പത്തനംതിട്ട: ചുട്ടിപ്പാറ എസ്എംഇ നഴ്സിംഗ് കോളജിലെ വിദ്യാർഥിനി അമ്മു സജീവിന്റെ മരണത്തെത്തുടർന്ന് ഹോസ്റ്റൽ മുറിയിലെ സാധനങ്ങൾ ഇന്നലെ മാതാപിതാക്കൾക്കു കൈമാറി. അത്യന്തം വികാരനിർഭരമായ രംഗങ്ങൾക്കാണ് വെട്ടിപ്പുറത്തെ സ്വകാര്യ ഹോസ്റ്റൽ സാക്ഷ്യംവഹിച്ചത്.മകളുടെ വസ്ത്രങ്ങളും പുസ്തകങ്ങളും അടക്കമുള്ളവയാണ് അച്ഛൻ സജീവും അമ്മ രാധാമണിയും ഏറ്റുവാങ്ങിയത്. മകൾ ജീവനൊടുക്കിയെന്ന് വിശ്വസിക്കാൻ ഇപ്പോഴും തങ്ങൾക്കാകുന്നില്ലെന്ന് സജീവ് പറഞ്ഞു. ഒട്ടേറെ സ്വപ്നങ്ങളുമായി നഴ്സിംഗ് പഠനത്തിനു പുറപ്പെട്ട മകളുടെ മടക്കം ഇത്തരത്തിലായതിന്റെ വിഷമം ഇപ്പോഴും മാറിയിട്ടില്ല. മകൾ ഒരിക്കലും ആത്മഹത്യ ചെയ്യുകയില്ലെന്നും സംഭവത്തിലെ ദുരൂഹതകൾ നീക്കണമെന്നും സജീവ് ആവശ്യപ്പെട്ടു. അധ്യാപകനെതിരേ കുടുംബം നഴ്സിംഗ് വിദ്യാർഥിനി അമ്മു സജീവിന്റെ മരണത്തിൽ കോളജിലെ ഒരു അധ്യാപകനെതിരേ കുടുംബം പോലീസിൽ പരാതി നൽകി. ലോഗ് ബുക്ക് കാണാതായെന്ന് പറഞ്ഞ് അമ്മുവിനെ അധ്യാപകനും കേസിൽ പ്രതികളായ വിദ്യാർഥിനികളും ചേര്‍ന്ന് മാനസികമായി പീഡിപ്പിച്ചതായി അച്ഛൻ സജീവിന്റെ പരാതിയിൽ പറയുന്നു. പോലീസ് അന്വേഷണത്തിൽ തൃപ്തിയുണ്ടെന്നും…
Read MoreDay: December 10, 2024
പെൺകുട്ടിയെ വീഡിയോകോൾ ചെയ്ത ശേഷം യുവാവിന്റെ ആത്മഹത്യാശ്രമം; പെൺകുട്ടി ഓടിയെത്തിയപ്പോഴേക്കും അഭിജിത്ത് തൂങ്ങി മരിച്ചു
തിരുവല്ല: പെണ്‍കുട്ടിയെ വീഡിയോ കോള്‍ ചെയ്ത് യുവാവ് തിരുമൂലപുരത്ത് ജീവനൊടുക്കിയ നിലയിൽ. കുമളി കൊല്ലംപട്ടട പുഷ്പശേരിൽ വീട്ടിൽ അഭിജിത്താണ് (23 ) മരിച്ചത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. വീഡിയോകോള്‍ ചെയ്ത് പെണ്‍കുട്ടിയോട് താന്‍ ആത്മഹത്യ ചെയ്യുകയാണെന്ന് അഭിജിത്ത് പറഞ്ഞു. പെണ്‍കുട്ടി ഉടന്‍ അഭിജിത്തിന്റെ താമസസ്ഥലത്തേക്ക് എത്തിയെങ്കിലും അപ്പോഴേക്കും അഭിജിത്ത് ജീവനൊടുക്കിയിരുന്നതായി പറയുന്നു. തിരുമൂലപുരത്ത് വാടകയ്ക്കാണ് അഭിജിത്ത് താമസിച്ചിരുന്നത്. ഇരുവരും തിരുവല്ലയില്‍ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലാണ് പഠിച്ചിരുന്നത്. ജര്‍മന്‍ ഭാഷാ പഠനത്തിനായാണ് അഭിജിത്ത് തിരുവല്ലയില്‍ എത്തിയത്. അവധി പ്രമാണിച്ച് നാട്ടിൽ പോയിരുന്ന അഭിജിത്ത് ഞായറാഴ്ച രാവിലെയാണ് തിരുവല്ലയിൽ മടങ്ങിയെത്തിയത്.
Read Moreപുരുഷു എന്നെ അനുഗ്രഹിക്കണം: മോഷണത്തിനു മുൻപ് ദൈവാനുഗ്രഹം വാങ്ങുന്ന കള്ളൻ: വീഡിയോ കാണാം…
ശുഭ കാര്യങ്ങൾ ചെയ്യുന്നതിനു മുൻപ് ദൈവാനുഗ്രഹം വാങ്ങണമെന്നാണ് മുതിർന്നവർ പറയുന്നത്. ചിലരാകട്ടെ ദൈവത്തെ പൂജിക്കുകയും ദക്ഷിണ അർപ്പിക്കുകയും ചെയ്യാറുണ്ട്. എന്നാൽ മോഷണത്തിനു മുൻപ് ദൈവാനുഗ്രഹം വാങ്ങുന്നത് കേട്ടിട്ടുണ്ടോ? അത്തരത്തിലൊരു സംഭവമാണ് ഇപ്പോൾ വൈറലാകുന്നത്. മധ്യപ്രദേശിലെ രാജ്ഗഢ് ജില്ലയിലെ ഒരു പെട്രോള്‍ പമ്പിന്റെ ഓഫീസിലാണ് സംഭവം. പന്പിന്റെ ഓഫീസ് തകർത്ത് 116 ലക്ഷമാണ് കള്ളൻ അടിച്ചെടുത്തത്. വെബ്ദുനിയാ ഹിന്ദി എന്ന എക്സ് അക്കൗണ്ടിലാണ് ഇതിന്റെ വീഡിയോ പങ്കുവച്ചത്. ഒരു ഓഫീസ് റൂമിലേക്ക് മുഖം മൂടി ധരിച്ച ഒരാള്‍ കയറിവരുന്നതാണ് വീഡിയോയുടെ തുടക്കം. റൂമിനുള്ളിൽ കയറിയപ്പോഴാണ് അയാൾ മേശപ്പുറത്തിരിക്കുന്ന ദൈവത്തിന്റെ രൂപം കണ്ടത്. ഉടൻതന്നെ ഇയാൾ ദൈവത്തെ വണങ്ങുന്നു. ശേഷം ദൈവത്തിന്റെ രൂപമിരുന്ന മേശപ്പുറത്തും തൊട്ട് തൊഴുന്നത് വീഡിയോയിൽ കാണാൻ സാധിക്കും. പ്രാർഥനയ്ക്ക് ശേഷം അയാൾ റും മുഴുവൻ പരിശോധിക്കുന്നു. സിസിടി കണ്ടയുടൻതന്നെ അയാൾ ആദ്യം അത് തകർക്കാനുള്ള ശ്രമമായി…
Read Moreബെൻ കരൻ സിംബാബ്വേ ടീമിൽ
ഹരാരെ: ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിലെ സാം, ടോം കരൻ സഹോദരന്മാരുടെ സഹോദരൻ ബെൻ കരൻ സിംബാബ്വേ ടീമിൽ.ഈ മാസം അഫ്ഗാനിസ്ഥാനെതിരേയുള്ള ഏകദിന പരന്പരയ്ക്കുള്ള ടീമിലേക്കാണ് ബെന്നിനെ വിളിച്ചത്. ഇവരുടെ പിതാവ് കെവിൻ കരൻ സിംബാബ്വേയുടെ മുൻ കളിക്കാനായിരുന്നു. സിംബാബ്വേയുള്ള ടെസ്റ്റ് ടീമിലേക്കും ബെന്നിന് വിളി ലഭിച്ചേക്കും. മൂന്നു മത്സരങ്ങളുടെ ഏകദിന പരന്പരയ്ക്ക് 17 നു തുടക്കമാകും. 2022വരെ നോർത്താംപ്ടൺഷയറിനായി കളിച്ചിരുന്ന ബെൻ പിന്നീട് സിംബാബ്വേയിലേക്കു മാറുകയായിരുന്നു.
