അസ്ഥികളുടെ സാന്ദ്രത കുറയുന്നതാണ് ഈ രോഗത്തിന്റെ അടിസ്ഥാന കാരണം. ചെറിയ വീഴ്ച ഉണ്ടായാൽ പോലും എല്ലുകൾ ഒടിയാൻ കാരണമാകും. ആർത്തവവിരാമം സംഭവിച്ച സ്ത്രീകളിലാണ് ഇതിന്റെ സാധ്യത കൂടുതൽ. സ്ഥിരമായി ഉപയോഗിക്കുന്ന ചില മരുന്നുകൾ, നേരത്തേ ആർത്തവ വിരാമം സംഭവിക്കുന്നത്, ശരീരത്തിന്റെ ഉയരം കുറഞ്ഞിരിക്കുന്നത്, കാൻസർ ചികിത്സ, പാരമ്പര്യം എന്നിവയാണ് മറ്റു കാരണങ്ങൾ. ഡോക്ടറിന്റെ നിർദേശപ്രകാരമുള്ള വ്യായാമം ചെയ്യണം. എന്നും രാവിലെ ഒന്‍പത് മണിക്കുമുന്പ് അര മണിക്കൂർ വെയിൽ കൊള്ളണം. കോഴിമുട്ട പുഴുങ്ങി അതിന്റെ വെള്ള പതിവായി കഴിക്കുന്നത് നല്ലതാണ്. റുമാറ്റോയ്ഡ് ആർത്രൈറ്റിസ്റുമാറ്റോയ്ഡ് ആർത്രൈറ്റിസ് ബാധിതരിൽ സൈനോവിയൽ പാടയിൽ നീർക്കെട്ടും സന്ധികളിൽ വീക്കവും ഉണ്ടാകുന്നു. ശരീരത്തിലെ സ്വയം രോഗപ്രതിരോധ ശേഷിയിൽ വരുന്ന പ്രശ്നങ്ങൾ മൂലം സന്ധികളിലെ കോശങ്ങൾ സ്വയം നശിക്കാൻ ഇടയാകുന്നു. മുപ്പതിനും അൻപതിനും ഇടയിൽ പ്രായമുള്ള സ്ത്രീകളിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. കാൽമുട്ടുകൾ, കണങ്കാലുകൾ എന്നിവിടങ്ങളിലും കൈവിരലുകളിലെ…
Read MoreDay: March 13, 2025
ആറളം ഫാമിൽ വീണ്ടും കാട്ടാനയാക്രമണം; കള്ളുചെത്ത് തൊഴിലാളിക്കു പരിക്ക്
ഇരിട്ടി: ആറളം ഫാമിൽ കാട്ടാനയാക്രമണത്തിൽ കള്ളുചെത്ത് തൊഴിലാളിക്കു പരിക്ക്. അമ്പലക്കണ്ടി സ്വദേശി തേക്കിലകാട്ട് ടി.കെ. പ്രസാദിനാണ് (50) കാട്ടാനയുടെ അക്രമണത്തിൽ പരിക്കേറ്റത്. ഇന്നലെ വൈകുന്നേരം ബ്ലോക്ക് മൂന്നിൽ വച്ചായിരുന്നു കാട്ടാനയുടെ ആക്രമണം. കള്ളുചെത്താൻ പോയ പ്രസാദിനെ രാത്രി വീട്ടിൽ തിരിച്ചെത്താതെ വന്നതോടെ നടത്തിയ അന്വേഷണത്തിലാന്ന് പരിക്കേറ്റ നിലയിൽ കണ്ടെത്തുന്നത്. വാരിയെല്ലിന് ഉൾപ്പെടെ ഗുരുതരമായി പരിക്കേറ്റ പ്രസാദിനെ കണ്ണൂർ മിംസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് പുനരധിവാസ മേഖലയിൽ കാട്ടാന വൃദ്ധദമ്പതികളായ വെള്ളി, ലീല എന്നിവരെ ചവിട്ടി കൊന്നത്. ഇതിന്റെ പ്രതിഷേധം കെട്ടടങ്ങുന്നതിന് മുൻപാണ് വീണ്ടും കാട്ടാനയുടെ ആക്രമണത്തിൽ ചെത്ത് തൊഴിലാളിക്ക് പരിക്ക് പറ്റിയിരിക്കുന്നത്.
