുത്തി. പശ്ചിമ ബംഗാൾ തീരങ്ങളിലും ശക്തമായ കാറ്റാണുള്ളത്. കോൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ ഇന്നു രാവിലെ ഒന്പതുവരെ നിർത്തിവച്ചിരുന്നു. നിരവധി എക്സ്പ്രസ്, പാസഞ്ചർ ട്രെയിനുകൾ…
Read Moreപെണ്‍കുട്ടികളെ കമന്റടിച്ചു; എസ്എഫ്ഐക്കാര്‍ തെരുവില്‍ തമ്മിലടിച്ചു; സംഭവം അറിഞ്ഞെത്തിയ എസ്ഐക്കും കിട്ടി കുട്ടിനേതാക്കളുടെ മർദനം
പത്തനംതിട്ട: കാതോലിക്കറ്റ് കോളജിലെ എസ്എഫ്ഐക്കാര്‍ ചേരി തിരിഞ്ഞ് തമ്മിലടിച്ചു. കോളജില്‍ നിന്നു തുടങ്ങിയ സംഘര്‍ഷം പത്തനംതിട്ട ടൗണിലേക്കും നീണ്ടു. തടയാനെത്തിയ എസ്ഐക്ക് പരുക്ക്. പെണ്‍കുട്ടികളെ കമന്റടിച്ചതുമായി ബന്ധപ്പെട്ട വിഷയമാണ് അടിക്ക് കാരണമായതെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. കസ്റ്റഡിയിലെടുത്തു സ്റ്റേഷനിലെത്തിച്ചവർ അവിടെയും സംഘർഷമുണ്ടാക്കി. പോലീസിനെ അസഭ്യം പറയുകയും ചെയ്തു. കാതോലിക്കേറ്റ് കോളജിലെ എസ്എഫ്ഐ പ്രവര്‍ത്തകരായ പ്രമാടം കീഴേത്ത് വീട്ടില്‍ ആരോമല്‍ (23), താഴേടത്ത് വീട്ടില്‍ പ്രദീഷ് (22), മല്ലശേരി മറൂര്‍ കൃഷ്ണ വിലാസം ഹരികൃഷ്ണപിള്ള (23) എന്നിവര്‍ രാത്രി ഏഴേകാലോടെ ടൗണില്‍ മിനി സിവില്‍ സ്റ്റേഷനു മുന്നില്‍ കെട്ടിയിരുന്ന പന്തല്‍ അഴിക്കുമ്പോഴാണ് സംഘര്‍ഷം ഉണ്ടായത്. കോളജിലെ തന്നെ വിദ്യാർഥികളായ ഒരു സംഘം ഇവിടെയെത്തി ഇവരെ മർദിക്കുകയായിരുന്നുവെന്നു പറയുന്നു. പിന്നീട് കൂട്ട അടി നടന്നു. കൂട്ടയടി നടക്കുന്ന വിവരം അറിഞ്ഞ് എത്തിയ പോലീസ് മൂവരെയും ജീപ്പില്‍ കയറ്റാന്‍ ശ്രമിച്ചു. പോലീസുമായി…
Read Moreഅയോധ്യയില്‍ എഡിഎം വീട്ടില്‍ മരിച്ച നിലയില്‍: രക്തത്തിൽ കുളിച്ച നിലയിൽ മൃതദേഹം
ന്യൂഡൽഹി: അയോധ്യയില്‍ എഡിഎമ്മിനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കാണ്‍പുര്‍ സ്വദേശി സുര്‍ജീത് സിംഗാണ് മരിച്ചത്. മൃതദേഹം മുറിയിൽ ചോരയില്‍ കുളിച്ചനിലയിലായിരുന്നു. കോട്വാലി നഗറിലെ സുരസാരി കോളനി സിവിൽ ലൈനിൽ തനിച്ചായിരുന്നു സുര്‍ജീത് താമസിച്ചിരുന്നത്. വീട്ടിലെ ജോലിക്കാരിയാണ് മൃതദേഹം ആദ്യം കണ്ടത്. സംഭവമറിഞ്ഞയുടന്‍ പോലീസും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി. പ്രമേഹവും രക്തസമ്മര്ദവുമുള്ളയാളാണ് സുര്‍ജീത് എന്നും മസ്തിഷ്ക രക്തസ്രാവമാകാം മരണ കാരണമെന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന് ശേഷമേ സ്ഥിരീകരിക്കാനാകൂവെന്നും പോലീസ് അറിയിച്ചു. ഫോറന്‍സിക് സംഘം സ്ഥലത്തെത്തി സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.
