എ.ബി. ബിനില്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന പൊങ്കാല എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ പൂര്‍ത്തിയാകുന്നു. ഗ്ലോബല്‍ പിക്ചേഴ്സ്എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ ഡോണ തോമസ്, ദീപു ബോസ്, അനില്‍ പിള്ള എന്നിവരാണ് നിര്‍മാതാക്കള്‍. ലൈന്‍ പ്രൊഡ്യൂസര്‍ പ്രജിത രവീന്ദ്രന്, ഡിഒപി ജാക്സണ് ജോണ്സണ്, സംഗീതം രഞ്ജിന് രാജ്. ശ്രീനാഥ് ഭാസി നായകനാകുന്ന ചിത്രത്തില്‍ ബാബുരാജ്, കിച്ചു ടെല്ലസ്, സമ്പത്ത് റാം, അലന്‍സിയര്‍, സുധീര്‍ കരമന, ഇന്ദ്രജിത്ത് ജഗജിത്ത്,സൂര്യ കൃഷ്, മുരുകന് മാര്ട്ടിന്, ജീമോന്‍ ജോര്‍ജ്, ഷെജിന്‍, യാമി സോന, സ്മിനു സിജോ, രേണു സുന്ദര്‍, ശാന്തകുമാരി എന്നിവര്‍ അഭിനയിക്കുന്നു. വൈപ്പിന്‍, ചെറായി, മുനമ്പം പരിസരപ്രദേശങ്ങളാണ് പ്രധാന ലൊക്കേഷന്‍. പ്രൊഡക്ഷന്‍ കണ്ട്രോളര് സെവന് ആർട്സ് മോഹന്‍, എഡിറ്റര്‍ കപില്‍ കൃഷ്ണ. ആര്‍ട്ട് ഖമര്‍ എടക്കര, കോസ്റ്റും സൂര്യ ശേഖര്‍, മേക്കപ്പ് അഖില്‍ ടി രാജ്, കൊറിയോഗ്രഫി വിജയറാണ, സംഘട്ടനം മാഫിയ ശശി,…
Read MoreDay: February 12, 2025
ഉറക്കം രണ്ടു മണിക്കൂര്‍ മാത്രം, മാസത്തില്‍ ഒരിക്കല്‍ മാത്രമാണ് 7- 8 മണിക്കൂര്‍ ഉറങ്ങുന്നതെന്ന് സൽമാൻ ഖാൻ
ദിവസേന രണ്ട് മണിക്കൂറൊക്കെയാണ് സാധാരണയായി ഉറങ്ങാറുള്ളത് സല്മാന് ഖാന്. മാസത്തില്‍ ഒരിക്കല്‍ മാത്രമാണ് 7- 8 മണിക്കൂര്‍ ഞാന്‍ ഉറങ്ങുക. സിനിമാ ചിത്രീകരണത്തില്‍ ആയിരിക്കുമ്പോള്‍ ഇടയ്ക്ക് ഏതാനും മിനിറ്റ് സമയം ഒഴിവു കിട്ടുമ്പോള്‍ ഉറങ്ങാറുണ്ട്. മറ്റൊന്നും ചെയ്യാന്‍ ഇല്ലാത്തപ്പോഴേ എനിക്ക് ഉറങ്ങാന്‍ സാധിക്കാറുള്ളൂ. ചില സന്ദര്‍ഭങ്ങളില്‍ എനിക്കു ശരിയായ ഉറക്കം ലഭിച്ചിട്ടുണ്ട്. ജയിലില്‍ ആയിരുന്ന സമയത്തും വിമാനയാത്രയ്ക്കിടയിലുമാണ് അത്. ആ സമയത്ത് മറ്റൊന്നും ചെയ്യാനില്ലെന്ന തോന്നലാണ് എനിക്ക് ഉണ്ടായിരുന്നത് എന്ന് സല്മാന് ഖാന് പറഞ്ഞു.
