ലഡാക്ക്: ലഡാക്കിലെ കാർഗിലിൽ ഇന്നു പുലർച്ചയോടെ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. ജമ്മു കാഷ്മീരിലെ വിവിധ മേഖലകളിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടുവെന്നാണ് റിപ്പോർട്ട്. നിരവധി പേർ സോഷ്യൽ മീഡിയയിലൂടെ ഭൂചലനം അനുഭവപ്പെട്ടതായി രേഖപ്പെടുത്തി. പുലർച്ചെ 2.50ന് 15 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നു നാഷണൽ സെന്റർ ഫോർ സീസ്മോളജി അധികൃതർ അറിയിച്ചു. ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നിർദേശം നൽകി.
Read MoreDay: March 14, 2025
അമേരിക്കയില്‍ എയർപോർട്ടിൽ വിമാനത്തിനു തീപിടിച്ചു; ആളപായമില്ല
വാഷിംഗ്ടൺ: അമേരിക്കയിലെ ഡെന്‍വര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനത്തിനു തീപിടിച്ചു. വിമാനം പറന്നിറങ്ങിയ ഉടനായിരുന്നു തീ പടർന്നത്. 172 യാത്രക്കാരും ആറ് ക്രൂ അംഗങ്ങളും സംഭവസമയം വിമാനത്തിലുണ്ടായിരുന്നു. യാത്രക്കാരെ വിന്‍ഡോ വഴി അടിയന്തരമായി പുറത്തിറക്കിയതിനാൽ ആളപായമൊഴിവായി. പ്രദേശിക സമയം വൈകിട്ട് 6.15ഓടെയായിരുന്നു സംഭവം. ടെര്‍മിനല്‍ സിയിലെ ഗേറ്റ് സി38ന് സമീപത്തുവച്ചാണ് വിമാനത്തില്‍ തീപടര്‍ന്നത്. മുഴുവന്‍ പേരെയും വിമാനത്തില്‍നിന്നു സുരക്ഷിതരായി പുറത്തിറക്കിയെന്ന് അമേരിക്കന്‍ എയര്‍ലൈന്‍സ് അറിയിച്ചു. ഇന്ധന ചോര്‍ച്ചയുണ്ടാകുകയും ഇതിലേക്ക് തീ പടര്‍ന്നതുമാണ് അപകടത്തിന് കാരണമായതെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ പറഞ്ഞു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അമേരിക്കയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളില്‍ ഒന്നാണു ഡെന്‍വറിലേത്. ഈ വിമാനത്താവളത്തില്‍നിന്നു ശരാശരി 1500 വിമാനങ്ങളാണു ദിവസേനെ പറന്നുയരാറുള്ളത്.
Read Moreകരുവന്നൂർ കേസിൽ ഇഡിയുടെ നോട്ടീസ്; ഏത് അന്വേഷണവും നേരിടാമെന്ന് കെ. രാധാകൃഷ്ണൻ എംപി
തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ഏത് അന്വേഷണവും നേരിടാൻ തയാറാണെന്ന് ഇഡി നോട്ടീസ് ലഭിച്ച കെ. രാധാകൃഷ്ണൻ എംപി. പാർലമെന്റ് സമ്മേളനം കഴിയും വരെ ഹാജരാകാൻ സാധിക്കില്ലെന്ന് ഇഡിയെ അറിയിച്ചിരുന്നതായും സമൻസിൽ ഏതു കേസാണെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും സ്വത്ത് സന്പാദനം സംബന്ധിച്ച രേഖകൾ ഹാജരാക്കാനാണ് നോട്ടീസിൽ പറഞ്ഞിട്ടുള്ളതെന്നും രാധാകൃഷ്ണൻ പറഞ്ഞു. ഇഡിയുടെ സമൻസിന് പിന്നിൽ ബിജെപിയുടെ രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാനുള്ള നീക്കമുണ്ട്. ഇഡിയെ ഭയമില്ല, ഏതന്വേഷണവും നേരിടാം. ദേശീയതലത്തിൽതന്നെ രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാൻ ഇഡിയെ ഉപയോഗിച്ച് ബിജെപി ശ്രമിക്കുന്നുണ്ട്. ഡൽഹിയിൽനിന്ന് ഇന്നലെയാണ് എത്തിയത്. വൈകുന്നേരമാണ് നോട്ടീസ് വന്ന കാര്യം അറിയുന്നത്. ഇന്നലെ ഹാജരാകണം എന്നായിരുന്നു നോട്ടീസിൽ ഉണ്ടായിരുന്നത്. മറുപടി നൽകിയിട്ടുണ്ട്. പാർലമെന്റ് കഴിയുന്നതുവരെ ഹാജരാകാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി കത്ത് നൽകിയെന്നും അദ്ദേഹം വ്യക്തമാക്കി. ബാങ്ക് അക്കൗണ്ട്, ഭൂമി സംബന്ധമായ കാര്യങ്ങൾ, ആസ്തി തുടങ്ങിയ ഡോക്യുമെന്റുകൾ ഹാജരാക്കാനാണ്…
Read Moreപിഞ്ചുകുഞ്ഞിന് മരുന്ന് മാറിനൽകിയ സംഭവം; മെഡിക്കൽ ഷോപ്പ് പൂട്ടി; കുഞ്ഞിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി
പഴയങ്ങാടി: എട്ടുമാസം മാത്രം പ്രായമുള്ള കുഞ്ഞിന് ഡോക്ടർ നിർദേശിച്ച മരുന്നിനു പകരം മറ്റൊരു മരുന്ന നൽകിയ സംഭവത്തിൽ ജനകീയ പ്രതിഷേധത്തെ തുടർന്ന് മെഡിക്കൽ ഷോപ്പ് പൂട്ടി.പഴയങ്ങാടിയിലെ ഖദീജ മെഡിക്കൽ ഷോപ്പ് എന്ന സ്ഥാപനമാണ് അടച്ചിട്ടത്. മരുന്ന് മാറി നൽകിയതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്, ഡിവൈഎഫ്ഐ, ബിജെപി സംഘടനകൾ മെഡിക്കൽ ഷോപ്പിലേക്ക് മാർച്ചും ഉപരോധവും നടത്തിയിരുന്നു. കുട്ടിയുടെ രക്ഷിതാവിന്റെ പരാതിയിൽ പഴയങ്ങാടി പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഇന്നലെ ആരോഗ്യവകുപ്പും ഡ്രഗ്സ് ആൻഡ് കൺട്രോൾ വിഭാഗവും കടയിൽ പരിശോധന നടത്തി ഉന്നതാധികാരികൾക്ക് റിപ്പോർട്ട് നൽകാനിരിക്കെയാണ് കട പൂട്ടിയത്. ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന കുഞ്ഞിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുള്ളതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ചെറുകുന്ന് പൂങ്കാവ് സ്വദേശിയുടെ എട്ടുമാസം പ്രായമുള്ള കുഞ്ഞിന് പനിയെ തുടർന്ന് ഡോക്ടർ എഴുതിയ മരുന്നിന് പകരം മെഡിക്കൽ ഷോപ്പിൽ നിന്നും മറ്റൊരു മരുന്ന് നൽകിയത്.ശക്തിയേറിയ…
Read Moreപുടിനെ കാണാനും സംസാരിക്കാനും ആഗ്രഹമുണ്ട്, യുദ്ധം തീർക്കണം: ട്രംപ്
വാഷിംഗ്ടൺ: യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കത്തെ പിന്തുണച്ച റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ വാക്കുകൾ പ്രത്യാശ നൽകുന്നതാണെന്നും എന്നാൽ പൂർണമല്ലെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എനിക്ക് അദ്ദേഹത്തെ കാണാനും സംസാരിക്കാനും ആഗ്രഹമുണ്ടെന്നും യുദ്ധം വേഗത്തിൽ അവസാനിപ്പിക്കണമെന്നും ട്രംപ് പറഞ്ഞു. സൗദിയിൽ നടത്തിയ ചർച്ചയിൽ യുഎസ് മുന്നോട്ടുവച്ച 30 ദിവസത്തെ വെടിനിർത്തൽ പദ്ധതി തത്വത്തിൽ അംഗീകരിക്കുന്നുവെന്നു പുടിൻ പറഞ്ഞിരുന്നു. വെടിനിർത്തൽ പദ്ധതിയിലെ ചില നിർദേശങ്ങളിൽ വിയോജിപ്പുണ്ടെന്നും ഇക്കാര്യം യുഎസുമായി ചർച്ച ചെയ്തു പരിഹരിക്കാമെന്നും പുടിൻ പറഞ്ഞു. യുഎസ് ശിപാർശകൾ അംഗീകരിക്കുന്നുവെന്നു യുക്രെയ്ൻ പ്രസിഡന്റ് വ്ലാഡിമിർ സെലൻസ്കിയും വ്യക്തമാക്കി. ഇതോടെയാണു യുക്രെയ്നിൽ സമാധാനത്തിനു സാധ്യത തെളിഞ്ഞിട്ടുണ്ട്.
