കോട്ടയം: ആയി സജി മുതല്‍ അലോട്ടി വരെ 31 പോലീസ് സ്റ്റേഷനുകളിലായി 300-ലേറെ ഗുണ്ടകളാണ് ജില്ലയിലെ പോലീസ് ലിസ്റ്റിലുള്ളത്. മൂന്നു കൊലക്കേസുകള്‍ ഉള്‍പ്പെടെ നാല്‍പ്പത് ക്രിമിനല്‍ കേസുകളില്‍പ്പെട്ടവരും ഇതില്‍പ്പെടും.ബോംബ്, വാള്, കത്തി, തോക്ക് തുടങ്ങി ഇവരുടെ ഒളികേന്ദ്രങ്ങളില്‍ മാരകായുധങ്ങളുടെ വന്‍ശേഖരവും. പല ആയുധങ്ങളും വിദേശനിര്‍മിതവും. കൊല, കുത്ത്, വെട്ട്, ഭീഷണിപ്പെടുത്തല്‍ തുടങ്ങി എന്തു കൃത്യം ചെയ്യാനും മടിക്കാത്ത സംഘങ്ങളെ അമര്‍ച്ച ചെയ്യാന്‍ പോലീസിന് സാധിക്കുന്നില്ല.ക്വട്ടേഷന്‍ കൊള്ള സംഘങ്ങള്‍ തമ്മില്‍ ചേരിതിരിഞ്ഞ് തല്ലും വെട്ടും നടത്തുന്നതും പതിവ്. ഇവരെ ജയിലില്‍ അടച്ചാല്‍ തടവറയ്ക്കുള്ളില്നിന്ന് അധോലോകത്തെ നിയന്ത്രിക്കും. വിചാരണയ്ക്ക് ജയില്‍ നിന്നിറക്കിയാല്‍ പോലീസിനെ ആക്രമിച്ച് പ്രതിയെ മോചിപ്പിക്കാന്‍ സംഘം പാഞ്ഞെത്തും.കഴിഞ്ഞ വര്‍ഷം മാത്രം നൂറിലേറെ കുറ്റവാളികളെ കാപ്പ ചുമത്തി മറ്റ് ജില്ലകളിലേക്ക് നാടു കടത്തി.മറുനാട്ടില്‍ ചെന്നാലും സംഘത്തെ നിയന്ത്രിക്കാന്‍ സംവിധാനമുണ്ട്. അതിരമ്പുഴ, ആര്‍പ്പൂക്കര, ഏറ്റുമാനൂര്‍ കേന്ദ്രീകരിച്ച് നൂറിലേറെ ഗുണ്ടകളും മൂന്ന്…
Read MoreDay: February 5, 2025
കുടുംബ വഴക്കിനെത്തുടർന്ന് ഭാര്യാമാതാവിനെ തീ കൊളുത്തി കൊലപ്പെടുത്തി; സ്വയം പെട്രോളൊഴിച്ച് തീ കൊളുത്തിയ മരുമകനും മരിച്ചു; ഞെട്ടിക്കുന്ന സംഭവം പാലായിൽ
പാലാ: കുടുംബ വഴക്കിനെത്തുടർന്ന് യുവാവ് ഭാര്യാമാതാവിനെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. പൊള്ളലേറ്റ് ചികിത്സയിലിരിക്കെ ഇരുവർക്കും ദാരുണാന്ത്യം. ഇന്നലെ രാത്രി ഏഴരയോടെ അന്ത്യാളത്താണ് നാടിനെ നടുക്കിയ സംഭവം. അന്ത്യാളം പരവൻപറമ്പിൽ സോമന്റെ ഭാര്യ നിർമല (58)യെയാണ് മരുമകൻ കരിങ്കുന്നം സ്വദേശി മനോജ് (42) പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്. കുടുംബ വഴക്കാണ് സംഭവത്തിനു പിന്നിലെന്നാണ് പോലീസ് പറയുന്നത്. മനോജിനെതിരേ വീട്ടുകാർ മുമ്പ് പോലീസിൽ പരാതി നൽകിയിരുന്നു. ഇയാളുടെ ഭാര്യ ജോലിക്ക് പോകുന്നത് സംബന്ധിച്ച് തർക്കവും വഴക്കും ഉണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ആറു വയസുകാരൻ മകനുമായി ഭാര്യാവീട്ടിലെത്തിയ മനോജ് ഭാര്യ മാതാവിന്റെയും സ്വന്തം ദേഹത്തും കൈയിൽ കരുതിയിരുന്ന പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് പാലാ അഗ്നിരക്ഷാ സേനയെയും പോലീസിനെയും വിവരം അറിയിച്ചത്. അഗ്നിരക്ഷാ സംഘം സ്ഥലത്തെത്തി നാട്ടുകാരുടെ…
Read Moreഅതിരന്പുഴ സ്വദേശി ദുബായിൽ മരിച്ചു; വെള്ളിയാഴ്ച മൃതദേഹം നാട്ടിലെത്തിക്കും
അതിരമ്പുഴ: യുവാവ് ദുബായിൽ ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു. അതിരമ്പുഴ കോട്ടയ്ക്കുപുറം മാങ്കോട്ടിൽ ബനഡിക്ടിന്റെ (സോണി) മകൻ സിനു ബനഡിക്ട് (40) ആണ് കഴിഞ്ഞ ദിവസം ദുബായിൽ മരിച്ചത്. മൃതദേഹം ഇന്നലെ നാട്ടിൽ എത്തിച്ചു. സംസ്കാരം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് കോട്ടയ്ക്കുപുറം സെന്റ് മാത്യൂസ് പള്ളിയിൽ നടക്കും. മൃതദേഹം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വീട്ടിൽ കൊണ്ടുവരും. ഭാര്യ: സോണിയ, അമ്മഞ്ചേരി കന്നുകുളം വാളംപറമ്പിൽ കുടുംബാംഗം. മാതാവ്: ലീലാമ്മ ബനഡിക്ട്. സഹോദരി സീന.
Read Moreകെ.ആര്. മീരയുടെയും കമാല്‍ പാഷയുടെയും വാക്കുകള്‍ പുരുഷവിരോധത്തിന്റെ നേര്‍സാക്ഷ്യം; സംസ്ഥാനത്ത് പുരുഷ കമ്മീഷൻ വേണമെന്ന് രാഹുൽ ഈശ്വർ
കോട്ടയം: പുരുഷന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് സംസ്ഥാന പുരുഷ കമ്മീഷന് ബില്‍ 2025 പൂര്‍ത്തിയായതായും സ്പീക്കറുടെ അനുമതിക്ക് എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ സമര്‍പ്പിച്ചിരിക്കുകയാണെന്നും സ്പീക്കറുടെയും നിയമവകുപ്പിന്റെയും അനുമതി ഉടൻ ലഭിക്കുമെന്നും രാഹുല്‍ ഈശ്വര്‍. നോവലിസ്റ്റ് കെ.ആര്. മീരയുടെയും ഹൈക്കോടതി മുന്‍ജഡ്ജി കമാല്‍ പാഷയുടെയും വാക്കുകള്‍ പുരുഷവിരോധത്തിന്റെ നേര്‍സാക്ഷ്യമാണ്. ഇവരുടെ വാക്കുകള്‍ വനിതാ കമ്മീഷനോ യുവജന കമ്മീഷനോ സാംസ്കാരിക നായകരോ തള്ളിപ്പറയാത്തത് പുരുഷ വിരുദ്ധ സമീപനത്തിന്റെ അടയാളമാണെന്നും രാഹുല്‍ പറഞ്ഞു.
