ബസിൽ യാത്ര ചെയ്യുന്ന സമയത്ത് നേരിടുന്ന ദുരനുഭവങ്ങൾ പലപ്പോഴും നമ്മൾ കേട്ടിട്ടുള്ളതാണ്. വീണ്ടുമൊരു ബസ് യാത്രയാണ് ചർച്ചയാകുന്നത്. ബസിൽ യാത്ര ചെയ്ത സമയത്ത് യുവതിയെ മൂട്ട കടിച്ചതാണ് സംഭവം. ദക്ഷിണ കന്നഡ പാവൂർ സ്വദേശിനിയായ ദീപിക സുവർണയെയാണ് മൂട്ട കടിച്ചത്. കന്നഡ ചാനലിലെ റിയാലിറ്റി ഷോ ആയ രാജാറാണിയിൽ പങ്കെടുക്കാനായി മംഗളൂരുവിൽ നിന്നും ബംഗളൂരുവിലേക്ക് സ്വകാര്യബസിൽ ടിക്കറ്റ് ബുക്ക് ചെയ്തത് യാത്ര ചെയ്യുകയായിരുന്നു ദീപികയും ഭർത്താവ് ശോഭരാജും. അതിനിടയിലാണ് ദീപികയെ മൂട്ട കടിച്ചത്. ഇതോടെ അവർക്ക് അലർജി അടക്കം അസ്വസ്ഥതകൾ ഉണ്ടായി. ദേഹാസ്വസ്തതകൾ കാരണം റിയാലിറ്റി ഷോയിൽ ദീപികയ്ക്ക് നന്നായി പ്രകടനം നടത്താൻ സാധിച്ചില്ല. അത് ഷോയുടെ പ്രതിഫലം കുറയാൻ കാരണമായി എന്നും കാണിച്ച് ദന്പതികൾ പരാതി നൽകി. ഉറങ്ങുന്നതിനിടെയാണ് തന്നെ മൂട്ട കടിച്ചത്. ഈ കാര്യം ബസിലെ ജീവനക്കാരനോട് പറഞ്ഞിരുന്നു. എന്നാൽ അവർ ഇതിനെതിരേ നടപടി…
Read MoreDay: January 2, 2025
ലിവിംഗ് വിൽ ചർച്ചകൾ സജീവമാക്കുന്ന മലയാളികൾ
മരണശേഷം എന്നെ എന്ത് ചെയ്യണമെന്നാണ് ആഗ്രഹമെന്ന് ഞാൻ വീട്ടിൽ പലവട്ടം പറഞ്ഞിട്ടുണ്ട്. അതിവിടെ ആവർത്തിച്ച് എഴുതിയിടുകയും ചെയ്തിട്ടുണ്ട്. പക്ഷെ എങ്ങനെയാവരുത് എന്റെ മരണമെന്ന് മാത്രം പറഞ്ഞിട്ടില്ല. നിങ്ങൾക്ക് എങ്ങനെ മരിക്കാനാണിഷ്ടം? ചിന്തിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ ചിന്തിക്കണം. 🙂 കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കിടയിൽ ആശുപത്രിയിലുണ്ടായ രണ്ടു സംഭവങ്ങൾ പറയാം. രണ്ടും മക്കൾക്ക് മാതാപിതാക്കളോടുള്ള സ്നേഹത്തിന്റെയും കരുതലിന്റെയും രണ്ടുതരം ഉദാഹരണങ്ങളാണ്. കേസ് നം.1 : 84 വയസുള്ള ഹൃദ്രോഗിയായ അപ്പൂപ്പനെ പെട്ടെന്നുണ്ടായ അബോധാവസ്ഥയിൽ ആശുപത്രിയിൽ കൊണ്ടുവരുന്നു. തലയുടെ സ്കാൻ ചെയ്തപ്പോൾ തലച്ചോറിൽ വലിയൊരു രക്തസ്രാവമാണ്. ഇത്രയും വലിയ രക്തസ്രാവത്തിന്റെ ചികിത്സ എത്രയും വേഗം സർജറി ചെയ്യുക എന്നതാണ്. രോഗിയുടെ പ്രായം, മറ്റു രോഗങ്ങൾ, നിലവിലെ ശാരീരികാവസ്ഥ എന്നിവ വച്ച് നോക്കുമ്പോൾ സർജറി ചെയ്താലും രക്ഷപ്പെടാൻ സാധ്യത വളരെ കുറവാണ്. അഥവാ ജീവൻ രക്ഷപ്പെട്ടാലും ഒരു വെജിറ്റേറ്റീവ് സ്റ്റേറ്റിൽ അങ്ങനെ കിടക്കുകയേ ഉള്ളൂ.…
Read More‘എന്റെ വിലാസത്തിലേക്ക് ഒരു ഗേൾഫ്രണ്ടിനെ എത്തിക്കാമോ എന്ന് യുവാവ്?’ ഇന്ന് രാത്രി ലേറ്റ് നൈറ്റ് ഫീസ് ഒഴിവാക്കിയിട്ടുണ്ട്, വേണമെങ്കിൽ ഒരു ലോലിപോപ്പ് ഓർഡർ ചെയ്യൂ എന്ന് സ്വിഗ്ഗി; വൈറലായി പോസ്റ്റ്
സ്വിഗ്ഗിയുടെ പരസ്യങ്ങൾ സോഷ്യൽ മീഡിയയിൽ പലപ്പോഴും വൈറലാകാറുണ്ട്. വീണ്ടുമിതാ ഒരു സ്വിഗ്ഗി പരസ്യമാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. തന്റെ വിലാസത്തിലേക്ക് ഒരു ഗേൾഫ്രണ്ടിനെ എത്തിക്കാമോ എന്നായിരുന്നു സ്വിഗ്ഗിയോട് ഒരു യുവാവ് ചോദിച്ചത്. ഞങ്ങൾ ഇതൊന്നും സ്റ്റോക്ക് ചെയ്യുന്നില്ല. എന്നാൽ, ഇന്ന് രാത്രി ലേറ്റ് നൈറ്റ് ഫീസ് തങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. അതുകൊണ്ട് നിങ്ങൾക്കായി വേണമെങ്കിൽ ഒരു ലോലിപോപ്പ് ഓർഡർ ചെയ്യൂ എന്നായിരുന്നു സ്വിഗ്ഗി ഇൻസ്റ്റാമാർട്ടിന്റെ മറുപടി. സ്വിഗ്ഗി തങ്ങളുടെ പ്ലാറ്റ്ഫോമുകളിൽ നിന്ന് ഏറ്റവുമധികം ഓർഡർ ചെയ്ത ഇനങ്ങളെക്കുറിച്ചുള്ള വാർത്ത പങ്കുവച്ചപ്പോഴാണ് കാമുകിയെ വേണമെന്ന് വിരുതന്റെ കമന്റ്. ബ്ലിങ്കിറ്റിന്റെ സിഇഒ അൽബിന്ദർ ദിൻഡ്സയും സ്വിഗ്ഗി, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് സഹസ്ഥാപകനായ ഫാനി കിഷൻ എയും, തങ്ങളുടെ പ്ലാറ്റ്ഫോമുകളിൽ നിന്ന് ഏറ്റവുമധികം ഓർഡർ ചെയ്ത ഇനങ്ങളെക്കുറിച്ചുള്ള ലൈവ് അപ്ഡേറ്റുകളും എക്സിൽ പങ്കുവെച്ചിരുന്നു.
