പത്തനംതിട്ട: സംസ്ഥാനത്തെ ഏറ്റവും വലിയ പോക്സോ കേസായി മാറിയ, പത്തനംതിട്ടയിലെ പതിനെട്ടുകാരിയുമായി ബന്ധപ്പെട്ട ലൈംഗിക പീഡനക്കേസില്‍ കുറ്റാരോപിതരായ മൂന്നുപേരൊഴികെ 56 പേരെ ഒരാഴ്ചയ്ക്കുള്ളില്‍ അഴികള്ക്കുള്ളിലാക്കാനായെന്നു പോലീസ്. പെണ്‍കുട്ടിയുടെ മൊഴിയെ അടിസ്ഥാനമാക്കി കേസുകള്‍ രജിസ്റ്റര്‍ ചെയ്തശേഷം വിവിധ പോലീസ് സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകളിലാണ് ഇത്രയധികം പേരെ അറസ്റ്റ് ചെയ്തത്. ഇവരില്‍ പ്രായപൂര്‍ത്തിയാകാത്തവരെ ജുവനൈല്‍ ജസ്റ്റീസ് കോടതിയിലും മറ്റുള്ളവരെ ജുഡീഷല്‍ മജിസ്ട്രേറ്റ് മുമ്പാകെയും ഹാജരാക്കുകയായിരുന്നു. കുറ്റാരോപിതരുടെ എണ്ണത്തിലും ഇതില്‍ തന്നെ കൗമാരക്കര് കൂടുതലുള്ളതിനാലുമാണ ്സംസ്ഥാനത്ത് ഇതേവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതില്‍ വച്ചേറ്റവും വലിയ പോക്സോ കേസായി ഇതു മാറിയത്. കുറ്റാരോപിതരായ 59 പേരില്‍ 56 പേരും അറസ്റ്റിലായതായി ജില്ലാ പോലീസ് മേധാവി വി. ജി. വിനോദ് കുമാര്‍ അറിയിച്ചു. ഇനി പിടിയിലാകാനുള്ള മൂന്നു പേരില്‍ രണ്ടുപേര്‍ പത്തനംതിട്ട സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളിലെയാണ്. വിദേശത്ത് കഴിയുന്ന ഇവരെ അറസ്റ്റ്…
Read MoreDay: January 17, 2025
നാമജപ ഘോഷയാത്രയോടെ മൃതദേഹം വീട്ടിലേക്ക്; വേദമന്ത്രങ്ങളുടെ അകന്പടിയിൽ ഗോപൻ സ്വാമിയെ ഋഷി പീഠത്തിലിരുത്തി; ഋഷിവര്യൻമാരുടെ നേതൃത്വത്തിൽ സമാധിയിരുത്തി
തിരുവനന്തപുരം: നാമമന്ത്രങ്ങളുടെ അകന്പടിയോടെ നെയ്യാറ്റിൻകരയിൽ സമാധിയായ ഗോപൻ സ്വാമിയുടെ മൃതദേഹം വീണ്ടും സംസ്കരിച്ചു. ഹൈന്ദവാചാരപ്രകാരമായിരുന്നു സമാധി ചടങ്ങുകൾ നടന്നത്. ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം നാമജപയാത്രയായിട്ടാണ് വീടിന് സമീപത്തെ കല്ലറയിൽ എത്തിച്ചത്. ഋഷിപീഠം എന്നാണ് പുതിയ കല്ലറയ്ക്ക് നാമകരണം ചെയ്തിട്ടുള്ളത്. ചെങ്കൽ ക്ഷേത്രത്തിലെ സന്യാസിമാർ സമാധി ചടങ്ങുകൾക്ക് നേതൃത്വം നൽകി. വിഎസ്ഡിപി ഹിന്ദു ഐക്യവേദി ഉൾപ്പെടെയുള്ള ഹൈന്ദവ സംഘടന പ്രവർത്തകർ കൂടി ചേർന്ന് ചടങ്ങ് വിപുലമാക്കി. അതേസമയം, ഗോപൻ സ്വാമിയുടെ മരണകാരണം വ്യക്തമായിട്ടില്ല. ആന്തരിക അവയവങ്ങളുടെ പരിശോധനാഫലം ലഭ്യമായാൽ മാത്രമേ മരണ കാരണം വ്യക്തമാവുകയുള്ളൂ. മരണവുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങളെ വിശദമായി വീണ്ടും ചോദ്യം ചെയ്യുമെന്ന് പോലീസ് പറഞ്ഞു. സ്വാഭാവിക മരണമാണെന്ന് വിലയിരുത്താനായിട്ടില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥനായ നെയ്യാറ്റിൻകര എസ്എച്ച്ഒ എസ്. ബി. പ്രവീൺ വ്യക്തമാക്കിയത്.
