കുമ്പള: കണ്ണൂർ ജില്ലയിലെ ചെങ്ങളായി പഞ്ചായത്തിൽ മാസങ്ങൾക്കുമുമ്പ് തൊഴിലുറപ്പ് തൊഴിലാളികൾ മഴക്കുഴി കുഴിക്കുന്നതിനിടയിൽ പുരാതനകാലത്തെ സ്വർണനാണയങ്ങൾ കണ്ടെത്തിയ സംഭവത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് സംരക്ഷിത സ്മാരകത്തിൽ കുഴിച്ചുനോക്കിയ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉൾപ്പെടെ അഞ്ചു പേർ അറസ്റ്റിൽ. കാസർഗോഡ് ജില്ലയിലെ മൊഗ്രാൽപുത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റും മുസ് ലിംലീഗ് നേതാവുമായ മുജീബ് കമ്പാറിനെയും സംഘത്തെയുമാണു നാട്ടുകാർ തടഞ്ഞുവച്ച് കുമ്പള പോലീസിന് കൈമാറിയത്. സ്വന്തം പഞ്ചായത്തിൽ പുരാവസ്തുക്കളൊന്നും ഇല്ലാത്തതിനാൽ അയൽ പഞ്ചായത്തായ കുമ്പളയിലാണ് വൈസ് പ്രസിഡന്റ് നിധി തേടിപ്പോയത്. പുരാവസ്തു വകുപ്പിനു കീഴിലുള്ള സംരക്ഷിത സ്മാരകമായ ആരിക്കാടി കോട്ടയിലെ കിണറിനുള്ളിലാണ് പുറത്തുനിന്ന് തൊഴിലാളികളെ കൊണ്ടുവന്ന് കുഴിച്ചുനോക്കിയത്. ഇന്നലെ വൈകുന്നേരം നാലുമണിയോടെ കോട്ടയ്ക്കുള്ളിൽ കുഴിക്കുന്ന ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് സംഘത്തെ പിടികൂടിയത്. വെള്ളമില്ലാത്ത കിണറിനുള്ളിലായിരുന്നു ഇവർ കുഴിച്ചുനോക്കിയത്. സംഘം കൊണ്ടുവന്ന മൺവെട്ടികളും മറ്റുപകരണങ്ങളും കോട്ടയ്ക്കകത്തുണ്ടായിരുന്നു. മുജീബ് കമ്പാർ എന്ന കെ.എം. മുജീബ്…
Read MoreDay: January 28, 2025
ഹോംവർക്ക് ചെയ്യാതെ കളിച്ച് നടക്കുന്നതുകണ്ട് വഴക്ക് പറഞ്ഞു: അച്ഛന്റെ മയക്കുമരുന്ന് ശേഖരം പോലീസിൽ അറിയിച്ച് മകൻ; പിന്നെ നടന്നത്…
പണ്ടൊക്കെ നമ്മുടെ ചെറുപ്പ കാലത്ത് അച്ഛനും അമ്മയുമൊക്കെ നമ്മളെ വഴക്ക് പറയുന്പോൾ ദൂരെ മാറി നിന്നു കരയാറുണ്ടായിരുന്ന ഒരു ബാല്യകാലം നമുക്കൊക്കെ ഉണ്ടായിരുന്നു. എന്നാൽ ഇന്നത്തെ കാലത്തെ കുട്ടികളോട് നമുക്കൊന്നും പറയാൻ പോലും മടിയും പേടിയുമൊക്കെയാണ്. കാരണംമറ്റൊന്നുമല്ല, കാലംമാറുന്നതനുസരിച്ച് തലമുറയ്ക്കും മാറ്റങ്ങൾ വന്നു തുടങ്ങി. ഇപ്പോഴിതാ ഹോം വർക്ക് ചെയ്യാത്തതിന് അച്ഛൻ വഴക്ക് പറഞ്ഞപ്പോൾ മകൻ തിരിച്ച് ചെയ്ത പ്രവർത്തിയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മധ്യ ചൈനയിലെ യോങ്യിംഗ് പ്രവിശ്യയിലാണ് സംഭവം. ഹോം വര്‍ക്ക് ചെയ്യാതെ മകൻ കളിച്ച് നടക്കുന്നത് കണ്ട അച്ഛൻ അവനോട് കളി മതിയാക്കി പോയിരുന്നു പഠിക്കാൻ ആവശ്യപ്പെട്ടു. അച്ഛന്റെ വഴക്ക് പറച്ചില് അസഹനീയമായതോടെ മകന് വീട്ടില്‍ നിന്നും ഇറങ്ങി അടുത്തുള്ള ഒരു കടയില്‍ ചെന്നു. അവിടെ എത്തി അവൻ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു. അച്ഛന് മയക്കുമരുന്നായ ഓപ്പിയം വീട്ടിൽ സൂക്ഷിച്ചിട്ടുണ്ടെന്ന് അവനവരെ അറിയിച്ചു.…
Read Moreവീട്ടിൽ അതിക്രമിച്ചു കറി ലൈംഗിക അതിക്രമവും നഗ്നതാ പ്രദർശനവും; ഒളിവിൽ കഴിഞ്ഞ യുവാവ് പിടിയിൽ
മല്ലപ്പള്ളി: വീട്ടില്‍ അതിക്രമിച്ചകയറി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം കാട്ടിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കവിയൂര്‍ കോട്ടൂര്‍ കണിയാന്പാറ ചെമ്പകശേരി കുഴിയില്‍ വിനു സി. ജോണാണ് (38) പിടിയിലായത്. 2023 സെപ്റ്റംബറിലാണ് സംഭവം നടന്നത്. വീട്ടിനുള്ളില്‍ ഉറങ്ങിക്കിടന്ന പതിനഞ്ചുകാരിയെ കയറിപ്പിടിക്കുകയും ലൈംഗിക അതിക്രമം കാട്ടുകയും ചെയ്ത ഇയാൾ കുട്ടിക്കു നേരേ നഗ്നതാപ്രദര്‍ശനം നടത്തുകയും ചെയ്തു. പോലീസ് കസ്റ്റഡിയിലെടുത്തതിനു പിന്നാലെ രക്ഷപ്പെടുന്നതിനിടയില്‍ ഓടിയപ്പോള്‍ വീണു പരിക്കേറ്റ വിനു സി. ജോണിനെ മല്ലപ്പള്ളി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് ചികിത്സ ലഭ്യമാക്കി. കുട്ടിയെയും മാതാവിനെയും ഉപദ്രവിച്ചതിന് ഇയാൾക്കെതിരേ കീഴ്വായ്പൂര് പോലീസ് നേരത്തേ കേസെടുത്തിരുന്നു. ഈ കേസിന്റെ അന്വേഷണം പൂര്‍ത്തിയാക്കി കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ കോടതിയില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. പോലീസ് ഇന്‍സ്പെക്ടര്‍ വിപിന്‍ ഗോപിനാഥന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
Read Moreഇവരും കേരള ടീമാണ്, ഇങ്ങനെ അവഗണിക്കരുത്…
കൊച്ചി: തർക്കങ്ങൾ ഉണ്ടാകാം, കോടതി വിധികൽപ്പിച്ചാൽ പിന്നെ കേരളത്തിന് ഒരു ടീമേയുള്ളൂ. അത് കേരള ടീമായി അംഗീകരിക്കണം, പരിഗണനയും നൽകണം. ഹൈക്കോടതി വിധിയെത്തുടർന്ന് കേരളത്തിൽനിന്നു ദേശീയ ഗെയിംസിൽ പങ്കെടുക്കാനായി പുറപ്പെട്ട വോളിബോൾ ടീമിന് നേരിടേണ്ടിവരുന്നത് കടുത്ത അവഗണനയാണ്. യാത്രാച്ചെലവ് നൽകിയില്ലെന്നു മാത്രമല്ല കേരളത്തിന്റെ ഔദ്യോഗിക ജഴ്സി ഉൾപ്പെടുന്ന