അ​ന​ധി​കൃ​ത നാ​ട​ൻ തോ​ക്കും തി​ര​ക​ളും വെ​ടി​മ​രു​ന്നും പി​ടി​കൂ​ടി; പ്രതി ഒളിവിൽ


മു​ക്കൂ​ട്ടു​ത​റ: ഷാ​ഡോ പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ റെ​യ്ഡി​ൽ മു​ക്കൂ​ട്ടു​ത​റ കൊ​ല്ല​മു​ള രാ​ജീ​വി​ന്‍റെ (36) വീ​ട്ടി​ൽ​നി​ന്നു വ​ന്യ​മൃ​ഗ​ങ്ങ​ളെ വേ​ട്ട​യാ​ടാ​ൻ അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ച നാ​ട​ൻ​തോ​ക്ക് പി​ടി​ച്ചെ​ടു​ത്തു.

വെ​ടി​മ​രു​ന്നു​ക​ളും തി​ര​ക​ളും ഉ​ണ്ടാ​യി​രു​ന്നു. രാ​ജീ​വ് ഒ​ളി​വി​ലാ​ണ്. ഇ​യാ​ൾ​ക്കു വേ​ണ്ടി​യു​ള്ള അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

പ​ത്ത​നം​തി​ട്ട ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. റെ​യ്ഡി​ൽ ഷാ​ഡോ പോ​ലീ​സ് എ​സ്ഐ ആ​ർ. രെ​ഞ്ചു, രാ​ധാ​കൃ​ഷ്ണ​ൻ, എ​എ​സ്ഐ ഹ​രി​ലാ​ൽ, വി​ൽ​സ​ണ്‍, സി​പി​ഒ ശ്രീ​രാ​ജ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment