‘ഷാ​ജി​പാ​പ്പ​നെ’ ജ​യ​സൂ​ര്യ കാ​ണും; നാ​ടി​നെ ദു​ര​ന്ത​ത്തി​ൽ​നി​ന്നു ര​ക്ഷി​ച്ച ഷാ​ജി വ​ർ​ഗീ​സി​നെ അ​ഭി​ന​ന്ദി​ച്ച് ന​ട​ൻ ജ​യ​സൂ​ര്യ


കോഴിക്കോട്: നാ​ടി​നെ ദു​ര​ന്ത​ത്തി​ൽ​നി​ന്നു ര​ക്ഷി​ച്ച ഷാ​ജി വ​ർ​ഗീ​സി​നെ അ​ഭി​ന​ന്ദി​ച്ച് ന​ട​ൻ ജ​യ​സൂ​ര്യ. ജ​യ​സൂ​ര്യ ഷാ​ജി​യെ വോ​യി​സ് മെ​സ്സേ​ജി​ലൂ​ടെ അ​ഭി​ന​ന്ദി​ക്കു​ക​യും ഉ​ട​നെ ത​ന്നെ നേ​രി​ട്ട് കാ​ണാ​മെ​ന്നു പ​റ​യു​ക​യും ചെ​യ്തു.

‘ആ​ട്’ എ​ന്ന ജ​യ​സൂ​ര്യ ചി​ത്ര​ത്തി​ലെ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പേ​രു​ള്ള ഷാ​ജി പാ​പ്പ​ൻ എ​ന്ന ഷാ​ജി വ​ർ​ഗീ​സ് ക​ഴി​ഞ്ഞ​ദി​വ​സം കോ​ട​ഞ്ചേ​രി ടൗ​ണി​ൽ വൈ​ക്കോ​ൽ ക​യ​റ്റി വ​ന്ന ലോ​റി തീ ​പി​ടി​ച്ച​പ്പോ​ൾ അ​തി​സാ​ഹ​സി​ക​മാ​യി ദു​ര​ന്തം ഒ​ഴി​വാ​ക്കു​ക​യാ​യി​രു​ന്നു.

തീ ​പി​ടി​ച്ച ലോ​റി​യു​ടെ നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ത്ത് സ​മീ​പ​ത്തെ സ്കൂ​ൾ ഗ്രൗ​ണ്ടി​ലേ​ക്ക് ഓ​ടി​ച്ചു ക​യ​റ്റു​ക​യാ​യി​രു​ന്നു.‘ആ​ട്’ സി​നി​മ​യി​ലെ ജ​യ​സൂ​ര്യ​യു​ടെ നാ​യ​ക ക​ഥാ​പാ​ത്ര​വു​മാ​യി ഏ​റെ സാ​മ്യ​മു​ള്ള ഷാ​ജി വ​ർ​ഗീ​സി​നെ ആ ​സി​നി​മ​യ്ക്കു ശേ​ഷം എ​ല്ലാ​വ​രും ‘ഷാ​ജി പാ​പ്പ​ൻ’ എ​ന്നാ​ണ് വി​ളി​ക്കു​ന്ന​ത്.

‘ആ​ട്’ സി​നി​മ​യി​ലെ ക​ഥാ​പാ​ത്ര​ത്തെ പോ​ലെ കോ​ട​ഞ്ചേ​രി​യി​ലെ നാ​ട്ടു​കാ​ർ​ക്ക് ഹീ​റോ ആ​ണ്.​ഒ​ട്ടും പ്ര​തീ​ക്ഷി​ക്കാ​ത്ത സ​മ​യ​ത്ത് ജ​യ​സൂ​ര്യ​യു​ടെ വോ​യ്സ് മെ​സേ​ജ് ക​ണ്ട​പ്പോ​ൾ യ​ഥാ​ർ​ഥ​ത്തി​ൽ ഞെ​ട്ടി​പ്പോ​യെ​ന്ന് ഷാ​ജി പ​റ​ഞ്ഞു.

പ​റ​ഞ്ഞ​റി​യി​ക്കാ​ൻ പ​റ്റാ​ത്ത സ​ന്തോ​ഷ​ത്തി​ലാ​ണ​പ്പോ​ൾ. ജ​യ​സൂ​ര്യ​യെ നേ​രി​ട്ടു കാ​ണ​ണ​മെ​ന്നു​ണ്ട്. ജ​യ​സൂ​ര്യ​യു​ടെ വോ​യ്സ് മെ​സേ​ജ് കേ​ട്ട ഭാ​ര്യ​യും മ​ക്ക​ളും കൂ​ട്ടു​കാ​രു​മെ​ല്ലാം വ​ള​രെ സ​ന്തോ​ഷ​ത്തി​ലാ​ണെ​ന്നും ഷാ​ജി വ​ർ​ഗീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment