വാഷിംഗ്ടണ്‍: ലോകത്തിലെ തന്നെ എറ്റവും കരുത്തേറിയ റോക്കറ്റായ സ്പേസ് എക്സിന്റെ സ്റ്റാർഷിപ്പിന്റെ ആറാം പരീക്ഷണ വിക്ഷേപണം വിജയം. സ്പേസ് എക്സിന്റെ ടെക്സസിലെ സ്റ്റാര്‍ബേസ് കേന്ദ്രത്തിൽ നിന്ന് ഇന്ത്യൻ സമയം ഇന്ന് പുലര്‍ച്ചെ 3.30നാണ് സ്റ്റാര്‍ഷിപ്പ് വിക്ഷേപിച്ചത്. വിക്ഷേപണത്തിനുശേഷം സ്റ്റാര്‍ഷിപ്പിനെ സുരക്ഷിതമായി ഇന്ത്യൻ സമുദ്രത്തിൽ തിരിച്ചിറക്കി. നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്, സ്പേസ് എക്സ് സിഇഒ ഇലോൺ മസ്ക് എന്നിവർ വിക്ഷേപണം കാണാൻ എത്തിയിരുന്നു.കഴിഞ്ഞ ഒക്ടോബർ 13ന് നടന്ന സ്റ്റാർഷിപ്പിന്റെ അഞ്ചാം പരീക്ഷണ വിക്ഷേപണം വൻ വിജയമായിരുന്നു. റോക്കറ്റിന്റെ ബൂസ്റ്റർ തിരിച്ചിറക്കി കൂറ്റൻ യന്ത്രക്കൈകൾ വച്ച് പിടിച്ചെടുത്ത് ഇലോൺ മസ്കിന്റെ കന്പനി അന്ന് ചരിത്രം കുറിച്ചു. എന്നാല്‍ ഇത്തവണ വിക്ഷേപണ വാഹനത്തിന്റെ പടുകൂറ്റന്‍ ബൂസ്റ്റര്‍ ഭൂമിയിലെ യന്ത്രകൈ കൊണ്ട് വായുവില്‍ വച്ച് പിടികൂടാന്‍ സ്പേസ് എക്സ് ശ്രമിച്ചില്ല. ബഹിരാകാശത്ത് വച്ച് സ്റ്റാർഷിപ്പ് എഞ്ചിനുകൾ റീ സ്റ്റാർട്ട് ചെയ്യുന്ന…
Read MoreDay: November 20, 2024
‘അച്ഛന്റെ ചിതാഭസ്മത്തിൽ വളർത്തിയ കഞ്ചാവാണ് വലിക്കുന്നത്,: അങ്ങനെ അവസാന ആഗ്രഹവും നിറവേറ്റി മകൾ; വീഡിയോ വൈറൽ
യൂട്യൂബർ റോസന്ന പാൻസിനോ മരിച്ചുപോയ പിതാവിന് ആദരവ് അർപ്പിക്കുന്ന വീഡിയോ ആണ് കുറച്ച് ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ ചർച്ച ആകുന്നത്. 39കാരിയായ ഈ യുവതി വളരെ വ്യത്യസ്തമായ രീതിയിലാണ് തന്റെ പിതാവിന് ആദരവ് അർപ്പിക്കുന്നത്. ‘സ്മോക്കിംഗ് മൈ ഡെഡ് ഡാഡ്’ എന്ന് പേരിട്ട എപ്പിസോഡിലാണ് അവർ ഈ വ്യത്യസ്തമായ വീഡിയോ പങ്കുവച്ചത്. അച്ഛന്റെ ചിതാഭസ്മം ഇട്ടിരുന്ന പാത്രത്തിൽ വളർത്തിയ കഞ്ചാവ് വലിച്ചുകൊണ്ടാണ് പിതാവിനെ സ്മരിച്ചത്. അഞ്ച് വർഷം മുൻപാണ് യുവതിയുടെ അച്ഛൻ മരണപ്പെട്ടത്. അദ്ദേഹം മരിക്കുന്നതിനു മുൻപ് തന്നോട് ഇങ്ങനെ ഒരു ആഗ്രഹത്തെ കുറിച്ച് പറഞ്ഞിരുന്നു. അതിനാലാണ് അച്ഛന്റെ ചിതാഭസ്മത്തിൽ കഞ്ചാവ് വളർത്തിയതെന്നും റോസന്ന പറഞ്ഞു. ‘പാപ്പാ പിസ്സ’ എന്നാണ് അവൾ തന്റെ അച്ഛനെ വിളിച്ചിരുന്നത്. ആറ് വർഷത്തോളം ലുക്കീമിയ ബാധിതനായിരുന്നു അദ്ദേഹം. അച്ഛൻ അടിപൊളി ആയിരുന്നു, കുറച്ചൊരു വിപ്ലവകാരിയായിരുന്നു. അതുകൊണ്ടുതന്നെയാണ് ഈ ആഗ്രഹം പറഞ്ഞതുമെന്ന് റോസന്ന…
