മ​മി​ത വീ​ണ്ടും ത​മി​ഴി​ൽ: എ​ത്തു​ന്ന​ത് രാ​ക്ഷ​സ​ൻ ടീ​മി​നൊ​പ്പം

മ​ല​യാ​ളി സി​നി​മാ​പ്രേ​മി​ക​ള്‍​ക്കി​ട​യി​ലും വ​ലി​യ ശ്ര​ദ്ധ നേ​ടി​യ ചി​ത്ര​മാ​യി​രു​ന്നു ത​മി​ഴ് ചി​ത്രം രാ​ക്ഷ​സ​ന്‍. 2018 ല്‍ ​പു​റ​ത്തെ​ത്തി​യ ക്രൈം ​ത്രി​ല്ല​ര്‍ ചി​ത്ര​ത്തി​ല്‍ വി​ഷ്ണു വി​ശാ​ല്‍ ആ​ണ് നാ​യ​ക​നാ​യ​ത്. ഇ​പ്പോ​ഴി​താ ഏ​ഴു വ​ര്‍​ഷ​ത്തി​ന് ശേ​ഷം പു​തി​യ ചി​ത്ര​വു​മാ​യി ഈ ​കോ​മ്പോ വീ​ണ്ടും പ്രേ​ക്ഷ​ക​രി​ലേ​ക്ക് എ​ത്തു​ക​യാ​ണ്. ത​മി​ഴി​ലെ പ്ര​മു​ഖ ബാ​ന​ര്‍ ആ​യ സ​ത്യ ജ്യോ​തി ഫി​ലിം​സി​നു​വേ​ണ്ടി ടി.​ജി. ത്യാ​ഗ​രാ​ജ​നാ​ണ് ചി​ത്രം നി​ര്‍​മി​ക്കു​ന്ന​തെ​ന്ന വി​വ​രം നേ​ര​ത്തെ പു​റ​ത്തു​വ​ന്നി​രു​ന്നു. ഇ​പ്പോ​ഴി​താ ചി​ത്ര​ത്തി​ന്‍റെ ടൈ​റ്റി​ലും പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്.

ഇ​ര​ണ്ട് വാ​നം എ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ പേ​ര്. മ​ല​യാ​ളി​ക​ളെ സം​ബ​ന്ധി​ച്ച് ഒ​രു സ​ര്‍​പ്രൈ​സ് കൂ​ടി ചി​ത്ര​ത്തി​ലു​ണ്ട്. മ​മി​ത ബൈ​ജു​വാ​ണ് ചി​ത്ര​ത്തി​ല്‍ വി​ഷ്ണു വി​ശാ​ലി​ന്‍റെ നാ​യി​ക​യാ​യി എ​ത്തു​ന്ന​ത്. കൗ​തു​ക​ക​ര​മാ​യ ടൈ​റ്റി​ല്‍ പോ​സ്റ്റ​റി​നൊ​പ്പ​മാ​ണ് മ​മി​ത​യു​ടെ പേ​രും പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. മ​മി​ത ബൈ​ജു​വി​ന്‍റെ മൂ​ന്നാ​മ​ത്തെ ത​മി​ഴ് ചി​ത്ര​മാ​ണി​ത്. ജി ​വി പ്ര​കാ​ശ് കു​മാ​റി​ന്‍റെ നാ​യി​ക​യാ​യ റി​ബ​ല്‍, വി​ജ​യ്‍​യു​ടെ ചി​ത്രീ​ക​ര​ണം പു​രോ​ഗ​മി​ക്കു​ന്ന ജ​ന​നാ​യ​ക​ന്‍ എ​ന്നി​വ​യാ​ണ് മ​റ്റ് ര​ണ്ടു ചി​ത്ര​ങ്ങ​ള്‍.

ദി​ബു നൈ​നാ​ന്‍ തോ​മ​സ് ആ​ണ് ചി​ത്ര​ത്തി​ന് സം​ഗീ​തം പ​ക​രു​ന്ന​ത്. ഛായാ​ഗ്ര​ഹ​ണം ദി​നേ​ഷ് കെ ​ബാ​ബു, എ​ഡി​റ്റിം​ഗ് സാ​ന്‍ ലോ​കേ​ഷ്, ക​ലാ​സം​വി​ധാ​നം എ ​ഗോ​പി ആ​ന​ന്ദ്, സ്റ്റ​ണ്ട് കൊ​റി​യോ​ഗ്ര​ഫി വി​ക്കി. ഒ​രു ലൗ ​ല​വ് സ്റ്റോ​റി പ​റ​യു​ന്ന ചി​ത്ര​മാ​യി​രി​ക്കും ഇ​തെ​ന്നാ​ണ് സൂ​ച​ന. ചി​ത്ര​ത്തി​ന്‍റെ മ​റ്റ് അ​ഭി​നേ​താ​ക്ക​ളു​ടെ​യും സാ​ങ്കേ​തി​ക പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും വി​വ​ര​ങ്ങ​ള്‍ വൈ​കാ​തെ പ്ര​ഖ്യാ​പി​ക്കും. റി​ലീ​സ് എ​പ്പോ​ഴ​ത്തേ​ക്കാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന​തും വൈ​കാ​തെ അ​റി​യാ​നാ​വും. വ​ലി​യ പ്ര​തി​ക​ര​ണ​മാ​ണ് പോ​സ്റ്റ​റി​ന് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ല​ഭി​ക്കു​ന്ന​ത്. അ​തേ​സ​മ​യം ലാ​ല്‍ സ​ലാം എ​ന്ന ചി​ത്ര​ത്തി​ലാ​ണ് വി​ഷ്ണു വി​ശാ​ലി​നെ പ്രേ​ക്ഷ​ക​ര്‍ അ​വ​സാ​നം ക​ണ്ട​ത്. മോ​ഹ​ന്‍​ദാ​സ്, ആ​ര്യ​ന്‍ എ​ന്നീ ചി​ത്ര​ങ്ങ​ളും അ​ദ്ദേ​ഹ​ത്തി​ന്‍റേ​താ​യി പു​റ​ത്തു വ​രാ​നു​ണ്ട്.

Related posts

Leave a Comment