കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്തിമഘട്ടത്തിലെത്തി നില്‍ക്കെ രാഷ്ട്രപതിക്ക് കത്തയച്ച് അതിജീവിത. മെമ്മറി കാര്‍ഡ് തുറന്നതില്‍ ഉത്തരവാദികള്‍ക്കെതിരെ നടപടിയില്ലെന്നു കാണിച്ചാണ് അതിജീവിത രാഷ്ട്രപതിക്ക് കത്തയച്ചത്. ചട്ട വിരുദ്ധമായി മെമ്മറി കാര്‍ഡ് തുറന്ന് പരിശോധിച്ചെന്ന് വ്യക്തമായിട്ടും നടപടിയുണ്ടായില്ല. ഹൈക്കോടതിക്കും സുപ്രീംകോടതിക്കും പരാതി നല്‍കിയിട്ടും നടപടിയില്ല. ജുഡീഷറിയുടെ ഭരണതലത്തിലാണ് നടപടിയെടുക്കേണ്ടത്. അതുണ്ടാകാത്താ സാഹചര്യത്തിലാണ് രാഷ്ട്രപതിക്ക് കത്ത് നല്‍കുന്നതെന്നും അതിജീവിതയുടെ കത്തില്‍ പറയുന്നു.
Read MoreDay: December 10, 2024
ട്രേഡിംഗ്; ലാഭം വാഗ്ദാനം ചെയ്ത് ഡോക്ടറുടെ നാലു കോടി തട്ടിയെടുത്തു; സൈബർ പോലീസിൽ പരാതി നൽകി ഡോക്ടർ
കൊച്ചി: ട്രേഡിംഗിലൂടെ വന്‍ ലാഭം വാഗ്ദാനം ചെയ്ത് യുവ ഡോക്ടറുടെ നാലു കോടി രൂപ തട്ടിയെടുത്തതായി പരാതി. വൈക്കത്തെ പ്രമുഖ ആശുപത്രിയിലെ ഡോക്ടറായ തൃപ്പൂണിത്തുറ സ്വദേശിയുടെ പരാതിയില്‍ കൊച്ചി സിറ്റി സൈബര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇക്കഴിഞ്ഞ നവംബര്‍ ആറു മുതല്‍ ഡിസംബര്‍ ആറു വരെയുള്ള കാലയളവിലാണ് ഡോക്ടര്‍ക്ക് പണം നഷ്ടമായത്. പഠനം പൂര്‍ത്തിയാക്കിയ ഡോക്ടര്‍ അടുത്തിടെയാണ് ജോലിയില്‍ പ്രവേശിച്ചത്. വരുമാനത്തില്‍ നിന്ന് കുറച്ചു പണം സമ്പാദ്യത്തിലേക്ക് മാറ്റണമെന്ന ലക്ഷ്യത്തോടെ യുവ ഡോക്ടര്‍ മ്യൂച്ചല്‍ ഫണ്ട് നിക്ഷേപങ്ങള്‍ അറിയാനായി ഗൂഗിളില്‍ തെരയുകയുണ്ടായി. ഈ സമയം ട്രേഡിംഗുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ കണ്ട ലിങ്ക് ക്ലിക്ക് ചെയ്തതോടെ ഒരു വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമായി. ഈ ഗ്രൂപ്പിലെ മറ്റംഗങ്ങള്‍ ഓരോ ദിവസവും ട്രേഡിംഗിലൂടെ ലഭിച്ച വന്‍ ലാഭക്കണക്കുകളായിരുന്നു ഷെയര്‍ ചെയ്തിരുന്നത്. തട്ടിപ്പ് സംഘം ട്രേഡിംഗിലൂടെ വന്‍ ലാഭം വാഗ്ദാനം ചെയ്ത്…
Read Moreകാനഡയിൽ ഇന്ത്യൻ വിദ്യാർഥിയുടെ മരണം; കൂടുതൽ വിവരങ്ങൾ പുറത്ത്
എഡ്മിന്റൻ: കാനഡയിലെ എഡ്മിന്റനിൽ ഇന്ത്യൻ വിദ്യാർഥി മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ട് എഡ്മിന്റൻ പോലീസ്. എഡ്മിന്റനിൽ അപ്പാർട്ട്മെന്റിൽ സെക്യൂരിറ്റി ജീവനക്കാരൻ കൂടിയായിരുന്ന ഹർഷൻദീപ് വെടിയേറ്റു മരിക്കുകയായിരുന്നു. സെക്യൂരിറ്റി ഗാർഡായി ജോലിയിൽ പ്രവേശിച്ച് മൂന്നാം ദിവസമാണ് ഹർഷൻദീപ് കൊല്ലപ്പെട്ടതെന്ന് പോലീസ് സ്ഥിരീകരിച്ചു. സ്റ്റുഡന്റ് വീസയിൽ ഒന്നര വർഷം മുമ്പ് കാനഡയിലെത്തിയ ഹരിയാന സ്വദേശിയായ ഹർഷൻദീപ് നോർക്വസ്റ്റ് കോളജ് വിദ്യാർഥിയാണ്. കഴിഞ്ഞ വെളളിയാഴ്ചയാണ് ഇരുപതുകാരനായ ഹർഷൻദീപ് വെടിയേറ്റു മരിച്ചത്. സംഭവത്തിൽ ഇവാൻ റെയ്ൻ (30) ജൂഡിത്ത് സോൾട്ടോ (30) എന്നിവരെ അറസ്റ്റ് ചെയ്തതായി എഡ്മിന്റൻ പോലീസ് അറിയിച്ചു. പ്രതികളിൽനിന്നു തോക്ക് കണ്ടെടുത്തതായും പോലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Read Moreഅക്രമം അസ്ഥിരതയുണ്ടാക്കുമെന്ന് ഇന്ത്യ; ഇടപെടരുതെന്നു ബംഗ്ലാദേശ്
ന്യൂഡൽഹി: ഹിന്ദുക്കൾക്കെതിരായ ആക്രമണത്തിൽ ബംഗ്ലാദേശ് നിലപാട് വ്യക്തമായി പറയണമെന്ന് ഇന്ത്യ. രാജ്യത്ത് അക്രമം തുടരുന്നത് മേഖലയിൽ അസ്ഥിരത ഉണ്ടാക്കുമെന്നും ബംഗ്ലാദേശ് ക്രിയാത്മക സമീപനം സ്വീകരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ബംഗ്ലാദേശ് സന്ദർശനത്തിനിടെ രാജ്യത്തെ ഇടക്കാല ഭരണാധികാരി മുഹമ്മദ് യൂനുസിനെ കണ്ട വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. അതേസമയം മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് അഭയം നൽകിയതിൽ ഇന്ത്യയോടുള്ള അതൃപ്തി മുഹമ്മദ് യൂനുസ് വിക്രം മിസ്രിയെ അറിയിച്ചു. തങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇന്ത്യ ഇടപെടരുതെന്ന് യൂനുസ് പറഞ്ഞതായും റിപ്പോർട്ടുണ്ട്. സന്ദർശനം പൂർത്തിയാക്കി വിക്രം മിസ്രി ഡൽഹിക്ക് മടങ്ങി.
Read Moreസിറിയയിലെ 250 കേന്ദ്രങ്ങളിൽ ഇസ്രയേൽ ആക്രമണം; സിറിയൻ വിമതസേനയെ അഭിനന്ദിച്ച് ഹമാസ്
ടെൽ അവീവ്: സിറിയയിൽ വിമതർ ഭരണം പിടിച്ചതിന് പിന്നാലെ ആക്രമണം കടുപ്പിച്ച് ഇസ്രയേൽ. പ്രസിഡന്റ് ബഷാർ അൽ അസദ് രാജ്യം വിട്ടതിന് പിന്നാലെ ഇസ്രയേൽ സിറിയയിലെ 250ലേറെ കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഡമാസ്കസ് ഉൾപ്പെടെ നാല് പ്രധാന നഗരങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. വിമാനത്താവളങ്ങൾക്കുനേരെയും ഇസ്രയേലിന്റെ ആക്രമണം ഉണ്ടായി. രണ്ട് പേർ കൊല്ലപ്പെടുകയും നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സിറിയയിലെ സൈനിക കേന്ദ്രങ്ങൾ തകർത്തുവെന്നും രാസായുധങ്ങളും മറ്റും മതതീവ്രവാദികളുടെ പക്കൽ എത്താതിരിക്കാനായിരുന്നു ആക്രമണമെന്നും ഇസ്രേലി വിദേശകാര്യ മന്ത്രി പറഞ്ഞു. ഹിസ്ബുള്ള ഭീകരസംഘത്തിന്റെ ഉറ്റ കൂട്ടാളിയായ അസാദിന്റെ പതനം ഇസ്രയേൽ ജനത സ്വാഗതം ചെയ്തു. അതേസമയം, സിറിയൻ വിമതസേനയെയും ജനങ്ങളെയും ഹമാസ് അഭിനന്ദിച്ചു.
