കോട്ടയം: നാട്ടിന്‍പുറങ്ങളിലെ പറമ്പുകളില്‍ ആര്‍ക്കും വേണ്ടാതെ കിടന്നിരുന്ന എടന ഇലയ്ക്കും ഡിമാൻഡായി. കുമ്പിളപ്പം ഉണ്ടാക്കാന്‍ മാത്രമായിരുന്നു എടന ഇലയുടെ ഉപയോഗം. ഇപ്പോഴിതാ നല്ല ഇല തന്നാല്‍ ഒരിലയ്ക്ക് ഒരു രൂപ നല്‍കാമെന്ന് വാഗ്ദാനവുമായി നീലുര്‍ പ്രൊഡ്യൂസര്‍ കമ്പനി രംഗത്തെത്തി. ഒന്‍പത് ഇഞ്ച് നീളവും നാല് ഇഞ്ച് വീതിയുമുള്ള കേടില്ലാത്ത ഇലകള്‍ നല്‍കണം. എത്ര ഇല ഉണ്ടെങ്കിലും എടുക്കുമെന്നും കമ്പനി സോഷ്യൽ മീഡിയ വഴി നൽകിയ പരസ്യത്തില്‍ പറയുന്നു. കുമ്പിളപ്പം വലിയ തോതില്‍ കയറ്റുമതി ചെയ്യുന്ന സ്ഥാപനമാണ് നീലൂര്‍ പ്രൊഡ്യൂസര്‍ കമ്പനി. മീനച്ചില്‍ താലൂക്കിലും പരിസര പ്രദേശങ്ങളിലും കുമ്പിളപ്പത്തിനു പൂച്ചയപ്പം എന്നും വിളിപ്പേരുണ്ട്. എടന ഇലയില്‍ ഉണ്ടാക്കുന്ന കുമ്പിള് അപ്പത്തിനു രുചിയും സുഗന്ധവും കൂടും. ഇലകളുടെ സുഗന്ധത്താല്‍ ശ്രദ്ധേയമായ വൃക്ഷമാണ് എടന. വഴന, ഇടന എന്നീ പേരുകളിലും ഇതറിയപ്പെടുന്നു. കറുവയുടെ തന്നെ ഗണത്തില്പ്പട്ടതാണ് എടനമരം.
Read MoreDay: December 18, 2024
ഒരു ദിവസത്തെ ചിലവിന് 60,000 രൂപ: കിടക്കാൻ എസി റൂം; സ്വന്തമാക്കണമെങ്കിൽ വേണം എട്ടുലക്ഷം; വൈറലായി നായയുടെ കഥ
മനുഷ്യനോട് വേഗത്തിൽ അടുക്കുന്ന ജീവികളാണ് നായകൾ. പല തരത്തിലുള്ള ബ്രീഡുകൾ ഇന്ന് വീടുകളിൽ വളർത്താറുണ്ട്. ചിലപ്പോഴൊക്കെ ഉടമകൾ നായകളെ പരിപാലിക്കാനുള്ള ചിലവിന്റെ കണക്കുകൾ പുറത്ത് വിടാറുണ്ട്. അത്തരത്തിൽ ഒരു നായയുടെ ഈ നായയെ സ്വന്തമാക്കണമെങ്കിൽ ഏറ്റവും കുറഞ്ഞത് 8 ലക്ഷം രൂപയെങ്കിലും വേണം. ഇവന്റെ ഒരു മാസത്തെ പരിപാലനത്തിന് അറുപതിനായിരം രൂപയിലും കൂടുതൽ ചിലവാകും. വിനായക് പ്രതാപ് സിംഗ് ആണ് തന്റെ വളർത്തു നായയുടെ ചിലവ് വിവരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. കൊക്കേഷ്യൻ ഷെപ്പേർഡ് ഡോഗ് എന്ന് അറിയപ്പെടുന്ന ഇനത്തിൽപ്പെട്ട നായയാണ് ഇദ്ദേഹത്തിനുള്ളത്. മനുഷ്യനുമായി വളരെ വേഗത്തിൽ ഇണങ്ങുകയും അപകടകാരിയുമല്ലാത്തവയാണ് ഇവ. തോർ എന്നാണ് പ്രതാപ് സിംഗ് തന്റെ വളർത്തു നായയ്ക്ക് പേരിട്ടത്. ഒരു ദിവസം 250 ഗ്രാം ചിക്കൻ നിർബന്ധമാണ്. കുളിപ്പിക്കാൻ ആവശ്യമായ ഷാംപൂ കൃത്യമായ വൈദ്യ പരിശോധന താമസിക്കാനും മറ്റുമായുള്ള സൗകര്യങ്ങൾ എന്നിവയ്ക്കൊക്കെയായി പ്രതിമാസ…
