തിരുവനന്തപുരം: ആശ പ്രവർത്തകരുടെ സമരത്തെ വിമർശിച്ച് സിപിഎം മുഖപത്രത്തിൽ മുഖപ്രസംഗം. കേന്ദ്രത്തിനാണ് ഉത്തരവാദിത്വം എന്നറിയാമായിരുന്നിട്ടും അതെല്ലാം മറച്ചുവച്ച് സംസ്ഥാന സർക്കാരിനെതിരേ നടത്തുന്ന സമരത്തിന്റെ പൊള്ളത്തരം ഓരോ ദിവസം കഴിയുന്തോറും കൂടുതൽ വെളിച്ചത്തു വരുന്നുവെന്നും സമര നേതൃത്വം അടിക്കടി ആവശ്യങ്ങൾ മാറ്റുകയാണെന്നുമാണ് മുഖപ്രസംഗത്തിലെ വിമര്‍ശനം. കേന്ദ്ര സർക്കാരിന്റെ ഉത്തരവാദിത്വം സമരം ചെയ്യുന്നവർ മറച്ചു പിടിക്കുകയാണെന്നും മുഖപത്രം വിമർശിച്ചു. ആശമാരെ കരകയറ്റാൻ കേന്ദ്രം കള്ളക്കളി നിർത്തണമെന്ന തലക്കെട്ടിലാണ് വിമർശനം.ദേശീയ ആരോഗ്യദൗത്യത്തിന്റെ ഭാഗമായ ആശമാരെ തൊഴിലാളികളായി കേന്ദ്രസർക്കാർ അംഗീകരിച്ചിട്ടില്ല. ഒന്നും രണ്ടും യുപിഎ സർക്കാരുകളും 2014 മുതലുള്ള ബിജെപി ഭരണവും ഇവരെ അവഗണിച്ചു. ആശമാരുടെ കാര്യത്തിൽ ബിജെപി സ്വീകരിക്കുന്നത് പിന്തിരിപ്പൻ നിലപാടാണ്. ആശമാരെ സ്ഥിരം തൊഴിലാളികളായി കേന്ദ്രം അംഗീകരിക്കണമെന്ന കാര്യം ആവശ്യപ്പെട്ടിട്ടും കേന്ദ്രം അനങ്ങുന്നില്ല. ഇവരുടെ പ്രതിനിധികളെയാണ് ആശമാരുടെ പേരിൽ നടക്കുന്ന സമരത്തിലേക്ക് ആനയിക്കുന്നത്. കേന്ദ്ര നയം തിരുത്താൻ യോജിച്ച സമരത്തിന്…
Read MoreDay: March 13, 2025
സെക്രട്ടേറിയറ്റ് പടിക്കൽ പൊങ്കാലയിട്ട് ആശാ പ്രവർത്തകർ; പൊങ്കാല ആരോഗ്യമന്ത്രിക്ക് മനസലിവുണ്ടാകാനുള്ള പ്രാർഥനയ്ക്ക്
തിരുവനന്തപുരം: ആശാവർക്കർമാർ സെക്രട്ടേറിയറ്റ് നടയിൽ സങ്കട പൊങ്കാല അർപ്പിച്ചു. കഴിഞ്ഞ 32 ദിവസമായി സെക്രട്ടേറിയറ്റിനു മുന്നിൽ അനിശ്ചിതകാല സമരം നടത്തുന്ന തങ്ങളുടെ വിഷമങ്ങൾ കാണാനും പരിഹാരം കാണാനും ആരോഗ്യമന്ത്രി വീണ ജോർജിന്റെ കണ്ണ് തുറക്കാനുമാണ് ആറ്റുകാൽ ദേവിക്ക് പൊങ്കാലയിടുന്നതെന്ന് ആശാപ്രവർത്തകർ രാഷ്ട്രദീപികയോട് പറഞ്ഞു. ഇത് പ്രതിഷേധ പൊങ്കാലയല്ലെന്നും വിശ്വാസ പൊങ്കാലയാണെന്നും പറഞ്ഞ ആശാ പ്രവർത്തകർ തങ്ങൾ അനുഭവിക്കുന്ന വിഷമങ്ങൾ നേരിൽ കാണാനും ചർച്ചയിലൂടെ സമരം അവസാനിപ്പിക്കാനും മന്ത്രിക്ക് മനസലിവ് ഉണ്ടാകാൻ ദേവി അനുഗ്രഹിക്കാനുമാണ് പൊങ്കാല അർപ്പിക്കുന്നതെന്ന് കൂട്ടിച്ചേർത്തു. എല്ലാ വർഷവും ക്ഷേത്ര സന്നിധിയിൽ പൊങ്കാലയിട്ടിരുന്നവരാണ് തങ്ങളെന്നും ഇത്തരത്തിൽ സെക്രട്ടേറിയറ്റ് നടയിൽ പൊങ്കാല അർപ്പിക്കേണ്ട അവസ്ഥ ഉണ്ടാക്കിയത് മന്ത്രി ഉൾപ്പെടെയുള്ളവർ തങ്ങളോട് കാട്ടിയ അവഗണന കാരണമാണെന്നാണ് ആശപ്രവർത്തകർ വ്യക്തമാക്കുന്നത്. പത്ത് ദിവസത്തിനകം സമരം പരിഹരിക്കുമെന്നായിരുന്നു തങ്ങളെല്ലാവരും കരുതിയത്. മഴയും വെയിലും ഏറ്റ് സമരം ചെയ്യുന്ന തങ്ങളുടെ അവസ്ഥ കാണാൻ…
Read Moreപാലാ കാവുംകണ്ടം പള്ളിയിലെ ഗ്രോട്ടോയുടെ ചില്ല് എറിഞ്ഞുതകര്‍ത്തു; കുറ്റവാളികളെ ഉടൻ പിടികൂടണമെന്ന് വിശ്വാസികൾ
പാലാ: കാവുംകണ്ടം സെന്റ് മരിയ ഗൊരോത്തി പള്ളി ഗ്രോട്ടോയുടെ ചില്ല് എറിഞ്ഞുതകര്‍ത്ത നിലയില്‍. രാത്രിയിലാണ് അക്രമം നടന്നത്.ഇന്നലെ രാവിലെ നടക്കാനിറങ്ങിയവരാണ് ഗ്രോട്ടോയുടെ മുന്‍വശത്തെ ചില്ലു തകര്‍ന്നു കിടക്കുന്നത് കണ്ടത്. സംഭവമറിഞ്ഞു നിരവധി വിശ്വാസികള്‍ സ്ഥലത്തെത്തി. വിവരം പോലീസില്‍ അറിയിച്ചു. കുറ്റവാളികളെ ഉടനെ പിടികൂടണമെന്നും മതസൗഹാര്‍ദം തകര്‍ക്കാനുള്ള നീക്കമാണോ ഇതെന്നു പരിശോധിക്കണമെന്നും പള്ളി വികാരി ഫാ. ഫ്രാന്‍സിസ് എടത്തനാലും പള്ളിക്കമ്മിറ്റിക്കാരും നാട്ടുകാരും വിശ്വാസികളും ആവശ്യപ്പെട്ടു. ജോസ് കെ. മാണി എംപി, മാണി സി. കാപ്പന് എംഎല്‍എ തുടങ്ങിയവര്‍ അധികൃതരുമായി ബന്ധപ്പെട്ട് നടപടികള്‍ക്ക് നിര്‍ദേശം നൽകി. സിപിഎം ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ്, ജില്ലാ പഞ്ചായത്ത് മെംബര്‍ രാജേഷ് വാളിപ്ലാക്കല്‍, പഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പി, മുന്‍ പ്രസിഡന്റ് ഉഷാ രാജു, ഡിസിസി സെക്രട്ടറി ആ ര്‍. സജീവ്, ബിജെപി ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍, സുമിത് ജോര്‍ജ്, സിബി…
