ഡിമെൻഷ്യയുടെ പ്രാരംഭഘട്ടത്തിൽ, ഒരു വ്യക്തി സ്വതന്ത്രനായി തുടരുന്നതിനാൽ വളരെ കുറച്ച് പരിചരണം മാത്രമേ ആവശ്യമായി വരികയുള്ളു. എന്നിരുന്നാലും, രോഗം പുരോഗമിക്കുമ്പോൾ, പരിചരണത്തിന്റെ ആവശ്യകതകൾ കൂടി കൂടി വരികയും, ഒടുവിൽ മുഴുവൻ സമയ പരിചരണം വേണ്ടിവരികയും ചെയ്യും. പരിചരിക്കാൻ പഠിക്കാം ആൽസ്ഹൈമേഴ്സിന്റെ ഏറ്റവും അസ്വസ്ഥതയുണ്ടാക്കുന്ന വശങ്ങളിലൊന്ന് അത് രോഗിയുടെ സ്വഭാവത്തിൽ വരുത്തുന്ന മാറ്റങ്ങളാണെന്ന് പരിചരിക്കുന്നവരിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും നാം പലപ്പോഴും കേൾക്കാറുണ്ട്. രോഗത്തിന്റെ പ്രാരംഭ, മധ്യ, അവസാന ഘട്ടങ്ങളിൽ എന്താണ് പ്രതീക്ഷിക്കേണ്ടതെന്നും എങ്ങനെ പൊരുത്തപ്പെടണമെന്നും രോഗിയെ പരിചരിക്കുന്നവരെ പഠിപ്പിച്ചു കൊടുക്കേണ്ടതാണ്. ആൽസ്ഹൈ മേഴ്സ് ആൻഡ് റിലേറ്റഡ് ഡിസോഡേഴ്സ് സൊസൈറ്റി ഓഫ് ഇന്ത്യ (ARDSI) പോലുള്ള സന്നദ്ധ സംഘടനകളുമായി ബന്ധപെട്ട് ഈ അസുഖത്തെ പറ്റിയും പരിചരിക്കുന്നതിന്റെ വിവിധ വശങ്ങളെ പറ്റിയും ചോദിച്ചു മനസിലാക്കാം. പരമാവധി തടയാംആൽസ്ഹൈമേഴ്സ് പൂർണമായി ഭേദമാക്കുന്ന ഒരു ചികിത്സയുടെ അഭാവത്തിൽ, ഡിമെൻഷ്യയെ ചെറുക്കുന്നതിനുള്ള ഏറ്റവും പ്രായോഗിക…
Read MoreDay: December 12, 2024
സിപിഎം കൊല്ലം ജില്ലാ സമ്മേളനം: ‘സന്ദീപിനെ സഖാവാക്കാൻ നോക്കി’; എ. കെ. ബാലന് മാധ്യമങ്ങള്‍ക്കു മുന്നിലെത്തുമ്പോഴെല്ലാം പാര്‍ട്ടി കുഴപ്പത്തിൽ; വിവരക്കേട് പറയുന്നവരെ വിരമിക്കൽ പ്രായം നോക്കാതെ ഒഴിവാക്കണം
ചാത്തന്നൂർ: സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തിൽ സംസ്ഥാനനേതാക്കൾക്കെതിരേ രൂക്ഷവിമർശനം തുടർന്നു പ്രതിനിധികൾ. വിവരക്കേട് പറയുന്ന നേതാക്കളെ വിരമിക്കൽ പ്രായം നോക്കാതെ ഒഴിവാക്കണമെന്നു പ്രതിനിധികൾ ആവശ്യമുയർത്തി. ഇ.പി. ജയരാജനെ ഉന്നംവച്ച്, നേതാക്കൾ ആത്മകഥ എഴുതരുതെന്ന പരിഹാസവുമുണ്ടായി. സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള ആദ്യ ജില്ലാ സമ്മേളനമാണു കൊല്ലത്ത് നടക്കുന്നത്. സമ്മേളനം ഇന്നു സമാപിക്കും. കൊല്ലത്തുതന്നെയാണു സംസ്ഥാന സമ്മേളനം.ബിജെപിയോട് കലഹിച്ചുനിന്ന സന്ദീപ് വാര്യരെ സിപിഎമ്മിലെത്തിക്കാൻ ശ്രമിച്ചതിനു കേന്ദ്ര കമ്മിറ്റിയംഗമായ എ.