മലയാളി സിനിമാപ്രേമികള്‍ക്കിടയിലും വലിയ ശ്രദ്ധ നേടിയ ചിത്രമായിരുന്നു തമിഴ് ചിത്രം രാക്ഷസന്. 2018 ല്‍ പുറത്തെത്തിയ ക്രൈം ത്രില്ലര്‍ ചിത്രത്തില്‍ വിഷ്ണു വിശാല്‍ ആണ് നായകനായത്. ഇപ്പോഴിതാ ഏഴു വര്‍ഷത്തിന് ശേഷം പുതിയ ചിത്രവുമായി ഈ കോമ്പോ വീണ്ടും പ്രേക്ഷകരിലേക്ക് എത്തുകയാണ്. തമിഴിലെ പ്രമുഖ ബാനര്‍ ആയ സത്യ ജ്യോതി ഫിലിംസിനുവേണ്ടി ടി.ജി. ത്യാഗരാജനാണ് ചിത്രം നിര്‍മിക്കുന്നതെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ടൈറ്റിലും പ്രഖ്യാപിച്ചിരിക്കുകയാണ്. ഇരണ്ട് വാനം എന്നാണ് ചിത്രത്തിന്റെ പേര്. മലയാളികളെ സംബന്ധിച്ച് ഒരു സര്‍പ്രൈസ് കൂടി ചിത്രത്തിലുണ്ട്. മമിത ബൈജുവാണ് ചിത്രത്തില്‍ വിഷ്ണു വിശാലിന്റെ നായികയായി എത്തുന്നത്. കൗതുകകരമായ ടൈറ്റില്‍ പോസ്റ്ററിനൊപ്പമാണ് മമിതയുടെ പേരും പ്രഖ്യാപിച്ചിരിക്കുന്നത്. മമിത ബൈജുവിന്റെ മൂന്നാമത്തെ തമിഴ് ചിത്രമാണിത്. ജി വി പ്രകാശ് കുമാറിന്റെ നായികയായ റിബല്‍, വിജയ്യുടെ ചിത്രീകരണം പുരോഗമിക്കുന്ന ജനനായകന് എന്നിവയാണ് മറ്റ് രണ്ടു…
Read MoreDay: March 19, 2025
“ഇഎംഎസിനെ സ്മരിച്ച് മുഖ്യമന്ത്രി’; കേരള മോഡൽ വികസനത്തിന് അടിത്തറയിട്ടത് ഇഎംഎസ്
തിരുവനന്തപുരം: ആധുനിക കേരളത്തിന്റെ ശില്പിയായ ഇഎംഎസിന്റെ നേതൃത്വത്തിലുള്ള ഒന്നാം കമ്മ്യൂണിസ്റ്റ് മന്ത്രിസഭയാണ് കേരള മോഡൽ വികസനത്തിന് അടിത്തറയിട്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇ.എം.ശങ്കരൻ നന്പൂതിരിപ്പാടിന്റെ 27ാം ചരമവാർഷിക ദിനത്തിൽ അദ്ദേഹത്തെ സ്മരിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് കുറിപ്പിലാണ് മുഖ്യമന്ത്രി ഇങ്ങനെ അഭിപ്രായപ്പെട്ടത്. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമുന്നത നേതാവായിരുന്ന അദ്ദേഹം സിപിഎം ജനറൽ സെക്രട്ടറി എന്ന നിലയിൽ ഇന്ത്യൻ രാഷ്ട്രീയ മണ്ഡലത്തിൽ നിറഞ്ഞു നിന്നു. മാർക്സിസം-ലെനിനിസത്തെ ഇന്ത്യൻ സാഹചര്യത്തിൽ വ്യാഖ്യാനിക്കുന്നതിലും പ്രയോഗവൽക്കരിക്കുന്നതിലും ഇഎംഎസ് നൽകിയ സംഭാവനകൾ അതുല്യമാണ്. സിദ്ധാന്തത്തെ പ്രയോഗവുമായി സമന്വയിപ്പിക്കുന്നതിൽ അദ്ദേഹം നടത്തിയ വിപുലമായ ഇടപെടലുകൾക്ക് ഉദാഹരണങ്ങളേറെയാണ്- മുഖ്യമന്ത്രി അനുസ്മരിച്ചു. അധികാരമേറ്റയുടൻ തന്നെ കുടിയൊഴിപ്പിക്കൽ നിരോധന ഓർഡിനൻസ് നടപ്പിലാക്കിയ ആ സർക്കാർ ഭൂപരിഷ്കരണ നടപടികളിലൂടെ ജാതി ജന്മി നാടുവാഴിത്തത്തിന്റെ സാമ്പത്തിക അധികാരഘടനകളെ പൊളിച്ചെഴുതി. വിദ്യാഭ്യാസ ബിൽ ഉൾപ്പെടെ കേരള സമൂഹത്തെ രൂപപ്പെടുത്തിയ ഒട്ടനവധി നിയമനിർമ്മാണങ്ങളാണ് ഒന്നാം ഇഎംഎസ് സർക്കാരിന്റെ…
Read Moreവീണ്ടും മോദിയെ സ്തുതിച്ച് തരൂർ; കോണ്‍ഗ്രസ് നേതാവിന് ചേർന്നതല്ലെന്ന് രാജ്മോഹൻ ഉണ്ണിത്താൻ; തരൂർ മറ്റു കോണ്‍ഗ്രസുകാരിൽനിന്നു വ്യത്യസ്തനെന്ന് കെ. സുരേന്ദ്രൻ
തിരുവനന്തപുരം: വീണ്ടും നരേന്ദ്ര മോദി സ്തുതിയുമായി ശശി തരൂർ എംപി. റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ മോദി സ്വീകരിച്ച നിലപാട് ശരിയായിരുന്നുവെന്നും കേന്ദ്രത്തിനെതിരേ താൻ മുൻപ് ഉന്നയിച്ച വിമർശനം തെറ്റിപ്പോയെന്നും ശശി തരൂർ പറഞ്ഞു. ഡൽഹിയിലെ ‘റായ്സിന ഡയലോഗിൽ’ സംസാരിക്കുവേയാണ് നരേന്ദ്ര മോദിയുടെ നയതന്ത്രജ്ഞതയെ തരൂർ പുകഴ്ത്തിയത്. രണ്ടു രാജ്യങ്ങളുമായി നല്ല ബന്ധം നിലനിര്‍ത്താൻ മോദിക്ക് കഴിഞ്ഞു. റഷ്യയ്ക്കും യുക്രെയ്നും ഒരേസമയം സ്വീകാര്യനായ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. ലോകസമാധാനം സ്ഥാപിക്കുന്നതിൽ പങ്കുവഹിക്കാൻ കഴിയുന്ന രാജ്യമായി ഇന്ത്യ മാറിയെന്നും ശശി തരൂർ പറഞ്ഞു.അതേസമയം ശശി തരൂരിന്റെ പരാമർശത്തെ ബിജെപിയും ഏറ്റെടുത്തു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ തരൂരിനെ അഭിനന്ദിച്ച് സോഷ്യൽ മീഡിയയിൽ കുറിപ്പിട്ടു. തരൂരിനെ ടാഗ് ചെയ്തുള്ള കുറിപ്പിൽ. റഷ്യ-യുക്രെയ്ൻ യുദ്ധത്തില്‍ മോദി സ്വീകരിച്ച നയതന്ത്രത്തെ പുകഴ്ത്തിയുള്ള ശശി തരൂരിന്റെ പരാമര്‍ശം അഭിനന്ദനാര്‍ഹമാണെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു . മറ്റു കോണ്‍ഗ്രസുകാരിൽ…
Read Moreസുനിതയുടെ കുടുംബവേരുകൾ ഇന്ത്യയിൽ, ഗുജറാത്തിൽ ആഘോഷം
ന്യൂഡൽഹി: ഗുജറാത്തുകാരനായ ന്യൂറോ സയന്റിസ്റ്റ് ദീപക് പാണ്ഡ്യയുടെയും സ്ലൊവേനിയൻ വംശജയായ ബോണിയുടെയും മകളായി 1965ൽ ഒഹായോയിലെ യൂക്ലിഡിലാണ് സുനിതയുടെ ജനനം. നേവി പൈലറ്റായ സുനിത പോലീസ് ഓഫീസറായ ഭർത്താവ് മൈക്കിൾ ജെ. വില്യംസിനൊപ്പമാണ് കഴിയുന്നത്. ഇവർക്കു മക്കളില്ല. 1998ൽ നാസയിൽ ചേർന്ന സുനിത നാലു ബഹിരാകാശ ദൗത്യത്തിന്റെ ഭാഗമായിട്ടുണ്ട്. സുനിത വില്യംസിന്റെ നേട്ടത്തിൽ അഭിമാനിക്കുന്നെന്നും രാജ്യം പ്രാർഥനയോടെ കാത്തിരിക്കുകയാണെന്നു പ്രധാനമന്ത്രി നരേന്ദ്രി മോദി ഇന്നലെ പറഞ്ഞു. ഇന്ത്യയുടെ പ്രശസ്തയായ മകളുടെ മടങ്ങിവരവിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 1972, 2007, 2013 വർഷങ്ങളിൽ സുനിത ഇന്ത്യ സന്ദർശിച്ചിട്ടുണ്ട്. സുനിത വില്യംസും സംഘവും തിരിച്ചെത്തിയതിൽ സുനിതയുടെ അച്ഛന്റെ ജന്മനാടായ ഗുജറാത്തിലെ ജുലാസൻ ഗ്രാമത്തിൽ ആഘോഷങ്ങൾ നടന്നു. നിരവധി പേരാണ് സുനിതയുടെ മടങ്ങി വരവ് പടക്കം പൊട്ടിച്ച് ആഘോഷിച്ചത്. മധുരപലഹാരങ്ങളും നാട്ടുകാർ വിതരണം ചെയ്തു.
Read Moreഹരിപ്പാട് രാകേഷിന്റെ തിരോധാനം; പ്രതികളെന്ന് സംശയിക്കുന്നവരുടെ വീട്ടിൽ നിന്ന് തോക്കും വടിവാളും ചില രേഖകളും കണ്ടെത്തി; കൊലപാതകമെന്ന നിഗമനത്തിൽ പോലീസ്
ഹരിപ്പാട്: 2015 നവംബർ അഞ്ചു മുതൽ കാണാതായ ഹരിപ്പാട് കൂട്ടംകതൈ സ്വദേശിയായ രാകേഷിനെ കൊലപ്പെടുത്തിയതാകാമെന്ന നിഗമനത്തിൽ പോലീസ്. ഇതുസംബന്ധിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കി. ആലപ്പുഴ ജില്ലാ പോലീസ് മേധാവിയുടെ നിർദേശാനുസരണം കായകുളം ഡിവൈഎസ്പി ബാബുക്കുട്ടന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷണം നടത്തുന്നത്. കേസിന്റെ അന്വേഷണ ഭാഗമായി കഴിഞ്ഞദിവസങ്ങളിൽ പ്രതികളെന്നു സംശയിക്കുന്നവരെയും കേസിന്റെ ഭാഗമായി മറ്റുചിലരെയും പോലീസ് കസ്റ്റഡിയിൽ എടുക്കുകയും വിശദമായി ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ രാകേഷ് കൊല്ലപ്പെട്ടിട്ടുണ്ടാകാം എന്നതിന്റെ അടിസ്ഥാനത്തിൽ പോലീസ് രാകേഷുമായി മുൻവൈരാഗ്യമുള്ളവരും ഇതിൽ പ്രതികളെന്നു സംശയിക്കുന്നവരുമായ അഞ്ചു പേരുടെ വീടുകളിൽ ഒരേസമയം പരിശോധന നടത്തി. കായകുളം ഡിവൈഎസ്പി ബാബുക്കുട്ടന്റെ നേതൃത്വത്തിൽ ഐഎസ്എച്ച്ഒമാരായ മുഹമ്മദ് ഷാഫി, നിസാം, അമൽ, എസ്ഐ ഷൈജ എന്നിവരടങ്ങുന്ന പോലീസ് സംഘം ഒരേ സമയം അഞ്ചിടങ്ങളിൽ മണിക്കൂറുകളോളം പരിശോധന നടത്തി. ചില രേഖകളും മറ്റു തെളിവുകളും പോലീസ് കണ്ടെടുത്തു.…
Read Moreആറ് സ്ലീപ്പിംഗ് ക്വാര്‍ട്ടേഴ്സുകള്‍ രണ്ട് കുളിമുറികള്‍ ഒരു ജിം 360 ഡിഗ്രി വ്യൂ ബേ വിന്‍ഡോ ആറ് കിടപ്പുമുറികൾ… അറിയാം ബഹിരാകാശനിലയത്തിലെ പ്രത്യേകത
അന്‍പത്തൊന്‍പതുകാരിയായ സുനിത വില്യംസിന്റെയും 62കാരനായ ബുച്ച് വിൽമോറിന്റെയും അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലെ (ഐഎസ്എസ്) ജീവിതം നിർണായകദൗത്യങ്ങളും അവിസ്മരണീയമായ അനുഭവങ്ങളും നിറഞ്ഞതായിരുന്നു. 286 ദിവസം നീണ്ട ഇവിടത്തെ താമസത്തിനിടെ ബഹിരാകാശനിലയത്തിന്റെ പരിപാലനത്തിൽ ഇരുവരും നിർണായക പങ്കാണു വഹിച്ചത്. ഒന്നിലധികം ബഹിരാകാശ നടത്തങ്ങളിൽ ഇവർ ഏർപ്പെട്ടു. മൈക്രോഗ്രാവിറ്റിയിലെ ബഹിരാകാശ കൃഷി, ശാരീരിക ആരോഗ്യം എന്നിവയെക്കുറിച്ചുള്ള പഠനങ്ങൾ ഉൾപ്പെടെ 150ലേറെ പരീക്ഷണങ്ങൾ നടത്തി. ബഹിരാകാശനിലയത്തിലിരുന്ന് ഭൂമിയുമായി അവർ നിരന്തരം ബന്ധം പുലർത്തിയിരുന്നു. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇരുവരും വോട്ട് ചെയ്തു. ദീപാവലി, ക്രിസ്മസ്, പുതുവത്സര ആശംസകൾ സുനിത വില്യംസ് ഭൂമിയിലേക്ക് അയച്ചു. സീറോ ഗ്രാവിറ്റിയിൽ ക്രിസ്മസ് അത്താഴം കഴിച്ചു. 2024ലെ പാരീസ് ഒളിമ്പിക്സിൽ പങ്കെടുക്കുന്നവർക്ക് ആശംസകൾ നേർന്നുകൊണ്ട് പ്രത്യേക സന്ദേശങ്ങളും അയച്ചു. തന്റെ പേരിലുള്ള സ്കൂളിലെ വിദ്യാർഥികളുമായി സുനിത വില്യംസ് സംവദിക്കുകയും ശാസ്ത്രവും ബഹിരാകാശ പര്യവേഷണവും പിന്തുടരാൻ യുവമനസുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. കുടുംബവുമായും…
Read Moreകാന്‍സര്‍ ചികിത്സാ രംഗത്ത് 25 വര്‍ഷം ; ഡോ. ജോജോ വി. ജോസഫിനെ ആദരിക്കും
കോട്ടയം: കാന്‍സര്‍ ചികിത്സാ രംഗത്തെ പ്രമുഖ സര്‍ജനും കാരിത്താസ് കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ സര്‍ജിക്കല്‍ ഓങ്കോളജിസ്റ്റുമായ ഡോ. ജോജോ വി. ജോസഫ് കാന്‍സര്‍ ചികിത്സാ രംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കുന്നു. 23000ത്തിലേറെ കാന്‍സര്‍ സര്‍ജറികള്‍ നടത്തിയ ഡോക്ടറെ കോട്ടയം പൗരാവലിയുടെ ആഭിമുഖ്യത്തില്‍ ആദരിക്കുന്നു. 22നു രാവിലെ 11ന് കോട്ടയം സീസര്‍ പാലസ് ഓഡിറ്റോറിയത്തില്‍ മന്ത്രി വി.എന്‍. വാസവന്റെ അധ്യക്ഷതയില്‍ കൂടുന്ന ചടങ്ങില്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള മുഖ്യാതിഥിയായി പങ്കെടുക്കും. ഗവണ്മെന്റ് ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ, കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, നഗരസഭ ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍, കാരിത്താസ് ആശുപത്രി ഡയറക്ടര്‍ റവ.