ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ ലിവര്‍പൂള്‍ എഫ്സിക്കു ജയം. ഹോം മത്സരത്തില്‍ ലിവര്‍പൂള്‍ 2-1നു വൂള്‍വ്സിനെ കീഴടക്കി. ലൂയിസ് ഡിയസ് (15′), മുഹമ്മദ് സല (37′ പെനാല്‍റ്റി) എന്നിവരുടെ വകയായിരുന്നു ലിവര്‍പൂളിന്റെ ഗോളുകള്‍. മാത്യൂസ് കുന്‍ഹ (67′) സന്ദര്‍ശകര്‍ക്കുവേണ്ടി ഒരു ഗോള്‍ മടക്കി. ജയത്തോടെ ലിവര്‍പൂള്‍ 25 മത്സരങ്ങളില്‍നിന്ന് 60 പോയിന്റില്‍ എത്തി. രണ്ടാം സ്ഥാനത്തുള്ള ആഴ്സണലിന് 25 മത്സരങ്ങളില്‍ 53 പോയിന്റ് മാത്രമാണുള്ളത്. മറ്റു മത്സരങ്ങളില്‍ മാഞ്ചസ്റ്റര്‍ സിറ്റി 4-0നു ന്യൂകാസില്‍ യുണൈറ്റഡിനെയും എവര്ട്ടണ് 2-1നു ക്രിസ്റ്റല്‍ പാലസിനെയും ഫുള്‍ഹാം 2-1നു നോട്ടിങാം ഫോറസ്റ്റിനെയും കീഴടക്കി.
Read MoreDay: February 17, 2025
ഐപിഎല്‍ 2025 മത്സരക്രമം പ്രഖ്യാപിച്ചു
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ട്വന്റി-20 ക്രിക്കറ്റിന്റെ 2025 എഡിഷന് മത്സരക്രമം ബിസിസിഐ ഇന്നലെ പ്രഖ്യാപിച്ചു. നേരത്തേ അറിയിച്ചതുപോലെ മാര്‍ച്ച് 22 മുതലാണ് 2025 എഡിഷന് ഐപിഎല്‍ പോരാട്ടം. മാര്‍ച്ച് 22നു കോല്‍ക്കത്തയിലെ ഈഡന് ഗാര്‍ഡന്‍സില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് വിരാട് കോഹ്ലിയുടെ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവുമായി ഏറ്റുമുട്ടും. നോക്കൗട്ട് മേയ് 20 മുതല്‍ ഐപിഎല്‍ നോക്കൗട്ട് മത്സരങ്ങള്‍ മേയ് 20 മുതല്‍ ആരംഭിക്കും. ക്വാളിഫയര്‍ ഒന്ന് മത്സരം മേയ് 20നു ഹൈദരാബാദില്‍ അരങ്ങേറും. മേയ് 21നു നടക്കുന്ന എലിമിനേറ്റര്‍ പോരാട്ടത്തിനും ഹൈദരാബാദ് വേദിയാകും. ക്വാളിഫയര്‍ രണ്ട്, ഫൈനല്‍ പോരാട്ടങ്ങള്‍ കോല്‍ക്കത്തയിലാണ്. മേയ് 23നാണ് ക്വാളിഫയര്‍ രണ്ട് പോരാട്ടം. ഫൈനല്‍ മേയ് 25ന് അരങ്ങേറും. ചെന്നൈ x മുംബൈ മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ് നയിക്കുന്ന രാജസ്ഥാന്…
Read Moreഐസിസി ചാമ്പ്യന്‍സ് ട്രോഫിക്ക് ഇനി 2 ദിനം