സ്പോർട് കിറ്റുപോലും കിട്ടാതെയാണ് വോളി ടീം ഇന്നലെ ഉത്തരാഖണ്ഡിലെത്തിയത്. മറ്റ് കേരള ടീമുകൾ ഒരേ ജഴ്സിയിൽ അണിനിരക്കുന്പോൾ വോളിബോൾ ടീം മാത്രം മറ്റൊരു ജഴ്സിയണിഞ്ഞ് വേറിട്ട് നിൽക്കേണ്ട സാഹചര്യമാണെന്ന് ടീം മാനേജർ മൊയ്തീൻ നൈന പറഞ്ഞു. ജയ്പുരിൽ നടന്ന സീനിയർ വോളിയിൽ ചാന്പ്യന്മാരാണ് കേരള പുരുഷ ടീം. റണ്ണറപ്പായ വനിതാ ടീം പരാജയപ്പെട്ടത് കരുത്തരായ സർവീസസിനോടാണ്. സർവീസസിലുണ്ടായിരുന്ന മൂന്ന് താരങ്ങൾ ഇപ്പോൾ ദേശീയ ഗെയിംസിലേക്കുള്ള കേരള ടീമിൽ ഇടംപിടിച്ചിട്ടുണ്ട്. 28 താരങ്ങളും എട്ട് ഒഫീഷൽസുമടങ്ങുന്നതാണ് കേരള സംഘം. മൂന്ന്…
Read Moreറയൽ മാഡ്രിഡിന്റെ ജഴ്സിയിൽ എംബപ്പെയ്ക്ക് കന്നി ഹാട്രിക്ക്
മാഡ്രിഡ്: സ്പാനിഷ് ക്ലബ്ബായ റയൽ മാഡ്രിഡിന്റെ ജഴ്സിയിൽ ഫ്രഞ്ച് താരം കിലിയൻ എംബപ്പെയ്ക്കു കന്നി ഹാട്രിക്. വയ്യഡോലിഡിന് എതിരായ പോരാട്ടത്തിൽ എംബപ്പെയുടെ ഹാട്രിക്കിലൂടെ റയൽ 3-0ന്റെ ജയം സ്വന്തമാക്കി. മറ്റൊരു മത്സരത്തിൽ ബാഴ്സലോണ 7-1നു വലെൻസിയയെ തകർത്തു.
Read Moreദേശീയ ഗെയിംസ് ഇന്നു മിഴിതുറക്കും; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
ഉത്തരാഖണ്ഡിലെ ശൈത്യം നിറഞ്ഞ ഇരവുപകലുകൾക്ക് ഇനി 18നാൾ ചൂടേറും. 38-ാമത് ദേശീയ ഗെയിംസ് ഡെറാഡൂണിലെ രാജീവ് ഗാന്ധി ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വൈകുന്നേരം നാലിനു പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി, ഇന്ത്യൻ ഒളിന്പിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി. ഉഷ തുടങ്ങിയവർ പങ്കെടുക്കും. ബാസ്കറ്റ്ബോൾ താരം പി.എസ്. ജീന ഉദ്ഘാടനച്ചടങ്ങിൽ കേരളത്തിന്റെ പതാകയേന്തും. പുരുഷ വിഭാഗത്തിൽ വുഷു താരം മുഹമ്മദ് ജാസിറാണ് പതാകയേന്തുക. കേരളത്തെ പ്രതിനിധീകരിച്ച് 20 താരങ്ങൾ മാർച്ച് പാസ്റ്റിൽ പങ്കെടുക്കും. ഡെറാഡൂണിലെത്തിയ ബാസ്കറ്റ്ബോൾ, റഗ്ബി, ഭാരോദ്വഹനം, ബാഡ്മിന്റണ്‍, വുഷു, ഷൂട്ടിംഗ് താരങ്ങളാകും മാർച്ച് പാസ്റ്റിൽ പങ്കെടുക്കുക. കൂടാതെ ചീഫ് ഡി മിഷൻ സെബാസ്റ്റ്യൻ സേവ്യർ, ഡെപ്യൂട്ടി ചീഫ് ഡി മിഷൻ വിജു വർമ തുടങ്ങിയവരും അണിനിരക്കും. 14 വേദികളിലായി 37 ഇനങ്ങളിലാണ് മത്സരങ്ങൾ. പതിനായിരത്തോളം കായിക താരങ്ങൾ…
Read Moreഐസിസി ക്രിക്കറ്റർ ഓഫ് ദ ഇയർ പുരസ്കാരം; സ്മൃതി, ബുംറ താരങ്ങൾ