Read Moreടീമുമായി സഹകരിക്കില്ല; കട്ടക്കലിപ്പിൽ മഞ്ഞപ്പട
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ മോശം ഫോം തുടരുന്ന കേരള ബ്ലാസ്റ്റേഴ്സിനെതിരേ ഔദ്യോഗിക ആരാധകക്കൂട്ടായ്മയായ മഞ്ഞപ്പട. മാനേജ്മെന്റിന്റെ നിലപാടിലും സീസണില്‍ ടീമിന്റെ പ്രകടനത്തിലുമുള്ള നിരാശയിലുമാണ് ബ്ലാസ്റ്റേഴ്സിനെതിരേ പരസ്യപ്രതികരണവുമായി മഞ്ഞപ്പട രംഗത്തെത്തിയത്. ഇനി ടീമുമായി സഹകരിക്കില്ലെന്നും ടിക്കറ്റുകള്‍ വാങ്ങില്ലെന്നും മഞ്ഞപ്പട സംസ്ഥാന കോര്‍ കമ്മിറ്റി തീരുമാനിച്ചു. സമൂഹമാധ്യമങ്ങളിലൂടെയാണ് മഞ്ഞപ്പട തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. അവസാന രണ്ടു മത്സരത്തിലും ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടതോടെയാണ് ആരാധകരോഷം അണപൊട്ടിയത്. ടീമിന്റെ മോശം പ്രകടനത്തിനു കാരണം ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിന്റെ കെടുകാര്യസ്ഥതയാണെന്ന് മഞ്ഞപ്പട പറയുന്നു. “മഞ്ഞപ്പട എന്നാല്‍ ആരാധക കൂട്ടായ്മയാണ്, ഉപഭോക്താക്കളല്ല. ഞങ്ങളുടെ ആത്മാര്‍ഥത ബിസിനസ് ആക്കാമെന്നു കരുതരുത്. വാഗ്ദാനങ്ങള്‍ ലംഘിക്കുന്ന ക്ലബ്ബിന്റെ ഭാവിയില്‍ ആശങ്കയുണ്ട്. എത്രനാള്‍ നിങ്ങള്‍ ഇങ്ങനെ നിശബ്ദമായിരിക്കു’’മെന്നും മഞ്ഞപ്പട സമൂഹമാധ്യമത്തില്‍ കുറിച്ചു. ഇനി ഈ സീസണില്‍ മഞ്ഞപ്പട ടിക്കറ്റ് എടുക്കുന്നില്ലെന്ന തീരുമാനത്തിലേക്കാണ് എത്തിയിരിക്കുന്നതെന്ന് മഞ്ഞപ്പട ടീം അംഗങ്ങള്‍ക്ക് അയച്ച സന്ദേശത്തില്‍ വ്യക്തമാക്കി. ടിക്കറ്റ് വില്പനയില്നിന്നു…
Read Moreഅഡ്ലെയ്ഡ് ക്രിക്കറ്റ് ടെസ്റ്റ്; സിറാജിനു പിഴ; ഹെഡിനു താക്കീത്
ദുബായ്: അഡ്ലെയ്ഡ് ക്രിക്കറ്റ് ടെസ്റ്റിൽ ഗ്രൗണ്ടിൽ വഴക്കിട്ട ഇന്ത്യൻ പേസർ മുഹമ്മദ് സിറാജിനും ഓസ്ട്രേലിയൻ ബാറ്റർ ട്രാവിസ് ഹെഡിനും എതിരേ ഐസിസി നടപടി. സിറാജിന് മാച്ച് ഫീയുടെ 20 ശതമാനം പിഴയും ഒരു ഡീമെരിറ്റ് പോയിന്റും ചുമത്തി. ഹെഡിന് താക്കീതും ഒരു