പിറവം: മണീടിനടുത്ത് നെച്ചൂരിൽ വീട് കുത്തിത്തുറന്ന് 30 പവൻ സ്വർണവും, രണ്ട് ലക്ഷം രൂപയും കവർന്നു. നെച്ചൂർ വൈഎംസിഎയ്ക്ക് സമീപം താമസിക്കുന്ന ഐക്യനാംപുറത്ത് ബാബു ജോണിന്റെ വീട്ടിലാണ് ഇന്നലെ രാത്രി മോഷണം നടന്നത്. വീട്ടുകാർ പള്ളിയിൽ പെരുന്നാളിന് പോയ സമയത്താണ് മോഷണം. ഇവിടെയുണ്ടായിരുന്ന സിസിടിവിയുടെ ഹാർഡ് ഡിസ്കും കൊണ്ടുപോയിട്ടുണ്ട്. നെച്ചൂരിലെ യാക്കോബായ പള്ളിയിലും, ഓർത്തഡോക്സ് പള്ളിയിലും ഒരേ ദിവസങ്ങളിലാണ് പെരുന്നാൾ. പ്രധാന പെരുന്നാൾ ദിവസമായ ഇന്നലെ രാത്രി പ്രദക്ഷിണവും, മറ്റു ചടങ്ങുകളുമുണ്ടായിരുന്നു. ഇതിൽ പങ്കെടുക്കുന്നതിന് പ്രദേശത്തെ ഭൂരിഭാഗം വീട്ടുകാരും പള്ളിയിൽ പോയിരുന്നു. ഈ തക്കം നോക്കിയാണ് മോഷണം നടന്നിരിക്കുന്നത്. ഇതിനിടെ പള്ളിക്ക് സമീപത്തെ മറ്റൊരു വീട്ടിലും മോഷണ ശ്രമമുണ്ടായതായി പറയുന്നുണ്ട്. വീടിന്റെ മുകൾത്തട്ടിൽ കാൽപ്പെരുമാറ്റം കേട്ട്, വീട്ടിലുണ്ടായിരുന്ന പ്രായമായ സ്ത്രീ ബഹളം വെച്ചപ്പോൾ പോയെന്ന് പറയുന്നു. വീടിന്റെ പിൻവശത്തെ വാതിൽ കുത്തിപ്പൊളിച്ചാണ് ഉള്ളിൽ പ്രവേശിച്ചത്. വീടിനകത്ത് കിടപ്പുമുറിയിലെ…
Read MoreDay: February 12, 2025
മൈസൂരിൽ പോലീസ് സ്റ്റേഷൻ ആക്രമിച്ച് ജനക്കൂട്ടം: 7 പോലീസുകാർക്കു പരിക്ക്
ബംഗുളൂരു: സോഷ്യൽമീഡിയയിൽ അപകീർത്തികരമായ പോസ്റ്റ് പങ്കുവച്ചയാളെ അറസ്റ്റ് ചെയ്യാൻ വൈകിയെന്നാരോപിച്ച് പോലീസ് സ്റ്റേഷൻ ആക്രമിച്ച് ജനക്കൂട്ടം. കർണാടക മൈസൂരുവിലെ ഉദയഗിരി പോലീസ് സ്റ്റേഷനുനേരേ ഇന്നലെ രാത്രിയാണ് ആക്രമണമുണ്ടായത്. അക്രമാസക്തമായ ജനക്കൂട്ടം പോലീസ് സ്റ്റേഷനിലേക്ക് ഇരച്ചുകയറുകയും പോലീസുകാരെ ആക്രമിക്കുകയും വാഹനങ്ങൾക്കു കേടുപാടുവരുത്തുകയും ചെയ്തു. ആക്രമണത്തിൽ ഏഴ് പോലീസുകാർക്കു പരിക്കേറ്റു. സംഘർഷമുണ്ടാക്കിയവരെ പിടികൂടാൻ അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും നിലവിൽ സ്ഥിതി ശാന്തമാണെന്നും അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (എഡിജിപി) ഹിതേന്ദ്ര അറിയിച്ചു. സോഷ്യൽ മീഡിയ പോസ്റ്റിനെത്തുടർന്നാണ് ബഹളം പൊട്ടിപ്പുറപ്പെട്ടതെന്ന് നരസിംഹരാജയിലെ കോൺഗ്രസ് എംഎൽഎ തൻവീർ സെയ്ത് പറഞ്ഞു. ജനക്കൂട്ടം കല്ലെറിയുകയും വാഹനങ്ങൾ തകർക്കുകയും സ്റ്റേഷൻ ആക്രമിക്കുകയും ചെയ്തു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസിന് ലാത്തി ചാർജ്ജ് നടത്തേണ്ടിവന്നുവെന്നും എംഎൽഎ കൂട്ടിച്ചേർത്തു.