Read Moreകാൽതരിപ്പ് എങ്ങനെ നിയന്ത്രിക്കാം?
തലയണ പ്രായോഗികമല്ല കാല് മരവിപ്പ്/കാല്‍തരിപ്പ് എന്ന അവസ്ഥ അനുഭവിക്കുന്നവർ രാത്രികാലങ്ങളില്‍ കാല് പൊക്കിവച്ച് കിടക്കേണ്ടതാണ്. ഇതിനായി കാലിന്റെ ഭാഗത്ത് തലയണ വയ്ക്കുന്നത് പ്രായോഗികമല്ല. ഉറക്കത്തില്‍ തിരിയുകയും ചരിയുകയുമൊക്കെ ചെയ്യുമ്പോള്‍ തലയണ അസൗകര്യം ആയിരിക്കും. അതിനായി കട്ടിലിന്റെ കാല് തടി കഷ്ണമോ മറ്റോ ഉപയോഗിച്ച് ഉയര്‍ത്തി വയ്ക്കുന്നതാണ് ഉചിതം. വ്യായാമം എങ്ങനെ? ഇതുകൂടാതെ കാലിന് ശരിയായ വ്യായാമവും നല്‍കണം. ‘Buerger’s Exercise’ ആണ് ചെയ്യേണ്ടത്. ഇതിനായി രണ്ടോ മൂന്നോ തലയണ ഉപയോഗിച്ച് കാല് ഹൃദയത്തിന്റെ ലെവലിൽ നിന്ന് ഉയര്‍ത്തി വച്ച് 5 മിനിറ്റ് കിടക്കുമ്പോള്‍ കാലിലെ രക്തയോട്ടം അനുസരിച്ച് കാല് വിളറി വെളുത്ത അവസ്ഥയില്‍ എത്തുന്നു. അതിനുശേഷം അവിടെത്തന്നെ കാലു തൂക്കിയിട്ട് രണ്ടോ മൂന്നോ മിനിറ്റ് ഇരിക്കണം. ഈ സമയത്ത് കാല്പാദം താഴേക്കും മുകളിലേക്കും അനക്കി കൊടുക്കണം. അതിനുശേഷം തിരികെ കട്ടിലില്‍ തലയണ വയ്ക്കാതെ നിവര്‍ന്ന് മൂന്നു മിനിറ്റ്…
Read Moreഹലോ ഗയ്സ് പൂജ കഴിഞ്ഞു
അനന്തപുരി സംവിധാനം ചെയ്യുന്ന ഹലോ ഗയ്സ് എന്ന ചിത്രത്തിന്റെ പൂജ തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്നു. ചെയർ പേഴ്സൺ ഗായത്രി ബാബു, ഭദ്രദീപം തെളിയിച്ചു. പ്രമുഖ സിനിമാ പ്രവർത്തകർ ചടങ്ങിൽ പങ്കെടുത്തു. നിഴൽതച്ചൻ എന്ന ചിത്രത്തിനു ശേഷം സൂപ്പർ എസ് ഫിലിംസ് നിർമിക്കുന്ന ഹലോ ഗയ്സ് കോമഡിക്ക് പ്രാധാന്യം കൊടുക്കുന്ന വ്യത്യസ്തമായൊരു ചിത്രമാണ്. സൂപ്പർ എസ് ഫിലിംസിനു വേണ്ടി സന്തോഷ് കുമാർ, ഷിബു സി.ആർ എന്നിവർ ചിത്രം നിർമിക്കുന്നു. കഥ – എം.എസ്. മിനി, തിരക്കഥ- വിനോദ് എസ്, ഡിഒപി – എ.കെ. ശ്രീകുമാർ, പ്രൊജക്റ്റ് ഡിസൈനർ – എൻ.ആർ. ശിവൻ, ഗാന രചന – ഡോ. സുകേഷ്, സംഗീതം – ബിനീഷ് ബാലകൃഷ്ണൻ, ആലാപനം – നിതീഷ് കാർത്തിക്, ശ്രീല വടകര, ആതിര, പ്രൊഡഷൻ എക്സിക്യൂട്ടിവ് – ശിവപ്രസാദ് ആര്യൻ കോട്, അസോസിയേറ്റ് ഡയറക്ടർ –…