Read Moreഅന്ധരായ കുടുംബത്തിന് വാസയോഗ്യമല്ലാത്ത ഭൂമി നല്‍കിയവരില്‍നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്ന് ബാലാവകാശ കമ്മീഷന്
പത്തനംതിട്ട: ലൈഫ് മിഷന് പദ്ധതിയില്‍ അന്ധരായ കുടുബത്തിന് വാസയോഗ്യമല്ലാത്ത ഭൂമി നല്കിയ ഉദ്യോഗസ്ഥര്ക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കാനും നഷ്ടപരിഹാരം ഈടാക്കാനും ബാലാവകാശ കമ്മിഷന് ഉത്തരവായി. കുടുംബത്തിന് വാസയോഗ്യമായ സ്ഥലം കണ്ടെത്തി വീടുവച്ചു നല്‍കുന്നതിന് പഞ്ചായത്ത് സെക്രട്ടറി നടപടി സ്വീകരിക്കണം. ജോലി ചെയ്യാനോ വരുമാനം കണ്ടെത്താനോ സാധിക്കില്ലെന്നിരിക്കേ അന്ധരായ കുടുംബത്തെ അന്ത്യോദയ അന്നയോജന ആശ്രയ പദ്ധതിയിലൊന്നില് ഗുണഭോക്താവായി നിശ്ചയിക്കണം. ഭവന നിര്‍മാണത്തിന് കെഎച്ച്ആര് അസോസിയേഷനില്‍ നിന്നും ലഭിക്കുന്ന സഹായത്തിന് ജില്ലാ കളക്ടര്‍ മേല്‍നോട്ടം വഹിക്കണം. റാന്നി വടശേരിക്കര ഗ്രാമപഞ്ചായത്തില്‍ കാഴ്ചയില്ലത്ത മാതാപിതാക്കള്‍ക്കൊപ്പം എട്ടാംക്ലാസ് വിദ്യാര്‍ഥിനി അടച്ചുറപ്പില്ലാത്ത വീട്ടില്‍ താമസിക്കുന്ന വിഷയത്തില്‍ കമ്മീഷന് സ്ഥലം സന്ദര്‍ശിക്കുകയും സ്വമേധയാ നടപടി സ്വീകരിക്കുകയുമായിരുന്നു. ഉത്തരവിന്മേല് സ്വീകരിച്ച നടപടി റിപ്പോര്‍ട്ട് മൂന്നു മാസത്തിനകം ലഭ്യമാക്കാനും കമ്മീഷന് അംഗം എന്‍. സുനന്ദ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി.
Read Moreനെടുങ്കണ്ടം മേഖലയില്‍ മുണ്ടിനീര് വ്യാപിക്കുന്നു; കാഴ്ചക്കാരായി ആരോഗ്യവകുപ്പ്; സ്കൂളുകള്‍ പലതവണ അടച്ചു
നെടുങ്കണ്ടം: നെടുങ്കണ്ടം മേഖലയില്‍ മുണ്ടിനീര് രോഗം വ്യാപിക്കുന്നു. കുട്ടികളില്‍ കണ്ടുവരുന്ന ഈ രോഗം മുതിര്‍ന്നവരിലേക്കും പകരാന്‍ തുടങ്ങിയത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. രണ്ട് മാസത്തോളമായി രോഗം വിവിധ മേഖലകളില്‍ വ്യാപിച്ചിട്ടും ആരോഗ്യ പ്രവര്‍ത്തകര്‍ ആവശ്യമായ മുന്‍കരുതലുകളോ നടപടികളോ സ്വീകരിക്കുന്നില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്. കൊച്ചുകുട്ടികളിലാണ് രോഗം ആദ്യം ഉണ്ടാകുന്നത്. പിന്നീട് മുതിര്‍ന്നവരിലേക്കും വ്യാപിക്കും. മുണ്ടിനീര് രോഗം മൂലം മേഖലയിലെ പല സ്കൂളുകളും ദിവസങ്ങളോളം അടച്ചിടുകയും ചെയ്തിട്ടുണ്ട്. എല്‍കെജി, യുകെജി വിഭാഗങ്ങളാണ് അടച്ചത്.കവിളിന്റെ സമീപത്തിലുള്ള ഉമിനീര് ഗ്രസ്ഥികളെ കൂടുതലായി ബാധിക്കുന്ന ഒരു രോഗമാണ് മുണ്ടിനീര്. ഒരു പ്രാവശ്യം ബാധിച്ചാല്‍ വീണ്ടും ഈ രോഗം വരാനുള്ള സാധ്യത കുറവാണെങ്കിലും ഇതുണ്ടാക്കുന്ന അസ്വസ്ഥതയും പാര്‍ശ്വഫലങ്ങളും ഗൗരവമുള്ളതാണ്. മുണ്ടിനീരിന്റെ കാരണക്കാര്‍ മിക്സോ വൈറസ് കുടുംബത്തില്‍പ്പെട്ട ഒരുതരം വൈറസുകളാണ്. ഉമിനീര് ഗ്രന്ഥികളെ പ്രത്യേകിച്ച് പരോട്ടിഡ് ഗ്രന്ഥികളെ സാധാരണയായി ബാധിക്കുന്ന മുണ്ടിനീര് അപൂര്‍വമായി നാഡിവ്യൂഹത്തെയും ബാധിക്കുന്നതായി കണ്ടുവരുന്നു.…
