താമരശേരി ഷഹബാസിന്റെ കൊലപാതകത്തിൽ നെഞ്ച് പിടയ്ക്കുന്ന കുറിപ്പുമായി നടി മഞ്ജു പത്രോസ്. 18 വയസുള്ള ഒരു മകന്റെ അമ്മയാണ് താൻ അതുകൊണ്ട്തന്നെ ഷഹബാസിന്റെ മാതാപിതാക്കളുടെ വേദന എത്രത്തോളമുണ്ടെന്ന് മനസിലാക്കാൻ സാധിക്കുമെന്ന് മഞ്ജു പറഞ്ഞു. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്. പോസ്റ്റിന്റെ പൂർണരൂപം… 18 വയസുള്ള മകന്റെ അമ്മയാണ് ഞാൻ. കൈ വളരുന്നോ കാൽ വളരുന്നോ എന്ന് നോക്കി നോക്കി വളർത്തിയ മകൻ. അവനെ ചുറ്റി പറ്റിയാണ് എന്റെ ജീവിതം. എൽകെജി ക്ലാസിന്റെ മുന്നിൽ നിന്ന് വാവിട്ട് കരഞ്ഞ എന്നോട് എനിക്ക് ഇപ്പോഴും അത്ഭുതം ഇല്ല. കാരണം അവൻ എന്റെ പ്രാണനാണ്. അവന്റെ ഒരു കുഞ്ഞു വിരൽ മുറിഞ്ഞാൽ എന്റെ ഉറക്കം നഷ്ടപ്പെടും. സ്വരം ഇടറിയാൽ എന്താണെന്ന് അറിയുന്ന വരെ വിളിച്ചു കൊണ്ടിരിക്കും. എന്റെ തലയിൽ തൊട്ട് സത്യം ചെയ്യുന്ന വരെ എനിക്ക് ഉറപ്പുണ്ടാകില്ല. എന്റെ…
Read MoreDay: March 4, 2025
പേവിഷബാധയേറ്റ പൂച്ച ഉപദ്രവകാരിയോ?
പേവിഷബാധയുള്ളവര്‍ വെള്ളം, വെളിച്ചം, കാറ്റ് എന്നിവയെ ഭയപ്പെടും. വിഭ്രാന്തിയും അസ്വസ്ഥതയും മറ്റ് ലക്ഷണങ്ങളാണ്. മനുഷ്യനു വെള്ളത്തോടുള്ള ഈ പേടിയില്‍ നിന്നാണ് മനുഷ്യരിലെ പേവിഷബാധയ്ക്ക് ഹൈഡ്രോഫോബിയ എന്ന പേരു വന്നത്. നായകളിലെ ലക്ഷണങ്ങൾനായകളില് രണ്ടുതരത്തില്‍ രോഗം പ്രകടമാകാം. ക്രുദ്ധരൂപവും ശാന്തരൂപവും. ഉടമസ്ഥനെയും കണ്ണില്‍ കാണുന്ന മൃഗങ്ങളെയും മനുഷ്യരെയും എന്തിന് കല്ലും തടിക്കഷ്ണങ്ങളെയും കടിച്ചെന്നിരിക്കും. തൊണ്ടയും നാവും മരവിക്കുന്നതിനാല്‍ കുരയ്ക്കുമ്പോഴുള്ള ശബ്ദത്തിന് വ്യത്യാസമുണ്ടാകും. ഉമിനീര് ഇറക്കാന്‍ കഴിയാതെ പുറത്തേക്ക് ഒഴുകും. ശാന്തരൂപത്തില്‍ അനുസരണക്കേട് കാട്ടാറില്ല. ഉടമസ്ഥനോട് കൂടുതല്‍ സ്നേഹം കാണിക്കുകയും നക്കുകയും ചെയ്തെന്നിരിക്കും. ഇരുണ്ട മൂലകളിലും കട്ടിലിനടിയിലും ഒതുങ്ങിക്കഴിയാന്‍ ഇഷ്ടപ്പെടും. രണ്ടുരൂപത്തിലായാലും രോഗലക്ഷണങ്ങള്‍ കണ്ടുകഴിഞ്ഞാല്‍ 3-4 ദിവസങ്ങള്‍ക്കുള്ളില്‍ ചത്തുപോകും. അപ്രതീക്ഷിത ആക്രമണംപേപ്പട്ടിയേക്കാള് ഉപദ്രവകാരിയാണ് പേവിഷബാധയേറ്റ പൂച്ച. പൂച്ചകള്‍ അപ്രതീക്ഷിതമായി ആക്രമിക്കുകയും മാരകമായ മുറിവുകള്‍ ഉണ്ടാക്കുകയും ചെയ്യും.കന്നുകാലികളിൽകന്നുകാലികളില്‍ അകാരണമായ അസ്വസ്ഥത, വെപ്രാളം, വിഭ്രാന്തി, വിശപ്പില്ലായ്മ, അക്രമവാസന, ഇടവിട്ട് മുക്രയിടുക, തുള്ളി…
Read Moreകൂടല്‍ ഇരട്ടക്കൊല: അന്വേഷിക്കാന്‍ പ്രത്യേകസംഘം