Read Moreഡിജിറ്റല്‍ അറസ്റ്റിലാക്കി 85കാരന്റെ 17 ലക്ഷം തട്ടിയ കേസ്; അന്വേഷണസംഘം മുംബൈയിലേക്ക്
കൊച്ചി: ഡിജിറ്റല്‍ അറസ്റ്റിലാക്കി 85 കാരന്റെ 17 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ തുടരന്വേഷണത്തിന്റെ ഭാഗമായി അന്വേഷണ സംഘം ഇന്ന് മുംബൈയിലേക്ക് തിരിക്കും. മുംബൈയിലെ ഒരു ബാങ്കില്‍ നിന്ന് ചെക്ക് വഴി കുറച്ചു പണം പിന്‍വലിച്ചതായി കണ്ടെത്തിയ പശ്ചാത്തലത്തിലാണ് കൊച്ചി സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനിലെ അന്വേഷണ സംഘം മുംബൈയിലേക്ക് പോകുന്നത്. എറണാകുളം എളംകുളം സ്വദേശിക്കാണ് പണം നഷ്ടമായത്. ജെറ്റ് ഐര്‍വേസ് എംഡിയുമായി ചേര്‍ന്ന് നിങ്ങള്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ് സംഘം വയോധികനെ ബന്ധപ്പെട്ടത്. ഹൈദരാബാദ് ഹുമയൂണ്‍ പോലീസ് കേസെടുത്തിട്ടുണ്ടെന്നും ഉടനെ അറസ്റ്റ് ചെയ്യുമെന്നും അറിയിച്ചു. അക്കൗണ്ടിലെ മുഴുവന്‍ തുകയും ആര്‍ബിഐയ്ക്ക് പരിശോധിക്കുന്നതിനായി…
Read Moreപൈപ്പ് ബ്ലോക്കായതിനെത്തുടര്ന്ന് അറ്റകുറ്റപ്പണികൾക്കായി പൊട്ടിച്ചു: വീടിനുള്ളിലെ പൈപ്പിനുള്ളിൽ ആറു മാസം പ്രായമായ ഭ്രൂണം
ഗാസിയാബാദ്: വീട്ടിലെ പൈപ്പിനുള്ളില്‍നിന്ന് ആറു മാസം പ്രായമായ ഭ്രൂണം കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണു സംഭവം. ശുചിമുറിയിലെ പൈപ്പ് ബ്ലോക്കായതിനെത്തുടര്ന്ന് അറ്റകുറ്റപ്പണികൾക്കായി പൈപ്പ് പൊട്ടിച്ചപ്പോഴാണ് വീട്ടുടമ ദേവേന്ദ്ര ഭ്രൂണം കണ്ടെത്തിയത്. തുടർന്ന് ഇയാൾ ഇന്ദിരപുരം പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ദേവേന്ദ്ര വാടകയ്ക്കു നൽകുന്ന വീടാണിത്. ഒമ്പതു പേരാണ് ഇവിടെ താമസിക്കുന്നത്. ഇവരെ ചോദ്യം ചെയ്തതായും ഭ്രൂണം വിശദ പരിശോധനയ്ക്കു അയച്ചതായും പോലീസ് വ്യക്തമാക്കി. ഡിഎൻഎ പരിശോധനാഫലം ലഭ്യമായശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.
Read More“അമ്മ’ എക്സിക്യൂട്ടീവ് കമ്മിറ്റി പുനഃസംഘടിപ്പിക്കാന്‍ നീക്കം; കുടുംബസംഗമം ജനുവരി ആദ്യവാരം കൊച്ചിയില്‍
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനു പിന്നാലെ പിരിച്ചുവിട്ട താരസംഘടനയായ “അമ്മ’ എക്സിക്യൂട്ടീവ് കമ്മിറ്റി പുനഃസംഘടിപ്പിക്കാന്‍ നീക്കം. മൂന്നര മാസങ്ങള്‍ക്ക് ശേഷം അമ്മയെ പുനഃസംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് അഡ്ഹോക് കമ്മിറ്റി. അഡ്ഹോക് കമ്മിറ്റി നിയന്ത്രിക്കുന്ന അമ്മയുടെ കുടുംബ സംഗമം ജനുവരി ആദ്യവാരം കൊച്ചിയില്‍ നടക്കും. നടന്മാരായ സിദ്ദിഖും ജയസൂര്യയും ഇടവേള ബാബുവും അടക്കം പ്രമുഖര്‍ ലൈംഗിക പീഡനക്കേസുകളില്‍ പ്രതികളായതോടെയാണ് കഴിഞ്ഞ ഓഗസ്റ്റ് 27ന് അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള ഭാരവാഹികള്‍ കൂട്ടത്തോടെ രാജിവച്ചത്. എക്സിക്യുട്ടീവ് അംഗങ്ങളെ അഡ്ഹോക് കമ്മിറ്റിയാക്കിയാണ് നിലവില്‍ സംഘടനയുടെ പ്രവര്‍ത്തനം. രണ്ട് മാസത്തിനകം ജനറല്‍ ബോഡി ചേര്‍ന്ന് പുതിയ കമ്മിറ്റി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും നടന്നില്ല. ആദ്യ പരിപാടിയായി അമ്മയിലെ അംഗങ്ങളുടെ കുടുംബസംഗമം ജനുവരി നാലിന് കടവന്ത്രയില്‍ നടക്കും.