ഡോ. ബിനു കുന്നത്ത്, ദര്‍ശന സാംസ്കാരിക കേന്ദ്രം ഡയറക്ടര്‍ ഫാ. എമില്‍ പുള്ളിക്കാട്ടില്‍ സിഎംഐ, എസ്ജെസിസി റിസേര്‍ച്ച് ഡയറക്ടര്‍ ഡോ. ലിങ്കന് ജോര്‍ജ് കടൂപ്പാറയില്‍,…
Read Moreമൈക്രോപ്ലാസ്റ്റിക് സസ്യങ്ങളുടെ അന്തകൻ..!ആഗോള ഭക്ഷ്യസുരക്ഷയെ ഗുരുതരമായി ബാധിക്കുമെന്നു പഠനം
ന്യൂയോർക്ക്: പരിസ്ഥിതിയിലേക്കു തള്ളപ്പെടുന്ന വലിയ അളവിലുള്ള മാലിന്യങ്ങളിൽനിന്നു വിഘടിക്കപ്പെടുന്ന മൈക്രോപ്ലാസ്റ്റിക് ആഗോള ഭക്ഷ്യസുരക്ഷയെ ഗുരുതരമായി ബാധിക്കുമെന്നു പഠനം. സസ്യങ്ങളുടെ പ്രകാശസംശ്ലേഷണശേഷിയെ മൈക്രോപ്ലാസ്റ്റിക് തകരാറിലാക്കും. ചോളം, അരി, ഗോതമ്പ് തുടങ്ങിയ സുപ്രധാന വിളകളെ ഇതു പ്രതികൂലമായി ബാധിക്കുമെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. വ്യാപക മലിനീകരണം നാലു ശതമാനം മുതൽ 14 ശതമാനം വരെ കാർഷികോത്പാദനം നഷ്ടപ്പെടുത്തുന്നതായി വിദഗ്ധർ കണക്കാക്കുന്നു.എവറസ്റ്റ് കൊടുമുടി മുതൽ ആഴമേറിയ സമുദ്രങ്ങൾ വരെ മൈക്രോപ്ലാസ്റ്റിക് കണികകൾ നിറഞ്ഞിരിക്കുന്നു. സസ്യങ്ങളെ പല തരത്തിൽ മൈക്രോപ്ലാസ്റ്റിക് നശിപ്പിക്കുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിച്ചിട്ടുണ്ട്. മലിനീകരണമുണ്ടാക്കുന്ന കണികകൾ ഇലകളിൽ സൂര്യപ്രകാശം എത്തുന്നത് തടയുകയും മണ്ണിനെ നശിപ്പിക്കുകയും ചെയ്യും. മൈക്രോപ്ലാസ്റ്റിക് മലിനീകരണം വർധിച്ചുവരുന്നതിനാൽ, വരും വർഷങ്ങളിൽ ഇതിന്റെ ഫലങ്ങൾ കൂടുതൽ വഷളായേക്കാം. 2022 ൽ 700 ദശലക്ഷം ആളുകളെ ബാധിച്ച പ്രതിസന്ധി, 2040 ആകുമ്പോഴേക്കും 400 ദശലക്ഷം ആളുകളെക്കൂടി പട്ടിണിയിലേക്കു തള്ളിവിടുമെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു. കണ്ടെത്തലുകൾ…
Read Moreജീവിതം കാർന്ന് തിന്ന് ലഹരി… നോമ്പുതുറ സമയത്ത് യാസിർ വീട്ടിലേക്ക് കയറിവന്നു; കൈയിൽ കരുതിയിരുന്ന കത്തിക്ക് ഭാര്യയെ വെട്ടിക്കൊന്നു; യുവാവ് ലഹരിക്ക് അടിമയെന്ന് പോലീസ്