Read Moreവല്ലാത്ത ചൂടല്ലേ; പറമ്പിലും മുറ്റത്തും പാമ്പ് വരാം; രാവും പകലും ജാഗ്രത വേണം; പരിചയമില്ലാത്തവരുടെ പാമ്പുപിടിത്തം അപകടം
വേനല്‍ കടുത്തതോടെ ജനവാസമേഖലകളില്‍ പാമ്പുശല്യം വര്‍ധിച്ചു. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ 248 പാമ്പുകളെയാണ് ജില്ലയിലെ വിവിധ ജനവാസ മേഖലകളില്‍നിന്ന് വനംവകുപ്പിന്റെ പരിശീലനം നേടിയവര്‍ പിടികൂടിയത്. പാമ്പുകളെ ശാസ്ത്രീയമായി പിടികൂടാന്‍ പരിശീലനം ലഭിച്ചവരുടെ മൊബൈല്‍ ആപ്പ് സര്‍പ്പയില്‍ രജിസ്റ്റര്‍ ചെയ്ത കണക്കാണിത്. ഇതിനു പുറത്തുള്ളതുകൂടി കണക്കിലെടുക്കുമ്പോള്‍ എണ്ണം ഇനിയും വര്‍ധിക്കും. വേനല്‍ മാസങ്ങള്‍ ഇണചേരല്‍ കാലം കൂടിയാണ്. ഇതിനൊപ്പം ചൂട് വര്‍ധിച്ചതും പാമ്പുകള്‍ ജനവാസകേന്ദ്രങ്ങളിലേക്ക് എത്താന്‍ കാരണമാണ്. ഇണചേരല്‍ അവസാനിച്ചതോടെ നാടിറക്കത്തിന് കുറവുണ്ടാകാമെങ്കിലും തണുപ്പ് തേടി പാമ്പുകള്‍ എത്തുന്നത് തുടരുമെന്ന് വനം പാലകര്‍ ചൂണ്ടിക്കാട്ടുന്നു. അടുത്തകാലത്ത് മൂര്‍ഖന്‍ പാമ്പുകളെ കൂടുതലായി കാണുന്നുണ്ട്. മൂര്‍ഖന്‍ പാമ്പുകള്‍ കഴിഞ്ഞിരുന്ന കല്ലു കെട്ടുകളും മാളങ്ങളും നിര്‍മാണങ്ങള്‍ക്കും മറ്റും പൊളിച്ചുനീക്കുന്നതിനാലാണ് ഇവ കൂടുതലായി ജനവാസ മേഖലയിലേക്ക് എത്തുന്നത്. കഴിഞ്ഞവര്‍ഷം 755 പാമ്പുകളെ ജനവാസ മേഖലയില്‍നിന്നു പിടികൂടി. വീടുകള്‍ക്കുസമീപം പാമ്പുകളെ കണ്ടാല്‍ സര്‍പ്പ ആപ്പില്‍ നല്‍കിയിരിക്കുന്ന…
Read Moreഗാന്ധിജിയുടെ കോട്ടയം സന്ദർശനത്തിനു നൂറുവയസ്; സാമൂഹ്യാവസ്ഥയുടെ ഉള്ളുപൊള്ളിക്കുന്ന ചിത്രങ്ങളുമായി വൈക്കം സത്യഗ്രഹ സ്മാരകം
