തലശേരി: നഗരമധ്യത്തിൽ സ്വകാര്യ വ്യക്തിയുടെ വീടിന്റെ ഗോവണിക്ക് കീഴിലെ രഹസ്യ അറയിൽനിന്നു രേഖകളില്ലാതെ സൂക്ഷിച്ച അരക്കോടി രൂപയും 17.300 കിലോഗ്രാം വെള്ളിയും കണ്ടെത്തി. നഗരത്തിലെ സ്വർണ വ്യാപാരിയായ നാരങ്ങപ്പുറം മേലൂട്ട് റെയിൽവെ മേൽപാലത്തിനു സമീപം താമസിക്കുന്ന കർണാടക സ്വദേശി ശ്രീകാന്തിന്റെ വീട്ടിൽനിന്നാണ് 44.97 ലക്ഷം രൂപയും വെള്ളിയും പിടികൂടിയത്. എഎസ്പിക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് പോലീസ് നടത്തിയ റെയ്ഡിലാണ് രഹസ്യ അറയിൽനിന്നു പണവും വെള്ളിയും കണ്ടെത്തിയത്. ശ്രീകാന്തിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്.
Read MoreDay: April 3, 2025
ജി. സുകുമാരന്‍ നായരെ സന്ദര്‍ശിച്ച് രാജീവ് ചന്ദ്രശേഖര്‍; സന്ദർശനം സൗഹൃദപരവും അനുഗ്രഹാം തേടാനും
ചങ്ങനാശേരി: ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരെ സന്ദര്‍ശിച്ചു. സന്ദര്‍ശനം തികച്ചും സൗഹൃദപരമാണെന്നും ജി. സുകുമാരന്‍ നായരുടെ അനുഗ്രഹം തേടാനാണ് എത്തിയതെന്നും അദ്ദേഹം പറഞ്ഞു. വഖഫ് ബില്‍ പാസായതിലൂടെ മുനമ്പത്തെ ജനങ്ങള്‍ക്ക് അവരുടെ അവകാശങ്ങള്‍ ലഭിക്കുമെന്ന് രാജിവ് ചന്ദ്രശേഖര്‍ മാധ്യമങ്ങളോടു പറഞ്ഞു. കോണ്‍ഗ്രസും സിപിഎമ്മും പാര്‍ലമെന്റില്‍ നുണ പ്രചരിപ്പിക്കുകയാണ് ചെയ്തത്. മുനമ്പം പ്രശ്നത്തില്‍ ആരാണ് അവര്‍ക്കൊപ്പം നിന്നതെന്നു വ്യക്തമാണ്. ഇന്ത്യ മുന്നണിയുടെ പ്രീണന രാഷ്ട്രീയം പാര്‍ലമെന്റില്‍ ഇന്നലെ വെളിച്ചത്തായിട്ടുണ്ട്. കേരളത്തിലെ എംപിമാര്‍ പാര്‍ലമെന്റില്‍ അവരുടെ കടമ നിര്‍വഹിച്ചില്ലെന്നു മാത്രമല്ല, നാണംകെട്ട രാഷ്ട്രീയമാണ് അവർ നടത്തിയതെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
Read Moreവിവാഹം കഴിഞ്ഞിട്ട് ആറുമാസം; വാക്കുതർക്കത്തിനിടെ അമ്മായിയമ്മയെ കൊന്നു ബാഗിലാക്കി; യുവതി പിടിയില്‍
ജല്‍ന(മഹാരാഷ്ട്ര): അമ്മായിയമ്മയെ കൊലപ്പെടുത്തി മൃതദേഹം ബാഗിലാക്കിയ യുവതിയെ പോലീസ് പിടികൂടി. പ്രതീക്ഷ ഷിംഗാരെ എന്ന 22 കാരിയാണ് വിവാഹം കഴിഞ്ഞ് ആറുമാസത്തിനുശേഷം അമ്മായിയമ്മയായ സവിത ഷിംഗാര (45) യെ കൊലപ്പെടുത്തിയത്. മഹാരാഷ്ട്രയിലെ ജല്‍നയിലാണു സംഭവം നടന്നത്. യുവതിയും അമ്മായിയമ്മയും തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പ്രതീക്ഷ അമ്മായിയമ്മയുടെ തല ഭിത്തിയില്‍ ഇടിക്കുകയും അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തികൊണ്ട് കുത്തുകയുമായിരുന്നു. സവിത മരിച്ചെന്നു മനസിലാക്കിയ പ്രതീക്ഷ മൃതദേഹം ഒരു ബാഗിലാക്കി മറവു ചെയ്യാന്‍ തീരുമാനിച്ചെങ്കിലും മൃതശരീരത്തിന്റെ ഭാരം കാരണം നടന്നില്ല. തുടര്‍ന്ന് വീട്ടില്‍നിന്നു രക്ഷപ്പെടുകയായിരുന്നു. വീട്ടുടമയാണ് സവിതയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയതും പോലീസിനെ വിവരം അറിയിച്ചതും. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പോലീസ് പ്രതീക്ഷയെ അറസ്റ്റ് ചെയ്തു.