Read Moreശബരിമലയില്‍ നടന് ദിലീപിന്റെ വിഐപി സന്ദര്‍ശനം; സൗകര്യമൊരുക്കിയത് തങ്ങളല്ല; ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കുമെന്ന് പോലീസ് റിപ്പോര്‍ട്ട്
കൊച്ചി: നടന് ദിലീപിന് ശബരിമല സന്നിധാനത്ത് പ്രത്യേക പരിഗണന നല്കി ദര്‍ശന സൗകര്യം ഒരുക്കിയത് തങ്ങളല്ലെന്ന് ശബരിമല സ്പെഷല്‍ പോലീസ് ഓഫീസര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്കി. ദിലീപിന് പോലീസ് ഒരു സഹായവും ചെയ്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ദേവസ്വം ഗാര്‍ഡുകളാണ് നടന് മുന്‍നിരയില്‍ അവസരം ഒരുക്കിയത്. വിജിലന്‍സ് വിഭാഗം അന്വേഷണം നടത്തുന്നുണ്ട്. ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സോപാനത്തിനു മുന്നിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ചീഫ് കോര്‍ഡിനേറ്റര്‍ ഹൈക്കോടതിയില്‍ ഹാജരാക്കിയതിന് പിന്നാലെ രൂക്ഷ വിമര്‍ശനമാണ് ദേവസ്വം ബെഞ്ച് ഉയര്‍ത്തിയത്. എത്ര സമയം ദിലീപ് ഹരിവരാസനം സമയത്ത് സോപാനത്തില്‍ തുടര്‍ന്നുവെന്ന് ചോദ്യമുന്നയിച്ച ഹൈക്കോടതി ഇത് കാരണം മറ്റു ഭക്തര്‍ക്ക് മുന്നോട്ടു പോകാനായില്ലെന്നും കുറ്റപ്പെടുത്തിയിരുന്നു. പോലീസുകാരടക്കം അകമ്പടി പോയി നടന് തൊഴാന്‍ അവസരം നല്‍കിയത് എന്തിനെന്നായിരുന്നു കഴിഞ്ഞ ദിവസം കോടതി ചോദിച്ചത്. ഇതിലാണ് ദിലീപിന് തങ്ങള്‍ സൗകര്യം നല്‍കിയില്ലെന്ന്…
Read Moreമുഖ്യമന്ത്രി-ഗവർണർ പോരിൽ ബംഗാളിൽ ട്വിസ്റ്റ്
കോൽക്കത്ത: ബംഗാളിൽ ഗവർണർ -മുഖ്യമന്ത്രി സംഘർഷത്തിൽ മഞ്ഞുരുക്കം. ഒരിടവേളയ്ക്കുശേഷം മുഖ്യമന്ത്രി മമത ബാനർജി ഇന്നലെ വൈകുന്നേരം രാജ്ഭവനിലെത്തി മുക്കാൽ മണിക്കൂറോളം ഗവർണർ ഡോ. സിവി ആനന്ദബോസുമായി സൗഹൃദസംഭാഷണം നടത്തി. ഗവർണർ പദവിയിൽ മൂന്നാം വർഷത്തിലേക്ക് കടക്കുന്ന വേളയിൽ ഗവർണറുടെ ക്ഷണം സ്വീകരിച്ചാണ് മമത ഉപഹാരങ്ങളുമായി രാജ്ഭവന്റെ പടികയറിയത്. പ്രസന്നവദനയായി പൂച്ചെണ്ടും പട്ടുകവണിയുമായാണ് മമത രാജ്ഭവനിലെത്തിയത്. മടങ്ങിയതും സന്തോഷവതിയായിത്തന്നെ. സംഭാഷണവിഷയം ഇരുവരും വെളിപ്പെടുത്തിയില്ലെങ്കിലും സംഘര്‍ഷാവസ്ഥയ്ക്ക് അയവുവന്നതിന്റെ സൂചനകൾ പ്രകടമായിരുന്നു.
Read More