കെ. ബാലനെതിരേ സമ്മേളനത്തിൽ രൂക്ഷമായ വിമർശനമുയർന്നു. സന്ദീപ് കോൺഗ്രസിൽ ചേർന്നപ്പോൾ വർഗീയ പരസ്യം നൽകിയത് എന്തിനെന്നും ചോദ്യമുയർന്നു. സന്ദീപ് വാര്യരെ സിപി എമ്മിലേക്ക് ആദ്യം സ്വാഗതം ചെയ്തതും വിശുദ്ധനാക്കാൻ ശ്രമിച്ചതും എ.കെ. ബാലനാണ്. സന്ദീപ് വാര്യർ കോൺഗ്രസിൽ ചേർന്നപ്പോൾ ഏറ്റവുമധികം വിമർശിച്ചതും എ.കെ. ബാലൻതന്നെ. അദ്ദേഹം മൈക്കിന് മുന്നിലെത്തുമ്പോഴെല്ലാം അത് പാർട്ടിക്കു പ്രശ്നങ്ങളായി മാറാറുണ്ടെന്നും പ്രതിനിധികൾ വിമർശിച്ചു. ഇ.പി. ജയരാജൻ…
Read Moreഅഹാന ഉടുത്ത സാരി അടിച്ചു മാറ്റിയതോ? കറുപ്പിൽ തിളങ്ങി താരം; ശാലീന സുന്ദരിയെന്ന് ആരാധകർ
നടി അഹാന കൃഷ്ണകുമാർ സോഷ്യല്‍ മീഡിയയിലും നിറഞ്ഞുനില്ക്കുന്ന താരമാണ്. ഇപ്പോഴിതാ താരം പങ്കുവച്ച പുതിയ ഫോട്ടോഷൂട്ട് വൈറലായി മാറിയിരിക്കുകയാണ്. സാരിയിലുളള മനോഹരമായ ചിത്രങ്ങളാണ് അഹാന പങ്കുവച്ചത്. ലൈറ്റ് മേക്കപ്പില്‍ സിംപിളായുള്ള ചിത്രങ്ങള്‍ ഇതിനകം തന്നെ വൈറലായിക്കഴിഞ്ഞിട്ടുണ്ട്. ഒരുലക്ഷത്തിലധികം പേരാണ് ചിത്രം ലൈക്ക് ചെയ്തിട്ടുള്ളത്. സഹോദരിയുള്പ്പടെ നിരവധി പേരാണ് ചിത്രത്തിനു താഴെ സ്നേഹം അറിയിച്ചെത്തിയത്. കറുത്ത ബ്ലൗസും, അതിന് ചേരുന്നൊരു സാരിയുമായിരുന്നു അഹാനയുടെ വേഷം. താരപുത്രിയുടെ ലുക്ക് മാത്രമല്ല സാരിയെക്കുറിച്ചുള്ള ചോദ്യങ്ങളുമുണ്ടായിരുന്നു. സിന്ധു കൃഷ്ണയായിരുന്നു സാരിയുടെ വിശേഷം പരസ്യമാക്കിയത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ മകളുടെ ചിത്രങ്ങള്‍ അമ്മയും പങ്കിട്ടിരുന്നു.അഹാന ഉടുത്തിരിക്കുന്നത് എന്റെ സാരിയാണെന്ന് പറഞ്ഞ് തന്റെ പഴയൊരു ചിത്രവും സിന്ധു പങ്കുവച്ചിരുന്നു.
Read More‘പ്രണയം നല്ലതല്ലേ’: വിവാഹം ഉടനെ ഉണ്ടാകില്ല; വലിയ ധൃതിയൊന്നും അക്കാര്യത്തിൽ ഇല്ല; ഗോകുൽ സുരേഷ്
വിവാഹം ഉടനെ ഒന്നും ഉണ്ടാകില്ലന്ന് ഗോകുൽ സുരേഷ്. കുറച്ച് സമയമെടുക്കും. അങ്ങനെ വലിയ ധൃതിയൊന്നും ഇല്ല. നിലവിൽ ഒരു പ്ലാനും ഇല്ല. പ്രണയമൊക്കെ എല്ലാവർക്കും ഉള്ളതല്ലേ. പ്രണയം നല്ലതല്ലേ. അയാളെ തന്നെ കല്യാണം കഴിക്കണമെന്നാണ് ആഗ്രഹം. പക്ഷെ വലിയ ധൃതിയൊന്നും ഇല്ല. എല്ലാം വളരെ സാവകാശത്തിലും സമാധാനത്തിലും മതി. വളരെ ലോ പ്രൊഫൈലിൽ മതി. നിങ്ങളാരും അറിയില്ല എന്ന് ഗോകുൽ സുരേഷ്.