Read Moreഒരു മയത്തിനൊക്കെ… ഒറ്റയിരിപ്പിൽ നാല് പെഗ് കഴിക്കും… ഭാര്യയുടെ കുടിയിൽ സഹികെട്ട് യുവാവ്
ഝാൻസി(യുപി): ഭാര്യ അമിതമദ്യപാനി ആണെന്നും തന്നെയും നിരന്തരം മദ്യപിക്കാൻ നിർബന്ധിക്കുകയാണെന്നുമുള്ള പരാതിയുമായി യുവാവ്. ഉത്തർപ്രദേശിലെ ഝാൻസിയിലാണു സംഭവം. രണ്ടു മാസം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. പെണ്ണു കാണലിനിടയിൽതന്നെ യുവതി മദ്യപിക്കുന്നതിനെക്കുറിച്ചു പറഞ്ഞിരുന്നു. പെണ്ണിനെ ഇഷ്ടപ്പെട്ട യുവാവ് അത് കുഴപ്പമില്ലെന്നു പറഞ്ഞ് വിവാഹത്തിനു സമ്മതിച്ചു. എന്നാൽ, ഹണിമൂൺ നാളുകളിൽതന്നെ ഭാര്യയുടെ കുടിയുടെ ഗൗരവം യുവാവ് മനസിലാക്കി. എല്ലാ ദിവസവും മദ്യപിക്കുന്ന ഭാര്യ ഒറ്റയിരിപ്പിൽ മൂന്നും നാലും പെഗ് കഴിക്കുമെന്നു മാത്രമല്ല, ഭർത്താവും തനിക്കൊപ്പം മദ്യപിക്കണമെന്നു ശാഠ്യവും പിടിച്ചു. മദ്യപിക്കാൻ ഇഷ്ടമല്ലാത്ത യുവാവിന് ഇത് താങ്ങാനായില്ല. വൈകാതെതന്നെ ഭാര്യയെ അവളുടെ വീട്ടിൽ കൊണ്ടുവിട്ടു. അതോടെ ഭർത്താവ് തന്നെ ഉപേക്ഷിച്ചെന്നു കാണിച്ച് യുവതി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പോലീസ് ഇരുവരെയും ഫാമിലി കൗൺസിലിംഗ് സെന്ററിലേക്ക് അയച്ചു. കൗൺസിലിംഗിൽ തന്റെ മദ്യപാനാസക്തി മറച്ചുവയ്ക്കാനൊന്നും യുവതി തയാറായില്ല. ഭർത്താവിന്റെ ആരോപണം സത്യമാണെന്ന്…
Read Moreകെഎസ്ഇബി ജീവനക്കാരുടെ അശ്രദ്ധ: പൊട്ടിക്കിടന്ന വൈദ്യുത കമ്പിയില്‍നിന്ന് ഷോക്കേറ്റ് കര്ഷകന് മരിച്ചു
എടത്വ: പാടശേഖരത്തിന്റെ പുറംബണ്ടില്‍ പൊട്ടിക്കിടന്ന വൈദ്യുത കമ്പിയില്‍നിന്ന് ഷോക്കേറ്റ് കര്ഷകന് മരിച്ചു. എടത്വ മരിയാപുരം കാഞ്ചിക്കല്‍ ബെന്നി ജോസഫ് (62) ആണ് മരിച്ചത്. ഇന്നലെ രാവിലെ ഒൻപതിന് ചെറുതന പഞ്ചായത്തിലെ നടുവിലെ പോച്ച ദേവസ്വംതുരുത്ത് പാടത്തുവച്ചാണ് അപകടം. പുഞ്ചകൃഷിയുമായി ബന്ധപ്പെട്ട് പാടത്ത് എത്തിയതായിരുന്നു കര്ഷകന്.