Read Moreഎട്ടു മാസം പ്രായമുള്ള കുഞ്ഞിനു മരുന്നു മാറി നല്കി; പഴയങ്ങാടിയിൽ മെഡിക്കൽ ഷോപ്പിനെതിരേ കേസെടുത്തു
പഴയങ്ങാടി: മരുന്നുമാറി നൽകി എട്ടുമാസം പ്രായമുള്ള കുട്ടി ഗുരുതരാവസ്ഥയിലായ സംഭവത്തിൽ പഴയങ്ങാടിയിലെ ഖദീജ മെഡിക്കൽസിനെതിരേ പോലീസ് കേസെടുത്തു. ഡോക്ടറുടെ കുറിപ്പടിയിൽനിന്ന് വ്യത്യസ്തമായ മറ്റൊരു മരുന്നു നൽകിയ എട്ടു മാസം പ്രായമുള്ള കുട്ടിയെ കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചെറുകുന്ന് പൂങ്കാവിലെ ഇ.പി. സമീറിന്റെ കുട്ടിയെ ശനിയാഴ്ചയാണ് പനിയെത്തുടർന്ന് പഴയങ്ങാടിയിലെ ഡോക്ടറെ കാണിച്ചത്. ഡോക്ടർ എഴുതിയ മരുന്നിനു പകരം മറ്റൊരു മരുന്ന് പഴയങ്ങാടിയിലെ ഖദീജ മെഡിക്കൽസിൽ നിന്നും നൽകിയതായാണ് അടുത്ത ബന്ധു ഇ.പി. അഷ്റഫ് പഴയങ്ങാടി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. മരുന്ന് കഴിച്ച കുട്ടിക്ക് ക്ഷീണമനുഭവപ്പെട്ടതിനെത്തുടർന്ന് ഇവർ ഡോക്ടറുടെ അടുത്ത് വീണ്ടുമെത്തി പരിശോധിച്ചപ്പോഴാണ് കൊടുത്ത മരുന്നു മാറിയ വിവരം മനസിലായത്. പഴയങ്ങാടി പോലീസ് കേസെടുത്തു അന്വേഷണം തുടങ്ങി.
Read Moreമദ്യലഹരിയില്‍ പിതാവിനെ മർദിച്ചുകൊന്ന സംഭവം; യുവാവിനായി ഊർജിത തെരച്ചിൽ
കോഴിക്കോട്: പിതാവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ യുവാവിനായി തെരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്. കുണ്ടായിത്തോട് ചെറിയ കരിമ്പാടം കോളനിയിൽ താമസിക്കുന്ന വളയന്നൂർ ഗിരീഷ് (49) ആണ് മകൻ സനലി(22)ന്റെ മർദനമേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ഇന്നലെ മരിച്ചത്. തനിക്കു വന്ന വിവാഹ ആലോചനയുമായി ബന്ധപ്പെട്ട് പിതാവ് മോശം പ്രചാരണം നടത്തിയെന്ന് ആരോപിച്ചാണ് സനല്‍ പിതാവിനെ ക്രൂരമായി മര്‍ദിച്ചതെന്നാണ് പോലീസ് പറയുന്നത്. സംഭവസമയത്ത് സനല്‍ മദ്യപിച്ചിരുന്നു. സനല്‍ ഒളിവിലാണെന്നും കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും പോലീസ് അറിയിച്ചു. കഴിഞ്ഞ ബുധനാഴ്ച പുലർച്ചെ പന്ത്രണ്ടരയോടെയാണു കേസിനാസ്പദമായ സംഭവം. സനലും മാതാവ് പ്രസീതയും ഗിരീഷിൽനിന്നു മാറി മാതൃവീട്ടിലായിരുന്നു താമസം. സംഭവദിവസം ഫോൺ വഴി നടന്ന വാക്കുതർക്കത്തത്തുടർന്ന് രാത്രി വീട്ടിലെത്തിയ സനൽ, ഗിരീഷിനെ മർദിക്കുകയായിരുന്നു. സനൽ മദ്യപിച്ചാണു ഗിരീഷിന്റെ വീട്ടിലെത്തിയത്. നേരത്തേ മർദനവുമായി ബന്ധപ്പെട്ട് ഗിരീഷിന്റെ സഹോദരിയുടെ പരാതിയിൽ നല്ലളം പൊലീസ് കേസെടുത്തിരുന്നു. കൂലിപ്പണിക്കാരനായിരുന്നു…
Read Moreപരസ്യ വിമർശനം; എ. പത്മകുമാറിനെതിരേയുള്ള നടപടി നാളത്തെ സംസ്ഥാന സെക്രട്ടേറിയറ്റില്‍
പത്തനംതിട്ട: തന്നെ ഒഴിവാക്കി മന്ത്രി വീണാ ജോര്‍ജിനെ സിപിഎം സംസ്ഥാന സമിതിയില്‍ ക്ഷണിതാവാക്കിയതിനെ പരസ്യമായി വിമര്‍ശിച്ച പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗം എ. പത്മകുമാറിനെതിരായ നടപടി സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിക്കും. നാളെ ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റില്‍ വിഷയം ചർച്ചയ്ക്കു വരുമെന്നാണു സൂചന. ഇന്നലെ ചേര്‍ന്ന പത്തനംതിട്ട ജില്ലാ കമ്മിറ്റിയോഗം വിഷയം ചര്‍ച്ച ചെയ്തില്ല. പത്മകുമാർ യോഗത്തില്‍ പങ്കെടുത്തിരുന്നു. സംസ്ഥാന സമിതിക്കെതിരേയുള്ള വിമര്‍ശനം ആയതിനാല്‍ അവിടെ ചര്‍ച്ചചെയ്തു നടപടി റിപ്പോര്‍ട്ട് ചെയ്യുന്നതാണ് സംഘടനാ രീതിയെന്ന് നേതാക്കള്‍ പറഞ്ഞു. സംസ്ഥാന സെക്രട്ടേറിയറ്റില്‍നിന്നുള്ള പ്രതിനിധികളാരുംതന്നെ ഇന്നലത്തെ യോഗത്തിന് എത്തിയിരുന്നില്ല. സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങള്‍ കൂടി പങ്കെടുക്കുന്ന യോഗത്തിലാകും വിഷയം ചര്‍ച്ച ചെയ്യുകയെന്നു നേരത്തെ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് നേരത്തെ അറിയിച്ചിരുന്നു. സംസ്ഥാന സമ്മേളനത്തിലെ തീരുമാനമാണ് പത്മകുമാര്‍ വിമര്ശിച്ചതെന്നതിനാല് സംസ്ഥാന സെക്രട്ടേറിയറ്റാണ് വിഷയം പരിഗണിക്കേണ്ടതെന്നും ജില്ലാ കമ്മിറ്റി അജണ്ട പ്രകാരം നടക്കട്ടേയെന്നുമായിരുന്നു സംസ്ഥാന സെക്രട്ടേറിയറ്റില്‍നിന്നുള്ള…
Read Moreകോൺഗ്രസിന് വീണ്ടും തിരിച്ചടി; ഹരിയാന പത്ത് കോർപറേഷനുകളിൽ ഒന്‍പതിലും ബിജെപിക്കു ജയം