Read Moreഅമ്മയ്ക്ക് അരികിലേക്ക് അവനും… പുഷ്പ 2 വിന്റെ പ്രീമിയർ ഷോയ്ക്കിടെയുണ്ടായ അപടത്തിൽ മരിച്ച യുവതിയുടെ മകന് മസ്തിഷ്കമരണം
ഹൈദരാബാദ്: പുഷ്പ 2വിന്റെ പ്രീമിയർ ഷോയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് പരിക്കേറ്റ ഒന്‍പത് വയസുകാരൻ ശ്രീതേജിന് മസ്തിഷ്ക മരണം സ്ഥിരീകരിച്ചതായി അധികൃതർ അറിയിച്ചു. വെന്റിലേറ്ററിന്റെ സഹായത്തിലാണ് കുട്ടി കഴിയുന്നത്. കഴിഞ്ഞ ഡിസംബർ നാലിന് ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലായിരുന്നു അപകടം. ഇവിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ശ്രീതേജിന്റെ അമ്മ രേവതി(35) മരിച്ചിരുന്നു. പ്രീമിയർ ഷോയ്ക്കെത്തിയ അല്ലു അർജുനെ കാണാൻ ജനം ഇരച്ചെത്തിയതാണ് അപകടത്തിനിടയാക്കിയത്. യുവതിയുടെ ഭര്‍ത്താവിനും പരിക്കേറ്റിരുന്നു. സംഭവത്തിന് പിന്നാലെ അല്ലു അർജുനും നടന്റെ സുരക്ഷാ ടീമിനും തിയേറ്റർ മാനേജ്മെന്റിനുമെതിരേ പോലീസ് കേസെടുത്തിരുന്നു.
Read Moreഭർത്താവ് പുറത്തുപോയപ്പോൾ ഭാര്യ കാമുകനെ വീട്ടിലേക്ക് വിളിച്ചു വരുത്തി; അപ്രതീക്ഷിതമായി ഭർത്താവ് തിരിച്ചെത്തി; പിന്നീട് വീട്ടിൽ നടന്നത് ഞെട്ടിക്കുന്ന സംഭവം
ന്യൂഡൽഹി: വീട്ടിലേക്ക് കയറിവന്ന ഭർത്താവ് കണ്ടത് ഭാര്യയുടെ ഒപ്പം ഇരിക്കുന്ന കാമുകനെ. ഭാര്യയുടെ കാമുകനെ ഭർത്താവ് ക്രൂരമായി മർദിച്ച് കൊലപ്പെടുത്തി. റിതിക് വർമ (21) ആണ് കൊല്ലപ്പെട്ടത്. ഡൽഹി ശാസ്ത്രി പാർക്കിലെ വീട്ടിൽ തിങ്കളാഴ്ചയാണ് സംഭവം. വീട്ടിൽ ഭാര്യയെയും കാമുകനെയും ഒരുമിച്ച് കണ്ട ഭർത്താവ് ഇരുവരേയും ക്രൂരമായി മർദിക്കുകയായിരുന്നു. അടിപിടിക്കിടെ അവശനായി വീണ കാമുകന്റെ നഖങ്ങൾ പിഴുതെടുക്കുകയും വീണ്ടും ക്രൂരമായി മർദിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.
Read More