Read Moreഅമിത വേഗത്തിൽ പാഞ്ഞു വന്ന ലോറി കുട്ടികൾ കണ്ടില്ല: പാലക്കാട് മണ്ണാർക്കാട് വിദ്യാർഥികൾക്കിടയിലേക്ക് ലോറി പാഞ്ഞുകയറി ; നാല് പെൺകുട്ടികൾക്ക് ദാരുണാന്ത്യം
പാലക്കാട്: കല്ലടിക്കോടിൽ സ്കൂള്‍ വിദ്യാർഥികള്‍ക്കിടയിലേക്ക് ലോറി ഇടിച്ചുകയറി നാല് വിദ്യാർഥികൾ മരിച്ചു. കരിമ്പ ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥികളായ ഇർഫാന, മിത, റിദ, ആയിഷ എന്നിവരാണ് മരിച്ചത്. റോഡിലൂടെ നടക്കുകയായിരുന്ന നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. ഇന്ന് വൈകുന്നേരം നാലിനാണ് അപകടമുണ്ടായത്. പരീക്ഷ കഴിഞ്ഞ് മടങ്ങിയ വിദ്യാർഥികൾക്കിടയിലേക്ക് ലോറി പാഞ്ഞുകയറുകയായിരുന്നു. പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികളാണ് അപടകടത്തിൽപ്പെട്ടതെന്നാണ് വിവരം. സിമന്റ് കയറ്റിവന്ന ലോറിയാണ് നിയന്ത്രണം നഷ്ടമായി വിദ്യാർഥികൾക്കിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ലോറിക്കടിയിൽ കുട്ടികളുണ്ടെന്ന സംശയത്തിൽ രക്ഷാപ്രവർത്തനം നടക്കുന്നു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
Read Moreബോളിവുഡിൽ ഫഹദിന്റെ നായികയായി തൃപ്തി
ഫഹദ് ഫാസിലിന്റെ ബോളിവുഡ് എന്‍ട്രിക്കായി കാത്തിരിക്കുകയാണ് സിനിമാ ലോകം. പുഷ്പ രണ്ടാം ഭാഗം കൂടി വന്‍ വിജയമായി മാറിയതോടെ ഇനിയും എത്രനാള്‍ കൂടി വേണ്ടി വരും ഫഹദിനെ ഹിന്ദിയില്‍ കാണാന്‍ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. പുഷ്പ മുതല്‍ ആവേശം വരെയുള്ള സിനിമകളിലൂടെ നോര്‍ത്ത് ഇന്ത്യയിലും വലിയ ആരാധകവൃന്ദത്തെ സൃഷ്ടിക്കാന്‍ ഫഹദ് ഫാസിലിന് സാധിച്ചിരുന്നു. ഇന്ന് പാന്‍ ഇന്ത്യന്‍ താരമാണ് ഫഹദ് ഫാസില്‍. ഫഹദിന്റെ ഹിന്ദി പ്രവേശനത്തെക്കുറിച്ചും മുമ്പും ചര്‍ച്ചകളുണ്ടായിരുന്നു. എന്നാല്‍ താന്‍ അങ്ങോട്ടില്ലെന്ന മട്ടിലായരുന്നു അന്നൊക്കെ ഫഹദ് പ്രതികരിച്ചിരുന്നത്. പ്രമുഖ സംവിധായകന് വിശാല്‍ ഭരദ്വാജ് അടക്കമുള്ളവരുടെ സിനിമകളിലേക്കുള്ള ഓഫറുകള്‍ ഫഹദ് നിഷേധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് ശേഷമാണ് ഫഹദ് ഫാസില്‍ പുഷ്പയിലും വിക്രമിലും മറ്റ് തെന്നിന്ത്യന്‍ സിനിമകളിലുമൊക്കെ അഭിനയിക്കുന്നത്. എന്തായാലും ഫഹദ് ഫാസിലിന്റെ ബോളിവുഡ് എന്‍ട്രിയ്ക്ക് അധികനാള്‍ ഇനി കാത്തിരിക്കേണ്ടി വരില്ലെന്നുറപ്പാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഫഹദ് ഫാസില്‍ തന്റെ…
Read Moreനടിയെ ആക്രമിച്ച കേസ്; ‘അന്തിമവാദം തുറന്ന കോടതിയില്‍ നടത്തണം’; വിചാരണയുടെ വിവരങ്ങള്‍ പുറംലോകം അറിയുന്നതില്‍ എതിര്‍പ്പില്ല