Read Moreവീട്ടിൽ എല്ലാവർക്കും തന്നേക്കാൾ സ്നേഹം ഭർത്താവിനോടെന്ന് വരലക്ഷ്മി
എന്റെ കുടുംബം ഇപ്പോൾ എന്നേക്കാൾ സ്നേഹിക്കുന്നത് എന്റെ ഭർത്താവ് നിക്കിനെയാണ് എന്ന് വരലക്ഷ്മി. വിവാഹ ജീവിതം നോർമലായി മുന്നോട്ട് പോകുന്നു. എന്നെക്കാൾ നല്ല സൗത്ത് ഇന്ത്യനായി മാറി കഴിഞ്ഞു നിക്ക്. അതിന്റെ പേരിൽ ഇടയ്ക്കൊക്കെ ഞാൻ കളിയാക്കാറുണ്ട്. പൊങ്കലിനും ദീപവലിക്കുമെല്ലാം വീട്ടിൽ തന്നെയുണ്ടാകണമെന്ന് അദ്ദേഹത്തിന് നിർബന്ധമാണ്. ഇതെല്ലാം മാർക്ക് ചെയ്ത് വച്ചിട്ടുമുണ്ട്. അതിനായി എല്ലാം ചെയ്യുകയും ചെയ്യും. എന്റെ അച്ഛനും അദ്ദേഹവും ഒരുമിച്ചാണ് പ്ലാനിംഗെല്ലാം. കുടുംബത്തിന്റെ കാര്യങ്ങൾ വളരെ നന്നായി നോക്കുന്നയാളാണ് എന്നാണ് ഞാൻ മനസിലാക്കിയത്. എന്റെ കുടുംബവും അദ്ദേഹത്തെ അതിന് അനുസരിച്ച് സ്നേഹിക്കുന്നുമുണ്ട് എന്ന് വരലക്ഷ്മി പറഞ്ഞു.
Read Moreഭൂകന്പം: ടിബറ്റിലെ അണക്കെട്ടുകൾക്ക് കേടുപാട്
ബെയ്ജിംഗ്: ഈ മാസം ഏഴിലെ ഭൂകന്പത്തെത്തുടർന്ന് ടിബറ്റിലെ അഞ്ച് അണക്കെട്ടുകൾക്ക് കേടുപാടുണ്ടായതായി ചൈനീസ് അധികൃതർ കണ്ടെത്തി. ജലവൈദ്യുത പദ്ധതികളുടെ ഭാഗമായി 14 അണക്കെട്ടുകളാണു ടിബറ്റിലുള്ളത്. ഭൂകന്പത്തെത്തുടർന്ന് വിശദപരിശോധന നടത്തുകയായിരുന്നു. കേടുപാട് കണ്ടെത്തിയ അഞ്ച് അണക്കെട്ടുകളിൽ മൂന്നെണ്ണത്തിലെ വെള്ളം വറ്റിച്ചുകളഞ്ഞു. ഭൂകന്പത്തിന്റെ പ്രഭവകേന്ദ്രമായി റ്റിങ്കിരിയിൽ സ്ഥിതി ചെയ്യുന്ന അണക്കെട്ടിന്റെ ഭിത്തിക്കു ചരിവുണ്ടായി. ഈ അണക്കെട്ടിനു താഴെ ആറു ഗ്രാമങ്ങളിലായി പാർക്കുന്ന 1,500 പേരെ ഒഴിപ്പിച്ചുമാറ്റി.അതിശക്തമായ ഭൂകന്പത്തിൽ 126 പേർ മരിക്കുകയും 3,600 വീടുകൾ തകരുകയും ചെയ്തിരുന്നു.
