നടി അനശ്വര രാജന് പ്രൊമോഷന് സഹകരിക്കുന്നില്ല എന്ന ആരോപണവുമായി കഴിഞ്ഞ ദിവസമാണ് സംവിധായകന് ദീപു കരുണാകരന് രംഗത്തെത്തിയത്. അനശ്വര രാജനും ഇന്ദ്രജിത്ത് സുകുമാരനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന മിസ്റ്റര്‍ ആന്‍ഡ് മിസിസ് ബാച്ചിലര്‍ എന്ന ചിത്രത്തിന്റെ പ്രമോഷനുമായി സഹകരിക്കാന്‍ അനശ്വര വൈമുഖ്യം കാണിക്കുന്നുവെന്നാണ് ദീപു കരുണാകരന്റെ ആരോപണം. കാലു പിടിച്ചു പറഞ്ഞിട്ടും സിനിമയെക്കുറിച്ച് ഇന്‍സ്റ്റയില്‍ ഒരു പോസ്റ്റ് ഇടാന്‍ പോലും അനശ്വര വിസമ്മതിച്ചു എന്നും തനിക്ക് നഷ്ടപരിഹാരം വേണം എന്നും ദീപു പറഞ്ഞിരുന്നു. സിനിമയുടെ ഷൂട്ടിംഗിന്റെ സമയത്ത് പരിപൂര്‍ണമായി സഹകരിച്ചയാളാണ് അനശ്വര എന്നും പിന്നീട് എന്താണ് സംഭവിച്ചത് എന്ന് തനിക്ക് അറിയില്ല എന്നുമാണ് ദീപു പറഞ്ഞത്. ഇപ്പോഴിതാ ഇതിന് പിന്നാലെ അനശ്വരയ്ക്കെതിരേ സൈബര്‍ ആക്രമണം രൂക്ഷമായിരിക്കുകയാണ്. ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും അനശ്വര പങ്ക് വച്ച പോസ്റ്റിന് താഴെയാണ് സൈബര്‍ ആക്രമണം. ‘ജസ്റ്റിസ് ഫോര്‍ ദീപു കരുണാകരന്’ എന്ന് പറഞ്ഞാണ്…
Read MoreDay: March 4, 2025
ജര്‍മനിയില്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് കാര്‍ ഓടിച്ചുകയറ്റി; ഒരു മരണം; ഭീകരാക്രമണമെന്നു സംശയം
ബെര്‍ലിന്‍: ജര്‍മനിയില്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് കാര്‍ ഓടിച്ചുകയറ്റിയ സംഭവത്തില്‍ ഒരാള്‍ മരിക്കുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മാന്‍ഹൈം നഗരത്തിലായിരുന്നു സംഭവം. ഭീകരാക്രമണമാണു നടന്നതെന്നാണു സംശയം. പടിഞ്ഞാറന്‍ ജര്‍മനിയില്‍ സ്ഥിതി ചെയ്യുന്ന പാരഡേപ്ലാറ്റ്സ് സ്ക്വയറില്‍നിന്നു മാന്ഹേമിലെ വാട്ടര്‍ ടവറിലേക്കുള്ള പാതയിൽ കറുത്ത നിറത്തിലുള്ള കാര്‍ ആള്‍ക്കൂട്ടത്തിലേക്ക് അമിതവേഗത്തില്‍ ഓടിച്ചുകയറ്റുകയായിരുന്നു. സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി. കൂടുതല്‍ പേര് സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതില്‍ സംശയമുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും പോലീസ് ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മൂന്നാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് ജര്‍മനിയില്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് കാര്‍ ഓടിച്ചുകയറ്റിയുള്ള ആക്രമണം നടന്നത്.ഫെബ്രുവരി 13നു മ്യൂണിക്കിൽ നടന്ന സമാനസംഭവത്തിൽ രണ്ടു വയസുള്ള കുഞ്ഞും യുവതിയും മരിച്ചിരുന്നു.