പത്തനംതിട്ട: ഭാര്യയെയും അയല്‍വാസിയെയും യുവാവ് വെട്ടിക്കൊലപ്പെടുത്തിയ സംഭവം അന്വേഷിക്കാന്‍ പോലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു. കോന്നി ഡിവൈഎസ്പി ടി. രാജപ്പന്റെ മേല്‍നോട്ടത്തില്‍, കൂടല്‍ പോലീസ് ഇന്‍സ്പെക്ടര്‍ സി. എല്‍. സുധീറിനാണ് അന്വേഷണച്ചുമതല. എസ്ഐ അനില്‍കുമാര്‍, എസ് സിപിഒമാരായ സജികുമാര്‍, സുനില്‍ കുമാര്‍,സുബിന്, സിപിഒമാരായ രാജേഷ്, ബാബുക്കുട്ടന് എന്നിവരാണ് സംഘത്തിലുള്ളത്. കൂടല്‍ പാടം പടയണിപ്പാറ ബൈജു ഭവനത്തില്‍ വൈഷ്ണ (30), പാടം കുറിഞ്ഞി സതിഭവനം വിഷ്ണു (30) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് വൈഷ്ണയുടെ ഭര്‍ത്താവ് ബൈജുവാണ് (34) അറസ്റ്റിലായത്. ഭാര്യയും അയല്‍വാസിയായ വിഷ്ണുവും തമ്മിലുള്ള രഹസ്യബന്ധത്തിന്റെ പേരിലാണ് കൊലപാതകമെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ഇതനുസരിച്ചുള്ള മൊഴിയാണ് ബൈജുവില്‍ നിന്നും ബന്ധുക്കളില്‍ നിന്നും പോലീസിനു ലഭിച്ചത്. ഞായറാഴ്ച രാത്രി വൈഷ്ണ ഉപയോഗിച്ചുവന്നിരുന്ന രഹസ്യ ഫോണ്‍ ബൈജുവിന്റെ ശ്രദ്ധയില്‍പ്പെട്ടതാണ് പ്രകോപന കാരണം. ഇതേത്തുടര്‍ന്നു വഴക്കുണ്ടായി. ആക്രമണം ഭയന്ന് ഓടിയ വൈഷ്ണയെ…
Read Moreഇന്ദ്രജിത്ത് സുകുമാരൻ ആദ്യമായി മുഴുനീള പോലീസ് വേഷത്തിൽ: ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ധീരം ചിത്രീകരണം പൂർത്തിയായി
ഇന്ദ്രജിത്ത് സുകുമാരൻ ആദ്യമായി ഒരു മുഴുനീള പോലീസ് വേഷം കൈകാര്യം ചെയ്യുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ധീരം പാക്കപ്പ് ആയി. കോഴിക്കോട്, കുട്ടിക്കാനം എന്നിവിടങ്ങളിലായി നാൽപത്തിയേഴ് ദിവസത്തോളം നീണ്ടുനിന്ന ഷെഡ്യൂളിലാണ് ചിത്രീകരണം പൂർത്തിയായിരിക്കുന്നത്. റെമൊ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ റെമോഷ് എം.എസ്, മലബാർ ടാക്കീസിന്റെ ബാനറിൽ ഹാരിസ് അമ്പഴത്തിങ്കൽ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം നവാഗതനായ ജിതിൻ ടി. സുരേഷ് ആണ് സംവിധാനം ചെയ്യുന്നത്. ദീപു എസ്. നായർ, സന്ദീപ് സദാനന്ദൻ എന്നിവർ ചേർന്നാണ് ഈ ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. അജു വർഗീസ്, ദിവ്യ പിള്ള, നിഷാന്ത് സാഗർ, രഞ്ജി പണിക്കർ, റെബ മോണിക്ക ജോൺ, സാഗർ സൂര്യ (പണി ഫെയിം), അവന്തിക മോഹൻ, ആഷിക അശോകൻ, സാജൽ സുദർശൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. ഹബീബ് റഹ്മാൻ ആണ് ചിത്രത്തിന്റെ സഹനിർമ്മതാവ്.…
Read Moreആധാരം രജിസ്ട്രേഷന് കൈക്കൂലി; ഓഫീസ് അസിസ്റ്റന്റിനെ കോടതിയില്‍ ഹാജരാക്കും
കൊച്ചി: ആധാരം രജിസ്ട്രേഷന് കൈക്കൂലി വാങ്ങിയ കേസില്‍ വിജിലന്‍സ് അറസ്റ്റു ചെയ്ത സബ് രജിസ്ട്രാര്‍ ഓഫീസ് അസിസ്റ്റന്റിനെ ഇന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും. എറണാകുളം ഓഫീസിലെ ഓഫീസ് അസിസ്റ്റന്റായ ശ്രീജയാണ് 1,750 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ എറണാകുളം മധ്യമേഖല വിജിലന്‍സിന്റെ പിടിയിലായത്. അഡ്വക്കേറ്റ് ക്ലാര്‍ക്കായി ആധാരം രജിസ്ട്രേഷനുമായി ബന്ധപ്പെട്ട ജോലി നോക്കിവരുന്ന ആലപ്പുഴ മുഹമ്മ സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. ഫെബ്രുവരി 21ന് 55 ലക്ഷം രൂപ വിലവരുന്ന ഒരു വസ്തുവിന്റെ രജിസ്ട്രേഷന് എറണാകുളം സബ് രജിസ്ട്രാര്‍ ഓഫീസില്‍ നടത്തിയിരുന്നു. രജിസ്ട്രേഷന് ശേഷം സബ് രജിസ്ട്രാര്‍ ഓഫീസിലെ ഓഫീസ് അസിസ്റ്റന്റായ ശ്രീജ തനിക്കും, സബ് രജിസ്ട്രാര്‍ക്കും, ക്ലാര്‍ക്കിനും രജിസ്ട്രേഷന് നടത്തി കൊടുക്കുന്നതിന് കൈക്കൂലി വേണമെന്ന് പരാതിക്കാരിയോട് ആവശ്യപ്പെടുകയായിരുന്നു. പിന്നീട് പരാതിക്കാരിയെ നിര്‍ബന്ധിപ്പിച്ച് 1,750 രൂപ വാങ്ങിയെടുക്കുകയും ചെയ്തു. തൊട്ടടുത്ത ദിവസം മറ്റൊരു രജിസ്ട്രേഷനുവേണ്ടി ഓഫീസിലെത്തിയപ്പോള്‍ അര കോടി…
Read Moreസമരം ഒഴിവാക്കൽ; സിനിമ സംഘടനകളുടെ യോഗം നാളെ കൊച്ചിയില്‍
കൊച്ചി: സിനിമ സമരം ഒഴിവാക്കാനായി സര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകളുടെ ഭാഗമായി ഫിലിം ചേംബറിന്റെ നേതൃത്വത്തിൽ സിനിമ സംഘടനകളുടെ യോഗം നാളെ കൊച്ചിയില്‍ ചേരും. മന്ത്രി സജി ചെറിയാന് സംഘടന നേതാക്കളുമായി സംസാരിച്ചിരുന്നു. പ്രധാന ആവശ്യങ്ങള്‍ സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്കുകയുണ്ടായി. തുടര്‍ന്ന് നാളെ നടക്കുന്ന യോഗത്തില്‍ സര്‍ക്കാരിന് സമര്‍പ്പിക്കേണ്ട ആവശ്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും. സിനിമ സമരത്തെ എതിര്‍ത്തും അനുകൂലിച്ചും വിവിധ സിനിമാ സംഘടനകള്‍ രംഗത്ത് എത്തിയിരുന്നു. സമരത്തിന് യാതൊരുവിധ പിന്തുണയും അമ്മ സംഘടനയുടെ ഭാഗത്തുനിന്നും ഉണ്ടാവില്ലെന്ന് അമ്മ അംഗങ്ങളുടെ പ്രത്യേക യോഗം തീരുമാനമെടുത്തിരുന്നു. ജിഎസ്ടിക്ക് ഒപ്പമുള്ള വിനോദ നികുതി പിന്‍വലിക്കുക, താരങ്ങളുടെ വലിയ പ്രതിഫലം വെട്ടിക്കുറയ്ക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്താൻ തീരുമാനിച്ചത്. ജൂണ്‍ ഒന്നുമുതല്‍ സംസ്ഥാനത്തെ എല്ലാ സിനിമ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കുന്ന രീതിയിലാണ് നേരത്തെ സമരത്തിന് ആഹ്വാനം ചെയ്തിരുന്നത്.
