കണ്ണൂർ: ജില്ലാ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കക്കാട് സ്വദേശി മുഹമ്മദ് ദിൽഷാദിനെയാണ് കണ്ണൂർ സിറ്റി പോലീസ് അറസ്റ്റ് ചെയ്തത്. ജില്ലാ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരൻ മയ്യിൽ സ്വദേശി പവനനാണ് മർദനമേറ്റത്. തിങ്കളാഴ്ചയായിരുന്നു സംഭവം. സന്ദർശക പാസെടുക്കാതെ ഉള്ളിൽ കയറാൻ ശ്രമിച്ചത് തടഞ്ഞതോടെയാണ് അക്രമം ഉണ്ടായത്. കുഞ്ഞിന് പോളിയോ നൽകാൻ എത്തിയതാണെന്നാണ് യുവാവ് ആദ്യം പറഞ്ഞിരുന്നത്. എന്നാൽ, പോളിയോ കൊടുക്കുന്നത് അപ്പുറത്താണെന്ന് പറഞ്ഞെങ്കിലും മുകൾ നിലയിലേക്ക് പോകാൻ ശ്രമിച്ചപ്പോൾ സെക്യൂരിറ്റി ജീവനക്കാരൻ തടഞ്ഞു. ഇതോടെ ഇയാൾ സെക്യൂരിറ്റി ജീവനക്കാരനോട് തട്ടിക്കയറുകയും തള്ളി നിലത്തിടുകയുമായിരുന്നു. ബഹളം കേട്ട് മറ്റ് ജീവനക്കാർ എത്തുന്പോഴേക്കും യുവാവ് കടന്നു കളഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവാവ് ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയിൽ കഴിയുന്ന ബന്ധുവിനെ കാണാനെത്തിയതാണെന്ന് കണ്ടെത്തി. ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ പരാതിയിൽ ആശുപത്രികൾക്കും ജീവനക്കാർക്കുമെതിരായ അതിക്രമം തടയൽനിയമ പ്രകാരമാണ്…
Read MoreDay: March 19, 2025
ഹൂതികളുടെ ഓരോ വെടിയുണ്ടയ്ക്കും ഇറാൻ ഉത്തരവാദി, തിരിച്ചടിക്കും: ഇറാന് ട്രംപിന്റെ മുന്നറിയിപ്പ്
വാഷിംഗ്ടണ്‍: അന്താരാഷ്ട്ര കപ്പൽപ്പാതയിൽ യെമനിലെ ഹൂതികൾ ആക്രമണം തുടർന്നാൽ ഇറാൻ കനത്ത പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഹൂതികൾ ചരക്കുകപ്പലുകൾക്കുനേരേ ഉതിർക്കുന്ന ഓരോ വെടിയുണ്ടയ്ക്കും ഇറാൻ ഉത്തരവാദിയായിരിക്കുമെന്ന് ട്രംപ് പറഞ്ഞു. ഹൂതികള്‍ക്കെതിരേ ശക്തമായ നടപടികള്‍ ആരംഭിക്കാന്‍ സൈന്യത്തിനു നിര്‍ദേശം നല്‍കിയതായി ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. അതേസമയം, യെമനിൽ വ്യോമസേനാ മുപ്പതു ഹൂതി കേന്ദ്രങ്ങൾ ബോംബിട്ട് തകർത്തതായി അമേരിക്ക അറിയിച്ചു. ഇതിനിടെ അമേരിക്കൻ യുദ്ധക്കപ്പലുകൾക്കുനേരേ വീണ്ടും ആക്രമണം നടത്തിയതായി ഹൂതികൾ അവകാശപ്പെട്ടു. മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് യുഎസ്എസ് ഹാരി എസ്. ട്രൂമാൻ കപ്പലിനെ ആക്രമിച്ചു എന്നാണ് ഹൂതികളുടെ അവകാശവാദം.
Read Moreമയക്കുമരുന്നുലഹരിയില്‍ യുവാവിന്റെ ആറാട്ട്; പോലീസ് ജീപ്പിന്റെ ചില്ല് അടിച്ചുപൊട്ടിച്ചു
കോഴിക്കോട്: അരീക്കോട് പോലീസ് സ്റ്റേഷന് പരിധിയിലെ കിണറടപ്പിൽ മയക്കുമരുന്ന് ലഹരിയിൽ യുവാവ് പോലീസ് ജീപ്പിന്റെ ചില്ല് ചവിട്ടി തകർത്തു. കിണറടപ്പ് സ്വദേശി നിയാസ് (30)നെയാണ് അരീക്കോട് എസ്ഐ വി. സിജിത്ത് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി 9.30 യോടെയാണ് സംഭവം. യുവാവ് പ്രദേശത്ത് മയക്കുമരുന്ന് ലഹരിയിൽ കത്തി ഉപയോഗിച്ച് നാട്ടുകാർക്ക് മേൽ തട്ടിക്കയറി പ്രശ്നം ഉണ്ടാക്കുകയായിരുന്നു. ഇത് തടയാൻ ശ്രമിച്ച പലരെയും യുവാവ് കത്തി കാണിച്ച് ഭീഷണിപ്പെടുത്തി. ഇയാളെ തടയാൻ കഴിയാതെ വന്നതോടെയാണ് പ്രദേശവാസികൾ അരീക്കോട് പോലീസിനെ വിവരം അറിയിച്ചത്. ഇതോടെ യുവാവ് സമീപത്തെ മെമ്പറുടെ വീട്ടിൽ കയറി ഒളിച്ചു നിൽക്കുകയായിരുന്നു. തുടർന്ന് വിവരമറിഞ്ഞ് അരീക്കോട് പോലീസ് സംഭവസ്ഥലത്തെത്തി യുവാവിനോട് സംസാരിക്കാൻ ശ്രമിക്കുന്നതിനിടയിൽ യുവാവ് പോലീസ് ജീപ്പിന് മുകളിൽ കയറി ജീപ്പിന്റെ മുൻവശത്തെ ചില്ല് ചവിട്ടി തകർക്കുകയായിരുന്നു. ഇത് തടയാൻ ശ്രമിച്ച പോലീസുകാരെ ഇയാൾ കൈയേറ്റം ചെയ്യാൻ…
Read Moreബിഎസ്എൻഎൽ 5ജി ജൂണിൽ; 4 -ജി സാങ്കേതികവിദ്യ വികസിപ്പിക്കുന്ന ലോകത്തിലെ അഞ്ചാമത്തെ രാജ്യം
കൊല്ലം: ബിഎസ്എൻഎലിന്റെ 4-ജിയിൽ നിന്ന് 5 -ജിയിലേക്കുള്ള പരിവർത്തനം ജൂണിൽ ആരംഭിക്കും. ഇതിന്റെ പ്രാരംഭ സാങ്കേതിക നടപടികൾ ആരംഭിച്ച് കഴിഞ്ഞു.ഈ മാറ്റത്തിന് അധിക ഹാർഡ്വെയറുകളും സോഫ്റ്റ് വെയർ അപ്ഗ്രേഡുകളും ആവശ്യമാണ്. അടുത്ത തലമുറ കണക്ടിവിറ്റിയിലേക്കുള്ള സുഗമമായ മാറ്റത്തിനുള്ള അതിവേഗ നീക്കങ്ങളിലാണ് ഇപ്പോൾ ബിഎസ്എൻഎൽ അധികൃതർ. ഇതിന് മുന്നോടിയായി ഒരു ലക്ഷം സൈറ്റുകളിൽ 4- ജി വിന്യാസം പൂർത്തിയാക്കുന്ന പ്രവർത്തികൾ അന്തിമ ഘട്ടത്തിലാണ്.ഇവയിൽ 89,000 എണ്ണം ഇതിനകം ഇൻസ്റ്റാൾ ചെയ്ത് കഴിഞ്ഞു. 72,000 സൈറ്റുകളുടെ കമ്മീഷനിംഗും പൂർത്തിയായി. സിംഗിൾ സെൽ ഫംഗ്ഷൻ ടെസ്റ്റ് പ്രക്രിയകൾ പുരോഗമിക്കുകയാണ്. 2025 മേയ് – ജൂൺ കാലയളവോടെ ഒരു ലക്ഷം സൈറ്റുകളും പ്രവർത്തനക്ഷമമാക്കും.ഇതിനെത്തുടർന്നായിരിക്കും ജൂണിൽ 4- ജിയിൽ നിന്ന് 5 -ജിയിലേക്കുള്ള മാറ്റങ്ങൾക്ക് തുടക്കം കുറിക്കുക.ചൈന, ദക്ഷിണ കൊറിയ, ഫിൻലന്‍ഡ്, സ്വീഡൻ എന്നീ രാജ്യങ്ങൾക്കൊപ്പം സ്വന്തമായി 4 -ജി സാങ്കേതികവിദ്യ വികസിപ്പിക്കുന്ന ലോകത്തിലെ…
Read More‘പൊന്നേ…’ ഈ പോക്ക് എങ്ങോട്ടാണ്… പവന് 66,320
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണക്കുതിപ്പ് തുടരുന്നു. ഇന്ന് ഗ്രാമിന് 40 രൂപയും പവന് 320 രൂപയും വര്‍ധിച്ചു. ഇതോടെ സ്വര്‍ണവില ഗ്രാമിന് 8,290 രൂപയും പവന് 66,320 രൂപയുമായി സര്‍വകാല റിക്കാര്‍ഡില്‍ തുടരുകയാണ്. ഇന്നലത്തെ ബോര്‍ഡ് റേറ്റായ ഗ്രാമിന് 8,250 രൂപ, പവന് 66,000 രൂപ എന്ന സര്‍വകാല റിക്കാര്‍ഡ് ആണ് ഇന്ന് ഭേദിക്കപ്പെട്ടത്. നിലവില്‍ ഒരു പവന് സ്വര്‍ണം ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ വാങ്ങണമെങ്കില്‍ 72,000 നല്‍കേണ്ടിവരും. അന്താരാഷ്ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 3035 ഡോളറും, രൂപയുടെ വിനിമയ നിരക്ക് 86.66 ആണ്. 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 6,810 രൂപയായി ഉയര്‍ന്നു. 24 കാരറ്റ് സ്വര്‍ണക്കട്ടിക്ക് ബാങ്ക് നിരക്ക് 91 ലക്ഷം രൂപ കടന്നിട്ടുണ്ട്. വെള്ളി വില 111 രൂപയാണ്. രണ്ടു ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് സ്വര്‍ണവില വര്‍ധിക്കുന്നത്. സാമ്പത്തിക വര്‍ഷാവസാനവും ഏപ്രിലോടെ വിവാഹ…
Read Moreവെഞ്ഞാറമൂട് കൂട്ടക്കൊല; ഭർത്താവ് അറിയാതെ തനിക്ക് 35 ലക്ഷം രൂപയുടെ കടമുണ്ട്; അഫാനെതിരേ മൊഴി നൽകി മാതാവ്
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ ആദ്യമായി മകനെതിരേ അന്വേഷണ സംഘത്തിന് മൊഴി നൽകി പ്രതി അഫാന്റെ മാതാവ് ഷെമി. കൊലപാതകം നടന്ന ദിവസം രാവിലെ മുതൽ സംഭവിച്ച കാര്യങ്ങളാണ് ഷെമി അന്വേഷണ സംഘത്തിന് മുൻപാകെ മൊഴി നൽകിയത്. ഭർത്താവ് അറിയാതെ തനിക്ക് 35 ലക്ഷം രൂപയുടെ കടമുണ്ട്. സംഭവ ദിവസം കടം വാങ്ങിയ ഒരാളിന് അൻപതിനായിരം രൂപ തിരികെ കൊടുക്കണമായിരുന്നു. ഇതിനായി ബന്ധു വീട്ടിൽ പണം കടം വാങ്ങാൻ പോയി. എന്നാൽ പണം കിട്ടിയില്ലെന്നും അധിക്ഷേപം നേരിട്ടെന്നും ഷെമി പോലീസിനോട് പറഞ്ഞു. തിരികെ വീട്ടിൽ എത്തിയപ്പോൾ മകനുമായി വാക്കേറ്റം ഉണ്ടായി. പിന്നീട് മകൻ തന്റെ കഴുത്ത് ഞെരിച്ചുവെന്നും ചുമരിൽ തലയിടിപ്പിച്ചു ഇതോടെ തന്റെ ബോധം പോയെന്നും ഷെമി വെളിപ്പെടുത്തിയിരുന്നു. ബോധം വന്നപ്പോൾ മകൻ ചുറ്റികയ്ക്ക് തലയ്ക്കടിച്ചു. കൂട്ട ആത്മഹത്യയെക്കുറിച്ച് മകൻ സംസാരിച്ചിരുന്നുവെന്നും ഷെമി വ്യക്തമാക്കി. നേരത്തെ തനിക്ക് പരിക്കേറ്റത്…
Read Moreബോളിവുഡിലും ഹോളിവുഡിലും അഭിനയിക്കുന്നത് വലിയ പ്രയാസമുള്ള കാര്യങ്ങളല്ല: ഗായത്രി സുരേഷ്
ജമ്ന പ്യാരി എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച മടിയാണ് ഗായത്രി സുരേഷ്. ചുരുങ്ങിയ കാലം കൊണ്ട് ആളുകളുടെ മനസിൽ സ്ഥാനം ഉറപ്പിക്കാനും ഗായത്രിക്ക് കഴിഞ്ഞു. ഇപ്പോഴിതാ വിവാഹത്തെ കുറിച്ച് ഗായത്രി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഞാനും സഹോദരിയും ജനിച്ച നാൾമുതൽ അച്ഛന്റെയും അമ്മയുടെയും കൂടെയാണ്. ഒരു കാലം കഴിഞ്ഞാൽ നമ്മൾ അവിടുന്ന് പോകണമല്ലോ. സ്വയം ജീവിച്ച് പഠിക്കാനും ലോകം അറിയാനുമൊക്കെ പോണമല്ലോ. എല്ലാം പരീക്ഷിച്ചുനോക്കാൻ എനിക്കിഷ്ടമാണ്. കല്യാണം കഴിക്കാനും ഇഷ്ടമാണ്. പക്ഷേ അത്രയും ചേരുന്ന ഒരാളെ കിട്ടിയാൽ മാത്രമേ ഞാൻ കല്യാണം കഴിക്കുകയുള്ളു. നടക്കേണ്ട കാര്യങ്ങളൊക്കെ നടക്കേണ്ട സമയത്ത് നടക്കണമെന്നും ഇല്ലെങ്കിൽ ഫ്രസ്ട്രേഷൻസ് വരുമെന്നും അമ്മ പറയാറുണ്ട്. 26, 27 വയസുള്ളപ്പോൾ കല്യാണത്തെപ്പറ്റി അച്ഛൻ പറഞ്ഞിരുന്നു. ഇപ്പോൾ പറയുന്നില്ല. ബോളിവുഡിലും ഹോളിവുഡിലുമൊക്കെ അഭിനയിക്കണമെന്ന് ആഗ്രഹമുണ്ട്. ഇപ്പോൾ അതൊന്നും വലിയ പ്രയാസമുള്ള കാര്യങ്ങളല്ല. ബോളിവുഡിലേക്ക് ഇവിടുന്ന്…
Read Moreഹൃദയവും ശ്വാസകേശവും തകർത്ത് കത്തി തുളഞ്ഞ് തകയറി; ഫെബിൻ ജോർജിന്റെ മരണകാരണം ആഴത്തിലേറ്റ മുറിവുകൾ
കൊല്ലം: ഉളിയക്കോവിലിൽ കോളജ് വിദ്യാർഥി ഫെബിൻ ജോർജിന്റെ ജീവനെടുത്തത് കത്തികൊണ്ട് ആഴത്തിലേറ്റ മൂന്നു കുത്തുകൾ. നീണ്ടകര സ്വദേശിയായ തേജസ് രാജിന്റെ ആക്രമണം ഫെബിന്റെ ഹൃദയത്തിലും ശ്വാസകോശത്തിലും കരളിലും മാരക മുറിവുകൾ ഏൽപ്പിച്ചെന്നാണ് പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തൽ. അമിത രക്തസ്രാവവും മരണത്തിനു കാരണമായി. ഗുരുതരമായി പരിക്കേറ്റ ഫെബിനെ ആശുപത്രിയിൽ എത്തിക്കും മുമ്പ് മരണം സംഭവിച്ചിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്നലെ വീട്ടിൽ എത്തിച്ച ഫെബിന്റെ സംസ്കാരം ഇന്നു നടക്കും. കൊലപാതകത്തിനുശേഷം ട്രെയിനു മുന്നിൽ ചാടി ജീവനൊടുക്കിയ തേജസ് രാജിന്റെ മൃതദേഹം ഇന്നലെ സംസ്കരിച്ചിരുന്നു. ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഫെബിന്റെ പിതാവ് ജോർജ് ഗോമസ് തീവ്രപരിചരണവിഭാഗത്തിൽ തുടരുകയാണ്. അതേസമയം കേസിൽ മൊഴിയെടുപ്പും തെളിവ് ശേഖരണവും ഉൾപ്പടെയുള്ള പൊലീസ് നടപടികൾ ഇന്നും തുടരും. തേജസിന്റെ സുഹൃത്തുക്കളുടെ മൊഴിയും രേഖപ്പെടുത്തും. 17ന് രാത്രി ഏഴോടെയായിരുന്നു ഉളിയക്കോവിൽ വിളപ്പുറം സ്വദേശി ഫെബിൻ ജോർജ് ഗോമസ് (…