Read More39-ാമത് ദേശീയ ഗെയിംസ് മേഘാലയയിൽ
ഷില്ലോംഗ്: 39-ാമത് ദേശീയ ഗെയിംസിനു മേഘാലയ ആതിഥേയത്വം വഹിക്കും. ഇന്ത്യൻ ഒളിന്പിക് അസോസിയേഷൻ (ഐഒഎ) ഇതുസംബന്ധിച്ച് മേഘാലയ സർക്കാരിന് ഔദ്യോഗിക സ്ഥിരീകരണം നൽകി. 2027 ഫെബ്രുവരി-മാർച്ചിലായിരുന്നു 39-ാം എഡിഷൻ ദേശീയ ഗെയിംസ്. ഉത്തരാഖണ്ഡിൽ ഇപ്പോൾ അരങ്ങേറുന്ന 38-ാം ദേശീയ ഗെയിംസിന്റെ സമാപന സമ്മേളനത്തിൽ ഐഒഎ പതാക മേഘാലയ പ്രതിനിധികൾക്കു കൈമാറും.
Read Moreവെടിനിർത്തൽ കരാർ പാലിക്കാൻ എല്ലാ കക്ഷികളും തയാറായെങ്കിൽ മാത്രമേ ബന്ദികളെ തിരിച്ചയയ്ക്കൂ : ട്രംപിന്റെ ഭീഷണി തള്ളി ഹമാസ്
ഗാസാ സിറ്റി: ശനിയാഴ്ചയ്ക്കുള്ളിൽ എല്ലാ ബന്ദികളെയും വിട്ടയയ്ക്കണമെന്ന ട്രംപിന്റെ ഭീഷണി തള്ളി ഹമാസ്. വെടിനിർത്തൽ കരാർ പാലിക്കാൻ എല്ലാ കക്ഷികളും തയാറായെങ്കിൽ മാത്രമേ ബന്ദികളെ തിരിച്ചയയ്ക്കൂ എന്ന് ഹമാസ് വക്താവ് സാമി അബു സുഹ്രി പറഞ്ഞു.കരാറിനെ ഇരുകക്ഷികളും ബഹുമാനിക്കേണ്ടതുണ്ടെന്നു ട്രംപ് ഓർമിക്കണം. ബന്ദിമോചനത്തിനുള്ള ഒരേയൊരു മാർഗമാണിത്. ഭീഷണിയുടെ ഭാഷ കാര്യങ്ങൾ സങ്കീർണമാക്കുമെന്നു സുഹ്രി കൂട്ടിച്ചേർത്തു.