Read Moreജര്‍മനിയില്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് കാര്‍ ഓടിച്ചുകയറ്റി: ഒരു മരണം; ഭീകരാക്രമണമെന്നു സംശയം
ബെര്‍ലിന്‍: ജര്‍മനിയില്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് കാര്‍ ഓടിച്ചുകയറ്റിയ സംഭവത്തില്‍ ഒരാള്‍ മരിക്കുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മാന്‍ഹൈം നഗരത്തിലായിരുന്നു സംഭവം. ഭീകരാക്രമണമാണു നടന്നതെന്നാണു സംശയം. പടിഞ്ഞാറന്‍ ജര്‍മനിയില്‍ സ്ഥിതി ചെയ്യുന്ന പാരഡേപ്ലാറ്റ്സ് സ്ക്വയറില്‍നിന്നു മാന്ഹേമിലെ വാട്ടര്‍ ടവറിലേക്കുള്ള പാതയിൽ കറുത്ത നിറത്തിലുള്ള കാര്‍ ആള്‍ക്കൂട്ടത്തിലേക്ക് അമിതവേഗത്തില്‍ ഓടിച്ചുകയറ്റുകയായിരുന്നു. സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി. കൂടുതല്‍ പേര് സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതില്‍ സംശയമുണ്ടെന്നും
Read Moreമാർപാപ്പയ്ക്കു വീണ്ടും ശ്വാസതടസം; കർശന നിരീക്ഷണത്തിലെന്ന് ഡോക്ടർമാർ
വത്തിക്കാൻ: ശ്വാസകോശ അണുബാധമൂലം ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ (88) ആരോഗ്യസ്ഥിതി കൂടുതൽ മോശമായതായി റിപ്പോർട്ട്. രണ്ടുതവണ ശ്വാസതടസമുണ്ടായെന്നും കടുത്ത അണുബാധയും കഫകെട്ടും അനുഭവപ്പെടുന്നുണ്ടെന്നും നിലവിൽ കൃത്രിമ ശ്വാസം നൽകുന്നുണ്ടെന്നും വത്തിക്കാൻ അറിയിച്ചു. മാർപാപ്പ ക്ഷീണിതനാണെന്നും അപകടനില തരണം ചെയ്തിട്ടില്ലെന്നും കർശന നിരീക്ഷണത്തിലാണെന്നും ഡോക്ടർമാർ വ്യക്തമാക്കി. ന്യുമോണിയ ബാധ ഗുരുതരമായതിനെ തുടര്‍ന്ന് ഫെബ്രുവരി 14നാണ് മാർപാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശ്വാസതടസം ഇല്ലാത്തതിനാൽ കഴിഞ്ഞ ദിവസം വെന്റിലേറ്റർ ഒഴിവാക്കിയിരുന്നു. എന്നാൽ പിന്നീട് സ്ഥിതി ഗുരുതരമാകുകയായിരുന്നു. മാർപാപ്പയുടെ രോഗമുക്തിക്കായി സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ജപമാല സമർപ്പണം തുടരുകയാണ്.
Read Moreസ്വർണവും വെള്ളിയും പൂശിയ കൈപ്പിടിയിൽ നിറയെ കൊത്തുപണികൾ…. സെമിത്തേരിയിൽ മോതിരമിട്ട വാൾ! ഗവേഷകർക്കു കൗതുകം