Read Moreട്രെയിൻ റാഞ്ചൽ: ആക്രമണകാരികളുടെ സംരക്ഷകരെ സ്പോൺസർ ചെയ്തത് ഇന്ത്യ; ആരോപണവുമായി പാക്കിസ്ഥാൻ
ഇസ്ലാമാബാദ്: ബലൂചിസ്ഥാനിലെ ട്രെയിൻ റാഞ്ചലിന് പിന്നിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണവുമായി പാക്കിസ്ഥാൻ. ആക്രമണകാരികളുടെ സംരക്ഷകർ അഫ്ഗാൻ ആസ്ഥാനമായുള്ളവരാണെന്നും ഇന്ത്യയാണ് അവരെ സ്പോൺസർ ചെയ്തതെന്നും പാക്കിസ്ഥാൻ വിദേശകാര്യ വക്താവ് ഷഫ്ഖത്ത് അലി ഖാൻ ആരോപിച്ചു. ഹൈജാക്കിംഗുമായി ബന്ധപ്പെട്ട കോളുകൾ അഫ്ഗാനിസ്ഥാനിൽനിന്നാണ് വന്നതെന്നതിന് പാക്കിസ്ഥാന്റെ കൈവശം തെളിവുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച ട്രെയിൻ ആക്രമണം ആരംഭിച്ചതുമുതൽ പാക്കിസ്ഥാൻ സൈന്യവും സർക്കാരും പാക് മാധ്യമങ്ങളും ഇന്ത്യയെ നേരിട്ട് പരാമർശിക്കാതെ കുറ്റപ്പെടുത്തൽ തുടരുകയാണ്. അതേസമയം രാജ്യത്തിന്റെ സൈനിക, ഇന്റലിജൻസ് അധികാരികളുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ സുരക്ഷാ പരാജയങ്ങളെക്കുറിച്ച് പാക്കിസ്ഥാൻ മൗനം തുടരുകയും ചെയ്യുന്നു. ട്രെയിൻ റാഞ്ചിയ സംഭവത്തിൽ 33 ഭീകരവാദികളടക്കം 58 പേർ കൊല്ലപ്പെട്ടിരുന്നു. പാക്കിസ്ഥാന്റെ ആരോപണങ്ങളോട് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം, പാക്കിസ്ഥാന്റേത് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണെന്നു അഫ്ഗാൻ പ്രതികരിച്ചു.