Read Moreആശാപ്രവർത്തകരുടെ സമരം; മുൻ നിലപാടിലുറച്ച് ആരോഗ്യമന്ത്രി വീണ ജോർജ്; അധികകാലം ഓഫീസിൽ ഇരിക്കാമെന്ന് ആരോഗ്യമന്ത്രി കരുതേണ്ടെന്ന് രാഹുൽ മാങ്കൂട്ടത്തിൽ
തിരുവനന്തപുരം: ആശാപ്രവർത്തകരുടെ സമരം മുൻനിർത്തി നിയമസഭയിൽ അടിയന്തര പ്രമേയത്തിനു പ്രതിപക്ഷം നോട്ടീസ് നൽകി. മുൻ നിലപാടിലുറച്ച് ആരോഗ്യമന്ത്രി വീണ ജോർജ്. ആശമാർക്ക് ഏറ്റവും കൂടുതൽ ഓണറേറിയം നൽകുന്നത് കേരളമാണ്. മറ്റ് സംസ്ഥാനങ്ങളിലെ കണക്കുനിരത്തി ആരോഗ്യമന്ത്രി മറുപടി നൽകി. ആശാ പ്രവർത്തകർക്ക് 13,000 രൂപ കേരള സർക്കാർ ഓണറേറിയം നൽകുന്നുണ്ടെന്ന് ആവർത്തിച്ച് മന്ത്രി മറുപടി പറഞ്ഞു. ആശമാരുമായി വിശദമായ ചർച്ച നടത്തി. കേന്ദ്രസർക്കാരിൽ നിന്നും ലഭിക്കാനുള്ള 100 കോടി രൂപ ലഭിച്ചിട്ടില്ലെന്നും നേരത്തെ ചർച്ച ചെയ്ത് മറുപടി പറഞ്ഞ വിഷയമാണെന്നും അടിയന്തര പ്രമേയമായി പരിഗണിക്കേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. മന്ത്രി പറഞ്ഞ കണക്കുകൾ വിവിധ കാലഘട്ടത്തിലേതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. സമരം ചെയ്യാനുള്ള അവകാശം എല്ലാവർക്കും ഉണ്ട്. കർണാടകത്തിൽ കോണ്‍ഗ്രസ് സർക്കാർ നിരവധി പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്. പ്രതിപക്ഷ നേതാവ് സംസാരിച്ചപ്പോൾ ഭരണപക്ഷം ബഹളംവച്ച് തടസപ്പെടുത്തി. എത്ര ബഹളം…
Read More‘ലാലേട്ടന്റെ വില്ലനായി എന്നെ വിളിച്ചിരുന്നു, പക്ഷേ ഞാന്‍ പോയില്ല’; കാരണം വ്യക്തമാക്കി ജീവ
മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത മലൈക്കോട്ടൈ വാലിബനിൽ അഭിനയിക്കാൻ അവസരം ലഭിച്ചിരുന്നു. ലാൽ സാറിനൊപ്പം ഒരു വില്ലൻ കഥാപാത്രം. പക്ഷെ അതിലെ ഗെറ്റപ്പ് എനിക്ക് ഇഷ്ടമായില്ല. അതുകൊണ്ട് ആ വേഷം ഞാൻ ചെയ്യുന്നില്ലെന്ന് ലിജോയോട് പറഞ്ഞു എന്ന് ജീവ. നിരവധി സംവിധായകർ സിനിമയിലെ വേഷങ്ങൾക്ക് വേണ്ടി എന്നെ സമീപിച്ചിരുന്നു. പക്ഷെ പാതി മൊട്ട അടിച്ചുള്ള കഥാപാത്രം അല്ലെങ്കിൽ പാതി മീശ ഇല്ലാത്ത കഥാപാത്രം എല്ലാം വരുമ്പോൾ ഞാൻ അഭിനയിക്കില്ലെന്ന് പറഞ്ഞിട്ടുണ്ട്. ഹിന്ദിയിലും നിരവധി ഓഫറുകൾ വന്നിരുന്നു എന്ന് ജീവ പറഞ്ഞു.