ഐസിസി ചാമ്പ്യന്‍സ് ട്രോഫി പോരാട്ടത്തിനു തുടക്കം കുറിക്കാന്‍ ഇനിയുള്ളതു വെറും രണ്ടു ദിനങ്ങളുടെ മാത്രം അകലം. പാക്കിസ്ഥാന് ആതിഥേയത്വം വഹിക്കുന്ന 2025 ഐസിസി ചാമ്പ്യന്‍സ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റ് ബുധനാഴ്ച കറാച്ചിയിലെ നാഷണല്‍ സ്റ്റേഡിയത്തില്‍ ആരംഭിക്കും. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 2.30ന് ആതിഥേയരായ പാക്കിസ്ഥാനും ന്യൂസിലന്‍ഡും തമ്മിലാണ് ഉദ്ഘാടന പോരാട്ടം. ഗ്രൂപ്പ് എയില്‍ ഇന്ത്യ, പാക്കിസ്ഥാന്, ന്യൂസിലന്‍ഡ്, ബംഗ്ലാദേശ് എന്നീ ടീമുകളാണ് ഉള്ളത്. ഗ്രൂപ്പ് ബിയില്‍ ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്ഥാന് ടീമുകളും. ചാമ്പ്യന്‍സ് ട്രോഫി ഗ്രൂപ്പ് പോരാട്ടത്തില്‍ ആദ്യ രണ്ടു സ്ഥാനക്കാരാണ് സെമിയിലേക്കു മുന്നേറുക. ഗ്രൂപ്പ് ബിയാണ് അല്പം കടുപ്പമുള്ള ഗ്രൂപ്പ്. രണ്ടു സെമി ഫൈനല്‍ സ്ഥാനത്തിനായി ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നീ കരുത്തര്‍ക്കൊപ്പം അഫ്ഗാനിസ്ഥാനും പോരാടം. ഓസ്ട്രേലിയ (2006, 2009) ഐസിസി ചാമ്പ്യന്‍സ് ട്രോഫി രണ്ടു തവണ സ്വന്തമാക്കിയ ടീമാണ് ഓസ്ട്രേലിയ. 2006,…
Read Moreഹോട്ട് സ്റ്റൈലിഷ് ലുക്കിൽ ഊർമിള: വൈറലായി ചിത്രങ്ങൾ
തൊണ്ണൂറുകളില്‍ ബോളിവുഡ് സിനിമാ ലോകത്തെ താര റാണിയായിരുന്നു ഊര്‍മിള മണ്ഡോത്കര്‍. രംഗീല എന്ന ആര്‍ജിവി ചിത്രത്തിലൂടെയായിരുന്നു ഊര്‍മിളയ്ക്ക് കരിയര്‍ ബ്രേക്ക് ലഭിച്ചത്. അതോടെ യുവാക്കകളുടെ ഹരമായി ഈ ബോളിവുഡ് അഭിനേത്രി മാറി. ബോളിവുഡിൽ തിളങ്ങിയ കാലത്ത് തന്നെ മോളിവുഡിലും തച്ചോളി വർഗീസ് ചേകവർ എന്ന ചിത്രത്തിലൂടെ മലയാള സിനിമാപ്രേക്ഷകരുടെ ഹൃദയം കവരാനും ഊര്‍മ്മിളയ്ക്ക് കഴിഞ്ഞു. വിവാഹത്തോടെ സിനിമയില്‍ നിന്ന് ഇടവേളയെടുത്തിരുന്ന താരം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. ഫാഷന്‍ റാമ്പുകളിലും മറ്റുമായി തിരക്കിലാണിപ്പോള്‍ താരം. ഇപ്പോഴിതാ മനീഷ് മല്‍ഹോത്രയുടെ റാമ്പ് ഷോയില്‍ സാരിയില്‍ തിളങ്ങുന്ന ഊര്‍മ്മിളയുടെ എലഗന്റ് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറൽ. ഹോട്ട് സ്റ്റൈലിഷ് ലുക്കിൽ ഊർമിള മണ്ഡോത്കർ, ഇപ്പോഴും മധുര പതിനേഴിൽ തന്നെയാണെന്നാണ് ആരാധകർ പറയുന്നത്.