Read Moreമൂന്നാം ലോകമഹായുദ്ധം അടുത്തെത്തി! മുന്നറിയിപ്പുമായി യൂറോപ്യൻ രാജ്യങ്ങൾ
ലണ്ടൻ: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ രാജ്യങ്ങൾ തമ്മിലുള്ള സംഘർഷം അയവില്ലാതെ തുടരുന്ന സാഹചര്യത്തിൽ മൂന്നാം ലോക മഹായുദ്ധത്തിനുള്ള സാധ്യതയും ആണവായുധം പ്രയോഗിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ലെന്ന മുന്നറിയിപ്പുമായി യൂറോപ്യൻ രാജ്യങ്ങൾ. സ്വീഡൻ, നോർവെ, ഡെൻമാർക്ക്, ഫിൻലാൻഡ് തുടങ്ങിയ രാജ്യങ്ങളാണ് ജനങ്ങൾക്കു മുന്നറിയിപ്പുമായി രംഗത്തെത്തിയത്.ആഗോളതലത്തിൽ യുദ്ധഭീഷണി നിലനിൽക്കവേ രാജ്യത്തെ ജനങ്ങളോട് സുരക്ഷിതമായ ഇടം കണ്ടെത്തണമെന്നു ലഘുലേഖകളിലൂടെ സ്വീഡൻ അറിയിച്ചു. യുദ്ധം ഉൾപ്പെടെയുള്ള അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിനായി ഒരാഴ്ചത്തേക്ക് ആവശ്യമായ സാധനങ്ങൾ കരുതണമെന്നാണ് നോർവെ അറിയിച്ചിരിക്കുന്നത്. ഡെൻമാർക്ക് ഇതിനോടകംതന്നെ പൗരന്മാർക്ക് റേഷൻ, വെള്ളം, മരുന്നുകൾ എന്നിവ സംഭരിക്കാൻ ഇമെയിലുകൾ അയച്ചിട്ടുണ്ട്. പ്രതിസന്ധികളെ നേരിടാൻ തയാറെടുക്കണമെന്നാണു ഫിൻലൻഡിന്റെ മുന്നറിയിപ്പ്. പല നാറ്റോ രാജ്യങ്ങളും തങ്ങളുടെ പൗരന്മാരോട് യുദ്ധത്തിന് തയാറാകാൻ ആവശ്യപ്പെട്ടതായി റിപ്പോർട്ടുണ്ട്.
Read Moreപാക്കിസ്ഥാനിൽ ചാവേർ പൊട്ടിത്തെറിച്ചു 10 സൈനികർ മരിച്ചു
ഇസ്ലാമാബാദ്: വടക്കു പടിഞ്ഞാറൻ പാക്കിസ്ഥാനിൽ ചാവേറാക്രമണത്തിൽ 10 സൈനികർ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാൻ അതിർത്തിയിലുള്ള ചെക്ക് പോയിന്റിനു സമീപം സ്ഫോടകവസ്തു നിറച്ച വാഹനവുമായെത്തിയ ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തിൽ ഏഴു സൈനികർക്ക് പരിക്കേറ്റു. സ്ഫോടനത്തിൽ ചെക്ക്പോസ്റ്റിനും സൈനിക വാഹനങ്ങൾക്കും കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഹാഫിസ് ഗുൽ ബഹാദൂർ സായുധ സംഘം ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. ചാവേർ ആക്രമണം നടന്ന സ്ഥലത്ത് തിങ്കളാഴ്ച ഒൻപതു ഭീകരരെ സൈനികർ ഏറ്റുമുട്ടലിൽ വധിച്ചിരുന്നു.