Read Moreട്രെയിനുകളിലെ ഭക്ഷണത്തിന് ക്യൂആർ കോഡ് നിർബന്ധം; ഭക്ഷണ മെനുകളും അവയുടെ നിരക്കുകളും പ്രദർശിപ്പിക്കണം
കൊല്ലം: ട്രെയിനുകളിൽ വിൽപ്പന നടത്തുന്ന പാചകം ചെയ്ത ഭക്ഷണ പായ്ക്കറ്റുകളിൽ ക്യൂആർ കോഡുകൾ നിർബന്ധമാക്കുന്നു. ഈ കോഡ് സ്കാൻ ചെയ്താൽ ഭക്ഷണം പാകം ചെയ്ത അടുക്കളയുടെ പേര്, പാക്കേജിംഗ് തീയതി, ഭക്ഷണം കേടുകൂടാതെ ഇരിക്കുന്ന സമയപരിധി തുടങ്ങിയ വിശദ വിവരങ്ങൾ യാത്രക്കാരന് അറിയാൻ സാധിക്കും. മാത്രമല്ല ട്രെയിനുകളിൽ ഭക്ഷണ മെനുകളും അവയുടെ നിരക്കുകളും നിർബന്ധമായും പ്രദർശിപ്പിക്കുകയും വേണം. റിസർവ് ചെയ്ത യാത്രക്കാർക്ക് അവരുടെ മൊബൈൽ നമ്പരിലേയ്ക്ക് ഭക്ഷണത്തിൻ്റെ മെനു ലിങ്കുകൾ സഹിതമുള്ള എസ്എംഎസ് അപ്ഡേറ്റുകൾ ലഭ്യമാക്കുന്ന പുതിയ പരിഷ്കാരവും റെയിൽവേ ആരംഭിച്ച് കഴിഞ്ഞു.നിലവിൽ റെയിൽവേയിൽ ലഭിക്കുന്ന എല്ലാ ഭക്ഷണങ്ങളുടെയും മെനുവും നിരക്കുകളും യാത്രക്കാർക്ക് കൃത്യമായി അറിയാൻ അവ ഐആർസിറ്റിസിയുടെ വെബ്സൈറ്റിൽ ലഭ്യമാണ്. പുതിയ നിർദേശം അനുസരിച്ച് എല്ലാ വിശദാംശങ്ങളും അടങ്ങിയ മെനു കാർഡ് വെയിറ്റർമാരുടെ പക്കൽ ലഭ്യമാക്കണം. മാത്രമല്ല അവർ ഇവ യാത്രക്കാർക്ക് ആവശ്യാനുസരണം നൽകുകയും വേണം.…
Read Moreആശാ പ്രവർത്തകരുടെ സമരം 33ാം ദിവസത്തിലേക്ക്; ഉത്തരവുമായി സുരേഷ് ഗോപി നേരിട്ട് വരണമെന്നു സമരസമിതി
തിരുവനന്തപുരം: ഓണറേറിയം വർധിപ്പിക്കുന്ന കാര്യത്തിൽ കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കിയെന്നും ഇനി സംസ്ഥാന സർക്കാർ അനുകൂലമായ തീരുമാനം എടുത്ത് ഉത്തരവ് പുറത്തിറക്കണമെന്നും ആശാ വർക്കർ സമരസമിതി നേതാക്കൾ വ്യക്തമാക്കി. പ്രഖ്യാപനവും വാഗ്ദാനവും അല്ല തങ്ങൾക്ക് വേണ്ടത് തീരുമാനമെടുത്ത് സർക്കാർ ഉത്തരവിറക്കണം. സമരം ചെയ്യുന്ന ആശാപ്രവർത്തകരിൽ പലരും രോഗബാധിതരാണ്. പരീക്ഷക്കാലവും നോന്പ് കാലവുമാണ്. അനുകൂലമായ തീരുമാനവും ഉത്തരവും ഇറക്കാതെയുള്ള യാതൊന്നും അംഗീകരിക്കില്ലെന്നും ആശപ്രവർത്തകർ പറഞ്ഞു. ആവശ്യങ്ങൾ അംഗീകരിച്ച് കിട്ടുന്നത് വരെ സമരവുമായി മുന്നോട്ട് പോകുക തന്നെ ചെയ്യുമെന്നും നേതാക്കൾ പറഞ്ഞു. ഓണറേറിയം വർധിപ്പിക്കുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. അത് മാത്രം പോര, അതിന്റെ ഉത്തരവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി നേരിട്ട് തങ്ങളുടെ സമര പന്തലിലെത്തി അറിയിക്കണമെന്നാണ് തങ്ങളുടെ ആവശ്യം. ആശ പ്രവർത്തകരും സുരേഷ് ഗോപിയും പറ്റിക്കപ്പെടരുത്- സമരസമിതി നേതാവ് എസ്.മിനി മാധ്യമങ്ങളോട് പറഞ്ഞു.സമരത്തിൽ ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യമന്ത്രി…