Read Moreഅമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയുമായി മദർ മേരി: ചിത്രീകരണം പൂർത്തിയായി
പ്രായയമായ അമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറയുന്ന ചിത്രം മദർ മേരി വയനാട്, കൊച്ചി, കണ്ണൂർ എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായി. മകനെ വിജയ് ബാബു അവതരിപ്പിക്കുമ്പോൾ അമ്മയെ അവതരിപ്പിക്കുന്നത്, കുമ്പളങ്ങി നൈറ്റ്സിൽ തുടങ്ങി തുടർന്ന് മോഹൻകുമാർ ഫാൻസ്, 2018, മാംഗോ മുറി, കൂടൽ തുടങ്ങി ഇരുപതോളം ചിത്രങ്ങളിൽ അഭിനയിച്ച ലാലി പി എമ്മാണ്. കൂടാതെ നിർമൽ പാലാഴി, സോഹൻ സീനുലാൽ, ഡയാന ഹമീദ്, അഖില നാഥ്, ബിന്ദു പാലാ തിരുവള്ളൂർ, സീന കാതറിൻ, പ്രസന്ന, അൻസിൽ എന്നിവർക്കു പുറമെ ഏതാനും പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു. ചിത്രം രചന നിർവഹിച്ച് സംവിധാനം ചെയ്തിരിക്കുന്നത് എ.ആർ. വാടിക്കലാണ്. കേരളത്തിലെ പ്രമുഖ ചാനലുകളിൽ സംപ്രേഷണം ചെയ്ത ഗൾഫ് റിട്ടേൺസ്, ഒരു നാടൻ മുല്ലപ്പു വിപ്ളവം, കുടുംബസന്ദേശം എന്നീ ഹോം സിനിമകളിലൂടെയും രഹസ്യങ്ങളുടെ താഴ്വര എന്ന ആനിമേഷനിലൂടെയും ശ്രദ്ധേയനാണ് എ.ആർ. വാടിക്കൽ.…
Read Moreഎമ്പുരാന് ട്രെയിലര്‍ ആദ്യം കണ്ട വ്യക്തി, ഞാൻ എന്നും അങ്ങയുടെ ഫാന്‍ ബോയ്: രജനികാന്തിനോട് പൃഥ്വിരാജ്
എമ്പുരാന് സിനിമയുടെ ട്രെയ്ലര് കണ്ട് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത്. സംവിധായകൻ പൃഥ്വിരാജ് തന്നെയാണ് ഈ വാര്‍ത്ത ആരാധകരുമായി പങ്കുവച്ചത്. എമ്പുരാന് ട്രെയിലര്‍ ആദ്യം കണ്ട വ്യക്തി. ട്രെയിലര്‍ കണ്ടതിനു ശേഷം അങ്ങു പറഞ്ഞ വാക്കുകള്‍ ഞാന്‍ എന്നും വിലമതിക്കും സര്. വാക്കുകള്‍ പറഞ്ഞാല്‍ മതിയാകില്ല. എന്നും ഫാന്‍ ബോയ്… രജനികാന്തിനൊപ്പമുളള ചിത്രം പങ്കുവച്ച് പൃഥ്വി കുറിച്ചു. ചെന്നൈയിലെ രജനികാന്തിന്റെ വീട്ടിലെത്തിയാണ് പൃഥ്വിരാജ് കൂടിക്കാഴ്ച നടത്തിയതും എമ്പുരാന് ട്രെയിലര്‍ താരത്തെ കാണിച്ചതും. സിനിമയുടെ പ്രമോഷന്റെ ഭാഗമായി ചെന്നൈയില്‍ തുടരുകയാണ് പൃഥ്വി. രാജമൗലി ചിത്രത്തില്‍ നിന്നും താല്‍ക്കാലികമായി ഇടവേള എടുത്താണ് താരം പ്രമോഷന് സജീവമായത്. എമ്പുരാന് മാര്‍ച്ച് 27ന് തിയറ്ററുകളിലെത്തുകയാണ്.
Read More