Read Moreസയ്യിദ് മുഷ്താഖ് അലി ക്രിക്കറ്റ് ടൂർണമെന്റ്; കേരള ടീമിനെ സഞ്ജു നയിക്കും
തിരുവനന്തപുരം: സയ്യിദ് മുഷ്താഖ് അലി ക്രിക്കറ്റ് ടൂർണമെന്റിനുള്ള കേരള ടീമിനെ സഞ്ജു സാംസൺ നയിക്കും. ഈ മാസം 23 മുതൽ ഡിസംബർ മൂന്നുവരെയാണ് മത്സരങ്ങൾ. ഗ്രൂപ്പ് ഇയിൽ മുംബൈ, മഹാരാഷ്ട്ര, ഗോവ, ആന്ധ്ര, സർവീസസ്, നാഗാലാൻഡ് ടീമുകൾക്കൊപ്പമാണ് കേരളം. ടീം: സഞ്ജു സാംസൺ (ക്യാപ്റ്റൻ), സച്ചിൻ ബേബി, രോഹൻ കുന്നുമ്മൽ, ജലജ് സക്സേന, വിഷ്ണു വിനോദ്, മുഹമ്മദ് അസ്ഹറുദ്ദീൻ, ബേസിൽ തന്പി, സൽമാൻ നിസാർ, അബ്ദുൾ ബാസിദ്, അഖിൽ സ്കറിയ, എം. അജ്നാസ്, സിജോമോൻ ജോസഫ്, എസ്. മിഥുൻ, വൈശാഖ് ചന്ദ്രൻ, വിനോദ് കുമാർ, എൻ.പി. ബേസിൽ, എൻ.എം. ഷറഫുദ്ദീൻ, എം.ഡി. നിധീഷ്.
Read Moreഇന്ത്യ-ഓസ്ട്രോലിയ ടെസ്റ്റ്; അരങ്ങേറ്റം ഉറപ്പ്
പെർത്ത്: ഓസ്ട്രേലിയയ്ക്കെതിരേ വെള്ളിയാഴ്ച ആരംഭിക്കുന്ന ഒന്നാം ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യൻ സംഘത്തിൽ രണ്ടു താരങ്ങൾ അരങ്ങേറിയേക്കും. കുടുംബാവശ്യങ്ങളെത്തുടർന്ന് രോഹിത് ശർമ ടീമിൽ ചേരാത്തതും ശുഭ്മാൻ ഗില്ലിന്റെ പരിക്കും ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിൽ രണ്ട് വിടവ് ഉണ്ടാക്കിയിരിക്കുന്ന പശ്ചാത്തലത്തിലാണിത്. രോഹിത് ശർമയുടെ അഭാവത്തിൽ വൈസ് ക്യാപ്റ്റൻ ജസ്പ്രീത് ബുംറയാണ് പെർത്ത് ടെസ്റ്റിൽ ഇന്ത്യയെ നയിക്കുക. വെള്ളിയാഴ്ച ഇന്ത്യൻ സമയം രാവിലെ 7.50 മുതലാണ് ഒന്നാം ടെസ്റ്റ്. അഭിമന്യു /ദേവ്ദത്ത് രോഹിത് ശർമയുടെ അഭാവത്തിൽ യശസ്വി ജയ്സ്വാളിന് ഒപ്പം ഇന്ത്യയുടെ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുക ആരായിരിക്കും എന്നതാണ് സുപ്രധാന ചോദ്യം. കെ.എൽ. രാഹുൽ ആയിരുന്നു ഓപ്പണിംഗിൽ ജയ്സ്വാളിന്റെ ഒപ്പം ഇറങ്ങാനുള്ള ആദ്യ ചോയിസ്. എന്നാൽ, മൂന്നാം നന്പർ ബാറ്ററായ ശുഭ്മാൻ ഗിൽ പരിക്കേറ്റു പുറത്തായതോടെ രാഹുൽ തൽസ്ഥാനത്ത് ഇറങ്ങാനാണ് സാധ്യത. അതോടെ ഓപ്പണിംഗിൽ അഭിമന്യു ഈശ്വരൻ എത്തിയേക്കും. അതേസമയം, ഓപ്പണിംഗിൽ…