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്ന ഹര്‍ജിയുമായി അതിജീവിത വിചാരണക്കോടതിയില്‍. വിചാരണയുടെ വിവരങ്ങള്‍ പുറംലോകം അറിയുന്നതില്‍ എതിര്‍പ്പില്ലെന്നും അന്തിമവാദം തുറന്ന കോടതിയില്‍ നടത്തണമെന്നും ആവശ്യപ്പെട്ടാണ് അതിജീവിത വിചാരണക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. വിചാരണയുമായി ബന്ധപ്പെട്ട് തനിക്കെതിരേ തെറ്റായ കാര്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. വിചാരണയുടെ യഥാര്ഥവശങ്ങള് പുറത്തുവരാന്‍ തുറന്ന കോടതിയില്‍ അന്തിമ വാദം നടത്തണം. ഹര്‍ജി എറണാകുളം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിച്ചേക്കും.നടിയെ ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ അന്തിമവാദം കഴിഞ്ഞദിവസം തുടങ്ങിയിരുന്നു. ഏതാണ്ട് ഒരുമാസമാണ് നടപടികള്‍ നീണ്ടുനില്‍ക്കുക. ഇതിനിടെയാണ് പുതിയ നീക്കവുമായി അതിജീവിത രംഗത്തെത്തിയിരിക്കുന്നത്. താന്‍ അതിജീവിതയാണെന്നും തനിക്കുനേരേയാണ് ആക്രമണമുണ്ടായതെന്നും അവര്‍ ഹര്‍ജിയില്‍ പറയുന്നു. മെമ്മറി കാര്‍ഡ് നിയമവിരുദ്ധമായി പരിശോധിച്ച സംഭവത്തില്‍ നേരത്തെ അതിജീവിത കോടതിയില്‍ അവിശ്വാസം രേഖപ്പെടുത്തിയിരുന്നു. സുപ്രീം കോടതി മാര്‍ഗ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിൽ കേസിന്റെ ഇതുവരെയുള്ള വിചാരണ നടപടികള്‍…
Read Moreമുനമ്പം ഭൂപ്രശ്നം; മുസ് ലിംലീഗ് എറണാകുളം ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നില്‍ അഭിഭാഷകനെതിരേ പോസ്റ്റര്‍
കൊച്ചി: മുനമ്പം വിഷയത്തില്‍ മുസ് ലിം ലീഗ് എറണാകുളം ജില്ലാ കമ്മിറ്റി ഓഫീസിന് മുന്പില് പോസ്റ്റര്‍. അഡ്വ. മുഹമ്മദ് ഷാക്കെതിരേയാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. മുസ്ലിം ലീഗിന്റെ അഭിഭാഷക സംഘടനാ നേതാവാണ് ഇദ്ദേഹം. മുനമ്പത്തേത് വഖഫ് ഭൂമി അല്ലെന്ന് സമുദായത്തേയും പാര്‍ട്ടിയെയും അടക്കം ഇദ്ദേഹം തെറ്റിദ്ധരിപ്പിച്ചുവെന്നാണ് പോസ്റ്ററില്‍ ആരോപിക്കുന്നത്. ഐയുഎല്എല് സേവ് ഫോറത്തിന്റെ പേരിലാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. മുനമ്പം വഖഫ് ഭൂമി വിഷയത്തില്‍ ക്രിസ്ത്യന്‍ സഭകളെ തെറ്റിധരിപ്പിച്ച അഡ്വ. മുഹമ്മദ് ഷാക്കെതിരേ നടപടിയെടുക്കുകയെന്നും പോസ്റ്ററിലുണ്ട്.മുനമ്പം വിഷയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കോഴിക്കോട് ലീഗ് ഹൗസിന് മുന്നിലും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ബാഫഖി സ്റ്റഡി സര്‍ക്കിളിന്റെ പേരിലാണ് പോസ്റ്ററുകള്‍ പതിച്ചത്. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പരാമര്‍ശം വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. പരാമര്‍ശത്തെ തള്ളി കെ.എം. ഷാജി രംഗത്തെത്തിയതോടെ മുനമ്പം വിഷയത്തില്‍ മുസ്ലിംലീഗില്‍ രണ്ട് പക്ഷം രൂപപ്പെട്ടു. പ്രതിപക്ഷ…