ലണ്ടൻ: തെക്കുകിഴക്കൻ ഇംഗ്ലണ്ടിലെ ഒരു ആംഗ്ലോസാക്സൺ സെമിത്തേരിയിൽനിന്നു കണ്ടെത്തിയ അതിപുരാതനവാൾ ഗവേഷകർക്കു കൗതുകമായി! മധ്യകാലഘട്ടത്തിന്റെ (5-15 നൂറ്റാണ്ടുകൾ) തുടക്കത്തിൽ നിർമിച്ചെതെന്നു കരുതുന്ന ഈ വാളിലെ അലങ്കാരപ്പണികളാണു ശ്രദ്ധേയമായത്. സ്വർണവും വെള്ളിയും പൂശിയ വാളിന്റെ കൈപ്പിടിയിൽ നിറയെ കൊത്തുപണികളാണ്. കൈപ്പിടിയുടെ മുകൾഭാഗത്തുള്ള മോതിരമാണ് അതിനേക്കാൾ കൗതുകം. ബീവറിന്റെ രോമവും മരവും ചേർത്തുനിർമിച്ച വാളിന്റെ ഉറയും ഗവേഷകർ കണ്ടെത്തി. ഇതുപോലുള്ള വാളുകൾ വളരെ അപൂർവമാണെന്നു ഗവേഷകർ പറയുന്നു. ശവകുടീരത്തിൽ മൃതദേഹത്തോടു ചേർത്തുവച്ചനിലയിലായിരുന്നു വാൾ. രാജാവിൽനിന്നു സമ്മാനമായി ലഭിച്ച വാൾ മൃതദേഹത്തോടൊപ്പം ശവപ്പെട്ടിയിൽ വച്ചതാകാമെന്നു കരുതുന്നു. ഈ ശവക്കുഴിയിൽ സർപ്പത്തെ കൊത്തിവച്ച ഒരു സ്വർണ ലോക്കറ്റും ഉണ്ടായിരുന്നു. ഈ ലോക്കറ്റ് അടുത്തബന്ധമുള്ള സ്ത്രീയുടെ ’അമൂല്യസമ്മാനം’ ആയിരിക്കാമെന്നാണു നിഗമനം. 12 ശ്മശാനങ്ങൾ കുഴിച്ചപ്പോൾ മനോഹരമായി സജ്ജീകരിച്ച 200 ഓളം ശവകുടീരങ്ങളാണു ഗവേഷകർ കണ്ടെത്തിയത്. പുരുഷന്മാരുടെ ശവക്കുഴികളിൽ കുന്തങ്ങളും പരിചകളും പോലുള്ള വലിയ ആയുധങ്ങളാണു…
Read Moreവ്യാപാര യുദ്ധത്തിൽ കരുത്ത് കാട്ടാൻ ചൈന; യുഎസ് ഇറക്കുമതികൾക്ക് അധിക നികുതി ചുമത്തി
ബെയ്ജിംഗ്: അമേരിക്കയിൽ നിന്നുള്ള ചില ഇറക്കുമതികൾക്ക് 10 മുതൽ15 ശതമാനം വരേ അധിക തീരുവ ചുമത്തുമെന്ന് ചൈന. മാർച്ച് 10 മുതൽ ഇത് നിലവിൽ വരും എന്നും ചൈനീസ് ധനകാര്യ മന്ത്രാലയം വ്യക്തമാക്കി. യുഎസിൽനിന്നുള്ള കോഴി, ഗോതമ്പ്, ചോളം, പരുത്തി എന്നിവയുടെ ഇറക്കുമതിക്ക് 15 ശതമാനം അധിക താരിഫ് നേരിടേണ്ടിവരുമെന്ന് ചൈനീസ് മന്ത്രാലയം പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. സോയാബീൻ, പന്നിയിറച്ചി, ബീഫ്, കടൽ വിഭവങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, പാലുൽപ്പന്നങ്ങൾ എന്നിവയുടെ താരിഫ് 10 ശതമാനം വർധിപ്പിക്കും. ഇന്ന് മുതൽ ചൈനയിൽനിന്നുള്ള ഉത്പന്നങ്ങൾക്ക് നിലവിലുള്ള തീരുവകൾക്ക് പുറമേ 10 ശതമാനം അധിക തീരുവ അമേരിക്ക ഏർപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ചൈനയുടെ പ്രതികരണം. ചൈനക്കു പുറമേ കാനഡ, മെക്സിക്കോ എന്നിവിടങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്കും ഇന്നുമുതൽ അമേരിക്ക അധിക നികുതി ഏർപ്പെടുത്തിയിട്ടുണ്ട്.