Read Moreസിനിമാ ജീവിതത്തിൽ എക്കാലത്തും നന്ദിയോടെ ഓർക്കാൻ കഴിയുന്ന ഒരു വ്യക്തിയാണ് ശ്രീനിവാസൻ: അദ്ദേഹത്തിന്റെ അനുഗ്രഹം എന്നും വേണമെന്ന് എപ്പോഴും തോന്നാറുണ്ട്; സംഗീത
സിനിമയിൽ സജീവമായ സമയത്തും മകളോടൊപ്പം യാത്ര ചെയ്തപ്പോഴും അഭിനയിക്കാൻ കഴിയാതെ പോയ ഒരുപാട് ചിത്രങ്ങളുണ്ടായിരുന്നു. കുടുംബത്തിനുവേണ്ടിയാണ് കുറച്ച് നാൾ സിനിമയിൽ നിന്നു മാറിനിന്നതെന്ന് സംഗീത. എന്റെ സിനിമാ ജീവിതത്തിൽ എക്കാലത്തും നന്ദിയോടെ ഓർക്കാൻ കഴിയുന്ന ഒരു വ്യക്തിയാണ് ശ്രീനിവാസൻ. അദ്ദേഹത്തിന്റെ അനുഗ്രഹം എനിക്ക് എന്നും വേണമെന്ന് എപ്പോഴും തോന്നാറുണ്ട്. അദ്ദേഹത്തോടൊപ്പം ചിന്താവിഷ്ടയായ ശ്യാമളയിൽ അഭിനയിക്കുമ്പോൾ ഞാൻ ചെറുപ്പമായിരുന്നു. അപ്പോൾ ആ കഥാപാത്രത്തിന്റെ ആഴമൊന്നും മനസിലായിരുന്നില്ല. സംവിധായകൻ പറഞ്ഞത് അതുപോലെ അഭിനയിച്ചു. പക്ഷെ ഇപ്പോഴാണ് ഞാൻ ആ കഥാപാത്രം ചെയ്തിരുന്നതെങ്കിൽ കുറച്ചും കൂടി മനോഹരമാക്കാമായിരുന്നു എന്നു മനസിലായത്. മലയാള സിനിമയിൽ തന്നെ എനിക്ക് ഏറെ ആരാധന തോന്നിയ വ്യക്തിയാണ് ശ്രീനിവാസൻ. ബുദ്ധിയുളള നടൻ എന്നുവേണമെങ്കിൽ അദ്ദേഹത്തെ പറയാം. സിനിമാജീവിതത്തിൽ ഞാൻ നല്ലൊരു ഇടവേള എടുത്തിരുന്നു. ചിലപ്പോഴൊക്കെ ഞാനൊരു അഭിനേത്രിയായിരുന്നുവെന്ന് മറന്നുപോയ സമയങ്ങളുണ്ട് എന്ന് സംഗീത.
Read Moreവീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെ മാനഭംഗപ്പെടുത്താൻ ശ്രമം; മധ്യവയസ്കൻ പോലീസ് പിടിയിൽ
മൂവാറ്റുപുഴ: വീട്ടമ്മയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. ദേവികുളം പള്ളിവാസൽ അന്പഴച്ചാൽ കുഴുപ്പിള്ളിൽ അലി(50)യെയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. വീട്ടമ്മ കുടുംബമായി താമസിക്കുന്ന വീട്ടിൽ കഴിഞ്ഞ ജൂലൈയിൽ അതിക്രമിച്ചു കയറി മാനഭംഗപ്പെടുത്താൻ ശ്രമിച്ചു എന്നാണ് കേസ്. വീട്ടമ്മ എതിർത്തതിനെ തുടർന്ന് ദേഹോപദ്രവം ഏൽപ്പിക്കുകയായിരുന്നു. പല പ്രാവശ്യം പ്രതി വീട്ടിൽ അതിക്രമിച്ചു കയറി ഭീഷണി മുഴക്കുകയും റോഡിൽ വച്ച് അപമാനിക്കുകയും ചെയ്തതായും പരാതിയുണ്ട്. അന്വേഷണ സംഘത്തിൽ എസ്ഐമാരായ റോജി ജോർജ്, പി.കെ. സാബു, വി.സി. സജി, എസ്സിപിഒ എം.ആർ ലിജേഷ് എന്നിവരാണ് ഉണ്ടായിരുന്നത്.