Read Moreവെയ്സെൻഹോസ് ഫ്രീസ്റ്റൈൽ ചെസ് ഗ്രാൻസ് ലാം; ഗുകേഷ് പുറത്ത്
ഹാംബർഗ് (ജർമനി): ഫിഡെ ലോക ചാന്പ്യനായ ഇന്ത്യയുടെ ഡി. ഗുകേഷ് 2025 വെയ്സെൻഹോസ് ഫ്രീസ്റ്റൈൽ ചെസ് ഗ്രാൻസ് ലാം ചെസിന്റെ ക്വാർട്ടറിൽ പുറത്ത്. അമേരിക്കയുടെ ഫാബിയാനോ കരുവാനയോട് ക്വാർട്ടർ ഫൈനലിന്റെ രണ്ടാംപാദത്തിൽ പരാജയപ്പെട്ടാണ് ഗുകേഷ് പുറത്തായത്. രണ്ടുപാദങ്ങളുള്ള ക്വാർട്ടർ പോരാട്ടത്തിൽ രണ്ടിലും പരാജയപ്പെട്ടതോടെ ആദ്യ നാലിൽനിന്ന് ഗുകേഷ് പുറത്തായി. പതിനെട്ടുകാരനായ ഗുകേഷ്, അഞ്ച് മുതൽ എട്ടുവരെയുള്ള സ്ഥാനങ്ങൾക്കായുള്ള പ്ലേ ഓഫ് പോരാട്ടങ്ങളിൽ ഇനി കളിക്കും.
Read Moreബന്ദികളെ കൈമാറിയില്ലെങ്കിൽ ഗാസയിൽ വീണ്ടും യുദ്ധം; മുന്നറിയിപ്പുമായി നെതന്യാഹു
ടെൽഅവീവ്: ബന്ദികളെ കൈമാറിയില്ലെങ്കിൽ ഗാസയിൽ വീണ്ടും യുദ്ധമെന്നു മുന്നറിയിപ്പുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ശനിയാഴ്ച ഉച്ചയ്ക്കുമുമ്പ് ബന്ദികളെ കൈമാറണമെന്നാണു മുന്നറിയിപ്പ്. എന്നാൽ, നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കാതെ ബന്ദി കൈമാറ്റത്തിനില്ലെന്നാണ് ഹമാസിന്റെ നിലപാട്. ഇസ്രേലികളായ ബന്ദികളെ മോചിപ്പിക്കുന്നത് ഹമാസ് നിർത്തിവച്ചിരുന്നു. ഇസ്രയേൽ വെടിനിർത്തൽ കരാർ ലംഘിച്ചുവെന്ന് ആരോപിച്ചായിരുന്നു ഹമാസിന്റെ നടപടി. അതേസമയം, ഹമാസിന്റെ പ്രഖ്യാപനം വെടിനിർത്തൽ കരാറിന്റെ സമ്പൂർണ ലംഘനമാണെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി പറഞ്ഞു. എന്തിനും തയാറായി നിൽക്കാൻ സൈന്യത്തിന് ഇസ്രയേൽ സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.
Read Moreകുപ്പിയുടെ അടപ്പ് തൊണ്ടയില്‍ കുടുങ്ങി എട്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവം; ദുരൂഹതയില്ലെന്ന് പ്രാഥമിക നിഗമനം
കോഴിക്കോട്: കുപ്പിയുടെ അടപ്പ് തൊണ്ടയില്‍ കുടുങ്ങി എട്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തില്‍ ദുരൂഹതയില്ലെന്ന് പോലീസ്. ഡോക്ടര്‍മാരുടെയും അയല്‍വാസികളുടെയും ഉള്‍പ്പെടെ വിശദമായമൊഴി പോലീസ് രേഖപ്പെടുത്തി. മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് പിതാവ് നിസാര്‍ ടൗണ്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. പിതാവ് നല്കിയ പരാതിയില്‍ വിശദമായ അന്വേഷണം നടത്തുന്നുണ്ടെന്ന് ടൗണ്‍ പോലീസ് അറിയിച്ചു.