Read Moreഇന്ത്യാ മുന്നണിയുടെ നേതാവായി തന്നെ പിന്തുണച്ചതിന് നന്ദി: മമതാ ബാനർജി
ന്യൂഡൽഹി: ഇന്ത്യാ മുന്നണിയുടെ നേതാവായി തന്നെ പിന്തുണച്ചതിന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രതിപക്ഷ ഇന്ത്യാ മുന്നണിയിലെ മുതിർന്ന നേതാക്കളെ നന്ദി അറിയിച്ചു. ‘ “എന്നോട് കാണിച്ച ബഹുമാനത്തിന് ഞാൻ എല്ലാവരോടും കടപ്പെട്ടിരിക്കുന്നു. അവരും അവരുടെ പാർട്ടിയും നല്ലനിലയിൽ നിൽക്കട്ടെ. ഇന്ത്യാ മുന്നണി നല്ലനിലയിൽ നിൽക്കണമെന്നു ഞാൻ ആഗ്രഹിക്കുന്നു” പുർബ മേദിനിപുർ ജില്ലയിൽ നടത്തിയ സന്ദർശനത്തിനിടെ മമത മാധ്യമപ്രവർത്തകരോട് പറഞ്ഞു. അവസരം നൽകിയാൽ ഇന്ത്യാമുന്നണിയുടെ നേതൃസ്ഥാനം ഏറ്റെടുക്കാൻ തയാറാണെന്നു മമത സൂചന നൽകിയതിന് നിരവധി പ്രതിപക്ഷ നേതാക്കൾ പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തിലായിരുന്നു പ്രതികരണം.
Read Moreപോലീസ് നിയന്ത്രണത്തിലുള്ള ക്ഷേത്രത്തിലെ മോഷണം; പ്രതിയെ കിട്ടിയില്ല
കോഴിക്കോട്: പോലീസ് നിയന്ത്രണത്തിലുള്ള ക്ഷേത്രത്തിലെ ഭണ്ഡാരങ്ങൾ മോഷ്ടിച്ച് കുറ്റിക്കാട്ടിലെറിഞ്ഞ് ഞെട്ടിച്ച വിരുതനെ പിടികൂടാന്‍ കഴിഞ്ഞില്ല. കോഴിക്കോട് മുതലക്കുളത്ത് സ്ഥിതി ചെയ്യുന്ന ശ്രീ ഭദ്രകാളി ക്ഷേത്രത്തിലാണ് കഴിഞ്ഞ ദിവസം രാത്രി മോഷണം നടന്നത്. കഴിഞ്ഞ ദിവസംതന്നെ ഭണ്ഡാരത്തിലെ പണം ജീവനക്കാര്‍ എടുത്ത് മാറ്റിയിരുന്നതിനാല്‍ പണമൊന്നും നഷ്ടമായിരുന്നില്ല. ഭണ്ഡാരം കാലിയാണെന്ന് മനസിലാക്കിയ മോഷ്ടാവ് രണ്ടു ഭണ്ഡാരങ്ങളും സമീപത്തെ ഓടയില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. കഴിഞ്ഞ ദിവസം രാത്രി 8.45 വരെ ജീവനക്കാര്‍ ക്ഷേത്രത്തില്‍ ഉണ്ടായിരുന്നു. പുലര്‍ച്ചെ 5.45ന് ക്ഷേത്രത്തില്‍ എത്തിയവരാണ് ഭണ്ഡാരങ്ങള്‍ മോഷ്ടിച്ചതായി കണ്ടെത്തിയത്. തുടര്‍ന്ന് പോലീസില്ല് വിവരം അറിയിക്കുകയായിരുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ പ്രതിയെക്കുറിച്ചുള്ള സൂചനകള്‍ ലഭിച്ചതായാണ് വിവരം. പാവമണി റോഡ് ഭാഗത്തനിന്ന് പ്രതി ക്ഷേത്ര പരിസരത്തേക്ക് എത്തുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധര്‍ എന്നിവര്‍ സ്ഥലത്ത് പരിശോധന നടത്തി. ഇതിനിടെ…
Read More