ദുബായ്: ഐസിസി 2024 ക്രിക്കറ്റർ ഓഫ് ദ ഇയർ പുരസ്കാരം സ്വന്തമാക്കി ഇന്ത്യൻ താരങ്ങളായ ജസ്പ്രീത് ബുംറയും സ്മൃതി മന്ദാനയും. ഐസിസി വനിതാ ഏകദിന ക്രിക്കറ്റർ ഓഫ് ദ ഇയർ 2024 പുരസ്കാരമാണ് സ്മൃതി സ്വന്തമാക്കിയത്. സ്മൃതിയുടെ നാലാമത് ഐസിസി പുരസ്കാരമാണ്. 2018ലും വനിതാ ഏകദിന ക്രിക്കറ്റർ പുരസ്കാരം സ്മൃതിക്കു ലഭിച്ചിരുന്നു. 2018, 2021 വർഷങ്ങളിൽ വനിതാ ക്രിക്കറ്റർ ഓഫ് ദ ഇയർ പുരസ്കാരവും ഇന്ത്യൻ താരത്തിനു ലഭിച്ചു. 2024ൽ 13 ഏകദിന ഇന്നിംഗ്സിൽനിന്ന് 747 റണ്‍സ് സ്മൃതി നേടി. 57.86 ആയിരുന്നു ശരാശരി, സ്ട്രൈക്ക് റേറ്റ് 95.15ഉം. 2024ൽ നാല് സെഞ്ചുറിയും സ്മൃതി നേടിയിരുന്നു. ജൂലൻ ഗോസ്വാമിക്കുശേഷം (2007) ഐസിസി പുരസ്കാരം നേടുന്ന ഏക ഇന്ത്യക്കാരിയാണ് സ്മൃതി. ബുംറ ആദ്യ ഏഷ്യൻ താരം ഐസിസി പുരുഷ ടെസ്റ്റ് ക്രിക്കറ്റർ ഓഫ് ദ ഇയർ 2024 പുരസ്കാരമാണ്…
Read Moreസന്ദർശകര്‍ക്ക് നേരെ അലറുന്ന കുഞ്ഞ് വെള്ളക്കടുവ: വൈറലായി വീഡിയോ
മനുഷ്യർ വീടുകളിൽ മിക്കപ്പോഴും മൃഗങ്ങളെയും വളർത്താറുണ്ട്. ചെറിയ പ്രായത്തിൽ എടുത്ത് വളർത്തുന്ന മൃഗങ്ങൾക്ക് ഉടമയോട് പ്രത്യേക സ്നേഹം ആയിരിക്കും. നമ്മുടെ കുഞ്ഞുങ്ങളാണെങ്കിലും മൃഗങ്ങളുടെ കുഞ്ഞുങ്ങളായാലും കുറുന്പ് കാണിക്കുന്നത് കാണാൻ നല്ല ചേലാണ്. ഇപ്പോഴിതാ കുറുന്പനായൊരു കടുവക്കുഞ്ഞിന്റെ വീഡിയോ ആണ് വൈറലാകുന്നത്. നേച്ചർ ഈസ് അമേസിംഗ് എന്ന എക്സ് ഹാന്റിലില്‍ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. ണ്ട് വെള്ളക്കടുവ കുഞ്ഞുങ്ങളും ഒരു സാധാരണ കടുവ കുഞ്ഞും വെയില്കായാന് ഇരിക്കുന്നതാണ് വീഡിയോ. ഏതോ മൃഗശാലയില്‍ നിന്നും സന്ദര്‍ശകര്‍ പകര്‍ത്തിയതാണിത്. വെയിൽ കാഞ്ഞുകൊണ്ടിരിക്കുന്നതിനിടെ ഒരു വെള്ളക്കടുവക്കുഞ്ഞ് എഴുന്നേറ്റ് വന്ന് തങ്ങളെ നോക്കി സംസാരിക്കുന്ന സന്ദര്‍ശകര്‍ക്ക് നേരെ നോക്കി അവന്റെ കുഞ്ഞ് ഗാംഭീര്യത്തോടെ അലറി. ഇത് കേട്ടതും സന്തോഷത്തോടെ കാഴ്ചകാരും ശബ്ദം വച്ചു. എന്നാൽ കടുവക്കുട്ടൻ ഇത്രയും ആളുകളുടെ സാനിധ്യം അവന് അസ്വസ്തത ഉളവാക്കി. അതിനാലാണ് ശബ്ദം ഉണ്ടാക്കിയത്. എന്തായാലും കുഞ്ഞി കടയുടെ വീഡിയോ…
Read Moreവിസ്മയക്കാഴ്ച ഒരുക്കാന്‍ ചക്കുളത്തുകാവ് കാവടി സംഘം ചൈനയില്‍