ചണ്ഡീഗഡ്: ഹരിയാനയിൽ നിയമസഭാ തെരഞ്ഞെടുപ്പു തോൽവിക്കു പിന്നാലെയാണു കോൺഗ്രസിനു വീണ്ടും തിരിച്ചടി. തെരഞ്ഞെടുപ്പ് നടന്ന 10 കോർപറേഷനുകളിൽ ഒൻപതിലും ബിജെപി ജയിച്ചു. ഗുരുഗ്രാം, ഫരീദാബാദ്, ഹിസാർ, റോത്തക്ക്, കർനാൽ, യമുനനഗർ, അംബാല, സോനിപത്ത്, പാനിപത്ത് എന്നീ മുനിസിപ്പൽ കോർപറേഷനുകളിലാണു ബിജെപിയുടെ മേയർ സ്ഥാനാർഥികൾ വിജയിച്ചത്. ബിജെപിക്കു നഷ്ടമായ മനേസറില്‍ സ്വതന്ത്ര സ്ഥാനാർഥിയും ബിജെപി വിമതനുമായ ഡോ. ഇന്ദർജിത് യാദവിനാണു ജയിച്ചത്. മുതിർന്ന കോൺഗ്രസ് നേതാവ് ഭൂപീന്ദർ ഹൂഡയുടെ ശക്തികേന്ദ്രമായ റോത്തക്കിലും ഗുരുഗ്രാമിലും ഉൾപ്പെടെ ബിജെപി ജയിച്ചത് കോൺഗ്രസിനു കനത്ത തിരിച്ചടിയായി. ബിജെപിയോടു കോൺഗ്രസ് നേരിട്ട് ഏറ്റുമുട്ടുകയായിരുന്നു. ജനങ്ങള്‍ ‘ട്രിപ്പിൾ എൻജിൻ’ സർക്കാരിനു നൽകിയ അംഗീകാരമായി വിജയത്തെ കാണുന്നെന്നു മുഖ്യമന്ത്രി നായബ് സിംഗ് സൈനി പറഞ്ഞു.
Read More“നവദമ്പതികൾ കുഞ്ഞുങ്ങൾക്കു ജന്മം നൽകാൻ വൈകരുത്’; ജനസംഖ്യ നിയന്ത്രണം നടപ്പാക്കിയതിന്റെ പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്ന് ഉദയനിധി
ചെന്നൈ: നവദമ്പതികൾ വിവാഹശേഷം വൈകാതെ കുഞ്ഞുങ്ങൾക്കു ജന്മം നൽകണമെന്ന് തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ. കുട്ടികൾക്കു തമിഴ് പേരുകളിടണമെന്നും ഉദയനിധി ആവശ്യപ്പെട്ടു. ചെന്നൈയിൽ സമൂഹ വിവാഹത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ആദ്യം ജനനനിയന്ത്രണം നടപ്പാക്കിയ സംസ്ഥാനം തമിഴ്നാടാണെന്നും അതിന്റെ പ്രശ്നങ്ങളാണ് ഇപ്പോൾ നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ജനസംഖ്യാടിസ്ഥാനത്തിൽ മണ്ഡല പുനർനിർണയം നടപ്പാക്കുമ്പോൾ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ലോക്സഭാ സീറ്റുകൾ കുറയുമെന്ന ആശങ്ക നിലനിൽക്കുന്നതിനിടെയാണ് ഉദയനിധി സ്റ്റാലിന്റെ പരാമർശം. മണ്ഡല പുനർനിർണയം നടപ്പിലാക്കിയാൽ തമിഴ്നാട്ടിൽ എട്ടു സീറ്റ് വരെ നഷ്ടമാകും. ജനന നിയന്ത്രണം നടപ്പിലാക്കാത്ത ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്കു നൂറോളം സീറ്റുകൾ ലഭിക്കുമെന്നും ഉദയനിധി പറഞ്ഞു.
Read Moreമാഡം, നിങ്ങൾ സ്വന്തം കുഞ്ഞിനെ മറന്നു… മൊബൈൽ സംസാരത്തിനിടെ അമ്മ കുഞ്ഞിനെ പാർക്കിൽ മറന്നു!
