മാന്നാർ: പോക്സോ കേസിൽ പ്രതിക്ക് ഒൻപത് വർഷം തടവും 60,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ചെന്നിത്തല ചെറുകോൽ ഒറ്റത്തെങ്ങിൽ പുത്തൻവീട്ടിൽ ജോർജിന്റെ മകൻ ഡൊമനിക് ജോർജിനെയാണ് (57)ശിക്ഷിച്ചത്. ചെങ്ങന്നൂർ അതിവേഗ കോടതി ജഡ്ജി ആർ. സുരേഷ്കുമാറാണ് വിധി പ്രസ്താവിച്ചത്. 16 വയസുള്ള അതിജീവിതയോട് ലൈംഗികാതിക്രമം നടത്തിയ കേസിലാണ് പ്രതിക്കെതിരേ ശിക്ഷ വിധിച്ചത്. മാന്നാർ പോലീസ് സ്റ്റേഷൻ ഗ്രേഡ് എഎസ്ഐ എം.എസ്. ബിന്ദു അതിജീവിതയുടെ മൊഴി രേഖപ്പെടുത്തി. മാന്നാർ പോലീസ് സബ്ഇൻസ്പെക്ടർ സി.എസ്.അഭിറാം എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി പ്രതിക്കെതിരേ കോടതിയിൽ കുറ്റപത്രം സമർപ്പിച്ച കേസിലാണ് വിധി. വാദിഭാഗത്തിനുവേണ്ടി സെപെഷൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.ആർ. രാജേഷ് കുമാർ കോടതിയിൽ ഹാജരായി.
Read MoreDay: March 28, 2025
പോളിയോ ബാധിച്ച് കാലുകൾ തളർന്ന വിജുവിന് സ്വപ്നസാഫല്യം: മാജിക് ഭവനം കൈമാറി
തൊടുപുഴ: ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിലുള്ള തിരുവനന്തപുരം ഡിഫറന്റ് ആർട്ട് സെന്റർ നിർമിച്ചു നൽകിയ വീട് വഴിത്തല സ്വദേശി വിജു പൗലോസിന് കൈമാറി. പോളിയോ ബാധിച്ച് കാലുകൾ തളർന്ന വിജുവിന് സ്വന്തമായൊരു വീട് സ്വപ്നമായിരുന്നു. ആ സ്വപ്നമാണ് തിരുവനന്തപുരം ഡിഫറന്റ് ആർട്ട് സെന്റർ യാഥാർഥ്യമാക്കിയത്. എട്ടേകാൽ സെന്റ് ഭൂമിയിൽ മാതൃകാ ഭവന പദ്ധതിയുടെ ഭാഗമായി 668 ചതുരശ്രയടിയുള്ള വീടാണ് നിർമിച്ചു നൽകിയത്. വീടിന്റെ താക്കോൽദാനം സന്തോഷ് ജോർജ് കുളങ്ങര നിർവഹിച്ചു. ചലച്ചിത്ര സംവിധായകൻ പ്രജേഷ് സെൻ, ശാന്തിഗിരി കോളജ് മാനേജർ ഫാ. പോൾ പാറക്കാട്ടേൽ, പ്രിൻസിപ്പൽ ഫാ. ജോസ് ജോണ്‍, വൈസ് പ്രിൻസിപ്പൽ ഫാ. ഷിന്റോ, ഡിഫറന്റ് ആർട്ട് സെന്റർ എക്സിക്യുട്ടീവ് ഡയറക്ടർ ഗോപിനാഥ് മുതുകാട്, മാജിക് പ്ലാനറ്റ് മാനേജർ സി.കെ. സുനിൽരാജ് തുടങ്ങിയവർ പ്രസംഗിച്ചു. ഡിഫറന്റ് ആർട്ട് സെന്ററിലെയും മാജിക് പ്ലാനറ്റിലെയും ജീവനക്കാരുടെ ധനസമാഹരണത്തിലൂടെ വാങ്ങിയ വീൽ…
Read Moreമോട്ടോർ വാഹന നികുതി വർധിപ്പിച്ചു: ഇലക്ട്രിക് കാറുകൾക്കും നികുതിയിൽ വർധനവ്; കാലാവധി കഴിഞ്ഞ വാഹനങ്ങളുടെ നികുതിയിൽ വൻ വർധന
