കൊല്ലം: ചടയമംഗലത്ത് യുവാവ് കുത്തേറ്റ് മരിച്ചു.കലയം പാട്ടം സുധീഷ്ഭവനിൽ സുധീഷ് (35) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 11നാണ് സംഭവം. വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ബാറിലെ സെക്യൂരിറ്റി ജീവനക്കാരനായ ജിബിനുമായി ഉണ്ടായ വാക്കുതർക്കത്തിനിടെയാണ് സുധീഷിന് കുത്തേറ്റത്. ഉടന്‍ തന്നെ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ജിബിനെ പോലീസ് പിടികൂടി. സുധീഷിന്റെ മൃതദേഹം കടക്കൽ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കൊല്ലപ്പെട്ട സുധീഷ് സിഐടിയു പ്രവർത്തകനാണ്. ചടയമംഗലത്ത് സിപിഎം ഇന്ന് പ്രാദേശിക ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
Read MoreDay: March 23, 2025
വലിയ സംഭവമാണെന്ന് കരുതി നേരില്‍ സംസാരിക്കാന്‍ വരുന്നവര്‍ ശരിക്കും നീയിത്രയും ലൂസായിരുന്നോ എന്ന് ചോദിക്കും: ഭാവന
ഇന്ന് കരിയറിന് പ്രധാന്യം കൊടുക്കാമെന്ന് വിചാരിച്ചാല്‍ നാളെ അത് വേണ്ട ജീവിതം മതിയെന്ന് തോന്നും. അങ്ങനെ വളരെ കണ്‍ഫ്യൂഷനുള്ള വ്യക്തിയാണ് താനെന്ന് ഭാവന. സ്ക്രീനില്‍ എന്നെ കണ്ട് വലിയ സംഭവമാണെന്ന് കരുതി നേരില്‍ സംസാരിക്കാന്‍ വരുന്നവര്‍ ശരിക്കും നീയിത്രയും ലൂസായിരുന്നോ എന്നാണ് ചോദിക്കുക. എന്റെ സുഹൃത്തുക്കളൊക്കെ അങ്ങനെ ചോദിക്കുമായിരുന്നു. ഇപ്പോള്‍ അവര്‍ക്കെല്ലാം അത് ശീലമായി. ഭയങ്കര സപ്പോര്‍ട്ടീവായിട്ടുള്ള ഭര്‍ത്താവാണ് നവീൻ. എനിക്ക് സിനിമയും കരിയറുമൊന്നും വേണ്ട, ഞാന്‍ വല്ല കൈലാസത്തിലേക്കും പോവുകയാണെന്നൊക്കെ ഇടയ്ക്ക് പറയും. പക്ഷേ അദ്ദേഹം എന്നോട് നിനക്ക് ഇഷ്ടമുള്ള അത്രയും അഭിനയിക്കണം. നീ നല്ലൊരു ആര്‍ട്ടിസ്റ്റാണ്, നിന്റെ വര്‍ക്ക് ഒക്കെ എനിക്ക് ഒത്തിരി ഇഷ്ടമാണെ എന്നൊക്കെ പറഞ്ഞ് സപ്പോര്‍ട്ട് ചെയ്യും. പക്ഷേ എന്റെ മനസാണ് ഓരോ ദിവസവും മാറി കൊണ്ടിരിക്കുന്നത് എന്ന് ഭാവന.
Read Moreക്ഷേമനിധി പെൻഷൻ ഒരു ഗഡു കൂടി അനുവദിച്ചു: 62 ലക്ഷത്തോളം പേർക്ക് 1600 വീതം; വ്യാഴാഴ്ച മുതൽ ലഭിക്കും
തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് ഒരു ഗഡു പെൻഷൻകൂടി അനുവദിച്ചു. ഇതിനായി 817 കോടി രൂപ അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. വ്യാഴാഴ്ച മുതൽ ഗുണഭോക്താക്കൾക്ക് പെൻഷൻ ലഭിച്ചുതുടങ്ങുമെന്ന് മന്ത്രി അറിയിച്ചു. 60 ലക്ഷത്തിലധികം പേർക്കാണ് 1600 രൂപവീതം ലഭിക്കുന്നത്. 26 ലക്ഷത്തിലേറെ പേർക്ക് ബാങ്ക് അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും. 8,46,456 പേർക്ക് ദേശീയ പെൻഷൻ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സർക്കാരാണ് നൽകേണ്ടത്.ഇതിനാവശ്യമായ 24.31 കോടി രൂപയും സംസ്ഥാനം മുൻകൂർ അടിസ്ഥാനത്തിൽ അനുവദിച്ചിട്ടുണ്ട്. ഈ വിഹിതം കേന്ദ്ര സർക്കാരിന്റെ പിഎഫ്എംഎസ് സംവിധാനം വഴിയാണ് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രഡിറ്റ് ചെയ്യുന്നത്.