പൊക്കുന്ന് കളരിപ്പറമ്പ് അബിനഹൗസില് കിണാശേരി പടന്നപ്പറമ്പ് ഹൗസില്‍ പി.പി. മുഹമ്മദ് നിസാറിന്റെ മകന് മുഹമ്മദ് ഇബാദ് ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി എട്ടരയോടെ കുട്ടിയുടെ മാതാവ് ആയിഷ സുല്‍ഫത്തിന്റെ കുറ്റിച്ചിറ വയലിലെ വീട്ടിലാണ് സംഭവം. ഇവരുടെ ആദ്യത്തെ കുഞ്ഞ് രണ്ടുവര്‍ഷം മുന്‍പ് മരിച്ചിരുന്നു. 14 ദിവസം പ്രായമുള്ളപ്പോള്‍ മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങിയായിരുന്നു മരണം. ഈ രണ്ടു സംഭവങ്ങളും ഭാര്യവീട്ടില്‍ വച്ചാണ് നടന്നത്. തുടര്‍ന്നാണ് മരണങ്ങളില്‍ ദുരൂഹതയുണ്ടെന്ന് നിസാര്‍ പരാതി…
Read Moreവയ്യ… മടുത്തു… നമ്മളില്ലേ; ഒറ്റയടിക്ക് 600 ബർഗർ പോലും കഴിക്കുമായിരുന്ന കിനോഷിത വിരമിക്കൽ പ്രഖ്യാപനം നടത്തി
പച്ച വെള്ളം കുടിച്ചാലും വണ്ണം വയ്ക്കുമെന്ന് ചിലർ പറഞ്ഞ് കേട്ടിട്ടുണ്ട്. അതേപോലെതന്നെ എത്ര കഴിച്ചാലും വണ്ണം വയ്ക്കില്ലന്ന് വേറെ ചിലരും. മെലിഞ്ഞവർക്ക് അവരുടെ ദുഃഖം മെലിയാത്തവർക്ക് അവരുടേയും. എന്തുതന്നെ ആയാലും സോഷ്യൽ മീഡിയയിൽ താരമാകുകയാണ് ഇൻഫ്ലുവൻസർ യുക കിനോഷിതയ എന്ന യുവതി. എത്ര കഴിച്ചാലും മടുക്കാത്ത കിനോഷിതയുടെ വീഡിയോയ്ക്ക് ധാരാളം ആരാധകരാണുള്ളത്. ബിഗ് ഈറ്റർ എന്നാണ് കിനോഷിത അറിയപ്പെടുന്നത്. ധാരാളം ഭക്ഷണം കഴിക്കുന്നതിൽ കിനോഷിതയുടെ പേര് കേൾവിയാണ്. ഇത്രയധികം ഭക്ഷണം കഴിച്ചിട്ടും ശരീരത്തിൽ ഒരു തുള്ളിപോലും വണ്ണം വയ്ക്കാത്ത പ്രകൃതമാണ് ഇവരുടേത്. 2009 -ൽ ജാപ്പനീസ് റിയാലിറ്റി ഷോയായ ‘ദി ബാറ്റിൽ ഓഫ് ബിഗ് ഈറ്റേഴ്സി’ൽ പങ്കെടുത്തതോടെയാണ് കിനോഷിത പ്രശസ്തയായി തുടങ്ങിയത്. എന്നാൽ കുറച്ച് കാലമായി കിനോഷിത സോഷ്യൽ മീഡിയയിൽ നിന്നും ഒരു ബ്രേക്ക് എടുത്തിയരിക്കുകയായിരുന്നു. ബൈപോളാർ ഡിസോർഡർ കാരണമാണ് ഇവർ ബ്രേക്ക് എടുത്തത്. പണ്ടത്തെപ്പോലെ ഇപ്പോൾ…
Read Moreമദ്യപാനത്തിനിടെ പയ്യന്നൂർ സ്വദേശി കുത്തേറ്റുമരിച്ച സംഭവത്തിൽ യുവാവ് കസ്റ്റഡിയിൽ; പോലീസിന്റെ ചോദ്യം ചെയ്യൽ തുടരുന്നു