Read Moreഎന്റെ ബാല്യത്തില്‍ അമ്മച്ചി എന്നെ എടുത്തു, അമ്മച്ചിയുടെ വാര്‍ധക്യത്തില്‍ അമ്മച്ചിയെ ഞാന്‍ എടുക്കുന്നു: വല്യമ്മച്ചിയെ കൈകളിൽ വാരിയെടുത്ത് സ്മിനു സിജോ
സ്വന്തം അമ്മൂമ്മയെ കൈകളിൽ എടുത്തു നടന്നു വരുന്ന നടി സ്മിനുവിന്റെ വിഡിയോ ശ്രദ്ധ നേടുന്നു. എന്റെ അമ്മയുടെ അമ്മ. ഭൂമിയില്‍ ആദ്യമായി എന്റെ പപ്പയ്ക്ക് ഒപ്പം സ്നേഹത്തോടെ എന്നെ ഏറ്റുവാങ്ങി പരിപാലിച്ച കരങ്ങളുടെ ഉടമ. എന്റെ വല്യമ്മച്ചി. കുടുംബത്തിലെ ഏറ്റവും മൂത്ത കൊച്ചുമകള്‍ ആയ എനിക്ക് കിട്ടിയ ആദ്യ പരിഗണനയുടെയും പരിപാലനയുടെയും സ്നേഹത്തിന്റെയും ഓര്‍മകളില്‍ പകരം കൊടുക്കാന്‍ ഇതിലും വലുതായി എനിക്ക് ഒന്നും ഇല്ല. എന്റെ ബാല്യത്തില്‍ അമ്മച്ചി എന്നെ എടുത്തു. അമ്മച്ചിയുടെ വാര്‍ധക്യത്തില്‍ അമ്മച്ചിയെ ഞാന്‍ എടുക്കുന്നു. കര്‍മ എന്ന വാക്കിന് സ്നേഹത്തിന്റെ ഭാഷയില്‍ ചെറിയ ഒരു ഓര്‍മപ്പെടുത്തല്‍. ഭൂമിയില്‍ ജീവിച്ചിരിക്കുന്ന ദൈവങ്ങള്‍ ആവട്ടെ നമ്മുടെ മാതാപിതാക്കള്‍ എന്ന് കുറിച്ചുകൊണ്ടാണ് സ്മിനു സിജോ വീഡിയോ പങ്കുവച്ചത്.
Read Moreമഞ്ജു വാര്യരും വിധു വിന്‍സെന്റും ഡബ്ല്യൂസിസിയിൽ സജീവമല്ലാത്ത കാരണം അവരോട് പോയി ചോദിക്കണമെന്ന് പാർവതി തിരുവോത്ത്
വിമന്‍ ഇന്‍ സിനിമ കളക്ടീവ് (ഡബ്ല്യൂസിസി) എന്ന പേരിലുളള വനിതാ കൂട്ടായ്മയുടെ ആരംഭം മലയാള സിനിമാരംഗത്ത് ഒരു വിപ്ലവം തന്നെയായിരുന്നു. ആദ്യമായാണ് സിനിമയില്‍ സ്ത്രീകള്‍ക്ക് മാത്രമായി ഒരു സംഘടന പിറവിയെടുക്കുന്നത്. മഞ്ജു വാര്യര്‍ മുതല്‍ പാര്‍വതി തിരുവോത്തും റിമ കല്ലിങ്കലും പദ്മപ്രിയയും അടക്കമുളള പ്രമുഖര്‍ ഡബ്ല്യൂസിസിക്കു ചുക്കാന്‍ പിടിച്ചവരാണ്. എന്നാല്‍ കൂട്ടായ്മ രൂപീകരിക്കാന്‍ മുന്നില്‍ നിന്നവരില്‍ മഞ്ജു വാര്യരും വിധു വിന്‍സെന്റും അടക്കമുളളവര്‍ ഇന്ന് ഡബ്ല്യൂസിസിയി സജീവമല്ല. അതേസമയം മഞ്ജു വാര്യര്‍ താരസംഘടനയായ അമ്മയുടെ വേദിയില്‍ സജീവമാകുന്ന കാഴ്ചയും കാണുന്നു. മഞ്ജു ഡബ്ല്യുസിസി അംഗമാണോ ഇപ്പോഴും അതോ രാജി വെച്ചോ എന്നതിൽ വ്യക്തതയില്ല. എന്തുകൊണ്ടാണ് മഞ്ജു വാര്യരും വിധു വിന്‍സെന്റും പോലെ ഡബ്ല്യൂസിസി തുടങ്ങുമ്പോള്‍ ഉണ്ടായിരുന്ന പലരും ഇന്ന് സജീവമല്ലാത്തത് എന്ന ഒരു അഭിമുഖത്തില്‍ പാര്‍വതിയോടു ചോദിച്ചു. ഈ ചോദ്യത്തിന് പാര്‍വതി നല്കിയ മറുപടി ശ്രദ്ധ നേടുകയാണിപ്പോള്‍.…