മൊബൈൽ ഫോൺ കോളിൽ വ്യാപൃതയായ യുവതി തന്റെ കുഞ്ഞിനെ പാർക്കിൽവച്ചു മറന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയെ ഞെട്ടിച്ചു. അസാധാരണസംഭവത്തിൽ വൻ വിമർശനമാണ് അമ്മയ്ക്കു നേരിടേണ്ടിവന്നത്. “ഘർ കെ കലേഷ്’ എന്ന എക്സ് അക്കൗണ്ടിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. ദൃശ്യങ്ങൾ ആരംഭിക്കുന്പോൾ സാരി ധരിച്ച യുവതി മൊബൈൽ ഫോണിൽ സംസാരിച്ചു പാർക്കിൽനിന്നു പുറത്തേക്കുള്ള റോഡിലൂടെ നടന്നുനീങ്ങുന്നതാണു കാണുന്നത്. സംസാരത്തിൽ മുഴുകിയാണു യുവതിയുടെ നടപ്പ്. തൊട്ടുപിന്നാലെ, കൈക്കുഞ്ഞിനെയുമെടുത്ത് ഒരാൾ യുവതിയോടു നിൽക്കാൻ ആവശ്യപ്പെട്ടു പിന്നാലെ വരുന്നതു കാണാം. മാഡം, നിങ്ങൾ സ്വന്തം കുഞ്ഞിനെ മറന്നു… എന്നു വിളിച്ചുപറഞ്ഞാണ് അയാൾ യുവതിയുടെ പിന്നാലെ വരുന്നത്. തനിക്കു പറ്റിയ തെറ്റിൽ അസ്വസ്ഥയായ യുവതി തന്റെ കുഞ്ഞിനെ അയാളിൽനിന്നു വാങ്ങുകയും മാറോടു ചേർക്കുകയും ചെയ്യുന്നു. സംഭവത്തിനു ദൃക്സാക്ഷികളായി പാർക്കിന്റെ പ്രധാന ഗേറ്റിന്റെ മുന്നിൽ നിരവധിപ്പേർ നിൽക്കുന്നുണ്ടായിരുന്നു. എവിടെയാണു സംഭവം നടന്നതെന്നു വീഡിയോയിൽ ഇല്ല.
Read Moreഫാഷൻ ലോകത്ത് പുതിയ ട്രെൻഡ് “ഒറ്റക്കാലന് ജീന്‍സ്’; ഫാഷൻ പ്രേമികൾ ഒറ്റകാലനെ ഏറ്റെടുത്ത് കഴിഞ്ഞു
പാരീസ്: വസ്ത്രത്തിൽ അനുദിനമെന്നോണമാണു പുതിയ ഫാഷനുകൾ കടന്നുവരുന്നത്. ഓരോ ഫാഷൻ വരുന്പോഴും അടുത്തത് ഏതുരീതിയിലായിരിക്കുമെന്ന ആകാംക്ഷയും ഫാഷന്‍ പ്രേമികൾക്കുണ്ടാകും. ഏറ്റവുമൊടുവിൽ ജീൻസിൽ പുതിയൊരു ഫാഷന്‍ ട്രെന്‍ഡ് ഉണ്ടായിരിക്കുന്നു. ഒറ്റക്കാലന് ജീന്‍സാണ് (one legged jeans) പുത്തൻ താരം. കണ്ടാൽ വിചിത്രമായും പരിഹാസ്യമായും തോന്നുമെങ്കിലും ഫാഷന്‍ പ്രേമികൾ ഒറ്റക്കാലൻ ജീന്‍സിനെ ഏറ്റെടുത്തു കഴിഞ്ഞതായാണു റിപ്പോർട്ട്.