Read Moreമൂന്നാമതും ഭരണം കിട്ടിയാൽ? പിണറായിയുടെ മൂന്നാമൂഴത്തെ പിന്തുണച്ച് എം.വി. ഗോവിന്ദനും ഇ.പി. ജയരാജനും
തിരുവനന്തപുരം: മൂന്നാമതും ഭരണം കിട്ടിയാൽ എൽഡിഎഫ് സർക്കാരിനെ നയിക്കാൻ പിണറായിക്ക് പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജനും. സിപിഎം സംസ്ഥാന സമ്മേളനം മറ്റന്നാൾ കൊല്ലത്ത് തുടങ്ങാനിരിക്കെയാണ് ഇരുനേതാക്കളുടെയും പ്രതികരണം. മൂന്നാം ഇടത് സർക്കാരിനെ നയിക്കാൻ പിണറായി വിജയന് അയോഗ്യതയില്ലെന്ന് എം.വി. ഗോവിന്ദൻ വ്യക്തമാക്കി. പിണറായിക്ക് പ്രായപരിധി ബാധകമല്ല. അടുത്ത ഇടത് സർക്കാരിനെ നയിക്കാൻ പിണറായി യോഗ്യനാണ്. തീരുമാനം എടുക്കേണ്ടത് പാർട്ടിയാണെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. ഭരണനിർവഹണത്തിന് പാർട്ടിയിൽ പ്രായപരിധിയില്ലെന്ന് ഇ.പി. ജയരാജനും വ്യക്തമാക്കി. പിണറായിയുടെ സേവനം പാർട്ടി കാണുന്നുണ്ട്. മൂന്നാമതും പിണറായി വിജയനായിരിക്കുമോ ഇടതുപക്ഷത്തെ നയിക്കുന്നതെന്ന ചോദ്യത്തിന് പോലും പ്രസക്തിയില്ലെന്നും മികച്ച ഭരണാധികാരിയാണ് പിണറായി വിജയനെന്നും ഇ.പി. ജയരാജൻ പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് എം.വി. ഗോവിന്ദനും ഇ.പി. ജയരാജനും മനസ് തുറന്നത്. പിണറായിയുടെ കഴിവിനെയും പ്രാപ്തിയെയും…
Read Moreഇനിയൊരു ഉത്തരവ് ഉണ്ടാകും വരെ സാമ്പത്തിക-ആയുധ സഹായം നൽകില്ല: യുക്രെയ്നുള്ള സൈനികസഹായം അമേരിക്ക നിർത്തി
വാഷിംഗ്ടൺ: ഡോണൾഡ് ട്രംപ്-വ്ലോഡിമർ സെലൻസ്കി തർക്കത്തിനു പിന്നാലെ യുക്രൈനുള്ള എല്ലാ സൈനിക സഹായങ്ങളും അമേരിക്ക മരവിപ്പിച്ചു. ഇനിയൊരു ഉത്തരവ് ഉണ്ടാകും വരെ അമേരിക്ക യുക്രൈന് സാമ്പത്തിക-ആയുധ സഹായം നൽകില്ല. എന്നാൽ, യുദ്ധം അവസാനിപ്പിക്കാൻ സെലൻസ്കി തയാറായാൽ സഹായം തുടരും. അതോടൊപ്പം ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയുണ്ടായ സംഭവങ്ങളിൽ സെലൻസ്കിയിൽനിന്നു പരസ്യ ക്ഷമാപണവും വൈറ്റ്ഹൗസ് പ്രതീക്ഷിക്കുന്നു. സമാധാനത്തിനു വേണ്ടിയാണു താൻ നിലകൊള്ളുന്നതെന്നു ട്രംപ് വ്യക്തമാക്കി. അമേരിക്കയുടെ സഹായമില്ലാതെ യുദ്ധത്തിൽ റഷ്യയെ നേരിടാൻ യുക്രെയ്നു പ്രയാസമാകുമെന്നാണു വിലയിരുത്തൽ. സെലൻസ്കിയെ സമ്മർദത്തിലാക്കി യുദ്ധം അവസാനിപ്പിക്കാനാണ് യുഎസിന്റെ നീക്കം. യുക്രൈനിലെ ധാതുവിഭവങ്ങൾ സംബന്ധിച്ച് അമേരിക്കയുമായി കരാറിൽ ഒപ്പിടാൻ താൻ ഇപ്പോഴും തയാറാണെന്നു സെലൻസ്കി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. യുഎസുമായി ക്രിയാത്മകമായ സംഭാഷണത്തിനു തയാറാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം, കാനഡയ്ക്കും മെക്സിക്കോയ്ക്കും താരിഫ് ചുമത്തുമെന്നു ട്രംപ് വ്യക്തമാക്കി.
