ക്ഷാമം ഉണ്ടാകുമെന്ന ഭയം ഇനി വേണ്ട; തമിഴ് നാട്ടിൽ നിന്നും ച​ര​ക്ക് വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി വി​ടു​ന്ന​തി​ന് ധാ​ര​ണ​യാ​യി

തി​രു​വ​ന​ന്ത​പു​രം: ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും ച​ര​ക്ക് വാ​ഹ​ന​ങ്ങ​ൾ കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്തി വി​ടു​ന്ന​തി​ന് ധാ​ര​ണ​യാ​യി . ജി​ല്ലാ ക​ള​ക്ട​ർ കെ.​ഗോ​പാ​ല​കൃ​ഷ്ണ​നും തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ എ​സ്പി. അ​ശോ​ക​നും ക​ന്യാ​കു​മാ​രി ജി​ല്ലാ ക​ള​ക്ട​ർ പ്ര​ശാ​ന്ത് എം ​വാ​ബ്നെ​യ​ർ, ക​ന്യാ​കു​മാ​രി എ​സ്പി എ​ൻ. ശ്രീ​നാ​ഥ് എ​ന്നി​വ​രു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് തീ​രു​മാ​ന​മാ​യ​ത്.

ഇ​ന്ന് മു​ത​ൽ ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും പ​ച്ച​ക്ക​റി, പ​ഴം, പാ​ൽ എ​ന്നീ​വ​യു​ടെ ലോ​റി​ക​ൾ അ​യ​ക്കാ​മെ​ന്ന് ക​ന്യാ​കു​മാ​രി ജി​ല്ലാ ക​ള​ക്ട​റും ക​ന്യാ​കു​മാ​രി എ​സ്പി​യും ഉ​റ​പ്പ് ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്.

ദി​നം പ്ര​തി 300 ൽ​പ​രം ലോ​റി​ക​ളാ​ണ് അ​മ​ര​വി​ള ചെ​ക്ക് പോ​സ്റ്റ് വ​ഴി തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് എ​ത്തി​ക്കൊ​ണ്ടി​രു​ന്ന​ത്. കേ​ര​ള​ത്തി​ൽ കൊ​റോ​ണ പ​ട​രു​ന്നു​വെ​ന്ന ആ​ശ​ങ്ക​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും ച​ര​ക്ക് വാ​ഹ​ന​ങ്ങ​ൾ അ​യ​ക്കാ​തി​രു​ന്ന​ത്.

Related posts

Leave a Comment