Read Moreഔറംഗസേബിനെ വാഴ്ത്തിയ സമാജ്വാദി എംഎൽഎ “രാജ്യദ്രോഹി’ എന്നു ഷിൻഡെ
മുംബൈ: മുഗൾ ചക്രവർത്തി ഔറംഗസേബ് മികച്ച ഭരണാധികാരിയായിരുന്നുവെന്നും അദ്ദേഹത്തിന്റെ കാലത്ത് ഇന്ത്യയെ “സ്വർണപ്പക്ഷി’ എന്നാണ് വിളിച്ചിരുന്നതെന്നും സമാജ്വാദി പാർട്ടി എംഎൽഎ അബു ആസ്മി നടത്തിയ പരാമർശം വൻ വിവാദത്തിനു തിരികൊളുത്തി. മഹാരാഷ്ട്ര നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ദിവസത്തിലായിരുന്നു എസ്പി എംഎൽഎയുടെ പരാമർശം. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ ഉടൻതന്നെ ആസ്മിയെ ശകാരിച്ചു. അദ്ദേഹത്തിനെതിരേ രാജ്യദ്രോഹക്കുറ്റത്തിന് കേസ് ഫയൽ ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഛത്രപതി ശിവാജിയുടെ മകൻ സാംബാജിയെ കൊന്ന ഔറംഗസീബിനെ ഒരു നല്ല ഭരണാധികാരിയായി പ്രശംസിക്കുന്നത് വലിയ പാപമാണെന്ന് ഷിൻഡെ പറഞ്ഞു. അത്തരമൊരു പ്രസ്താവനയെ അപലപിച്ചാൽ മാത്രം പോരാ. അബു ആസ്മിക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തണം. ആസ്മി മാപ്പു പറയണമെന്നും ഷിൻഡെ പറഞ്ഞു. സംഭവത്തിൽ ശിവസേന പ്രവർത്തകരും താനെ എംപിയും നൽകിയ പരാതിയിൽ ആസ്മിക്കെതിരേ പോലീസ് കേസെടുത്തു. അതേസമയം, മൻഖുർദ് ശിവാജി നഗറിൽനിന്നുള്ള എംഎൽഎയായ ആസ്മി തന്റെ…
Read Moreപേരിന്റെ കൂടെ അച്ഛന്റെ പേരുമാറ്റി ഭര്‍ത്താവിന്റെ പേരിടുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല: അപ്സര രത്നാകരൻ
എന്റെ പേര് അപ്സര എന്നാണ്. അച്ഛന്റെ പേര് രത്നാകരൻ. അതുകൊണ്ട് തന്നെ എന്റെ പേര് അപ്സര രത്നാകരന് എന്നാണ്. അതില്‍ ആര്‍ക്കാണ് പ്രശ്നം? എല്ലാവരുടേയും ചോദ്യം ഞാന്‍ ആല്ബിച്ചേട്ടനെ കല്യാണം കഴിച്ചതുകൊണ്ട് അപ്സര ആല്‍ബി എന്നല്ലേ പേര് വരേണ്ടത് എന്നാണ്. ആ പേര് ഇടാത്തതു കൊണ്ട് ഞങ്ങള്‍ തല്ലിപ്പിരിഞ്ഞു എന്നുവരെ പറയുന്നവരുണ്ട്. ഇത്രയും വര്‍ഷം ആയിട്ട് എന്റെ പേരിന്റെ കൂടെ രത്നാകരന് എന്ന അച്ഛന്റെ പേരു തന്നെയാണ് ഉപയോഗിച്ചിട്ടുള്ളത്. വിവാഹം കഴിഞ്ഞതോടെ അച്ഛന്റെ സ്ഥാനം ഭര്‍ത്താവിന് കൈമാറണം എന്ന് നിര്‍ബന്ധമുണ്ടോ? എന്റെ ഭര്‍ത്താവ് പോലും പേരുമാറ്റണമെന്ന് ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല. പിന്നെ മറ്റുള്ളവര്‍ക്ക് എന്താണ് പ്രശ്നം? എന്റെ പേരിന്റെ കൂടെ അച്ഛന്റെ പേരുമാറ്റി ഭര്‍ത്താവിന്റെ പേരിടുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല. -അപ്സര രത്നാകരൻ
Read More