Read Moreബ്ലൂടൂത്ത് ഉപയോഗിച്ചും പണം കൈമാറാം; ഓഫ് ലൈൻ പേയ്മെന്റുകൾ അവതരിപ്പിക്കാൻ യുപിഐ
കൊല്ലം: പണരഹിത സാമ്പത്തിക ഇടപാടുകളിൽ പുതിയ പരിഷ്കാരത്തിന് യുപിഐ തയാറെടുപ്പുകൾ തുടങ്ങി. ഇതിൽ വിപുലമായ സവിശേഷതകൾ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.ഡിജിറ്റൽ പേയ്മെൻ്റുകളുടെ ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നാണ് കണക്ടടിവിറ്റി. ഇൻ്റർനെറ്റ് കണക്ടിവിറ്റിയിൽ തടസങ്ങൾ നേരിടുമ്പോൾ ഞൊടിയിടയിലുള്ള ഡിജിറ്റൽ സാമ്പത്തിക കൈമാറ്റം അസാധ്യമാകുന്നു. ഇതിന് പരിഹാരം കാണാൻ നിയർ ഫീൽഡ് കമ്യൂണിക്കേഷൻ ( എൻഎഫ്സി) അല്ലെങ്കിൽ ബ്ലൂടൂത്ത് സാങ്കേതിക വിദ്യ ഉപയോഗിച്ച് ഓഫ് ലൈൻ പേയ്മെൻ്റുകൾ അവതരിപ്പിക്കാനാണ് യുപിഐ ഒരുക്കങ്ങൾ തുടങ്ങിയിട്ടുള്ളത്.ഇൻ്റർനെറ്റ് കണക്ഷനുകൾ ഇല്ലാതെ ഇടപാടുകൾ നടത്താൻ സാധിക്കും എന്നതാണ് ഈ സംവിധാനത്തിൻ്റെ ഏറ്റവും വലിയ സവിശേഷത. ഇത് ഗ്രാമപ്രദേശങ്ങളിലും ഒറ്റപ്പെട്ട സ്ഥലങ്ങളിലും അടക്കമുള്ളവർക്ക് ഡിജിറ്റൽ പേയ്മെൻ്റുകൾ അതിവേഗം ആക്സസ് ചെയ്യാൻ സഹായിക്കും എന്നാണ് യുപിഐയുടെ വിലയിരുത്തൽ.ഇതുകൂടാതെ ഡിജിറ്റൽ ഇടപാടുകൾ ആഗോള തലത്തിൽ വ്യാപിപ്പിക്കാനും യുപിഐ നടപടികൾക്ക് തുടക്കമിട്ടു കഴിഞ്ഞു. ഇപ്പോൾ യുഎഇ, സിംഗപ്പൂർ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങൾ യുപിഐ…
Read Moreതിരുവനന്തപുരത്ത് തീരമേഖലയിൽ വ്യാപക റെയ്ഡ്; ലഹരിമരുന്നുമായി ഒരാൾ അറസ്റ്റിൽ
തിരുവനന്തപുരം: തിരുവനന്തപുരം: തീരപ്രദേശങ്ങൾ കേന്ദ്രീകരിച്ച് വ്യാപകമായി ലഹരിമരുന്ന് വിൽപ്പനയെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പോലീസ് തിരുവനന്തപുരം ജില്ലയിലെ തീരപ്രദേശങ്ങളിലും ബോട്ട് ലാൻഡിംഗ് ഏരിയകളിലും പോലീസ് വ്യാപക റെയ്ഡ് നടത്തി. തിരുവനന്തപുരം റൂറൽ ജില്ല പോലീസ് മേധാവി കെ.എസ്. സുദർശനന്റെ നിർദേശാനുസരണമാണ് റെയ്ഡ് നടത്തിയത്. കഠിനംകുളം, പുതുക്കുറിച്ചി, അഞ്ചുതെങ്ങ്, വർക്കല, കാപ്പിൽ എന്നീ തീരപ്രദേശങ്ങളിലും റോഡുകളിലുമായാണ് പരിശോധന നടത്തിയത്. ഇന്നലെ രാത്രി പത്തിന് ആരംഭിച്ച പരിശോധന ഇന്ന് വെളുപ്പിന് ആറുവരെ നീണ്ടു. പരിശോധനയിൽ പെരുമാതുറ സ്വദേശിയായ അസറുദ്ധീൻ (26) എന്നയാളിൽ നിന്നു ലഹരി മരുന്ന് പിടികൂടി. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ മുൻപും സമാനമായ കേസുകളിൽ പ്രതിയാണ്. പ്രദേശത്തു ലഹരി വിൽക്കുന്നവരിൽ പ്രധാനകണ്ണികളിൽ ഒരാൾ ആണ് പിടിയിലായ അസറുദ്ധീൻ എന്ന് പോലീസ് പറഞ്ഞു. വരും ദിവസങ്ങളിലും ശക്തമായ പരിശോധന തുടരുന്നതാണ്. സെന്റ് ആൻഡ്രൂസ് മുതൽ കാപ്പിൽ വരെയുള്ള തീരപ്രദേശത്തെ…
Read More