ഡീമെരിറ്റ് പോയിന്റും ചുമത്തിയിട്ടുണ്ട്. മത്സരത്തിന്റെ ഒന്നാം ഇന്നിംഗ്സിൽ 140 റണ്‍സ് നേടിയ ഹെഡിനെ ക്ലീൻബൗൾഡാക്കിയ സിറാജ് ഓസ്ട്രേലിയൻ ഡ്രസിംഗ് റൂം കാണിച്ച് ആംഗ്യം കാണിച്ചു. ഇതിനു വാക്കുകൾകൊണ്ട് ഹെഡ് മറുപടിയും നല്കി. എന്നാൽ നന്നായി പന്തെറിഞ്ഞുവെന്നാണു താൻ പറഞ്ഞതെന്നാണ് ഹെഡിന്റെ വാദം. ഇത് കള്ളമാണെന്നാണ് സിറാജ് പറഞ്ഞത്. “നന്നായി പന്തെറിഞ്ഞെന്ന് അദ്ദേഹം പറഞ്ഞിട്ടില്ല. അതു നുണയാണ്. എന്റെ ആഘോഷത്തിനു പിന്നാലെയാണ് ട്രാവിസ് ഹെഡ് എന്നെ അപമാനിച്ചത്. നിങ്ങൾക്ക് അത് ടിവിയിൽ കാണാൻ സാധിക്കും.”- സിറാജ് പറഞ്ഞു.
Read Moreശുദ്ധ വായുവുമായി മടങ്ങാം : തടാകം കണ്ടു മടങ്ങുന്നവർക്ക് കൊണ്ടുപോകാൻ ‘വായു’
റോം: റോമൻ കാലഘട്ടം മുതൽ പ്രഭുക്കന്മാരുടെയും സമ്പന്നരുടെയും പ്രശസ്തമായ വിശ്രമകേന്ദ്രമായിരുന്നു ഇറ്റലി ലോംബാർഡിയിലെ കോമോ തടാകം. ഗാർഡ തടാകവും മാഗിയോർ തടാകവും കഴിഞ്ഞാൽ ഇറ്റലിയിലെ മൂന്നാമത്തെ വലിയ തടാകമാണിത്. 146 ചതുരശ്ര കിലോമീറ്റർ ആണു തടാകത്തിന്റെ വിസ്തീർണം. “Y’ ആകൃതിയാണ് ഇതിന്റെ പ്രധാനസവിശേഷത. ഇവിടെ സന്ദർശിച്ചുമടങ്ങുന്നവരിൽ ഏറ്റവും കൂടുതൽ വാങ്ങുന്നത് എന്താണെന്നറിഞ്ഞാൽ അദ്ഭുതപ്പെടും! മറ്റൊന്നുമല്ല, കുപ്പിയിലാക്കിയ തടാകത്തിലെ വായു! തടാകത്തിന്റെ പോസ്റ്ററുകൾ വിൽക്കുന്ന ഇകൊമേഴ്സ് സൈറ്റിന്റെ സൃഷ്ടാവായ ഡേവിഡ് അബഗ്നലെയാണ് തടാകത്തിലെ വായു ടിന്നിലടച്ച് വിൽപന നടത്തുന്ന ആശയം വികസിപ്പിച്ചെടുത്തത്. സന്ദർശകർക്കു വീട്ടിൽ കൊണ്ടുപോകാൻ എളുപ്പവും രസകരവുമായ ‘ഓർമച്ചെപ്പ്’ ആയി പിന്നീട് “എയർ ക്യാൻ’ മാറി. മനോഹരമായ പെൻ ഹോൾഡറായും ഈ ക്യാൻ ഉപയോഗിക്കാം. ടിന്നിലടച്ച വായു വിൽക്കുന്ന ആദ്യത്തെ വിനോദസഞ്ചാരകേന്ദ്രമല്ല ലേക്ക് കോമോ. ഇറ്റലിയിലെ നേപ്പിൾസ് പോലുള്ള സ്ഥലങ്ങളിലും സമാനമായ ഉത്പന്നങ്ങൾ വിറ്റഴിക്കുന്നുണ്ട്. ഇംഗ്ലണ്ട്, ഐസ്…
Read Moreചെസ്സിൽ പോര് മുറുകി; ലോക ചാമ്പ്യനെ അറിയാൻ ഇനി രണ്ട് ഗെയിംകൂടി