Read Moreആശമാരുടെ നിരാഹാര സമരം നാലാംദിനത്തിൽ; തിങ്കളാഴ്ച കൂട്ട ഉപവാസം
തിരുവനന്തപുരം: തലസ്ഥാനത്ത് 41 ദിവസം പിന്നിടുന്ന ആശാ വര്‍ക്കര്‍മാരുടെ രാപ്പകല്‍ സമരവേദിയില്‍ ആരംഭിച്ച നിരാഹാര സമരം നാലാം ദിനത്തിലേക്കു കടന്നു. കെഎച്ച്ഡബ്ലിയുഎ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.എ. ബിന്ദു അശാവര്ക്കര്മാരായ എം.ശോഭാ, കെ.പി. തങ്കമണി എന്നിവരാണ് ഇപ്പോള്‍ നിരാഹാരം തുടരുന്നത്. ആശാ സമര വേദിയില്‍ തിങ്കളാഴ്ച കൂട്ട ഉപവാസം നടത്താനുള്ള തയാറെടുപ്പിലാണ് പ്രവർത്തകർ. നിരാഹാര സമരത്തിന്റെ അഞ്ചാം ദിവസമാണ് ആശമാര്‍ കൂട്ട ഉപവാസം പ്രഖ്യാപിച്ചിരിക്കുന്നത്. എത്തിച്ചേരാന്‍ കഴിയുന്ന പരമാവധി ആശാവര്‍ക്കര്‍മാര്‍ അനിശ്ചിതകാല നിരാഹാര സമരത്തോട് അനുഭാവം പ്രകടിപ്പിച്ച് നാളെ സമരപ്പന്തലില്‍ ഉപവസിക്കുമെന്ന് കെഎച്ച്ഡബ്ല്യുഎ ഭാരവാഹികള്‍ അറിയിച്ചു. എത്തിച്ചേരാന്‍ കഴിയാത്തവര്‍ പ്രാദേശിക തലത്തില്‍ പ്രത്യേക കേന്ദ്രങ്ങളിലോ ജോലിചെയ്യുന്ന സെന്ററുകളിലോ ഉപവാസ സമരം നടത്തും. നിരാഹാര സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കഴിഞ്ഞ ദിവസം എത്തിയ വിവിധ സംഘടനകളും തിങ്കളാഴ്ച സമരവേദിയില്‍ എത്തും.
Read Moreനന്നായി പഠിച്ചോ മക്കളേ … മിനിമം മാർക്ക് നേടിയില്ലെങ്കിൽ എട്ടാം ക്ലാസിൽ പുനഃപരീക്ഷ
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ എട്ടാം ക്ലാസിലെ വാർഷിക പരീക്ഷയിൽ മിനിമം മാർക്കായ 30 ശതമാനം മാർക്ക് നേടാത്ത കുട്ടികൾക്കു പുനഃപരീക്ഷ നടത്താൻ ക്യുഐപി യോഗ തീരുമാനം. മിനിമം മാർക്ക് നേടാത്ത കുട്ടികൾക്ക് രണ്ടാഴ്ചത്തെ പഠന പിന്തുണ നൽകിയ ശേഷം ഏപ്രിൽ 25 മുതൽ 28 വരെയാണ് പുനഃപരീക്ഷ നടത്തുക. ഏപ്രിൽ 30ന് പുനഃപരീക്ഷാഫലം പ്രസിദ്ധീകരിക്കാനും പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന ക്യുഐപി യോഗം തീരുമാനിച്ചു. വാർഷികപരീക്ഷാ പേപ്പറുകൾ മൂല്യനിർണയം പൂർത്തിയാക്കി ഏപ്രിൽ നാലിനകം അധ്യാപകർ സ്കൂളിൽ ഏല്പിക്കണം. 30 ശതമാനം മാർക്ക് നേടാത്ത കുട്ടികളുടെ പട്ടിക ഏപ്രിൽ അഞ്ചിന് തയാറാക്കണം. ഏപ്രിൽ ആറ്, ഏഴ് തീയതികളിലായി കുട്ടിയുടെ രക്ഷാകർത്താവിനെ വിളിച്ചുവരുത്തി ഇക്കാര്യം ബോധ്യപ്പെടുത്തണം. ഏപ്രിൽ എട്ടു മുതൽ 24 വരെ പഠനപിന്തുണ ക്ലാസുകൾ നൽകും. 30 ശതമാനം കിട്ടാത്ത വിഷയങ്ങളിൽ മാത്രമായിരിക്കും പഠനപിന്തുണ ക്ലാസ്…