Read Moreനൈജീരിയയിൽ കഴിഞ്ഞവർഷം കൊല്ലപ്പെട്ടത് 3100 ക്രൈസ്തവർ
അബുജ: കഴിഞ്ഞ വർഷം ലോകത്ത് ഏറ്റവും കൂടുതൽ ക്രൈസ്തവർ കൊല്ലപ്പെടുകയും തട്ടിക്കൊണ്ടുപോകപ്പെടുകയും ചെയ്ത രാജ്യം നൈജീരിയയാണെന്നു റിപ്പോർട്ട്. ഓപ്പൺ ഡോർസ് വാച്ച് ലിസ്റ്റിന്റെ ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഈ വിവരമുള്ളത്. 2024 ൽ നൈജീരിയയിൽ 3100 ക്രൈസ്തവർ കൊല്ലപ്പെടുകയും 2830 ക്രൈസ്തവരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു. 2024 ൽ ഏറ്റവും കൂടുതൽ ക്രൈസ്തവർ അറസ്റ്റിലായത് ഇന്ത്യയിലാണ് (2176 പേർ). പള്ളികൾക്കും അനുബന്ധ സ്ഥാപനങ്ങൾക്കുംനേരേ കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ ആക്രമണമുണ്ടായത് റുവാണ്ടയിലാണ്. 4000 പള്ളികൾക്കും കെട്ടിടങ്ങൾക്കുംനേരേയാണ് ഇവിടെ ആക്രമണമുണ്ടായത്. 100 രാജ്യങ്ങളിൽ ക്രൈസ്തവ പീഡനം വർധിച്ചു. 13 രാജ്യങ്ങളെ ക്രിസ്ത്യൻ പീഡനത്തിന്റെ ‘തീവ്രമായ തലങ്ങളിൽ’ റിപ്പോർട്ട് തരംതിരിക്കുന്നു. ലോകമെമ്പാടുമുള്ള 38 കോടിയിലധികം ക്രൈസ്തവർ അവരുടെ വിശ്വാസം നിമിത്തം പീഡനത്തിന്റെയും വിവേചനത്തിന്റെയും ദുരിതങ്ങൾ അനുഭവിച്ചിട്ടുണ്ടെന്ന് റിപ്പോർട്ട് വെളിപ്പെടുത്തുന്നു. ഉത്തര കൊറിയ, സൊമാലിയ, യെമൻ, ലിബിയ, സുഡാൻ എന്നിവയാണ്…
Read Moreപട്ടുസാരിയിൽ ദേവതയെപ്പോലെ മീന; വൈറലായി ചിത്രങ്ങൾ
നാലു പതിറ്റാണ്ടോളമായി തെന്നിന്ത്യന്‍ സിനിമാലോകത്ത് മുന്‍നിരയിൽ തിളങ്ങി നില്ക്കുന്ന നായികയാണ് മീന സാഗര്‍. ബാലതാരമായി വെള്ളിത്തിരയിലെത്തിയ താരം പിന്നീട് തെന്നിന്ത്യയിലെ ഒട്ടുമിക്ക സൂപ്പര്‍താരങ്ങളുടെയും നായികയായി ബിഗ്സ്ക്രീനില്‍ തിളങ്ങി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എല്ലാ വിശേഷങ്ങളും ചിത്രങ്ങളും പങ്കിടാറുണ്ട്. ഇപ്പോഴിതാ പൊങ്കല്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കിട്ടിരിക്കുകയാണ് താരം. അതിസുന്ദരിയായിട്ടാണ് താരം ചിത്രങ്ങളില്‍ തിളങ്ങുന്നത്. ഈ പൊങ്കൽ നിങ്ങൾക്ക് സന്തോഷവും സമൃദ്ധിയും മധുര നിമിഷങ്ങളും നേരുന്നു… എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങള്‍ പങ്കിട്ടിരിക്കുന്നത്. ഗോള്‍ഡനില്‍ ചുവന്ന ബോര്‍ഡറുള്ള പട്ടുസാരിയണിഞ്ഞാണ് താരം ചിത്രങ്ങളില്‍ തിളങ്ങുന്നത്. ആരും കണ്ടാലും നോക്കി പോകുന്ന സൗന്ദര്യമാണ്, ശരിക്കുമൊരു ദേവതയെപ്പോലെ എന്നൊക്കെയാണ് ആരാധകര്‍ നല്കുന്ന കമന്റുകള്‍.