Read Moreകുഴൽക്കിണറിൽ 10 ദിവസം കുടുങ്ങിയ ബാലിക മരിച്ചു: അധികൃതരുടെ ഭാഗത്തുനിന്നുള്ള അനാസ്ഥയാണു കുട്ടിയെ പുറത്തെത്തിക്കാൻ വൈകിയതെന്ന് ബന്ധുക്കൾ
ന്യൂഡല്‍ഹി: പത്തു ദിവസം നീണ്ട രക്ഷാ ദൗത്യത്തിനൊടുവില്‍ കുഴൽക്കിണറിൽനിന്നു പുറത്തെടുത്ത മൂന്നു വയസുകാരി മരിച്ചു. കോട്പുത്ലിയിലെ കിരാത്പുര ഗ്രാമത്തിലെ ബദിയാലി കി ധനിയിൽ 700 അടി താഴ്ചയുള്ള കുഴൽക്കിണറിലാണ് ചേത്ന എന്ന കുട്ടി കുടുങ്ങിയത്. ഡിസംബര്‍ 23നാണ് കുട്ടി കുഴൽക്കിണറിൽ വീണത്. ഡൽഹിയിൽനിന്നും ജയ്പുരിൽ നിന്നുമുള്ള വിദഗ്ധ സംഘം കുഴൽക്കിണറിനു സമാന്തരമായി കുഴിയെടുത്ത് കുട്ടിയെ പുറത്തെടുക്കുകയായിരുന്നു. പുറത്തെടുക്കും മുന്‍പേ കുട്ടി മരിച്ചിരുന്നു. അധികൃതരുടെ ഭാഗത്തുനിന്നുള്ള അനാസ്ഥയാണു കുട്ടിയെ പുറത്തെത്തിക്കാൻ വൈകിയതെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി.
Read Moreചൈനയുടെ ഭീമൻ അണക്കെട്ട്: ബ്രഹ്മപുത്ര വരളുമെന്ന് ആശങ്ക; നദിയെ ആശ്രയിക്കുന്ന മുഴുവൻ ആവാസവ്യവസ്ഥയെയും ദുർബലമാക്കാനും ഇടവരുത്തും; ഹിമന്ത ബിശ്വ ശർമ
ഗുവാഹത്തി: ബ്രഹ്മപുത്രയിൽ മെഗാ ഡാം നിർമിക്കാനുള്ള ചൈനയുടെ പദ്ധതി നദി വരളാനും നദിയെ ആശ്രയിക്കുന്ന മുഴുവൻ ആവാസവ്യവസ്ഥയെയും ദുർബലമാക്കാനും ഇടവരുത്തുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ഇന്ത്യ ഇതിനകംതന്നെ തങ്ങളുടെ ആശങ്ക ചൈനയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബ്രഹ്മപുത്രയുടെ ചൈനീസ് നാമമായ യാർലുംഗ് സാംഗ്പോ നദിയിൽ 60,000 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയുന്ന ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുത അണക്കെട്ട് നിർമിക്കുന്നതിന് കഴിഞ്ഞ ആഴ്ച ചൈനീസ് സർക്കാർ അനുമതി നൽകിയിരുന്നു. കിഴക്കൻ ടിബറ്റിലെ ഹിമാലയൻ പർവതനിരകളിലാണ് അണക്കെട്ട് നിർമിക്കാൻ ചൈന പദ്ധതിയിടുന്നത്. ബ്രഹ്മപുത്ര അരുണാചൽ പ്രദേശിലേക്ക് ഒഴുകുന്ന പ്രദേശമാണിത്. അരുണാചൽ മുഖ്യമന്ത്രി പേമ ഖണ്ഡുവും ഈ വിഷയം കേന്ദ്രത്തോട് ഉന്നയിച്ചിട്ടുണ്ടെന്ന് പറഞ്ഞ ശർമ, അണക്കെട്ടിന്റെ അനന്തരഫലങ്ങൾ അവർക്കു താങ്ങാവുന്നതിനപ്പുറമാകുമെന്നും പറഞ്ഞു.