Read Moreഇത്രയധികം വിമർശനം എന്തിന്? ഗാനരംഗ വിവാദത്തിൽ പ്രതികരിച്ച് ഉര്‍വശി റൗട്ടേല
നന്ദമൂരി ബാലകൃഷ്ണ (ബാലയ്യ) നായകനായെത്തിയ ഡാകു മഹാരാജിലെ ‘ഡബിഡി ഡിബിഡി’ ഗാനം സൈബർ ലോകത്ത് വിമർശനങ്ങളും പരിഹാസങ്ങളും ഏറ്റുവാങ്ങിയിരുന്നു. അനുചിതവും സ്ത്രീകളെ അപമാനിക്കുംവിധത്തിലുമുള്ള ചുവടുകളാണ് പാട്ടിൽ ബാലയ്യ അവതരിപ്പിച്ചതെന്ന തരത്തിൽ വിമർശനം ശക്തമായിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് പാട്ടിൽ ബാലയ്യയ്ക്കൊപ്പം പ്രത്യക്ഷപ്പെട്ട ബോളിവുഡ് താരം ഉര്‍വശി റൗട്ടേല. ആളുകൾ വിമർശിച്ചത് എന്തിനാണെന്ന് അറിയില്ലെന്നും പാട്ടിനെ പ്രേക്ഷകർക്ക് പോസിറ്റീവ് ആയി കാണാമായിരുന്നുവെന്നും നടി പറഞ്ഞു. ഡാന്‍സ് റിഹേഴ്സല്‍ ചെയ്തപ്പോള്‍ മോശമായൊന്നും തോന്നിയില്ല. അതിന്റെ ദൃശ്യങ്ങൾ കണ്ടാൽ എല്ലാവർക്കും ഇതു തന്നെയായിരിക്കും അഭിപ്രായം. സാധാരണ ഒരു ഗാനത്തിന് നൃത്തസംവിധാനം ചെയ്യുന്നതു പോലെ ആയിരുന്നു ഈ പാട്ടിനു വേണ്ടിയും ചെയ്തത്. ഞാനിത് നാലാം തവണയാണ് ശേഖര്‍ മാസ്റ്ററിനൊപ്പം പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് അസാധാരണമായി എന്തെങ്കിലും ചെയ്യുന്നത് പോലെ തോന്നിയില്ല. എല്ലാം നന്നായി തന്നെ നടന്നു. പക്ഷേ പിന്നീട് എന്താണ് സംഭവിച്ചതെന്നോ ആളുകള്‍…
Read Moreകേക്ക് കഴിച്ച് മുട്ടൻ പണി കിട്ടി വെട്ടിലായി ഒപ്പോസം: ചികിത്സ പുരോഗമിക്കുന്നെന്ന് വന്യജീവി പുനരധിവാസ കേന്ദ്രത്തിലെ അധികൃതർ
അമേരിക്കയിൽ സാധാരണയായി കണ്ടുവരുന്ന ഒരുതരം ജീവിയാണ് ഒപ്പോസം. കഴിഞ്ഞ ദിവസം ഒരു മുഴുവൻ കേക്കും ഒറ്റയ്ക്ക് ഓപ്പോസം കഴിച്ച് തീർത്തു എന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. യുഎസിലാണ് സംഭവം. യുഎസിലെ നെബ്രാസ്കയിലെ ഒരു പോർച്ചിൽ വച്ചിരുന്ന കോസ്റ്റ്കോ ചോക്ലേറ്റ് മൗസ് കേക്കാണ് ഈ ഒപ്പോസം മുഴുവനായും കഴിച്ചു തീർത്തത്. നല്ല തണുപ്പ് കാലം ആയതിനാൽ വീട്ടുകാർ ഫ്രിഡ്ജിലുണ്ടായിരുന്ന മിക്ക സാധനങ്ങളും പുറത്തെടുത്ത് വച്ചിരിക്കുകയായിരുന്നു. കൂട്ടത്തിൽ കേക്കും വച്ചിട്ടുണ്ടായിരുന്നു. ആ കേക്കാണ് ഒപ്പോസം അകത്താക്കിയത്. എന്നാൽ കേക്ക് കഴിച്ച് കുറച്ച് നേരംക കഴിഞ്ഞപ്പോഴേക്കും ഒപ്പോസം തലകറങ്ങി വീണു. റിയൽ എസ്റ്റേറ്റ് ഏജന്റായ കിം ഡോഗെറ്റിന്റെ വീട്ടിലാണ് സംഭവം നടന്നത്. കഴിഞ്ഞ ഞായറാഴ്ച കിമ്മും മകനും വീടിന്റെ മുറ്റത്തിട്ടിരുന്ന ഫർണിച്ചറുകളിൽ ചുരുണ്ടുകൂടി കിടക്കുന്ന ഒപ്പോസത്തെ കണ്ടു. അതിന്റെ കിടപ്പിൽത്തന്നെ എന്തോ പന്തികേട് അവർക്ക് തോന്നി. പിന്നീട് വിശദമായി…