ഫ്രഞ്ച് ഫാഷന്‍ ബ്രാന്‍ഡായ കോപർണിയാണു വണ്‍ ലെഗ്ഡ് ജീന്‍സ് അവതരിപ്പിച്ചിരിക്കുന്നത്. ഒരു കാൽ മാത്രമേ ഉള്ളൂവെങ്കിലും വിലയിൽ കുറവൊന്നുമില്ല. ഒരു പീസിന് 38,330 രൂപ നൽകണം. ടിക് ടോക്കില്‍ 16 ദശലക്ഷവും ഇന്‍സ്റ്റാഗ്രാമില്‍ ഏഴു ദശലക്ഷത്തിലധികവും ഫോളോവേഴ്സുള്ള ക്രിസ്റ്റി സാറ, ഈ വിചിത്ര ജീന്‍സിനെ സമൂഹമാധ്യമങ്ങൾക്കു പരിചയപ്പെടുത്തി. “വിവാദപരമായ ജീൻസ്’ എന്ന വിശേഷണത്തോടെയാണ് അവർ ജീന്‍സിനെ വിശേഷിപ്പിച്ചത്. ചൂടപ്പംപോലെ ഈ ജീൻസ് വിറ്റുതീരുന്നുണ്ടെങ്കിലും സമൂഹമാധ്യമങ്ങളില്‍ രൂക്ഷമായ വിമർശനമാണ് ഇതിനെതിരേ ഉയരുന്നത്. ജീന്‍സിനെ പരിചയപ്പെടുത്തിയ ക്രിസ്റ്റിയുടെ…
Read Moreഭക്തിയുടെയും വ്രതശുദ്ധിയുടെയും നിറവിൽ ആറ്റുകാൽ പൊങ്കാല
തിരുവനന്തപുരം: ഭക്തിയുടെയും വ്രതശുദ്ധിയുടെയും നിറവിൽ ആറ്റുകാലമ്മയ്ക്ക് പൊങ്കാലയർപ്പിച്ച് ഭക്തലക്ഷങ്ങൾ. അനന്തപുരിയെ യാഗശാലയാക്കി നഗരത്തിലെ കിലോമീറ്ററുകളോളം നീണ്ട പ്രദേശങ്ങളിൽ സ്ത്രീ ഭക്തജനങ്ങൾ പൊങ്കാലയർപ്പിക്കുകയാണ്. കൊടും ചൂടിനെ വകവയ്ക്കാതെയാണ് വിവിധ പ്രായത്തിലുള്ള സ്ത്രീകൾ ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല അർപ്പിക്കാൻ എത്തിയത്. ഇന്ന് രാവിലെ 9.45 ന് ക്ഷേത്രത്തിൽ നടത്തിയ ശുദ്ധ പുണ്യാഹത്തോടെയാണ് ചടങ്ങുകൾക്ക് തുടക്കം കുറിച്ചത്.രാവിലെ 10.15 ന് അടുപ്പ് വെട്ട് ചടങ്ങ് ആരംഭിച്ചു. ക്ഷേത്ര തന്ത്രി പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിലാണ് അടുപ്പ് വെട്ട് ചടങ്ങ് ആരംഭിച്ചത്. ക്ഷേത്ര മേൽശാന്തി വി. മുരളീധരൻ നന്പൂതിരി ശ്രീകോവിലിൽ നിന്നുള്ള ഭദ്രദീപം തിടപ്പള്ളിയിൽ പകർന്നശേഷം പണ്ടാര അടുപ്പിലേക്ക് പകർന്നതോടെ ആറ്റുകാൽ പൊങ്കാലയ്ക്ക് തുടക്കമായി.കണ്ണകി ചരിതത്തിലെ പാണ്ഡ്യ രാജാവിന്റെ വധം നടത്തുന്ന ഭാഗം തോറ്റം പാട്ടുകാർ പാടി വർണിച്ച സന്ദർഭത്തിലാണ് പൊങ്കാല അടുപ്പിലേക്ക് തീ പകരാനുള്ള കർമങ്ങൾക്ക് തുടക്കമിട്ടത്. ഉച്ചയ്ക്ക് 1.15 നാണ്…
Read More