Read Moreലോട്ടറി കട കുത്തി തുറന്ന് 1,500 ടിക്കറ്റുകളും 2,000 രൂപയും മോഷ്ടിച്ചു
പറവൂർ: ലോട്ടറി കട കുത്തി തുറന്ന് മോഷ്ടാക്കൾ 1500 ടിക്കറ്റുകളും 2000 രൂപയും മോഷ്ടിച്ചു. പെരുവാരം ബസ് സ്റ്റോപ്പിന് സമീപത്തെ ഇവാനി ലോട്ടറി കടയുടെ ഷട്ടറിന്റെ താഴ് അറുത്തു മാറ്റിയായിരുന്നു മോഷണം. ഇന്നലെയും ഇന്നുമായി നറുക്കെടുക്കുന്ന ടിക്കറ്റുകളാണ് മോഷണം പോയത്. 60,000 രൂപയുടെ നഷ്ടമുണ്ടായെന്നു കടയുടമ കോഴിത്തുരുത്ത് പൊന്നമ്മത്തറ പി.കെ. രജീഷ് പറഞ്ഞു. പോലീസിൽ പരാതി നൽകി.
Read Moreകസ്റ്റമര്‍ കെയറില്‍ വിളിക്കുമ്പോള്‍ പ്രത്യേകം “കെയര്‍’ വേണമെന്ന് പോലീസ്
കൊച്ചി: വെബ്സൈറ്റുകളില്‍ കാണുന്ന കസ്റ്റമര്‍ കെയര്‍ നമ്പറിലേക്ക് വിളിക്കുമ്പോള്‍ പ്രത്യേക ‘കെയര്‍’ വേണമെന്ന മുന്നറിയിപ്പുമായി പോലീസ്. വെബ്സൈറ്റുകളില്‍ വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പര്‍ പ്രദര്‍ശിപ്പിച്ച് പണം തട്ടുന്ന സംഭവങ്ങള്‍ സംസ്ഥാനത്തു വ്യാപകമായ സാഹചര്യത്തിലാണ് പോലീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മണി പേയ്മെന്റ് ആപ്പുകളിലൂടെ പണമിടപാട് നടത്തുന്നവരും ഓണ്‍ലൈനായി ബില്ലുകള്‍ അടയ്ക്കുന്നവരും ഫുഡ് ഡെലിവറി ആപ്പുകള്‍ ഉപയോഗിക്കുന്നവരുമാണ് കൂടുതലും തട്ടിപ്പിനിരയായിരിക്കുന്നത്. ഗൂഗിളില്‍ തെരയും മുമ്പേ….സാങ്കേതികപ്രശ്നങ്ങള്‍ കൊണ്ട് ഓണ്‍ലൈന്‍ പണമിടപാടില്‍ പണം നഷ്ടപ്പെടുമ്പോള്‍ ഇത് സംബന്ധിച്ച സംശയങ്ങള്‍ക്ക് ഔദ്യോഗിക സൈറ്റുകള്‍ കണ്ടെത്താന്‍ ശ്രമിക്കാതെ ഗൂഗിളില്‍ തെരയുന്നവരാണ് തട്ടിപ്പിനിരയാകുന്നവരില്‍ ഏറെയും. യഥാര്‍ഥ കസ്റ്റമര്‍ കെയര്‍കാരോട് കിടപിടിക്കുന്ന രീതിയാണ് തട്ടിപ്പുകാരുടേത്. പരാതി പറയുന്നതോടെ പണം തിരികെ നല്‍കാമെന്നറിയിക്കും. ഇതിനിടെ ബാങ്കിംഗ് സംബന്ധമായ രഹസ്യവിവരങ്ങള്‍ ഇവര്‍ ചോദിച്ചു വാങ്ങും. പണം തിരികെ നല്കാന് ഇത് അത്യാവശ്യമെന്ന് പറയുന്നതോടെ ഇടപാടുകാരൻ കുടുങ്ങും. കസ്റ്റമര്‍ കെയര്‍ ആണെന്നു കരുതി…
Read More