Read Moreസ്ത്രീധനമായി 15 ലക്ഷവും കാറും നൽകിയിട്ടും ഭർതൃവീട്ടുകാർ തൃപ്തരായില്ല; യുവതിക്ക് എച്ച്ഐവി കുത്തിവച്ചു
ലക്നൗ: കൂടുതൽ സ്ത്രീധനം നൽകാത്തതിനെത്തുടർന്ന് ഭർതൃവീട്ടുകാർ ബലമായി യുവതിക്ക് എച്ച്ഐവി കുത്തിവച്ചെന്നു പരാതി. യുവതിയുടെ പിതാവാണു പരാതിയുമായി രംഗത്തെത്തിയത്. എസ്യുവി കാറും 25 ലക്ഷം രൂപയും കൂടി വേണമെന്ന് ആവശ്യപ്പെട്ടു തന്റെ മകൾ നിരന്തരപീഡനത്തിന് ഇരയായെന്നും എച്ച്ഐവി അണുവിനെ ശരീരത്തിൽ കുത്തിവച്ചെന്നും പരാതിയിൽ പറയുന്നു. ഉത്തർപ്രദേശിലെ ഗംഗോ കോട്വാലി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. 2023 ഫെബ്രുവരി 15നായിരുന്നു ഉത്തരാഖണ്ഡിലെ ഹരിദ്വാർ സ്വദേശിയായ അഭിഷേക് എന്ന സച്ചിനുമായി യുവതിയുടെ വിവാഹം. 15 ലക്ഷം രൂപയും കാറും സ്ത്രീധനമായി നൽകി. എന്നാൽ, ഭർതൃവീട്ടുകാർ സന്തുഷ്ടരായില്ല. എസ്യുവി കാറും 25 ലക്ഷം രൂപയും കൂടി വേണമെന്നായിരുന്നു അവരുടെ ആവശ്യം. എന്നാൽ ഈ ആവശ്യം നിറവേറ്റാൻ കഴിയില്ലെന്നു യുവതിയുടെ വീട്ടുകാർ അറിയിച്ചു. തുടർന്ന് യുവതിയെ ഭർതൃവീട്ടുകാർ വീട്ടിൽനിന്നു പുറത്താക്കി. പിന്നീട്, പഞ്ചായത്ത് അധികൃതർ ഇടപെട്ടു യുവതിയെ ഭർതൃവീട്ടിലേക്ക് തിരിച്ചയച്ചു. തുടർന്ന്, യുവതിക്കു…
Read Moreഹോട്ടലിൽനിന്ന് അത്താഴം കഴിച്ച് വീട്ടിലേക്ക് മടങ്ങുന്ന വഴി കൊള്ളസംഘം ആക്രമിച്ചു: ആംആദ്മി നേതാവിന്റെ ഭാര്യ കൊല്ലപ്പെട്ടു
ലുധിയാന (പഞ്ചാബ്): പഞ്ചാബിൽ കവർച്ചാശ്രമത്തിനിടെ ആംആദ്മി പാർട്ടി നേതാവിന്റെ ഭാര്യയെ കൊള്ളസംഘം കൊലപ്പെടുത്തി. ലുധിയാനയിലെ റൂർക്ക ഗ്രാമത്തിനു സമീപം ശനിയാഴ്ച രാത്രിയാണ് സംഭവം. ആംആദ്മി നേതാവ് അനോഖ് മിത്തലിന്റെ ഭാര്യ ലിപ്സി മിത്തൽ ആണ് മരിച്ചത്. ലുധിയാന-മലേർകോട്ല റോഡിലെ ഹോട്ടലിൽനിന്ന് അത്താഴം കഴിച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഇരുവരെയും കവർച്ചക്കാർ കാർ തടഞ്ഞുനിർത്തി മൂർച്ചയുള്ള ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ലിപ്സി മിത്തൽ (33) സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ഭർത്താവിനു ഗുരുതരമായി പരിക്കേറ്റു. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ഊർജിതമായ അന്വേഷണം നടക്കുകയാണ്.