കണ്ണൂർ: സംസ്ഥാനത്ത് മോട്ടോർ വാഹന നികുതി വർധിപ്പിച്ചു. 15 വർഷം കഴിഞ്ഞ വാഹനങ്ങൾക്കും ഇലക്ട്രിക് വാഹനങ്ങൾക്കും നികുതി കൂടും. വർധിപ്പിച്ച നികുതി ഏപ്രിൽ ഒന്നിനു പ്രാബല്യത്തിൽ വരും. രജിസ്ട്രേഷൻ കാലാവധി കഴിഞ്ഞ 15 വർഷം പഴക്കമുള്ള വാഹനങ്ങളുടെ പുതുക്കുന്നതിനുള്ള അഞ്ചു വർഷത്തെ നികുതിയിൽ വൻ വർധന വരുത്തി. മോട്ടോർ സൈക്കിളുകൾക്കും സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കുന്ന മുച്ചക്രവാഹനങ്ങൾക്കും അഞ്ചുവർഷത്തേക്കുള്ള നികുതി 900 രൂപയിൽനിന്ന് 1350 രൂപയായി വർധിപ്പിച്ചു. 780 കിലോഗ്രാം വരെയുള്ള മോട്ടോർ കാറുകളുടെ അഞ്ചുവർഷത്തേക്കുള്ള നികുതി 6,400 രൂപയിൽനിന്ന് 9600 രൂപയായും 1500 കിലോ വരെയുള്ള മോട്ടോർ കാറുകളുടെ നികുതി 8,600 രൂപയിൽനിന്ന് 12,900 രൂപയായും വർധിപ്പിച്ചു. 1500 കിലോയ്ക്കു മുകളിലുള്ള മോട്ടോർകാറുകളുടെ നികുതി 10,600 രൂപയിൽനിന്ന് 15,900 രൂപയായി വർധിപ്പിച്ചു. 15 ലക്ഷം വരെയുള്ള ഇലക്ട്രിക് മോട്ടോർ കാറുകളുടെ നികുതി അഞ്ചു ശതമാനമായും 20 ലക്ഷം…
Read Moreവാളയാറിലെ യഥാർഥ കുറ്റവാളിയാരെന്നുള്ളതിന് ഉത്തരം നാട്ടുകാരോട് ചോദിച്ചാൽ പറഞ്ഞുതരും; പെൺകുട്ടികളുടെ അമ്മയ്ക്കെതിരേ മുഖ്യമന്ത്രി
കോഴിക്കോട്: വാളയാർ കേസിൽ യഥാർഥ കുറ്റവാളി ആരെന്ന് ആ നാട്ടിൽ ചോദിച്ചാൽ ആരും പറഞ്ഞു തരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അവരെ സ്ഥാനാർഥിയാക്കുന്ന നിലയുണ്ടായെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. കോഴിക്കോട്ടെ ദേശാഭിമാനി ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേസിലെ കുറ്റവാളികളെ മഹത്വവൽക്കരിക്കാൻ ആണ് ചിലർ ശ്രമിച്ചത്. ഇപ്പോൾ മറ്റൊരു കണ്ടെത്തൽ വന്നപ്പോൾ മാധ്യമങ്ങൾ പൂർണ നിശബ്ദരായെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം കൊച്ചിയിലെ സിബിഐ കോടതിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ദുരൂഹസാഹചര്യത്തിൽ പെൺകുട്ടികളുടെ മാതാപിതാക്കളെ പ്രതി ചേർത്തിരുന്നു. പിന്നാലെ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കോടതി ഇവർക്ക് സമൻസ് അയച്ചിരുന്നു. അതേസമയം തങ്ങളെ പ്രതിചേർത്ത സിബിഐ കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കൾ ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. സിബിഐ അധികാര ദുർവിനിയോഗം നടത്തിയെന്നും മക്കളുടെ മരണം ആത്മഹത്യയല്ല, കൊലപാതകമാണെന്ന് സംശയിക്കുന്നെന്നുമാണ് ഹർജിയിലെ ആരോപണം.