Read Moreനിലന്പൂർ കോട്ടപിടിക്കാന്‍ കോണ്‍ഗ്രസ് സ്ഥാനാർഥി ആര്? ഹൈക്കമാന്‍ഡ് നിര്‍ദേശപ്രകാരം സര്‍വേ തുടങ്ങി
നിലന്പൂർ: നിലന്പൂർ നിയോജകമണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ നിര്‍ണയിക്കാന്‍ സര്‍വേയുമായി കോണ്‍ഗ്രസ് നേതൃത്വം. ആര്യാടൻ ഷൗക്കത്ത്, വി.എസ്. ജോയി എന്നിവരുടെ പേരുകളാണ് നിലവില്‍ നേതൃത്വത്തിന് മുന്നിലുള്ളത്. തെരഞ്ഞെടുപ്പിന്റെ ചുമതലയുള്ള കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവും വണ്ടൂർ എംഎൽഎയുമായ എ.പി. അനിൽകുമാർ അഞ്ചിന് നിലന്പൂരിൽ പ്രത്യേക യോഗം വിളിച്ചിട്ടുണ്ട്. മുസ്ലിം ലീഗിന്റെ നിലപാടും സ്ഥാനാർഥി നിർണയത്തിൽ നിർണായകമാകും. മലപ്പുറം ജില്ലയിൽ കോണ്‍ഗ്രസിന്റെ സുരക്ഷിതമണ്ഡലം എന്നു പറയാവുന്ന സീറ്റുകളിൽ ഒന്നാണ് നിലന്പൂർ. 2016 ലാണ് 30 വർഷത്തെ കോണ്‍ഗ്രസ് കോട്ട ആദ്യമായി തകർന്നത്. എൽഡിഎഫ് സ്വതന്ത്രനായി വിജയിച്ച പി.വി. അൻവർ യുഡിഎഫ് അനുകൂല നിലപാടിലേക്ക് വന്ന നിലവിലെ സാഹചര്യത്തിൽ വിജയം ഉറപ്പാണെന്ന് കോണ്‍ഗ്രസും യുഡിഎഫും കരുതുന്നു. മണ്ഡലത്തിൽ സീറ്റ് ഉറപ്പിക്കാൻ ഡിസിസി പ്രസിഡന്റ് വി.എസ്. ജോയിയും കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്തും സജീവമായി രംഗത്തുണ്ട്. കോണ്‍ഗ്രസ് നേതൃത്വത്തെ സംബന്ധിച്ച്…
Read Moreസിപിഎം പാർട്ടി കോൺഗ്രസ്; രാഷ്ട്രീയ അവലോകന റിപ്പോർട്ടിൽ ചർച്ച തുടങ്ങി; കേരളത്തിൽനിന്ന് എട്ടുപേർ
മധുര: സിപിഎമ്മിന്റെ പാർട്ടി കോൺഗ്രസിൽ അവതരിപ്പിച്ച രാഷ്ട്രീയ അവലോകന റിപ്പോർട്ടിലും കരട് രാഷ്ട്രീയ പ്രമേയത്തിലുമുള്ള പൊതുചർച്ച തുടങ്ങി. പാർട്ടി സ്വയം വളരണമെന്നാണ് പ്രകാശ് കാരാട്ട് അവതരിപ്പിച്ച രാഷ്ട്രീയ അവലോകന റിപ്പോർട്ടിൽ പറയുന്നത്. ഇന്ത്യ സഖ്യത്തിന്റെ ഭാഗമായതുകൊണ്ട് പാർട്ടി ദുർബലപ്പെടരുത്. വിവിധ സംസ്ഥാനങ്ങളിൽ സംഘടനാശക്തി പാർട്ടി സ്വയം വർധിപ്പിക്കണമെന്നാണ് നിർദേശം. ഇതിൻമേലുള്ള ചർച്ചയാണ് നടക്കുന്നത്.കേരളത്തിൽനിന്ന് എട്ടുപേരാണ് ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുന്നത്. ചർച്ചയിൽ കേരളത്തിന് 46 മിനിറ്റാണ് അനുവദിച്ചിട്ടുള്ളത്. .കെ. ബിജു, കെ.കെ.രാഗേഷ്, പി.എ. മുഹമ്മദ് റിയാസ്, എം.ബി.രാജേഷ്, ഡോ. ടി.എൻ. സീമ, എം. അനിൽകുമാർ, ജെയ്ക്ക് സി.