Read Moreഗാസ വെടിനിർത്തലിന് അവസാനനിമിഷ പ്രതിസന്ധി
ടെൽ അവീവ്: ഗാസ വെടിനിർത്തൽ കരാറിൽ അവസാന നിമിഷ പ്രതിസന്ധി. ധാരണകൾ പാലിക്കുന്നതിൽ ഹമാസ് വീഴ്ച വരുത്തുന്നതായി ആരോപിച്ച ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, കരാർ അംഗീകരിക്കാൻ നിശ്ചയിച്ചിരുന്ന കാബിനറ്റ് യോഗം ഒഴിവാക്കിയതായി അറിയിച്ചു. ഇസ്രയേലും ഹമാസും കരാർ അംഗീകരിച്ചതായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഉൾപ്പെടെ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നെതന്യാഹു ഇതുവരെ ഇക്കാര്യം സ്ഥിരീകരിക്കാൻ കൂട്ടാക്കിയിട്ടില്ല. കൂടുതൽ ആനുകൂല്യങ്ങൾ നേടിയെടുക്കാനായി ഹമാസ് വാഗ്ദാനലംഘനം നടത്തുന്നതായി നെതന്യാഹുവിന്റെ ഓഫീസ് ഇന്നലെ ആരോപിച്ചു. ഈ സാഹചര്യത്തിൽ കരാർ അംഗീകരിക്കാൻ നിശ്ചയിച്ചിരുന്ന കാബിനറ്റ് യോഗം മാറ്റിവച്ചു. ഹമാസ് പൂർണമായും വ്യവസ്ഥകൾ പാലിച്ചാലേ കാബിനറ്റ് ചേരൂ. കരാർപ്രകാരം ഞായറാഴ്ച വെടിനിർത്തൽ ആരംഭിക്കണമെങ്കിൽ ഇസ്രയേലിലെ മന്ത്രിസഭയുടെയും പാർലമെന്റിന്റെയും അംഗീകാരം ലഭിക്കേണ്ടതുണ്ട്. ഇതിനിടെ, വെടിനിർത്തൽ ധാരണ പാലിക്കാൻ തയാറാണെന്ന് ഹമാസിന്റെ മുതിർന്ന നേതാവ് ഇസത് അൽ റിഷ്ഖ് അറിയിച്ചു. അതേസമയം, ഇസ്രയേലിലെ രാഷ്ട്രീയ നേതാക്കളിൽനിന്നും ജനങ്ങളിൽനിന്നും…
Read More38-ാം ദേശീയ ഗെയിംസ് : കേരള ബാസ്കറ്റ് ടീമായി
കോട്ടയം: ഈമാസം അവസാനം ആരംഭിക്കാനിരിക്കുന്ന ദേശീയ ഗെയിംസിനുള്ള കേരള ബാസ്കറ്റ്ബോൾ ടീമിനെ പ്രഖ്യാപിച്ചു. വനിതാ ടീമിനു മാത്രമാണ് യോഗ്യത ലഭിച്ചത്. റോത്തക് ദേശീയ ചാന്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനക്കാരായിരുന്നു കേരളം. പുരുഷന്മാർ ഒന്‍പതാം റാങ്കിലായിരുന്നു. എട്ടു ടീമുകളാണ് ദേശീയ ഗെയിംസിൽ മത്സരിക്കുക. അതേസമയം, 3×3 വിഭാഗത്തിൽ കേരളത്തിന്റെ പുരുഷ-വനിതാ ടീമുകൾ മത്സര രംഗത്തുണ്ട്. 2024 ദേശീയ സീനിയർ ചാന്പ്യൻഷിപ്പിൽ വെള്ളി നേടിയ കേരള ടീമിൽ നിന്ന് മൂന്ന് മാറ്റങ്ങളുണ്ടായാണ് ദേശീയ ഗെയിംസിനുള്ള സംഘത്തെ പ്രഖ്യാപിച്ചത്. പി.എസ്. ജീന ടീമിൽ തിരിച്ചെത്തി. ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ പി.എ. അക്ല, ചങ്ങനാശേരി അസംപ്ഷൻ കോളജിലെ സാന്ദ്ര ഫ്രാൻസിസ് എന്നിവരും ടീമിലേക്കെത്തി. വനിതാ ടീം: ആർ. ശ്രീകല, പി.എസ്. ജീന, കവിത ജോസ്, സൂസൻ ഫ്ലോറന്റീന, സ്വപ്ന മെറിൻ ജിജു, ഒലീവിയ ടി. ഷൈബു, ചിപ്പി മാത്യു, വി.ജെ. ജയലക്ഷ്മി, സാന്ദ്ര…
Read More