മനുഷ്യനെ മൃഗത്തേക്കാള്‍ നികൃഷ്ടനായി നോക്കിക്കണ്ടിരുന്ന ഒരു സാമൂഹ്യാവസ്ഥയുടെ ഉള്ളുപൊള്ളിക്കുന്ന ചിത്രങ്ങള്‍ വൈക്കം സത്യഗ്രഹ സ്മാരകത്തിലെ മ്യൂസിയത്തിലെത്തിയാല്‍ തൊട്ടറിയാം. വിസ്മയത്തിന്റെയും വിജ്ഞാനത്തിന്റെയും ജാലകം തുറന്നുതരുന്ന വൈക്കം സത്യഗ്രഹ മ്യൂസിയം മഹാത്മജി ബോട്ടിറങ്ങിയ വൈക്കത്തെ പഴയ ബോട്ടുജെട്ടിയുടെ സമീപത്താണ്. വൈക്കം സത്യഗ്രഹ സമരത്തിലെ സംഭവ ബഹുലമായ അനര്‍ഘനിമിഷങ്ങളും ഗാന്ധിജിയുടെ വൈക്കം സന്ദര്‍ശനവുമെല്ലാം പഴയകാല രേഖകളിലൂടെയും ചിത്രങ്ങളിലൂടെയും മ്യൂസിയത്തില്‍ അനാവരണം ചെയ്യപ്പെടുന്നു. സത്യഗ്രഹ സ്മാരക മുറ്റത്ത് സ്ഥാപിച്ചിട്ടുള്ള മഹാത്മജിയുടെ അര്‍ധകായ പ്രതിമയാണ് സ്മാരകത്തിലെ മുഖ്യാകര്‍ഷണം. അധഃസ്ഥിതര്‍ക്ക് നിരത്തില്‍ പരിധി നിശ്ചയിച്ചിരുന്ന തീണ്ടാപ്പലക സത്യഗ്രഹികള്‍ എടുത്തെറിയുന്ന ശില്‍പ്പം, വൈക്കം മഹാദേവ ക്ഷേത്രത്തിലേക്കു പ്രവേശിക്കാനായി നില്ക്കുന്ന വിശ്വാസികളുടെ ശില്പവുമൊക്കെ നൂറുവര്‍ഷം മുമ്പത്തെ സാമൂഹ്യ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളാണ്. സത്യഗ്രഹ സ്മാരകത്തിലെത്തി മ്യൂസിയം സന്ദര്‍ശിച്ച് പുറത്തിറങ്ങുന്നൊരാള് പോയകാലത്തെ മനുഷ്യര്‍ നേരിട്ട കൊടിയ പീഡനങ്ങളും യാതനകളും ഉള്‍ക്കൊണ്ടാണു മടങ്ങുന്നത്.നൂറു വര്‍ഷങ്ങള്‍ക്ക് മുമ്പ് മൃഗങ്ങളേക്കാള്‍ അവഗണന സഹിച്ചു ജന്മത്തെ ശപിച്ചു…
Read Moreഭാവി എന്തെന്ന് അറിയാതെ പോയ ജ്യോത്സ്യൻ; വീട്ടിലെ ദോഷം തീർക്കാൻ മൈമൂന വിളിച്ചു; പൂജയ്ക്കിടെ ജ്യോത്സ്യനെ ഭീഷണിപ്പെടുത്തി സ്ത്രീക്കൊപ്പം നിർത്തി വീഡിയോ ചിത്രീകരിച്ചു
പാലക്കാട്: ജ്യോത്സ്യനെ വീട്ടിൽ വിളിച്ചുവരുത്തി യുവതിയോടൊപ്പം നഗ്നനാക്കി നിർത്തി വീഡിയോ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ. മലപ്പുറം മഞ്ചേരി സ്വദേശിനി മൈമൂന (44), നല്ലേപ്പിള്ളി കുറ്റിപ്പള്ളം പാറക്കാൽ എസ്. ശ്രീജേഷ് (24) എന്നിവരെയാണ് കൊഴിഞ്ഞാമ്പാറ പോലീസ് പിടികൂടിയത്. ജ്യോത്സ്യന്റെ നാലര പവന്റെ സ്വർണമാലയും മൊബൈൽ ഫോണും പണവും സംഘം കൈക്കലാക്കി. 