ബുധനാഴ്ച രാത്രിയിലെ ശക്തമായ കാറ്റില്‍ വൈദ്യുത ലൈന്‍ പാടശേഖര പുറംബണ്ടില്‍ പൊട്ടി വീണിരുന്നു. ലൈന്‍ പൊട്ടി വീണതോടെ പ്രദേശവാസികള്‍ എടത്വ കെഎസ്ഇബി ഓഫീസില്‍ അറിയിച്ചെങ്കിലും ഫ്യൂസ് ഊരിമാറ്റാന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാര്‍ നിര്‍ദേശിക്കുകയായിരുന്നെന്ന് പ്രദേശവാസികള്‍ പറയുന്നു. ജീവനക്കാര്‍ നിര്‍ദേശിച്ചതനുസരിച്ച് നാട്ടുകാര്‍ ഫ്യൂസ് ഊരിമാറ്റിയെങ്കിലും ലൈനില്‍ വൈദ്യുതി പ്രവഹിച്ചിരുന്നു. രാവിലെ പാടത്തെത്തിയ ബെന്നി ജോസഫ് പൊട്ടിവീണ വൈദ്യുതി ലൈനില്‍ ചവട്ടി ഷോക്കേറ്റ് നിലത്ത് വീഴുകയായിരുന്നു. സമീപവാസികളുടെ അലര്‍ച്ചയെ ത്തുടര്‍ന്ന് ഓടിയെത്തിയ പാടശേഖര പമ്പിംഗ് ഡ്രൈവര്‍ ബിബീഷ് ഉടുതുണി ഉരിഞ്ഞെടുത്ത് വൈദ്യുത കമ്പിയില്‍ കൂട്ടിപ്പിടിച്ച് മാറ്റിയശേഷമാണ് കര്‍ഷകന്റെ…
Read Moreപെൺകുഞ്ഞുങ്ങളെ മാത്രം പ്രസവിച്ചതിന് ക്രൂരപീഡനം: യുവതി ജീവനൊടുക്കി; ഭർത്താവ് അറസ്റ്റിൽ
കൊപ്പാൾ (കർണാടക): പെൺകുട്ടികളെ പ്രസവിച്ചതിനെത്തുടർന്ന്, ഭർത്താവിന്റെ നിരന്തരപീഡനം സഹിക്കാൻ കഴിയാതെ യുവതി ജീവനൊടുക്കി. കർണാടക കൊപ്പാള്‍ ജില്ലയിലെ ചല്ലേരി ഗ്രാമത്തിലാണു സംഭവം. 26കാരിയായ ഹനുമവ്വയാണു ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനത്തെത്തുടർന്നു ജീവനൊടുക്കിയത്. യുവതിയുടെ അച്ഛന്റെ പരാതിയില്‍ ഭർത്താവ് ഗണേഷ് ഗുമ്മഗേരിയെ പോലീസ് അറസ്റ്റ് ചെയ്തു. ഹനുമവ്വയ്ക്കു മൂന്നു പെൺകുട്ടികളാണുള്ളത്. രണ്ടാമത്തെ പ്രസവത്തിലും പെൺകുട്ടി ജനിച്ചതോടെയാണു പ്രശ്നങ്ങള്‍ തുടങ്ങുന്നത്. രണ്ടു വർഷം മുമ്പാണു രണ്ടാമത്തെ പെണ്‍കുഞ്ഞിനു ഹനുമവ്വ ജന്മം നല്‍കിയത്. മൂന്നാമതും പെണ്‍കുഞ്ഞിനെ പ്രസവിച്ചതോടെ ഗണേഷ് കൊടിയ ശാരീരിക-മാനസിക പീഡനം ആരംഭിക്കുകയായിരുന്നു. ആൺകുട്ടിയെ പ്രസവിക്കാൻ കഴിയാത്തവൾ ശപിക്കപ്പെട്ടവളാണെന്നും ഗണേഷ് ആക്ഷേപിച്ചിരുന്നു. ഹനുമവ്വയുടെ അച്ഛനും കുടുംബാംഗങ്ങളും അയൽവാസികളും ഗണേഷിനെതിരേ പോലീസിൽ മൊഴി നൽകിയിട്ടുണ്ട്.