Read More‘തൊണ്ണൂറുകളെ ഓർമിപ്പിക്കുന്നതാണ് ഇപ്പോൾ ഇറങ്ങുന്ന മലയാള സിനിമകൾ: ഒരു പ്രേക്ഷക എന്ന നിലയിൽ അഭിമാനമുണ്ട്; അനന്യ
തൊണ്ണൂറുകളെ ഓർമിപ്പിക്കുന്നതാണ് ഇപ്പോൾ ഇറങ്ങുന്ന മലയാള സിനിമകൾ. പരീക്ഷണങ്ങൾ നടത്തുന്ന തിരക്കഥകൾ ഉണ്ടാകുന്നു എന്ന് അനന്യ. അതു മലയാളികളെ മാത്രമല്ല അദ്ഭുതപ്പെടുത്തുന്നത്. ലോക സിനിമ തന്നെ മലയാളത്തിലേക്ക് ഉറ്റുനോക്കുന്നതായാണ് എനിക്ക് തോന്നുന്നത്. പാൻ ഇന്ത്യനു മുകളിലേക്ക് പോകുന്നതായി പറയാം. അതുകൊണ്ട് ഒരു പ്രേക്ഷക എന്ന നിലയിൽ അഭിമാനമുണ്ട്. നമ്മുടെ ഭാഷയിൽ നല്ല സിനിമകളും നല്ല ചിന്തയും ആശയങ്ങളും നൂതന കലാസൃഷ്ടികൾ രൂപപ്പെടുന്നു. അതിൽ ഒത്തിരി സന്തോഷമുണ്ട്. സിനിമയുടെ ഭാഗമാകാൻ കഴിയുന്നത് വലിയ കാര്യമായി കരുതുന്നു എന്ന് അനന്യ പറഞ്ഞു.
Read Moreപുറംമോടി കണ്ട് ആരെയും അളക്കരുത്: തീപ്പെട്ടിക്കൂട് പോലൊരു വീട്, അകത്ത് കയറിയാലോ കണ്ണ് തള്ളി പുറത്ത് വരും; വീഡിയോ വൈറൽ
പുറംമോടി കണ്ട് ആരെയും വിലയിരുത്തരുതെന്ന് പറയാറില്ലേ. അതുപോലൊരു വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. arrickpaartalu എന്ന യൂസറാണ് ഇതിന്റെ വീഡിയോ ഇൻസ്റ്റഗാരാമിൽ പങ്കുവച്ചിരിക്കുന്നത്. മനോഹരമായ വീടിന്റെ അകത്തെ കാഴ്ചകളാണ് ഇത്. പുറമേ നിന്ന് നോക്കിയാൽ ഒരു തീപ്പെട്ടിക്കൂടെന്ന് തോന്നിക്കും അകത്തേക്ക് കയറിയപ്പോഴാണ് കണ്ണും മനസും നിറയുന്ന കാഴ്ച കണ്ടത്. ഷീറ്റിട്ട വീടാണ്. വാതിൽ പോലുമില്ല. പകരം കർട്ടൻ ഇട്ടിരിക്കയാണ്. കളർഫുള്ളായ ഒരു കർട്ടൻ തന്നെയാണ് ഇട്ടിരിക്കുന്നത്. ഒരു ബെഡ്റൂമാണ് പിന്നെ കാണുന്നത്. കർട്ടൻ മാറ്റുന്പോൾതന്നെ ഒരു ബുദ്ധന്റെ വലിയ ചിത്രമാണ് ചുമരിൽ കാണുന്നത്. ഒരു വലിയ കട്ടിലും ഫ്രിഡ്ജും അലമാരയും ഒക്കെ മുറിയിലുണ്ട്. മനോഹരമായ നിറങ്ങളാൽ തീർത്തിരിക്കുകയാമ് മുറിയുടെ ചുമരുകൾ. ഒരു ടിവിയും അക്വേറിയവും മുറിയിൽ കാണാം. ചുമരിൽ ഭാര്യയുടേയും ഭർത്താവിന്റേയും ചിത്രവും വച്ചിട്ടുണ്ട്. ആര് കണ്ടാലും അത്ഭുതത്തോടെ നോക്കിപ്പോകുന്ന മുറി തന്നെയാണ് ഇത്. വീഡിയോ…
Read More