ക​ലാ​ഭ​വ​ൻ​മ​ണി​ സ്മാ​ര​കത്തിനുള്ള സ്ഥ​ലം സം​സ്ഥാ​ന​സ​ർ​ക്കാ​ർ ക​ണ്ടെ​ത്തുമെന്ന് മന്ത്രി സുനിൽ കുമാർ

ചാ​ല​ക്കു​ടി: ക​ലാ​ഭ​വ​ൻ​മ​ണി​ക്ക് ഉ​ചി​ത​മാ​യ സ്മാ​ര​കം നി​ർ​മി​ക്കു​ന്ന​തി​നു​ള്ള സ്ഥ​ലം സം​സ്ഥാ​ന​സ​ർ​ക്കാ​ർ ക​ണ്ടെ​ത്തു​മെ​ന്ന് സം​സ്ഥാ​ന കൃ​ഷി​വ​കു​പ്പു​മ​ന്ത്രി വി.​എ​സ്.​സു​നി​ൽ​കു​മാ​ർ പ്ര​സ്താ​വി​ച്ചു.

സം​സ്ഥാ​ന യു​വ​ജ​ന​ക്ഷേ​മ​ബോ​ർ​ഡി​ന്‍റെ​യും ന​ഗ​ര​സ​ഭ​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ക​ലാ​ഭ​വ​ൻ​മ​ണി അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

നാ​ട​ൻ​പാ​ട്ട് ജ​ന​കീ​യ​മാ​ക്കു​ന്ന​തി​ൽ ക​ലാ​ഭ​വ​ൻ​മ​ണി​യു​ടെ പ​ങ്ക് വ​ലു​താ​യി​രു​ന്നു. നാ​ട​ൻ​പാ​ട്ടി​നെ ജ​ന​കീ​യ​ഉ​ത്സ​വ​മാ​ക്കി മാ​റ്റി​യ​ത് ക​ലാ​ഭ​വ​ൻ മ​ണി​യാ​ണ്. മ​ണ്ണി​ന്‍റെ മ​ണ​മു​ള്ള ക​ല​ക​ളെ മ​ണി സ്നേ​ഹി​ക്കു​ക​യും പാ​വ​പ്പെ​ട്ട​വ​രെ മ​ര​ണം​വ​രെ കൊ​ണ്ടു​ന​ട​ക്കു​ക​യും ചെ​യ്തു.

കാ​രു​ണ്യ​പ്ര​വ​ർ​ത്ത​നം മ​ണി ജീ​വി​ത​രീ​തി​യാ​ക്കി മാ​റ്റി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബി.​ഡി.​ദേ​വ​സി എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ലാ​ഭ​വ​ൻ മ​ണി സ്മാ​ര​ക പു​ര​സ്കാ​ര​ങ്ങ​ൾ കെ.​എ​സ്.​എ​ൻ.​രാ​ജി​നും യു​വ പ്ര​തി​ഭ​യ്ക്കു​ള്ള പു​ര​സ്കാ​രം ശ്രീ​ജി​ത്ത് പേ​രാ​ന്പ്ര​ക്കും മ​ന്ത്രി സ​മ്മാ​നി​ച്ചു.

യു​വ​ജ​ന​ക്ഷേ​മ ബോ​ർ​ഡ് വൈ​സ് ചെ​യ​ർ​മാ​ൻ പി.​ബി​ജു, ഡോ. ​ആ​ർ​എ​ൽ​വി രാ​മ​കൃ​ഷ്ണ​ൻ, ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ വി​ത്സ​ൻ പാ​ണാ​ട്ടു​പ​റ​ന്പി​ൽ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ.​ഷീ​ജു, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ അ​ഡ്വ. കെ.​ആ​ർ.​സു​മേ​ഷ്, സി.​ജി.​സി​നി​ടീ​ച്ച​ർ, ക​ലാ​ഭ​വ​ൻ​മ​ണി ട്ര​സ്റ്റ് ക​ണ്‍​വീ​ന​ർ അ​ഡ്വ. കെ.​ബി.​സു​നി​ൽ​കു​മാ​ർ, പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഒ.​പൈ​ല​പ്പ​ൻ, സി​നി​മാ​താ​രം ടി​നി ടോം, ​ഋ​ഷാ​ദ്, ഫു​ട്ബോ​ൾ താ​ര​ങ്ങ​ളാ​യ ജോ​പോ​ൾ അ​ഞ്ചേ​രി, സി.​വി.​പാ​പ്പ​ച്ച​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ ജ​യ​ന്തി പ്ര​വീ​ണ്‍​കു​മാ​ർ സ്വാ​ഗ​ത​വും യു​വ​ജ​ന ക്ഷേ​മ​ബോ​ർ​ഡ് യൂ​ത്ത് പ്രോ​ഗ്രാം ഓ​ഫീ​സ​ർ പി.​ആ​ർ.​ശ്രീ​ക​ല ന​ന്ദി​യും പ​റ​ഞ്ഞു.

സം​സ്ഥാ​ന നാ​ട​ൻ​പാ​ട്ട് മ​ത്സ​ര​വും ജി​ല്ലാ മി​മി​ക്സ് മ​ത്സ​ര​വും ന​ട​ന്നു. ഇ​ന്ന് വൈ​കീ​ട്ട് നാ​ലു മു​ത​ൽ സം​സ്ഥാ​ന​ത​ല നാ​ട​ൻ​പാ​ട്ട് മ​ത്സ​ര​വും ഉ​ണ്ടാ​യി​രി​ക്കും.

Related posts

Leave a Comment