Read Moreപത്തു വയസുകാരിയെ പീഡിപ്പിച്ച കേസ്: കൂടുതല്‍ അന്വേഷണത്തിന് പോലീസ്
അടൂര്‍: അഞ്ചാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസില്‍ വിശദമായ അന്വേഷണത്തിനു പോലീസ് നിര്‍ദേശം. കേസില്‍ രണ്ടുപേരെയാണ് അടൂര്‍ പോലീസ് പിടികൂടിയത്്. ഇതില്‍ ഒരാള്‍ 15 വയസുള്ള കുട്ടിയാണ്. കുറ്റാരോപിതനായ എറണാകുളം പെരുമ്പാവൂര്‍ വടയമ്പാടി പത്താം മൈല്‍ കക്കാട്ടില്‍ വീട്ടില്‍ സുധീഷ് രമേശ് (19) റിമാന്‍ഡിലായി. ഇയാള്‍ കാക്കനാട് ഇന്‍ഫോപാര്‍ക്കില്‍ ആംബുലന്‍സ് ഡ്രൈവറാണ്. ചേന്നംപുത്തൂര് കോളനിക്കു സമീപമായിരുന്നു സംഭവം. ഞായറാഴ്ച വൈകുന്നേരം ആറോടെ ഇയാള്‍ കുട്ടിയെ വീടിനു സമീപത്തുനിന്നു കടത്തിക്കൊണ്ടുപോയി തൊട്ടടുത്തുള്ള ആള്‍പ്പാര്‍പ്പില്ലാത്ത വീട്ടിലെ മുറില് വച്ച് പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് കൗമാരക്കാരനും ലൈംഗികപീഡനത്തിന് വിധേയയാക്കി. നിലവിളിച്ചു ബഹളമുണ്ടാക്കിയപ്പോള്‍ കുട്ടിയുടെ വായ പൊത്തിപ്പിടിച്ച് കൗമാരക്കാരന് പീഡിപ്പിച്ചു. സംഭവം ഉടനടി അറിഞ്ഞ വീട്ടുകാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മാതാവിന്റെ സാന്നിധ്യത്തില്‍ അടൂര്‍ പോലീസ് സ്റ്റേഷനിലെ എഎസ്ഐ മഞ്ചുമോള്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പോലീസ് ഇന്‍സ്പെക്ടര്‍ ശ്യാം…
Read Moreദിശാ ബോർഡ് ചുവട് മുറിച്ച് മാറ്റിയതിന്റെ അവശിഷ്ട ഭാഗം: യാത്രക്കാർക്കു ഭീഷണിയായി സീബ്രാലൈനിലെ ഇരുമ്പുകുറ്റി
പൊൻകുന്നം: സീബ്രാ ലൈനിലെ ഇരുമ്പുകുറ്റി വഴിയാത്രികർക്ക് ഭീഷിണിയാകുന്നു.പൊൻകുന്നത്ത് ദേശീയപാത 183 ൽ നിന്ന് സംസ്ഥാനപാതയിലെ മണിമല റോഡിലേക്ക് ഇറങ്ങുന്ന ഭാഗത്തെ സീബ്രാ ലൈനിലാണ് ഇരുമ്പു കുറ്റിയുള്ളത്. സീബ്രാ ലൈനിൽ തടസമായി നിന്നിരുന്ന ദിശാ ബോർഡ് ചുവട് മുറിച്ച് മാറ്റിയതിന്റെ അവശിഷ്ടഭാഗമാണിത്. കഴിഞ്ഞദിവസം റോഡ് മുറിച്ച് കടക്കുന്നതിനിടെ വസ്ത്രം കുറ്റിയിൽ ഉടക്കി വീട്ടമ്മതട്ടിവീഴുകയും പരിക്കേൽക്കുകയും സാരി കീറുകയും ചെയ്തിരുന്നു. മറ്റു പലർക്കും പരിക്കേറ്റതായും പരാതിയുണ്ട്. സ്ത്രീകളും വിദ്യാർഥികളുമുൾപ്പടെ നിരവധിയാളുകളാണ് ഇതു വഴി കടന്നുപോകുന്നത്. ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന സീബ്രാ ലൈനിലെ ഇരുമ്പുകുറ്റി എത്രയും വേഗം നീക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Read Moreവാർധക്യത്തിലെ ചർമസംരക്ഷണം: ആഹാരക്രമവും ചർമാരോഗ്യവും