ആലപ്പുഴ: കാണികളില്‍ വിസ്മയക്കാഴ്ച ഒരുക്കാന്‍ ചക്കുളത്തുകാവ് കാവടി സംഘം ചൈനയിലേക്ക് തിരിച്ചു. ചക്കുളത്തുകാവ് ശ്രീ ബ്രഹ്മ കലാസമിതിയുടെ നേതൃത്വത്തിലുള്ള 14 അംഗ സംഘമാണ് കാവടി തുള്ളലിന് ചൈനയിലേക്ക് യാത്ര തിരിച്ചത്. ചൈനയില്‍ നടക്കുന്ന ലോക രാജ്യങ്ങളുടെ കലാപരിപാടികളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചാണ് കാവടി സംഘത്തിന് ക്ഷണം ലഭിച്ചത്. ഇറ്റലിയിലെ ഇവന്റ് കമ്പനിയാണ് സംഘത്തെ സ്പോണ്സര് ചെയ്യുന്നത്. വി.എസ്. സച്ചിന്റെ നേതൃത്വത്തിലുള്ള 14 അംഗ സംഘമാണ് ചൈനയിലേക്ക് യാത്ര തിരിച്ചത്. വിഷ്ണുവിന്റെ ശിക്ഷണത്തില്‍ 12 വര്‍ഷമായി കാവടി- കരകാട്ടം അഭ്യസിച്ചുവരുന്ന സംഘത്തില്‍ വിഷ്ണുവിനൊപ്പം സുധി, മിഥുന്, മനീഷ്, സുരാജ്, അഭിരാജ്, രാഹുല്‍, ദീപക്, ശിവദാസ്, സൂരജ്, ബിനോയ്, വിഷ്ണു, അനന്ദു എന്നിവരാണുള്ളത്. സോഷ്യല്‍ മീഡിയയില്‍ സുപരിചിതനായ അഫ്സല് ചക്കുളമാണ് സംഘത്തിന്റെ പ്രമോട്ടര്‍. കാര്യദര്‍ശി മണിക്കുട്ടന് നമ്പൂതിരി സംഘത്തിന് ആശംസ അര്‍പ്പിച്ച് യാത്രയാക്കി.
Read Moreതണുത്തുറഞ്ഞ് മൂന്നാർ… ലോക്കാട്, ദേവികുളം പ്രദേശങ്ങളിൽ പൂജ്യം ഡിഗ്രിവരെ തണുപ്പ്; സന്ദർശകരെ കാത്ത് മൂന്നാർ
മൂന്നാർ: രണ്ടാഴ്ചയ്ത്തെ ഇടവേളയ്ക്കു ശേഷം മൂന്നാറിൽ വീണ്ടും തണുപ്പെത്തി. ഡിസംബറിന്റെ അവസാന നാളുകളിലും ജനുവരിയുടെ തുടക്കത്തിലും താപനില ഏറ്റവും കുറഞ്ഞ അളവിൽ എത്തിയിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി തണുപ്പ് കൂടുതലായി അനുഭവപ്പെട്ടിരുന്നില്ല. എന്നാൽ, ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച പുലർച്ചെയും കടുത്ത തണുപ്പാണ് അനുഭവപ്പെട്ടത്. ചിലയിടങ്ങളിൽ തണുപ്പ് പൂജ്യം ഡിഗ്രിവരെ താഴ്ന്നു. ലോക്കാട്, ദേവികുളം എന്നിവിടങ്ങളിലായിരുന്നു തണുപ്പ് പൂജ്യത്തിലെത്തിയത്. സെവൻമല, ലക്ഷ്മി, കന്നിമല എന്നിവിടങ്ങളിൽ രണ്ടു ഡിഗ്രിയായിരുന്നു ഏറ്റവും കുറഞ്ഞ താപനില. മാട്ടുപ്പെട്ടി, കുണ്ടള, ചെണ്ടുവര തുടങ്ങിയ സ്ഥലങ്ങളിലും ശക്തമായ തണുപ്പായിരുന്നു അനുഭവപ്പെട്ടത്. ലക്ഷ്മി എസ്റ്റേറ്റിലെ ചില പ്രദേശങ്ങൾ മഞ്ഞുമൂടിയ നിലയിലായിരുന്നു. വീണ്ടും തണുപ്പ് എത്തിയതോടെ മൂന്നാറിലേക്കുള്ള സന്ദർശകരുടെ തിരക്ക് വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Read More