Read Moreജോലി വാഗ്ദാനം നൽകി കൂടെക്കൂടി; ആസാം സ്വദേശിനിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച കട്ടപ്പനക്കാരൻ പിടിയിൽ
കട്ടപ്പന: 42കാരിയായ ആസാം സ്വദേശിയെ പീഡിപ്പിച്ച കട്ടപ്പന സ്വദേശി പിടിയിൽ. കട്ടപ്പന വള്ളക്കടവ് കരിന്പാനിപ്പടി സ്വദേശി സുചീന്ദ്രത്ത് രാജേഷ് രാമചന്ദ്രനാണ് കട്ടപ്പന പോലീസിന്റെ പിടിയിലായത്. യുവതി കട്ടപ്പന പുളിയൻമലയിൽ ജോലി ചെയ്തു വരികയായിരുന്നു. ഇതിനിടെയാണ് ഇവർക്കും ഭർത്താവിനും ജോലി വാഗ്ദാനം നൽകി രാജേഷ് ഇവരെ സമീപിച്ചത്. തുടർന്ന് ഭർത്താവിന് എറണാകുളത്ത് ജോലി നൽകി. യുവതിക്ക് തൃശൂരിൽ ജോലി വാഗ്ദാനം ചെയ്തു. തുടർന്ന് രാജേഷ് ഇവരെ കട്ടപ്പനയിലുള്ള ലോഡ്ജിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ലോഡ്ജിൽനിന്നു രക്ഷപ്പെട്ട യുവതി കട്ടപ്പന പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി . കട്ടപ്പന എസ്എച്ച്ഒ ടി.സി. മുരുകൻ, എസ്ഐ എബി ജോർജ്, സിപിഒമാരായ കെ.എം. ബിജു, കെ എസ്. സോഫിയ, എസ്സിപിഒ മാരായ വി.എം. ശ്രീജിത്ത്, അൽബാഷ് പി. രാജു തുടങ്ങിയവരാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
Read Moreഅനന്തപുരി സംസ്ഥാന കലോത്സവം; കോട്ടയം ടീമില്‍ 782 വിദ്യാര്‍ഥികള്‍
കോട്ടയം: തലസ്ഥാന നഗരിയില്‍ സംസ്ഥാന സ്കൂള്‍ കലാമേളയില്‍ മാറ്റുരയ്ക്കാന്‍ കോട്ടയത്തുനിന്ന് 782 വിദ്യാര്‍ഥികള്‍. അധ്യാപകരുടെയും രക്ഷിതാക്കളുടെയും സംഘം കൂടെ.പതിനാല് ജില്ലകളിലെ ഒന്നാം സ്ഥാനക്കാരും അപ്പീലുകാരും ഇഞ്ചോടിഞ്ചു പൊരുതുന്ന മത്സരത്തില്‍ കലയുടെ വര്‍ണവസന്തം പൊഴിക്കാന്‍ കലാപ്രതിഭകളും തിലകങ്ങളും അവസാന വട്ടം തയാറെടുപ്പിലാണ്. ടീം ഇനങ്ങള്‍ രാപകല്‍ പരിശീലിക്കാന്‍ പലരും സ്കൂളുകളില്‍ തന്നെയാണ് തങ്ങുന്നത്. കോട്ടയത്തിന്റെ താരങ്ങള്‍ നാളെ മുതല്‍ തലസ്ഥാനത്തേക്ക് വണ്ടി കയറും. ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളിലായുള്ള മത്സരത്തിന് ഓരോ വര്‍ഷവും വാശിയേറുകയാണ്. തലയോലപ്പറമ്പില്‍ നടന്ന ജില്ലാ കലോത്സവത്തില്‍ ഒന്നാം സ്ഥാനം നേടി സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടിയവര്‍ക്കൊപ്പം അപ്പീലിലൂടെ അവസരം നേടിയ ഏഴു ടീമുകളും സംസ്ഥാനത്ത് മത്സരിക്കും. അപ്പീല്‍ അനുവദിക്കാത്ത ഏതാനും ടീമുകള്‍ അവസാനമണിക്കൂറിലും കോടതിയെ സമീപിച്ചിട്ടുണ്ട്. കോടതി അനുമതി നല്കിയാല് ഇവരും മത്സരിക്കാനെത്തും. ജില്ലാകലോത്സവത്തില്‍ 68 അപ്പീലുകളാണ് എത്തിയത്. ഇതില്‍ ഏഴെണ്ണത്തിനു മാത്രമാണ് അപ്പീല്‍ അനുവദിച്ചത്.…
Read Moreഎൻജിനിയറിംഗ് പഠനം ഉപേക്ഷിക്കാൻ ആവശ്യപ്പെട്ട മാതാപിതാക്കളെ വിദ്യാർഥി കൊലപ്പെടുത്തി
നാഗ്പുർ: പരീക്ഷകളിൽ തുടർച്ചയായി തോറ്റപ്പോൾ എൻജിനീയറിംഗ് പഠനം ഉപേക്ഷിക്കാൻ ആവശ്യപ്പെട്ട മാതാപിതാക്കളെ 25 കാരനായ വിദ്യാർഥി കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ നാഗ്പുരിലാണു സംഭവം. ലീലാധർ ദഖോലെ (55), ഭാര്യ അരുണ ദഖോലെ (50) എന്നിവരാണു മരിച്ചത്. ഡിസംബർ 26 നാണ് സംഭവം നടന്നതെങ്കിലും ഇന്നലെ ഇവരുടെ മൃതദേഹങ്ങൾ നഗരത്തിലെ വീടിനുള്ളിൽ കണ്ടെത്തിയതോടെയാണു കൊലപാതകവിവരം പുറത്തുവന്നത്. സംഭവത്തിൽ ദമ്പതികളുടെ മകനായ ഉത്കർഷിനെ പോലീസ് അറസ്റ്റ് ചെയ്തു. എൻജിനിയറിംഗ് പരീക്ഷകളിൽ മകൻ തുടർച്ചയായി പരാജയപ്പെട്ടതോടെ വേറെ വിഷയം തെരഞ്ഞെടുക്കാനും മറ്റൊരു കോളജിലേക്ക് മാറാനും മാതാപിതാക്കൾ സമ്മർദം ചെലുത്തിയിരുന്നു. ഇതിൽ പ്രകോപിതനായ ഉത്കർഷ് ആദ്യം അമ്മയെ കഴുത്തുഞെരിച്ച് കൊല്ലുകയും പിന്നീട് അച്ഛനെ കുത്തുകയുമായിരുന്നുവെന്നു പോലീസ് പറഞ്ഞു. ഈ വിവരം അറിയുന്നതിനു മുൻപേ സഹോദരിയെ പ്രതി ബന്ധുക്കളുടെ വീട്ടിലേക്ക് അയച്ചു. കുറച്ച് ദിവസത്തേക്ക് മാതാപിതാക്കൾ ഒരു ധ്യാന പരിപാടിയിൽ പങ്കെടുക്കാൻ പോകുകയാണെന്നും അവിടെ മൊബൈൽ…
Read More