Read Moreഈ പോക്ക് പോയാലിത് എവിച്ചെന്ന് നിൽക്കും പൊന്നേ… സ്വര്‍ണക്കുതിപ്പ് തുടരുന്നു; പവന് 65,840 രൂപ
കൊച്ചി: സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില സര്‍വകാല റിക്കാര്‍ഡില്‍. ഗ്രാമിന് 110 രൂപയും പവന് 880 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 8,230 രൂപയും പവന് 65,840 രൂപയുമായി. അന്താരാഷ്ട്ര സ്വര്‍ണ വില ട്രോയ് ഔണ്‍സിന് 2990 ഡോളറും, രൂപയുടെ വിനിമയ നിരക്ക് 86.98 ആണ്. 18 കാരറ്റ് സ്വര്‍ണവില 90 രൂപ വര്‍ധിച്ച് ഗ്രാമിന് 6,770 രൂപയായി. 24 കാരറ്റ് സ്വര്‍ണക്കട്ടിക്ക് ബാങ്ക് നിരക്ക് 93 ലക്ഷം രൂപ കടന്നിട്ടുണ്ട്. വെള്ളി വില രണ്ടു രൂപ വര്‍ധിച്ച് 110 രൂപയായി. ഒരു പവന് സ്വര്‍ണം ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ വാങ്ങണമെങ്കില്‍ നിലവില്‍ 71,500 രൂപയോളം നല്‍കേണ്ടിവരും. സ്വര്‍ണവില എല്ലാ പ്രവചനങ്ങളും മറികടന്ന് മുന്നോട്ടു കുതിക്കുകയാണ്. അടുത്തയാഴ്ച 50 ഡോളര്‍ ഒരു പക്ഷേ കുറഞ്ഞാലും, കുതിപ്പ് തുടര്‍ന്നേക്കും എന്നുള്ള സൂചനകള്‍ തന്നെയാണ് വരുന്നത്. 3100, 3200…
Read Moreഅമ്മ വഴക്കു പറഞ്ഞതിലെ നിരാശ; കൊല്ലത്തുനിന്നു കാണാതായ 13കാരിയെ തിരൂരിൽ കണ്ടെത്തി
കൊല്ലം: കുന്നിക്കോട് നിന്നും കാണാതായ 13 വയസുകാരിയെ കണ്ടെത്തിയതായി ബന്ധുക്കൾ അറിയിച്ചു. ഇന്നലെ വൈകുന്നേരത്തോടെയാണ് കുന്നിക്കോട് ആവണീശ്വരത്തുള്ള വിദ്യാർത്ഥിനിയെ കാണാതായത്. റെയിൽവേ സ്റ്റേഷനിൽ കണ്ടതായി ചിലർ അറിയിക്കുകയും ചെയ്തു. കുന്നിക്കോട് പോലീസും വിശദമായ അന്വേഷണം നടത്തി. ഇന്ന് രാവിലെ 9 ന് പെൺകുട്ടി വീട്ടിലുള്ളവരുമായി ഫോണിൽ ബന്ധപ്പെട്ടു. ആർപിഎഫ് കുട്ടിയുമായി സംസാരിച്ചു. ഉച്ചയോടെ കുട്ടിയെ ബന്ധുക്കൾക്ക് കൈമാറും. മാതാവ് വഴക്ക് പറഞ്ഞതിനെത്തുടർന്നാണ് കുട്ടി വീട്ടിൽ നിന്നിറങ്ങിയതെന്നാണ് പറയപ്പെടുന്നത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് കുട്ടിയെ കാണാതായത്. മാതാവ് വഴക്കു പറഞ്ഞതിനെ തുടർന്ന് വീടുവിട്ടു പോവുകയാണ് എന്ന് കുട്ടി സുഹൃത്തിനോട് ഫോണിൽ വിളിച്ച് പറഞ്ഞിരുന്നു. ഉച്ചയ്ക്ക് ശേഷമാണ് വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് കുട്ടി വീടുവിട്ട് ഇറങ്ങിയത്. തുടർന്ന് കൊല്ലത്ത് എത്തിയ പെൺകുട്ടി റെയിൽവേ സ്റ്റേഷനിൽ നിന്നും മറ്റൊരാളുടെ ഫോണിൽ നിന്നും സുഹൃത്തിനെ വിളിച്ച് വീടുവിട്ടു പോവുകയാണ് എന്ന് പറഞ്ഞിരുന്നു. ഈ…
Read More