താമരശേരി: മയക്കുമരുന്ന് ലഹരിയില്‍ യുവാവ് ഭാര്യയെ വെട്ടിക്കൊല്ലുകയും ഭാര്യാപിതാവിനെയും ഭാര്യാമാതാവി നെയും ഗുരുതരമായി വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തു. താമരശേരി ഈങ്ങാപുഴ കക്കാട് നാക്കിലമ്പാട് അബ്ദുറഹ്മാന് എന്ന കുഞ്ഞിയുടെ ഇളയ മകള്‍ ഷിബില (20) യാണു മരിച്ചത്. ഈങ്ങാപ്പുഴ സ്വദേശി യാസിര്‍ (26) ആണ് കൊലപാതകം നടത്തിയത്. ഇന്നലെ രാത്രി ഏഴോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. നോമ്പുതുറ സമയത്താണ് യാസിര്‍ കാറില്‍ ഭാര്യാവീട്ടിലെത്തിയത്. കത്തി ഉപയോഗിച്ചു ഷിബിലയെ വെട്ടുകയായിരുന്നു. തടയാന്‍ ശ്രമിച്ചപ്പോഴാണ് അബ്ദുറഹ്മാനും ഭാര്യ ഹസീനയ്ക്കും വെട്ടേറ്റത്. ആക്രമണത്തിനുശേഷം യാസിര്‍ കാറില്‍ കയറി രക്ഷപ്പെട്ടു. ഉടന്‍തന്നെ ഷിബിലയെയും അബ്ദുറഹ്മാനെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഷിബിലയുടെ ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. കുറച്ചുകാലമായി ഷിബിലയും യാസിറും തമ്മില്‍ സ്വരച്ചേര്‍ച്ചയിലല്ലായിരുന്നു. ഇതേത്തുടര്‍ന്ന് ഷിബില സ്വന്തം വീട്ടിലേക്കു താമസം മാറ്റിയിരുന്നു. യാസിറിൽനിന്ന് ഭീഷണിയുണ്ടെന്നു ചൂണ്ടിക്കാട്ടി കുടുംബം താമരശേരി പോലീസില്‍ പരാതി നല്‍കിയിരുന്നതായി ബന്ധുക്കള്‍…
Read Moreകാൻസറാണെന്ന് പറഞ്ഞു കാമുകനിൽ നിന്ന് തട്ടിയെടുത്തത് 28 ലക്ഷം: ഒടുവിൽ പിടിക്കപ്പെട്ടതിങ്ങനെ
ആഡംബര ജീവിതം നയിക്കുന്നതിനു വേണ്ടി മറ്റുള്ളവരെ പറ്റിച്ച് ജീവിക്കുന്ന ധാരാളം ആളുകൾ നമുക്ക് ചുറ്റിലുമുണ്ട്. പിടിക്കപ്പെടുമെന്ന് തോന്നിയാൽ അടുത്ത നമ്പറുമായി അവർ സ്ഥലം വിടും. കാൻസറാണെന്ന് പറഞ്ഞ് കാമുകൻ ഉൾപ്പെടെയുള്ളവരെ പറഞ്ഞ് പറ്റിച്ച ലോറ മക്ഫെർസൺ എന്ന 35 -കാരിയുടെ കഥയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കാമുകനായ ജോൺ ലിയോനാർഡിൽ നിന്നും ലക്ഷങ്ങൾ ആണ് ലോറ പറ്റിച്ച് സ്വന്തമാക്കിയത്. അവളുടെ ചികിത്സകൾക്കായി അഞ്ച് വർഷത്തേക്ക് ഏകദേശം 28 ലക്ഷം രൂപ ആണ് നൽകിയത്. അദ്ദേഹത്തിന്റെ ബിസിനസ് സ്ഥാപനമായ അൾട്രാ ഇവന്റ്സ് വഴി ചാരിറ്റിക്ക് വേണ്ടി 39 മില്യൺ പൗണ്ട് ആണ് ജോൺ ലിയോനാർഡ് ശേഖരിച്ചത്. സെർവിക്കൽ കാൻസറിന് റോയൽ ഡെർബി ആശുപത്രിയിൽ കീമോതെറാപ്പിക്ക് വിധേയയാകുകയാണെന്നാണ് ലോറ ജോണിൽ നിന്ന് പണം തട്ടിയത്. ഓസ്ട്രിയയിലെ മെയ്ർ ക്ലിനിക്കിലേക്ക് പോകുകയാണെന്നും പറഞ്ഞ് ജോണിൽ നിന്ന് പിന്നെയും പണം നേടിയെടുത്തു. പക്ഷേ…
Read More