Read Moreഅത്രയും നേരം യുവാവ് അവളുടെ സൗന്ദര്യത്തെയും മനസിനെയും പുകഴ്ത്തിപ്പാടി: അക്കാര്യം പറഞ്ഞതോടെ പയ്യന്റെ മുഖം മാറി; വൈറലായി യുവതിയുടെ അനുഭവം
സ്ത്രീകൾ ഇപ്പോഴും അടുക്കളയിൽതന്നെ ആയിരിക്കണമെന്ന മനോഭാവമുള്ള പുരുഷൻമാർ ധാരാളമുണ്ട് ഇന്നത്തെ കാലത്തും. കാലമെത്ര പുരോഗമിച്ച് മുന്നോട്ട് പോയാലും ഇത്തരം ചിന്തകൾക്ക് യാതൊരു മാറ്റവുമുണ്ടാകില്ല. ഇത് അക്ഷരാർഥത്തിൽ അത് ശരിവയ്ക്കുന്ന അനുഭവവുമായി സ്വാതി എന്ന ചെറുപ്പക്കാരി രംഗത്ത്. മാട്രിമോണി ആപ്പ് വഴി പരിചയപ്പെട്ട യുവാവിനെ നേരിട്ട് കാണാനെത്തിയതായിരുന്നു സ്വാതി. യുവതിയെ കണ്ടതോടെ യുവാവ് ഫ്ലാറ്റ് ആയി എന്നുതന്നെ പറയാം. നീണ്ട നേരത്തെ സംഭാഷണത്തിനൊടുവിൽ തന്റെ പാചകത്തെ കുറിച്ചും യുവാവിനോട് മനസ് തുറക്കാമെന്ന് യുവതി കരുതി. തനിക്ക് പാചകംചെയ്യാൻ എല്ലാദിവസവും സാധിക്കില്ലന്ന് സ്വാതി പറഞ്ഞു. എന്നാൽ അതോടെ അത്രയും നേരം പുഞ്ചിരിയോടെ മാത്രം നിന്ന യുവാവിന്റെ മുഖം മാറി. വിവാഹം കഴിക്കണോ എന്നു പോലും സംശയമായി അയാൾക്ക്. ഇരുവരുടേയും മീറ്റ് അപ്പിനുശേഷം തിരികെ വീട്ടിലെത്തിയ യുവതി സമൂഹ മാധ്യമങ്ങളിൽ തനിക്കുണ്ടായ അനുഭവം കുറിച്ചു. സ്വാതി എഴുതുന്നത് ഇങ്ങനെ: ”അടുത്തിടെ മാട്രിമോണി…
Read Moreക്ഷേത്ര പരിപാടി കഴിഞ്ഞ് മടങ്ങിയെത്തിയപ്പോൾ ഔദ്യോഗിക വാഹനം കണ്ടില്ല; ഹനുമാൻ സ്വാമിയെ കാണാൻ ഓട്ടോയിൽ യാത്ര ചെയ്ത് സുരേഷ് ഗോപി
ഹരിപ്പാട്: പുരസ്കാരദാന ചടങ്ങിനെത്തിയ കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപിയുടെ ഔദ്യോഗിക വാഹനം കണ്ടില്ല. മന്ത്രി ഓട്ടോയിലായിരുന്നു പിന്നീട് യാത്ര ചെയ്തത്. മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ ആയില്യ മഹോത്സവത്തിനോടനുബന്ധിച്ചുള്ള നാഗരാജ പുരസ്കാര സമർപ്പണ ചടങ്ങ് ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു അദ്ദേഹം. വൈകിട്ട് 6.30ന് പുരസ്കാരദാനച്ചടങ്ങിനുശേഷം ക്ഷേത്രത്തിലെ ഇന്നലത്തെ പ്രധാന ചടങ്ങായ മഹാദീപകാഴ്ചയിൽ പങ്കെടുക്കാനും ക്ഷേത്രത്തിൽ ദർശനത്തിനായും പടിഞ്ഞാറ് ഭാഗത്തേക്ക് പോയി. ക്ഷേത്രത്തിൽ പോയി മടങ്ങിയെത്തിയപ്പോൾ ഔദ്യോഗിക വാഹനം ഉണ്ടായിരുന്നില്ല. തുടർന്ന് അവിടെ യാത്രക്കാരെ ഇറക്കാനായി എത്തിയ ഓട്ടോയിൽ കയറി അദ്ദേഹം പോവുകയായിരുന്നു. തൊട്ടുപിന്നാലെ ഔദ്യോഗി വാഹനവും പോലീസ് പൈലറ്റും എത്തി. പക്ഷേ അദ്ദേഹം സമീപത്തുള്ള ഹനുമാൻ സ്വാമി ക്ഷേത്രം വരെ ഓട്ടോയിൽ തന്നെയാണ് സഞ്ചരിച്ചത്.
Read Moreപ്രായപൂർത്തിയാകാത്ത മകള്‍ ഓടിക്കുന്ന സ്കൂട്ടറിന് പിന്നിലിരിക്കുന്ന് പോകുന്ന അച്ഛൻ; പിടിച്ച് അകത്തിടണമെന്ന് സോഷ്യൽ മീഡിയ
ലൈസെൻസ് ഇല്ലാതെ ആര് വണ്ടി ഓടിച്ചാലും കുറ്റകരമാണ്. 18 വയസിൽ താഴെ ആർക്കും ലൈസെൻസ് അനുവദിക്കുകയുമില്ല. ഇപ്പോഴിതാ പ്രായപൂർത്തിയാകാത്ത കുട്ടി അച്ഛനെയും പിന്നിലിരുത്തി സ്കൂട്ടർ ഓടിച്ചു പോകുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കൂടിപ്പോയാൽ പന്ത്രണ്ട് വയസ് അതിലപ്പുറം കുട്ടിക്ക് തോന്നുകയുമില്ല. പോരാത്തതിന് ഇരുവരുംഹെൽമെറ്റും വച്ചിട്ടില്ല. ഇതൊന്നും പോരാഞ്ഞിട്ട് തങ്ങളുടെ വീഡിയോ എടുക്കുന്നുണ്ടെന്നറിഞ്ഞ പിതാവ്, അഭിമാനപൂര്‍വ്വം തന്റെ മുഷ്ടി ചുരുട്ടി ലൈക്ക് എന്ന് ചിഹ്നം കാണിക്കുകയും ചെയ്യുന്നത് വീഡിയോയിൽ കാണാൻ സാധിക്കും. വീഡിയോ വൈറലായതിനു പിന്നാലെ നിരവധി ആളുകളാണ് കുട്ടിയുടെ പിനതാവിനെതിരേ സൈബർ അറ്റാക്ക് നടത്തുന്നത്. രൂക്ഷ വിമർശനവുമായി ധാരാളം ആളുകൾ രംഗത്തെത്തി. ഇങ്ങനെയാണോ മക്കളെ വളർത്തന്നത്? താനൊരു അച്ഛനാണോ എന്നു തുടങ്ങുന്നു വിമർശനങ്ങൾ. View this post on Instagram …
Read More