20 ലക്ഷം രൂപ ആവശ്യപ്പെട്ട പ്രതികൾ ഇത് കൊടുത്തില്ലെങ്കിൽ നഗ്നഫോട്ടോയും വീഡിയോയും പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. വീട്ടിലെ ദോഷം തീർക്കാൻ പൂജ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ജ്യോത്സ്യനെ കൊഴിഞ്ഞാമ്പാറ കല്ലാണ്ടിച്ചള്ളയിലെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഹണി ട്രാപ്പിൽപെടുത്തിയത്. ബുധനാഴ്ച ഉച്ചയോടെയാണു സംഭവം. കൊല്ലങ്കോട് സ്വദേശിയായ ജ്യോത്സ്യനാണു തട്ടിപ്പിനിരയായത്. മൈമൂനയും ശ്രീജേഷും ചൊവ്വാഴ്ച വൈകീട്ട് കൊല്ലങ്കോട്ടെ ജ്യോത്സ്യന്റെ വീട്ടിലെത്തിയിരുന്നതായി പോലീസ് പറഞ്ഞു. ഭർത്താവുമായി പിണങ്ങിക്കഴിയുകയാണെന്നും വീട്ടിൽ ചില പ്രശ്നങ്ങൾ ഉണ്ടെന്നും പൂജ ചെയ്തു പരിഹാരം കാണണമെന്നും ഇവർ ആവശ്യപ്പെട്ടു.…
Read Moreഗോവ കാണാനെത്തി ബ്രിട്ടീഷ് യുവതി; ഡൽഹിയിലെ സുഹൃത്തിനൊപ്പമിരുന്ന് മദ്യപാനം; ഹോട്ടലിലെത്തിയ യുവാവ് കൂട്ടബലാൽസംഗത്തിനിരയാക്കി; പരാതിയുമായി വിദേശ വനിത
ന്യൂഡൽഹി: ഹോട്ടലിൽ വിദേശ വനിതയെ കൂട്ടബലാൽസംഗത്തിനിരയാക്കി. മഹിപാൽപൂരിലെ സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കൈലാഷ്, വസിം എന്നിവരാണ് പോലീസ് പിടിയിലായത് ബ്രിട്ടീഷ് യുവതിയും കേസിലെ പ്രതികളിലൊരാളായ കൈലാഷും സമൂഹമാധ്യമം വഴി പരിചയമുള്ളവരാണ്. ഇന്ത്യയിലേക്ക് സന്ദർശനത്തിനെത്തിയപ്പോൾ യുവതി പ്രതിയെ കാണാമെന്ന് പറഞ്ഞിരുന്നു. എന്നാൽ യുവതിയ്ക്ക് ഗോവയും മഹാരാഷ്ട്രയും മാത്രമെ സന്ദർശിക്കാൻ പദ്ധതിയുണ്ടായിരുന്നുള്ളു. തനിക്ക് അങ്ങോട്ട് വന്ന് കാണാൻ സാധിക്കില്ലായെന്നും അതുകൊണ്ട് ഡൽഹിയിലേക്ക് വരാനും ഇയാൾ ആവശ്യപ്പെടുകയുമായിരുന്നു. ഡൽഹിയിലെത്തിയ യുവതിക്കൊപ്പം മദ്യപ്പിച്ച ശേഷം ഇയാൾ ഹോട്ടലിലെത്തി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഇത് യുവതി തടഞ്ഞതോടെ സുഹൃത്തിനെയും വിളിച്ച് വരുത്തി ഇരുവരും ചേർന്ന് യുവതിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. അതേസമയം ഡൽഹി പോലീസ് ബ്രിട്ടീഷ് ഹൈക്കമ്മീഷനെ വിവരമറിയിച്ചിട്ടുണ്ട്.
Read Moreപണിയെടുപ്പിക്കാത്തവർക്ക് പണിവരുന്നുണ്ട്… കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകക്കാരനെ മാറ്റിയ സംഭവം: റിപ്പോർട്ട് ലഭിച്ചാൽ നടപടിയെന്നു മന്ത്രി വി.എൻ. വാസവൻ
തിരുവനന്തപുരം: കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് പരീക്ഷ നടത്തി കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം തസ്തികയിൽ നിയമിച്ച വ്യക്തിയെ തസ്തിക മാറ്റിയ വിഷയത്തിൽ വകുപ്പിനോട് റിപ്പോർട്ട് തേടിയിട്ടുണ്ടന്നും ലഭിക്കുന്നതിന് അനുസരിച്ചു നടപടി സ്വീകരിക്കുമെന്നും മന്ത്രി വി.എൻ. വാസവൻ നിയമസഭയിൽ അറിയിച്ചു. ദേവസ്വം നിയമനുസരിച്ചു സർക്കാർ നിയമിച്ച കഴകക്കാരനെ മാറ്റി നിയമിച്ചത് ദേവസ്വം പ്രസിഡന്റല്ല, അഡ്മിനിസ്ട്രേറ്ററാണ്. ഓഫീസ് അറ്റൻഡന്റ് ജോലിയിലേക്ക് മാറ്റിനൽകിയ അഡ്മിനിസ്ട്രേറ്ററുടെ നടപടിയിൽ വിശദീകരണം തേടാൻ റവന്യു (ദേവസ്വം) സ്പെഷൽ സെക്രട്ടറിക്ക് നിർദേശം നൽകി. റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്കു നടപടി സ്വീകരിക്കും. കൂടൽമാണിക്യം ദേവസ്വം ആക്ടും റെഗുലേഷനും പ്രകാരം ക്ഷേത്രത്തിലെ കഴകം ജോലി നിർവഹിക്കുന്നതിനു വ്യക്തമായ നിർദേശങ്ങളും ഉത്തരവുകളുമുണ്ട്. കഴകം തസ്തികയിലേക്ക് പാരന്പര്യമായി തന്ത്രി നിർദേശിക്കുന്നയാളെയും നേരിട്ടുള്ള നിയമനം വഴി ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് മുഖേനയും നിയമിക്കാമെന്നാണ് വ്യവസ്ഥ. തന്ത്രിമാരുടെ നിർദേശമനുസരിച്ച് താത്കാലികക്കാരെ നിയമിക്കുകയാണ് ദേവസ്വം അഡ്മിനിസ്ട്രേറ്റർ ചെയ്യുന്നത്.…
Read Moreരാഷ്ട്രീയക്കാരനായാൽ സത്യം പറയാനാകാത്ത അവസ്ഥ; സോഷ്യലിസം വിഭാവനം ചെയ്ത യുഎസ്എസ്ആർ തകർന്നെന്ന് ഓർമിപ്പിച്ച് കെപിസിസി വേദിയിൽ ജി.സുധാകരൻ
തിരുവനന്തപുരം: സംസ്ഥാനത്ത് അക്രമം ഓരോ ദിവസം ശക്തിപ്പെടുന്ന സ്ഥിതി. ഗുരു-ഗാന്ധി സമാഗമ ശതാബ്ദി ആഘോഷം നടത്തിയതിന് കെപിസിസിയെ അഭിനന്ദിച്ച് മുതിർന്ന സിപിഎം നേതാവ് ജി. സുധാകരൻ. കേരളത്തിൽ നീതി ബോധമുള്ള വിദ്യാർഥികളെ വേറെയാക്കുന്നത് കേരള രാഷ്ടീയത്തിലെ അപചയമാണ്. ചരിത്രം വിസ്മരിക്കാനുള്ളത് എന്ന ചിന്താഗതി കേരളത്തിലും നിരവധിപ്പേരെ സ്വാധീനിക്കുന്നതായി സുധാകരൻ പറഞ്ഞു. ഉദ്യോഗസ്ഥൻ ആയിരുന്നാൽ വിശ്വപൗരനാകില്ല. രണ്ട് രാജ്യത്ത് അംബാസിഡർ ആയാൽ വിശ്വപൗരൻ എന്ന് വിളിക്കുന്നത് ശരിയല്ല. രാഷ്ട്രീയക്കാരനായാൽ സത്യം പറയാനാകാത്ത അവസ്ഥയാണ്. ഇത് ഒരു പാർട്ടിയുടെ മാത്രം കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ പാർട്ടിയെ വിമർശിക്കില്ല. വർഗ സമരം തെറ്റെന്ന് പറയാനാകില്ല. സോഷ്യലിസം വിഭാവനം ചെയ്ത യുഎസ്എസ്ആർ തകർന്നു. എന്നാൽ മാർക്സിസമെന്ന കാഴ്ചപ്പാട് തെറ്റല്ല എന്നും അദ്ദേഹം പറഞ്ഞു.
Read More