വാര്‍ധക്യത്തില്‍ ചര്‍മത്തില്‍ നിറവ്യത്യാസം, അണുബാധ, ചെറിയ കുരുക്കള്‍, വരള്‍ച്ച എന്നിങ്ങനെ പലവിധ മാറ്റങ്ങളുണ്ടാവാം.കുരുക്കൾ 1. മിലിയ (Milia)യാതൊരു രോഗലക്ഷണങ്ങളും ഇല്ലാതെ മുഖത്തും ശരീരഭാഗങ്ങളിലും കാണുന്ന വെളുത്ത ചെറിയ കുരുക്കളാണ് മിലിയ എന്ന് അറിയപ്പെടുന്നത്. 1-2 മിമീ വലിപ്പമുള്ള ഇവ മുഖത്തും കണ്പോളകളിലുമാണ് കൂടുതല്‍ കാണപ്പെടുന്നത്. റെറ്റിനോയ്ക് ആസിഡ് അടങ്ങിയ ലേപനങ്ങളും ഇലക്ട്രോ കോട്ടറിയും (Electro cautery) ഇതിന് ഫലപ്രദമാണ്. 2. സെബോറിക് കെരറ്റോസസ്മങ്ങിയ നിറമോ, ഇരുണ്ട നിറമോ ഉള്ള ചെറുതും വലുതുമായ കുരുക്കളാണിവ. മിക്കവാറും പ്രായമായവരിലാണ് ഇത് കാണപ്പെടുന്നത്. ത്വക്കിന്റെ പോഷകം വാര്‍ധക്യത്തില്‍ വിറ്റാമിന്റെയും പോഷകങ്ങളുടെയും കുറവുണ്ടാകാറുണ്ട്. പേല്ലഗ്രാ പോലുള്ള അസുഖങ്ങള്‍ – ത്വക്കിനെ ബാധിക്കുന്നവ – വിറ്റാമിൻ സിയുടെ അഭാവം കൊണ്ട് ഉണ്ടാകാം. അതുകൊണ്ട് സമീകൃതാഹാരം ത്വക്കിന് അത്യന്താപേക്ഷിതം. മത്സ്യത്തില്‍ അടങ്ങിയിട്ടുള്ള വിറ്റാമിൻ എ, സി, ഇ കൂടുതലുള്ള പച്ചയും മഞ്ഞയും നിറമുള്ള പച്ചക്കറികള്‍, സിട്രസ്…
Read Moreനാടുകടത്തൽ: ട്രംപിനെതിരേ കടുത്ത വിമർശനുമായി മാർപാപ്പ
റോം: അനധികൃത കുടിയേറ്റക്കാരെ കൂട്ടമായി നാടുകടത്തുന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നടപടിക്കെതിരേ കടുത്ത വിമർശനവുമായി ഫ്രാൻസിസ് മാർപാപ്പ. നാടുകടത്തൽ ദുർബലവിഭാഗങ്ങളെ ദോഷകരമായി ബാധിക്കുമെന്നു മാർപാപ്പ പറഞ്ഞു. യുഎസിലെ ബിഷപ്പുമാർക്ക് അയച്ച കത്തിലാണ് ട്രംപ് ഭരണകൂടനത്തിനെതിരേ മാർപാപ്പയുടെ രൂക്ഷവിമർശനം. നാടുകടത്തൽ മോശമായി കലാശിക്കുമെന്നും മാർപാപ്പ പറഞ്ഞു. പ്രതികൂല സാഹചര്യങ്ങളിൽനിന്നെത്തിയവരാണ് കുടിയേറ്റക്കാർ. ബലപ്രയോഗത്തിലൂടെയുള്ള നാടുകടത്തൽ അവരുടെ അഭിമാനം ഇല്ലാതാക്കും. ഇത്തരം നടപടികൾ മോശമായാണ് അവസാനിക്കുകയെന്നും മാർപാപ്പ ഓർമിപ്പിച്ചു. ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നിലപാടുകളെ ഫ്രാൻസിസ് മാർപാപ്പ നേരത്തെയും വിമർശിച്ചിട്ടുണ്ട്.
Read Moreപാതിവില തട്ടിപ്പ്: അനന്തു ജയിലില്‍ത്തന്നെ; വിവരശേഖരണം തുടങ്ങി ക്രൈംബ്രാഞ്ച്; അന്വേഷണത്തിന് ഇഡിയും
കൊച്ചി: പാതിവില തട്ടിപ്പ് കേസില്‍ പ്രാഥമിക വിവര ശേഖരണം തുടങ്ങി ക്രൈംബ്രാഞ്ച്. ജില്ലകളിലെ പരാതികള്‍ ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലുള്ള സംഘങ്ങളാണ് അന്വേഷിക്കുന്നത്. ഓരോ ജില്ലകളില്‍നിന്നും വന്ന പരാതികള്‍ പരിശോധിച്ച ശേഷം മൊഴിയെടുക്കേണ്ടവരുടെ വിശദമായ പട്ടിക തയാറാക്കും. തുടര്‍ന്നാകും അന്വേഷണത്തിലേക്ക് കടക്കുക. മുഖ്യപ്രതി അനന്തുവിന്റെ ബാങ്ക് അക്കൗണ്ടുകളുടെ പരിശോധനയും അന്വേഷണ സംഘം തുടങ്ങി. പ്രാഥമിക പരിശോധന പൂര്‍ത്തിയാകുന്ന മുറയ്ക്കായിരിക്കും റിമാന്‍ഡിലുള്ള അനന്തുവിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുക. പണം വാങ്ങിയ ജനപ്രതിനിധികളുടെ അടക്കം മൊഴിയെടുക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. പണം നഷ്ടമായവരുടെയും പകുതി വിലയില്‍ സ്കൂട്ടറും, ലാപ്ടോപ്പും, രാസവളവും, തയ്യല്‍ മെഷീനും വാങ്ങിയവരുടെയും മൊഴിയുമെടുക്കുമെന്നും സൂചനയുണ്ട്. 65,000 പേര്‍ക്ക് സാധനങ്ങള്‍ കൈമാറിയിട്ടുണ്ടെന്നാണ് അനന്തുകൃഷ്ണന്റെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചതില്‍ നിന്നും പോലീസിന്റെ നിഗമനം. കൈമാറിയ തൊണ്ടിമുതലുകള്‍ കസ്റ്റഡിയില്‍ വാങ്ങി സൂക്ഷിക്കുക പ്രായോഗികമല്ലാത്തിനാല്‍ രേഖപ്പെടുത്തി കൈമാറും. കേസിന്റെ നടപടികള്‍ പൂര്‍ത്തിയാക്കുന്നതുവരെ കൈമാറ്റമോ വില്പനയോ പാടില്ലെന്ന…
Read Moreബസും ട്രക്കും കൂട്ടിയിടിച്ച് ഏഴ് കുംഭമേള തീർഥാടകർ മരിച്ചു: രണ്ട് പേർക്ക് പരിക്ക്
ഭോപ്പാൽ: മധ്യപ്രദേശിലെ ജബൽപുർ ജില്ലയിൽ മിനി ബസും ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴു പേർ മരിച്ചു. രണ്ടുപേർക്കു പരിക്കേറ്റു. മഹാകുംഭമേളയിൽ പങ്കെടുത്തു മടങ്ങുകയായിരുന്ന ആന്ധ്രാപ്രദേശ് സ്വദേശികൾ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. ജബൽപുരിലെ സിഹോറ പോലീസ് സ്റ്റേഷൻ പരിധിയിലെ മൊഹ്ല ബർഗി ഗ്രാമത്തിലെ കനാൽ പ്രദേശത്തിനു സമീപമുള്ള ഹൈവേയിലാണ് അപകടമുണ്ടായത്. ജബൽപുരിൽനിന്ന് കട്നിയിലേക്കു പോകുകയായിരുന്ന ട്രക്ക്, നിയന്ത്രണം നഷ്ടപ്പെട്ട് എതിർ വശത്തേക്കു നീങ്ങിയാണ് മിനി ബസിൽ ഇടിച്ചത്. വിവരം ലഭിച്ചയുടൻ സ്ഥലത്തെത്തിയ പോലീസ് ക്രെയിൻ ഉപയോഗിച്ച് ട്രക്ക് നീക്കുകയും മിനി ബസിൽ കുടുങ്ങിക്കിടന്ന യാത്രക്കാരെ രക്ഷപ്പെടുത്തുകയും ചെയ്തു.
Read More