ഫിഡെ ലോക ചെസ് ചാന്പ്യൻഷിപ്പ് ആവേശകരമായ അന്ത്യത്തിലേക്ക്. ഇന്നലെ നടന്ന പന്ത്രണ്ടാം ഗെയിമിൽ ലോക ചാന്പ്യൻ ഡിങ് ലിറൻ ഇന്ത്യയുടെ ചലഞ്ചർ ഗുകേഷിനെ കീഴടക്കി. പതിനൊന്നാം ഗെയിമിൽ വിജയിച്ചുകൊണ്ട് ഒരു പോയന്റിനു ലീഡ് ചെയ്തിരുന്ന ഗുകേഷിനെതിരേ നേടിയ ഈ വിജയം പോയിന്റ് നിലയിൽ ഗുകേഷിനോട് തുല്യത പാലിക്കാൻ ലിറന് സഹായകമായി. ഈ റൗണ്ടിൽ സമനിലയെങ്കിലും പാലിക്കാൻ ഗുകേഷിനായിരുന്നെങ്കിൽ കിരീടം നിലനിർത്താനായി ടൈബ്രേക്കിൽ പോരാടാൻ ശേഷിക്കുന്ന രണ്ടു ഗെയിമിൽ ഒന്നി ലെങ്കിലും ഡിങിന് വിജയിക്കേണ്ടിവരുമായിരുന്നു. ഡു ഓർ ഡൈ എന്ന രീതിയിൽ മത്സരത്തിനിറങ്ങിയ ലിറന് ചാന്പ്യന്റെ പവറോടുകൂടിത്തന്നെ തിരിച്ചടിക്കാൻ സാധിച്ചു. വെള്ള കരുക്കൾ നീക്കിയ ലിറൻ സി4 കളിച്ച് ഇംഗ്ലീഷ് ഓപ്പണിംഗാണ് സ്വീകരിച്ചത്. അഞ്ചാം നീക്കത്തിൽ തന്നെ വൈറ്റ് കിംഗ് സൈഡ് കാസിലിംഗ് നടത്തി. ഒൻപതാം നീക്കത്തിൽ ബ്ലാക്കും കാസിൽ ചെയ്തു. പിഴവുകളില്ലാത്ത നീക്കങ്ങളിലൂടെ സാവകാശം ചൈനീസ്താരം കരുക്കൾ…
Read More‘ദിവസം 13 മണിക്കൂര്‍ ജോലി, മാസം 80,000 രൂപ വരുമാന’മെന്ന് യൂബർ റാപ്പിഡോ ഡ്രൈവര്‍; ഞെട്ടിത്തരിച്ച് സോഷ്യല്‍ മീഡിയ
ബംഗളൂരുവിൽ ഓട്ടോയേക്കാൾ പ്രചാരത്തിലാണ് ഇപ്പോൾ യൂബര്‍, റാപ്പിഡോകളുടെ ബൈക്ക് ടാക്സികള്‍. ഈ ബൈക്ക് ടാക്സികളിലൂടെ ഡ്രൈവർമാർക്ക് നല്ല രീതിയിൽ വരുമാനം ഉണ്ടാക്കാൻ സാധിക്കുന്നുണ്ടെന്നാണ് പറയുന്നത്. ഒരു മാസം തന്റെ വരുമാനം 80,000 -ത്തിനും 85,000 -ത്തിനും ഇടയിലാണെന്ന് പറയുന്ന ഒരു ബൈക്ക് ടാക്സി ഡ്രൈവറുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. യൂബറിന്റേയും റാപ്പിഡോയുടെയും റൈഡറായി ജോലി ചെയ്യുന്ന തനിക്ക് പ്രതിമാസം 80,000 രൂപയിലധികം വരുമാനം ലഭിക്കുന്നുണ്ടെന്ന് ഒരാൾ അഭിമാനത്തോടെ അവകാശപ്പെട്ടു. തന്റെ കഠിനാധ്വാനത്താലും അർപ്പണബോധത്താലും ലഭിക്കുന്ന വരുമാനമെന്ന് അവൻ പറയുന്നു. ഗിഗ് എക്കണോമിയിൽ ജോലി ചെയ്യുമ്പോൾ സാമ്പത്തിക സ്ഥിരത കൈവരിക്കാൻ അവനെ അനുവദിച്ചതെങ്ങനെയെന്ന് ആ മനുഷ്യന്റെ വാക്കുകൾ എടുത്തുകാണിച്ചു. ബെംഗളൂരു പോലുള്ള തിരക്കേറിയ നഗരത്തില്‍ താങ്ങാവുന്ന വിലയിലും വേഗത്തിലും സാധ്യമാകുന്ന ഗതാഗതത്തിന്റെ ആവശ്യം വര്‍ദ്ധിക്കുമ്പോള്‍, അദ്ദേഹത്തിന്റെ കഥ, ഈ മേഖലയിലെ വരുമാന അവസരങ്ങളെ കുറിച്ചുള്ള വലിയ…
Read Moreകേരളത്തിലേത് കമ്മീഷന് സര്‍ക്കാര്‍; വനംവകുപ്പ് എന്താണെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രന് ഇതുവരെ മനസിലായിട്ടില്ല; കടുത്ത പരിഹാസവുമായി കെ. മുരളീധരൻ
നെടുങ്കണ്ടം: സാധാരണ ജനങ്ങളെ മറന്ന്, കമ്മീഷന് അടിക്കുന്ന പദ്ധതിയില്‍ മാത്രം ശ്രദ്ധ ചെലുത്തുന്ന സര്‍ക്കാരാണ് പിണറായി വിജയന്റേതെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് കെ. മുരളീധരന് ആരോപിച്ചു. സിഎച്ച്ആര്‍ ഭൂമി വനഭൂമിയാക്കാനുള്ള നീക്കത്തിനെതിരേ കര്‍ഷക കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നെടുങ്കണ്ടത്ത് ആരംഭിച്ച രാപകല്‍ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങളെ ബാധിക്കുന്ന ഒരു വിഷയത്തിലും ഈ സര്‍ക്കാര്‍ ഇടപെടുന്നില്ല. ജനങ്ങളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനാണ്. സിഎച്ച്ആറുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി സുപ്രീംകോടതിയില്‍ കൊടുത്ത സത്യവാങ്മൂലത്തിന് വന്ന പിഴവു തിരുത്താന്‍ പോലും സര്‍ക്കാര്‍ തയാറാകുന്നില്ല. വനംവകുപ്പ് എന്താണെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രന് ഇതുവരെ മനസിലായിട്ടില്ലെന്നും അദ്ദേഹം പരിഹസിച്ചു. വന്യമൃഗശല്യത്തില്നിന്നു കര്‍ഷകരെ രക്ഷിക്കാന്‍ സര്‍ക്കാര്‍ വന്നില്ലെങ്കില്‍ കര്‍ഷകര്‍ സ്വയംരക്ഷയ്ക്കുള്ള മാര്‍ഗം സ്വീകരിക്കണം. മനുഷ്യനെ കൊല്ലാന്‍ വരുന്ന മൃഗങ്ങളെ മനുഷ്യര്‍ കൊല്ലണം. ചിലര്‍ മനുഷ്യരെ കൊല്ലാന്‍ ആഹ്വാനം ചെയ്യുന്നുണ്ട്. എന്നാല്‍,…
Read More