തോമസ് അടക്കമുള്ളവരാണ് ചർച്ചയുടെ ഭാഗമാകുന്നത്. വിവിധ സംസ്ഥാന കമ്മിറ്റികളുടെ ഗ്രൂപ്പ് ഡിസ്കഷൻ ഇന്നലെ പൂർത്തിയായി. ഇന്ന് വൈകുന്നേരം അഞ്ചിന് ഫെഡറലിസമാണ് ഇന്ത്യയുടെ ശക്തി എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പങ്കെടുക്കും, കേരള മുഖ്യമന്ത്രി പിണറായി വിജയൻ,…
Read Moreഹൊ എന്തൊരു നാക്കാ അവൾക്ക്..! സംസാരത്തിന്റെയല്ല, ശരിക്കും നാവിന്റെ നീളം കൊണ്ട് ഗിന്നസ് റിക്കാർഡ് സ്വന്തമാക്കി ഒരു യുവതി
നിർത്താതെയുള്ള സംസാരം കേൾക്കുമ്പോൾ എന്തൊരു നീളമാ നാവിന് എന്നു പറയുന്നത് കേട്ടിട്ടില്ലേ. എപ്പോഴെങ്കിലും ഏറ്റവും നീളം കൂടിയ നാവുള്ളത് ആർക്കായിരിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ? നാവിന്റെ നീളം കൊണ്ട് ഗിന്നസ് റിക്കാർഡ് സ്വന്തമാക്കിയിരിക്കുകയാണ് ഒരു യുവതി. ഒരു ഐഫോണിന്റെ വലിപ്പമുണ്ട് യുവതിയുടെ നാവിന്. സാധാരണ ഒരു മനുഷ്യന്റെ നാവിന്റെ നീളത്തേക്കാൾ രണ്ടിരട്ടിയാണിത്. പലരും തന്റെ നാവ് കണ്ട് ഞെട്ടുകയും ഭയത്തോടെ അലറുകയും ചെയ്യുന്നത് ആസ്വദിക്കാറുണ്ടെന്നും യുവതി പറഞ്ഞു. ചാനൽ ടാപ്പർ എന്ന യുവതി തന്റെ എട്ടാമത്തെ വയസ് മുതലാണ് നാവിന് എന്തോ പ്രത്യേകതയുള്ളതായി തിരിച്ചറിയുന്നത്. ഒരിക്കൽ ഹാലോവീൻ ഫോട്ടോ സെഷനിൽ അമ്മയ്ക്കൊപ്പം ഫോട്ടോ എടുക്കുന്നതിനിടയിലാണ് അവൾ അതു ശ്രദ്ധിക്കുന്നത്. ഇതുറപ്പാക്കാൻ ഹാലോവീന്റെ ഫോട്ടോകൾ പ്രിന്റെടുത്തു. പിന്നീട് അതൊക്കെ ചാനൽ ടപ്പർ വിട്ടു. പിന്നെ അവൾ അതിനെ കുറിച്ച് കൂടുതൽ ബോധവതിയായത് മിഡിൽ സ്കൂളിൽ പഠിക്കുമ്പോവാണ്. അപ്പോഴേക്കും ആളുകളും അവളുടെ നാവ്…
Read Moreതറയിൽ ചാണകം മെഴുകിയിരുന്ന ഭൂതകാലമല്ലിത്; കനത്ത വെയിലിൽ കാർ ചൂടാകാതിരിക്കാൻ ചാണകം മെഴുകി അയുർവേദ ഡോക്ടർ
മുംബൈ: കനത്ത വെയിലിൽ തന്റെ കാറിനു ചൂടേൽക്കാതിരിക്കാൻ മുംബൈ ഡോക്ടർ സ്വീകരിച്ച “നാടൻവിദ്യ’ സോഷ്യൽ മീഡിയയ്ക്ക് കൗതുകമായി. ആയുർവേദ ഡോക്ടറായ റാം ഹരി കദം ചൂടിനെ പ്രതിരോധിക്കാൻ തന്റെ എസ്യുവിയിൽ ചാണകം മെഴുകുകയായിരുന്നു. മഹാരാഷ്ട്രയിലെ പന്ദർപുറിലാണു സംഭവം. കാറിന്റെ ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലായി.ചൂടിൽനിന്നു വാഹനങ്ങളെ പരിപാലിക്കാൻ ചാണകം തേച്ചാൽ മതിയെന്നും ഇതു വലിയ പണച്ചെലവുള്ള കാര്യമല്ലെന്നും ഡോക്ടർ പറയുന്നു. ഗോമൂത്രവും ചാണകവും മിക്സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കി കാറിന്റെ പുറത്ത് തേയ്ക്കുകയാണു വേണ്ടത്. ഇങ്ങനെ ചെയ്താൽ മണിക്കൂറുകളോളം വെയിലത്ത് പാർക്ക് ചെയ്താലും കാറിന്റെ ഉൾവശം ചൂടാകില്ല. മറ്റു കേടുപാടുകളും സംഭവിക്കില്ല. ചൂടു കുറയ്ക്കാൻ ചാണകം മെഴുകുന്ന വിദ്യ നേരത്തെയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചിലർ വീടിന്റെ ഭിത്തിയിലും ചാണകം മെഴുകാറുണ്ട്. വീടിന്റെ തറയിൽ ചാണകം മെഴുകിയിരുന്ന ഒരു ഭൂതകാലം മലയാളിക്കുമുണ്ടല്ലോ.
Read Moreസൂക്ഷിക്കാന്‍ ഏല്പിച്ച വയോധികയുടെ 80 പവന് സ്വര്‍ണം തിരികെ കൊടുത്തില്ല; കേസ് കൊടുത്തപ്പോൾ നൽകിയത് എട്ടുപവൻ; സഹോദരിക്കും മകള്‍ക്കുമെതിരേ കേസ് കൊടുത്ത് വയോധിക
പത്തനംതിട്ട: സൂക്ഷിക്കാന്‍ ഏല്പിച്ച വയോധികയുടെ 80 പവന് സ്വര്‍ണം തിരികെ കൊടുക്കാത്ത സംഭവത്തില്‍ സഹോദരിക്കും മകള്‍ക്കുമെതിരേ കേസെടുത്ത് പോലീസ്. വള്ളിക്കോട് ഈസ്റ്റ് വാഴമുട്ടം എടത്തറ പുത്തന്‍വീട്ടില്‍ റോസമ്മ ദേവസ്യ(73)യുടെ മൊഴി പ്രകാരം വള്ളിക്കോട് വാഴമുട്ടം ഈസ്റ്റ് എടത്തറ പുത്തന്‍വീട്ടില്‍ സാറാമ്മ മത്തായി, മകള്‍ സിബി മത്തായി എന്നിവരെ ഒന്നും രണ്ടും പ്രതികളാക്കിയാണ് വിശ്വാസവഞ്ചനയ്ക്ക് കേസ് രജിസ്റ്റര്‍ ചെയ്തത്. റോസമ്മ ദുബായില്‍ ജോലി ചെയ്യുന്ന ഏകമകളുടെ അടുത്തേക്ക് പോയപ്പോള്‍ വീട്ടിലിരുന്ന 80 പവന്റെ സ്വര്‍ണാഭരണങ്ങള്‍, തിരികെ വരുമ്പോള്‍ വാങ്ങിക്കൊള്ളാമെന്നുപറഞ്ഞു സഹോദരി സാറാമ്മ മത്തായിയെ ഏല്പിക്കുകയായിരുന്നു. കഴിഞ്ഞവര്‍ഷം നവംബര്‍ 21നായിരുന്നു സംഭവം. നാട്ടിൽ തിരികെയെത്തിയ ശേഷം ഇവര്‍ കഴിഞ്ഞ ജനുവരി 20ന് സ്വർണം തിരികെ ചോദിച്ചപ്പോള്‍ മകള്‍ സിബി കൊണ്ടുപോയി എന്നു സാറാമ്മ അറിയിച്ചു. പലതവണ ആവശ്യപ്പെട്ടിട്ടും സ്വര്‍ണം ലഭിക്കാതെ വന്നപ്പോള്‍ റോസമ്മ പത്തനംതിട്ട പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ്…
Read Moreപാമ്പാടുംചോല കാഴ്ചയുടെ സ്വര്‍ഗഭൂമി; പൊള്ളുന്ന വെയിലിലും കുളിരുള്ള കാലാവസ്ഥ; വിപുലമായ സൗകര്യങ്ങളൊരുക്കി വനം വകുപ്പ്
കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനമായ ഇടുക്കി ജില്ലയിലെ പാമ്പാടുംചോല, ചുട്ടുപൊള്ളുന്ന വെയിലിലും കുളിരുള്ള കാഴ്ച്ചകളും കാലാവസ്ഥയുമാണ് സന്ദര്‍ശകര്‍ക്ക് സമ്മാനിക്കുന്നത്. ഇവിടുത്തെ ചോല വനങ്ങളുടെ വശ്യത ആരേയും ആകര്‍ഷിക്കുന്നതാണ്. മൂന്നാറില്‍നിന്നു 35 കിലോമീറ്റര്‍ ദൂരത്താണ് പാമ്പാടുംചോല ദേശിയോദ്യാനം. മൂന്നാറില്‍നിന്ന് വട്ടവടയിലേക്കുള്ള യാത്ര മധ്യേ പമ്പാടുംചോലയിലെ കാഴ്ചകള്‍ കാണാം.11.75 ചതുരശ്രയടി മാത്രം വിസ്തീര്‍ണമുള്ള സംസ്ഥാനത്തെ ഏറ്റവും ചെറിയ ദേശീയോദ്യാനം കൂടിയാണിത്. വംശനാശം സംഭവിക്കുന്ന സസ്യങ്ങളെയും ജീവികളെയും പ്രത്യേകം സംരക്ഷിക്കുന്ന ഇടമാണിത്. കൊടുംവേനലിലും പാമ്പാടുംചോലയിലെ പുലര്കാലങ്ങളില് മഞ്ഞുപറക്കും. അതിസുന്ദര കാഴ്ചകള്‍ക്കൊപ്പം കിളികള്‍ തലങ്ങും വിലങ്ങും ചിലച്ചു പായും. പല നിറങ്ങളുള്ള ചോലയിലെ ഇലകളിലേക്കും മരങ്ങളിലേക്കും അരിച്ചിറങ്ങുന്ന സൂര്യപ്രകാശത്തിന്റെ കാഴ്ച്ച വര്‍ണനാതീതമാണ്. പ്രകൃതിയോടിണങ്ങി പഠിക്കാനും കാഴ്ചക്കാരനാകാനുമുള്ള അവസരം ഇവിടെ സഞ്ചാരികള്‍ക്കായി വനം വകുപ്പ് ഒരുക്കുന്നുണ്ട്. ഞാവല്‍, എടന്ന, കരിമരം, വെട്ടി, മെഴുകുനാറി, കാട്ടുവിഴാല്‍ തുടങ്ങി കേട്ടതും കേള്‍ക്കാത്തതുമായ കാട്ടുമരങ്ങളും സസ്യങ്ങളും അടിക്കാടുകളും ഒക്കെക്കൊണ്ട്…
Read Moreതല മുണ്ഡനം ചെയ്ത് ആശാ പ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോട്ടയം ഡിസിസി
കോട്ടയം: സെക്രട്ടേറിയറ്റ് നടയില്‍ സമരം ചെയ്യുന്ന ആശാ പ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കോട്ടയം ഡിസിസിയുടെ ആഭിമുഖ്യത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഗാന്ധി സ്മൃതി മണ്ഡപത്തില്‍ തല മുണ്ഡനം ചെയ്തു പ്രതിഷേധിച്ചു. ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു. ജോര്‍ജ് ഫിലിപ്പ്, ബൈജു ചെറുകോട്ടയില്‍, ജിതിന് ജയിംസ്, ബബിലു സജി ജോസഫ്, ശ്യാംജിത്ത് പൊന്നപ്പന്, കൊച്ചുമോന് വെള്ളാവൂര്‍, ടി.എസ്. വിനോദ് എന്നിവര്‍ തലമുണ്ഡനം ചെയ്തു. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സിസി ബോബി മുടി മുറിച്ചും പ്രതിഷേധിച്ചു. കുഞ്ഞ് ഇല്ലമ്പള്ളി, എം.പി. സന്തോഷ് കുമാര്‍, ജോണി ജോസഫ്, ജോബിന് ജേക്കബ്, ചിന്തു കുര്യന് ജോയ് തുടങ്ങിയവര്‍ പ്രസംഗിച്ചു. https://www.youtube.com/shorts/vEDA23KbZOQ
Read More