Read Moreമരത്തിൽകയറി കുരുമുളക് പറിക്കുന്നതിനിടെ ഭർത്താവ് കിണറ്റിൽ വീണു; കയറിൽ തൂങ്ങിയിറങ്ങി അമ്പത്തിയാറുകാരിയായ ഭാര്യയും; പിന്നീട് സംഭവിച്ചത്…
പിറവം: കുരുമുളക് പറിക്കുന്നതിനിടെ കിണറ്റിൽ വീണ ഭർത്താവിനെ രക്ഷിക്കാൻ സാഹസികമായി കയറിൽ തൂങ്ങി ഭാര്യയുമിറങ്ങി. ഒടുവിൽ ഇരുവരെയും അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരെത്തി കരയ്ക്കെത്തിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ പിറവം പള്ളിക്കാവ് പാറേക്കുന്ന് ക്ഷേത്രത്തിനു സമീപമായിരുന്നു സംഭവം. ഇലഞ്ഞിക്കാവിൽ വീട്ടിൽ രമേശനും (64) ഭാര്യ പത്മവും (56) വീടിനു പുറകിലെ മരത്തിൽ കയറി കുരുമുളക് പറിക്കുന്നതിനിടെയാണ് രമേശൻ കിണറ്റിൽ വീണത്. കിണറിനോടു ചേർന്നുള്ള മുരിങ്ങയിൽ ഗോവണി ചാരിവച്ച് കുരുമുളക് പറിക്കുന്നതിനിടെ മരം ഒടിഞ്ഞ് രമേശൻ കിണറിനുള്ളിലേക്ക് വീഴുകയായിരുന്നു. പത്മം ഉടനെ കയറിൽ തൂങ്ങി കിണറ്റിലേക്കിറങ്ങി. കുറച്ചിറങ്ങിയപ്പോഴേക്കും കയറിൽനിന്നു പിടിവിട്ട് പത്മവും കിണറ്റിലേക്ക് വീണു. അഗ്നിരക്ഷാസേന എത്തുന്നതുവരെ അവശനിലയിലായ രമേശനെ പത്മം താങ്ങിപ്പിടിച്ചു നിന്നു. അഗ്നിരക്ഷാസേന വല ഉപയോഗിച്ച് ഇരുവരെയും കരയ്ക്കെത്തിക്കുകയായിരുന്നു.
Read Moreപുഷ്പയെ കൊല്ലാൻപറ്റാത്തതിൽ തനിക്ക് കനത്തനിരാശ; താൻ പുറത്തിറങ്ങാതിരിക്കാൻ പരാതി നൽകിയവരിൽ അവളും; ഇനി പുറത്തിറങ്ങണമെന്ന് ആഗ്രഹിക്കുന്നില്ലെന്ന് ചെന്താമര
പാലക്കാട്: തന്റെ കുടുംബം തകരാൻ കാരണക്കാരിൽ ഒരാൾ അയൽവാസിയായ പുഷ്പയാണ്. അവൾ മരിക്കാത്തതിൽ നിരാശയുണ്ടെന്ന് നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര. താൻ പുറത്തിറങ്ങാതിരിക്കാൻ മാസ് പെറ്റീഷൻ നൽകിയവരിൽ പുഷ്പയുമുണ്ടായിരുന്നു. ഇനി പുറത്തിറങ്ങണമെന്ന് ആഗ്രഹിക്കുന്നില്ല. അതിനാൽ പുഷ്പ രക്ഷപ്പെട്ടുവെന്ന് ചെന്താമര പറഞ്ഞു. ആലത്തൂർ ഡിവൈഎസ്പിയുടെ ചോദ്യംചെയ്യലിലാണ് ചെന്താമരയുടെ വെളിപ്പെടുത്തൽ. അതിനിടെ ചെന്താമരയെ തെളിവെടുപ്പിനെത്തിച്ചിരുന്നു. കൊലപാതകം നടന്ന പോത്തുണ്ടിയിലാണ് ഇയാളെ എത്തിച്ചത്. സംഘർഷസാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പോലീസ് കനത്ത സുരക്ഷയൊരുക്കിയിരുന്നു.
Read More