Read Moreഅയാൾ കഥയെഴുതുകയാണ്..! “എന്റെ ഔദാര്യമാണ് എന്റെ ഖേദം”… ശ്രീമതി ടീച്ചറോട് മാപ്പ് പറഞ്ഞ് ഗോപാലകൃഷ്ണൻ;കേരള രാഷ്ട്രീയത്തിന് മാതൃകയാകാൻ കുറിപ്പെഴുതി ഗോപാലകൃഷ്ണൻ
കൊച്ചി: സിപിഎം നേതാവും മുന്‍ ആരോഗ്യമന്ത്രിയുമായിരുന്ന പി.കെ. ശ്രീമതിക്കെതിരെ നടത്തിയ അപകീര്‍ത്തി പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞത് ഔദാര്യമാണെന്ന് ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്. ഫേസ്ബുക്കിലാണ് ഇത് സംബന്ധിച്ച് കുറിപ്പിട്ടത്. കോടതി പറഞ്ഞിട്ടൊ കേസ് നടത്തിയിട്ടോ അല്ലെന്നും ഒരു സ്ത്രീയുടെ അന്തസിന് ക്ഷതം സംഭവിച്ചു എന്ന് നേരിട്ട് ശ്രീമതി ടീച്ചര്‍ പറഞ്ഞപ്പോള്‍ അന്തസായ രാഷ്ട്രീയ നിലപാടിന്റെ ഭാഗമായി കേരള രാഷ്ട്രീയത്തിന് മാതൃകയാക്കാനാണ് ഖേദം രേഖപ്പെടുത്തിയതെന്നും ബി. ഗോപാലകൃഷ്ണന് കുറിപ്പില്‍ പറയുന്നു. ഇന്നലെ ഹൈക്കോടതിയില്‍ ഹാജരായ ശേഷമാണ് മധ്യസ്ഥന്റെ ഒത്തുതീര്‍പ്പ് നിര്‍ദേശപ്രകാരം ഗോപാലകൃഷ്ണന് മാധ്യമങ്ങള്‍ മുമ്പാകെ പരസ്യമായി ഖേദം പ്രകടിപ്പിച്ചത്. ചാനല്‍ ചര്‍ച്ചയ്ക്കിടെ നടത്തിയ ആരോപണമാണ് കേസിന് ആധാരം. ശ്രീമതിക്കെതിരെ നടത്തിയ അപകീര്‍ത്തി പരാമര്‍ശത്തില്‍ ആവശ്യമായ തെളിവുകള്‍ ഹാജരാക്കാന്‍ തനിക്ക് കഴിഞ്ഞില്ലെന്ന് ഗോപാലകൃഷ്ണന് പറഞ്ഞു. പി.കെ. ശ്രീമതി മന്ത്രിയായിരിക്കെ മകന്റെ കമ്പനിയില്‍ നിന്നും ആരോഗ്യ വകുപ്പ് മരുന്നുകള്‍ വാങ്ങി…
Read Moreഎന്തുവിധിയിത്… മുൻ കാമുകിക്കൊപ്പമുള്ള ഫോട്ടോ കണ്ടു; യുവാവിന്റെ ജനനേന്ദ്രിയത്തിൽ തിളച്ച എണ്ണ ഒഴിച്ച് ഭാര്യ; ഞെട്ടിക്കുന്ന സംഭവം കൊച്ചിയിൽ
കൊച്ചി: പെരുമ്പാവൂരിൽ ഭാര്യ ഭർത്താവിന്റെ സ്വകാര്യ ഭാഗത്ത് തിളച്ച എണ്ണ ഒഴിച്ചു. ഭർത്താവിന്റെ ജനനേന്ദ്രിയത്തിൽ പൊള്ളലേറ്റു. മുൻ കാമുകിക്കൊപ്പമുള്ള ഫോട്ടോ കണ്ടതാണ് ആക്രമണത്തിന് കാരണം. ഭർത്താവിന്റെ പരാതിയിൽ ഭാര്യയ്ക്ക് എതിരെ പോലീസ് കേസെടുത്തു. പെരുമ്പാവൂർ കണ്ടന്തറ സ്വദേശിക്കാണ് പരുക്കേറ്റത്. ചൊവ്വാഴ്ചയാണ് സംഭവം. പൊള്ളൽ ഗുരുതരമാണെന്നാണു വിവരം. ഇയാൾ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
Read More