തിരുവനന്തപുരം: സംസ്ഥാനത്ത് അക്രമം ഓരോ ദിവസം ശക്തിപ്പെടുന്ന സ്ഥിതി. ഗുരു-ഗാന്ധി സമാഗമ ശതാബ്ദി ആഘോഷം നടത്തിയതിന് കെപിസിസിയെ അഭിനന്ദിച്ച് മുതിർന്ന സിപിഎം നേതാവ് ജി. സുധാകരൻ.
കേരളത്തിൽ നീതി ബോധമുള്ള വിദ്യാർഥികളെ വേറെയാക്കുന്നത് കേരള രാഷ്ടീയത്തിലെ അപചയമാണ്. ചരിത്രം വിസ്മരിക്കാനുള്ളത് എന്ന ചിന്താഗതി കേരളത്തിലും നിരവധിപ്പേരെ സ്വാധീനിക്കുന്നതായി സുധാകരൻ പറഞ്ഞു.
ഉദ്യോഗസ്ഥൻ ആയിരുന്നാൽ വിശ്വപൗരനാകില്ല. രണ്ട് രാജ്യത്ത് അംബാസിഡർ ആയാൽ വിശ്വപൗരൻ എന്ന് വിളിക്കുന്നത് ശരിയല്ല. രാഷ്ട്രീയക്കാരനായാൽ സത്യം പറയാനാകാത്ത അവസ്ഥയാണ്. ഇത് ഒരു പാർട്ടിയുടെ മാത്രം കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
തന്റെ പാർട്ടിയെ വിമർശിക്കില്ല. വർഗ സമരം തെറ്റെന്ന് പറയാനാകില്ല. സോഷ്യലിസം വിഭാവനം ചെയ്ത യുഎസ്എസ്ആർ തകർന്നു. എന്നാൽ മാർക്സിസമെന്ന കാഴ്ചപ്പാട് തെറ്റല്ല എന്നും അദ്ദേഹം പറഞ്ഞു.