കാസര്‍ഗോഡ്: മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കത്തില്‍ കുത്തേറ്റ് വാച്ച്മാന് മരിച്ച സംഭവത്തില്‍ പ്രതി കസ്റ്റഡിയില്‍. ഉപ്പള പത്വാടി കാര്‍ഗില്‍ നഗര്‍ സ്വദേശി സവാദാണ് (23) പിടിയിലായത്. നിരവധി കവര്‍ച്ചകേസുകളില്‍ പ്രതിയാണ് സവാദ്. പയ്യന്നൂര്‍ വെള്ളൂര്‍ കാറമേല്‍ ഈസ്റ്റിലെ ആര്.സുരേഷാണ് (49) മരിച്ചത്. ഇന്നലെ രാത്രി പത്തോടെയാണ് സംഭവം. വയറിന് കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ സുരേഷിനെ ആദ്യം ഉപ്പളയിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് മംഗലാപുരത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരിക്കുകയായിരുന്നു. വര്‍ഷങ്ങളായി ഉപ്പള മത്സ്യമാര്‍ക്കറ്റിനു സമീപത്തെ ഫ്ലാറ്റില്‍ വാച്ച്മാനായി ജോലി ചെയ്യുകയായിരുന്നു സുരേഷ്.മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയശേഷം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം ഗവ.മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. പ്രതിയെ മഞ്ചേശ്വരം പോലീസ് ചോദ്യം ചെയ്ത് വരികയാണ്.
Read Moreജാമ്യവ്യവസ്ഥ ലംഘിച്ചാൽ പരിശോധിക്കേണ്ടത് കോടതി: ക്രമസമാധാന നില തകർന്നുവെന്ന് വരുത്തി തീർക്കാൻ പ്രതിപക്ഷം ശ്രമിക്കുന്നെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ ക്രമസമാധാന നിലയും പോലീസ് വീഴ്ചയും എണ്ണിപ്പറഞ്ഞ് പ്രതിപക്ഷം നിയമസഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി. പ്രതിപക്ഷത്ത് നിന്നും ഷംസുദ്ദീനാണ് വിഷയം സഭയിൽ ഉന്നയിച്ചത്. നെൻമാറയിലെ ഇരട്ടക്കൊലപാതകത്തിന് കാരണം പോലീസ് വീഴ്ചയാണെന്ന് ഷംസുദ്ദീൻ സഭയിൽ പറഞ്ഞു. പിണറായി ഭരണകാലത്ത് ക്രമസമാധാനനില ലജ്ജാകരമാണ്. നെൻമാറയിൽ അച്ഛനും അമ്മയും നഷ്ടപ്പെട്ട കുട്ടികളെ സർക്കാർ സംരക്ഷിക്കണം. ഗുണ്ടകളും പോലീസും തമ്മിൽ ചങ്ങാത്തത്തിലാണ്. ഗുണ്ടകൾ നടത്തുന്ന ലഹരി പാർട്ടികളിൽ ഡിവൈഎസ്പി. മുഖ്യാതിഥിയായി പങ്കെടുക്കുന്നു. പത്തനംതിട്ടയിലെ പോലീസ് അതിക്രമത്തിൽ സർക്കാർ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും പ്രതിപക്ഷം ആരോപിച്ചു. കുറ്റകൃത്യം തടയുന്നതിൽ പോലീസ് പരാജയപ്പെടുന്നു. പോലീസ് ക്രിമിനൽവൽക്കരിക്കപ്പെട്ടുവെന്നും പ്രതിപക്ഷം സഭയിൽ പറഞ്ഞു. സംസ്ഥാനത്തിന്റെ ക്രമസമാധാന നില തകർന്നുവെന്ന് വരുത്തി തീർക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ മറുപടി പറഞ്ഞു. ചെന്താമര ക്രിമിനലിന്റെ അങ്ങേയറ്റത്ത് നിൽക്കുന്നയാളാണ്. അയാൾ ജാമ്യ വ്യവസ്ഥ ലംഘിച്ചാൽ പരിശോധിക്കേണ്ടത്…
Read More