Read Moreസ്പീക്കറെ വിളിക്കാനുള്ള മുഖവുര കൂടതൽ സമയമെടുത്തു, മന്ത്രി വീണാ ജോർജിനുള്ള മുഖവുര കുറഞ്ഞുപോയി; കലിമൂത്ത് അവതാരകന്റെ തലതല്ലിപ്പൊളിച്ച് സിപിഎം; ഗ്രൂപ്പ്തല്ല് പത്തനംതിട്ടയിൽ
പത്തനംതിട്ട: സ്പീക്കറും ആരോഗ്യമന്ത്രിയും പങ്കെടുത്ത പരിപാടിയില്‍ അതിരുവിട്ടുവെന്ന് ആരോപിച്ച് അവതാരകനെ സിപിഎം ഏരിയാ സെക്രട്ടറി കൈയേറ്റം ചെയ്ത സംഭവത്തിനു പിന്നില്‍ പാര്‍ട്ടിയിലെ ഗ്രൂപ്പ് പോരെന്ന് യുഡിഎഫ്. കഴിഞ്ഞദിവസം പത്തനംതിട്ട നഗരചത്വരത്തിന്റെ ഉദ്ഘാടനച്ചടങ്ങ് സമാപിച്ചതിനു പിന്നാലെയാണ് അവതാരകന് ബിനു കെ. സാമിനെ സിപിഎം ഏരിയാ സെക്രട്ടറി മര്‍ദിച്ചത്. പരിപാടി കഴിഞ്ഞ് മാധ്യമ പ്രവര്‍ത്തകരും വിശിഷ്ടാതിഥികളും പോയതിനു പിന്നാലെ സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ സ്ഥലത്ത് തടിച്ചു കൂടുകയും അവതാരകനായ അധ്യാപകന് ബിനു കെ. സാമിനെ തടഞ്ഞുവയ്ക്കുകയുമായിരുന്നു. ഏരിയാ സെക്രട്ടറി എം.വി. സഞ്ജുവാണ് അവതാരകന്റെ തലയ്ക്കു പിടിച്ച് മര്‍ദിച്ചത്. സ്പീക്കര്‍ എ.എന്‍. ഷംസീറാണ് നഗരചത്വരം നാടിന് സമര്‍പ്പിക്കുന്ന പരിപാടി ഉദ്ഘാടനം ചെയ്തത്. വിശിഷ്ടാതിഥിയായി മന്ത്രി വീണാ ജോര്‍ജും പങ്കെടുത്തിരുന്നു. നഗരസഭാ ചെയര്മാന് ടി. സക്കീര്‍ ഹുസൈനായിരുന്നു അധ്യക്ഷന്‍. ഉദ്ഘാടകനായ സ്പീക്കര്‍ പ്രസംഗിക്കാന്‍ എഴുന്നേറ്റപ്പോള്‍ കൂടുതല്‍ സമയമെടുത്ത് മുഖവുര നല്‍കിയെന്നും ആരോഗ്യമന്ത്രി വീണാ…
Read Moreഇന്ത്യക്കു തിരിച്ചടി: വോട്ടിംഗ് ഫണ്ട് റദ്ദാക്കി അമേരിക്ക; ചെലവുകൾ കുറയ്ക്കുന്നതിന്റെ ഭാഗമെന്ന് മസ്ക്
ന്യൂയോർക്ക്: തെരഞ്ഞെടുപ്പുകളിൽ പോളിംഗ് ശതമാനം ഉയർത്തുന്നതിനായി അമേരിക്ക ഇന്ത്യയ്ക്ക് അനുവദിച്ചിരുന്ന ഫണ്ട് റദ്ദാക്കുന്നു. 21 മില്യൺ ഡോളറിന്റെ (182 കോടി രൂപയുടെ) ധനസഹായം റദ്ദാക്കുമെന്ന് ഇലോൺ മസ്കിന്റെ നേതൃത്വത്തിലുള്ള കാര്യക്ഷമതാ വിഭാഗമായ ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി (ഡോജ്) വ്യക്തമാക്കി. ചെലവുകൾ കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം നീക്കമെന്നാണ് മസ്കിന്റെ വിശദീകരണം. ചെലവ് വെട്ടിക്കുറച്ചില്ലെങ്കിൽ അമേരിക്കയുടെ സാമ്പത്തികസ്ഥിതി മോശമാകുമെന്നും മസ്ക് കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കൻ സന്ദർശനം നടത്തിയപ്പോൾ ഇലോൺ മസ്ക് ഉൾപ്പടെയുള്ളവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മോദിയുടെ സന്ദർശനത്തിനു പിന്നാലെയാണ് വോട്ടിംഗ് ഫണ്ട് നിർത്തലാക്കിയതെന്നു ചൂണ്ടികാട്ടി പ്രതിപക്ഷം വിമർശനവുമായി രംഗത്തെത്തി. രാജ്യത്തിനു നഷ്ടം സംഭവിക്കുന്നതിൽ പ്രതിപക്ഷത്തിനു സന്തോഷമാണോയെന്നു ചോദിച്ച് ബിജെപി നേതാക്കളും രംഗത്തെത്തി.
Read More