ഇങ്ങനെ നടന്നാല്‍ മതിയോ…ഞങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍ പറയാന്‍ അവസരം ഉണ്ടാവുമോ…ആരാധകന്റെ ഈ ചോദ്യത്തിന് കണ്ണിറുക്കി കോഡ് ഭാഷയില്‍ ഉത്തരം പറഞ്ഞ് നടി ഭാമ…

രണ്ടു ദിവസം മുമ്പ് നടി അനു സിത്താരയുടെ വിവാഹ വാര്‍ഷികത്തോടനുബന്ധിച്ച് അനുവും ഭര്‍ത്താവും ഒരുമിച്ചു നില്‍ക്കുന്ന ഒരു ചിത്രം നടി ഭാമ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്നുകൊണ്ടായിരുന്നു ഇത്. ചിത്രത്തിന്. താഴെയായി നിരവധി കമന്റുകള്‍ എത്തി. ഇങ്ങനെ അഭിനന്ദനങ്ങള്‍ പറഞ്ഞു നടന്നാല്‍ മതിയോ… ഞങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍ പറയാന്‍ അവസരം ഉണ്ടാകുമോ? എന്നും ആരാധകര്‍ ചോദിച്ചു. ഞാന്‍ കെട്ടികൊളാമെന്ന് പോലും ഒരാള്‍ കമന്റിട്ടു.

അതേസമയം വിവാഹത്തെ കുറിച്ച് ചോദിച്ചയാളോട് 2bac0md2 എന്നാണ് വിങ്കിങ്ങ് സിംബലോട് കൂടി ഭാമ മറുപടി നല്‍കിയത്. എന്താണ് ഈ കോഡു ഭാഷ എന്നറിയാതെ നിരവധി കമന്റുകള്‍ എത്തുന്നുണ്ട്. പലരും ഭാമയോട് ഇക്കാര്യം ചോദിച്ചെങ്കിലും ഭാമ മറുപടി നല്‍കിയിട്ടില്ല. ഉടന്‍ തന്നെ വിവാഹിതയാകും എന്ന സൂചനയാണ് ഇതെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. ഭാമ പ്രണയത്തിലാണെന്നും ചിലര്‍ കണ്ടെത്തിയിട്ടുണ്ട്. നേരത്തെ ഒരു അഭിമുഖത്തില്‍ 2020ല്‍ വിവാഹം കഴിക്കുമെന്ന് നടി തുറന്നു പറഞ്ഞിരുന്നു. ഇപ്പോള്‍ ഭാമയുടെ കാമുകനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരാധകര്‍.

നിവേദ്യം എന്ന ചിത്രത്തിലൂടെ ലോഹിതദാസ് മലയാളത്തിന് സമ്മാനിച്ച നടിയാണ് ഭാമ. പിന്നീട് നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ ഭാമ ഇപ്പോള്‍ അന്യഭാഷാ ചിത്രത്തിലാണ് അധികവും അഭിനയിക്കുന്നത്. മലയാളത്തില്‍ അവസാനമായി ഭാമ അഭിനയിച്ചത് 2016ലാണ്. സോഷ്യല്‍മീഡിയയില്‍ സജീവമായ താരം തന്റെ ചിത്രങ്ങളും ചേച്ചിമാരുടെ മക്കളുടെ ചിത്രങ്ങളുമെല്ലാം പങ്കുവയ്ക്കാറുണ്ട്.

Related posts