മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫ് പ്രവേശനം വേണമെന്ന് പി.വി. അൻവർ. നേതാക്കൾ വൈകാതെ ചർച്ച നടത്തുമെന്നാണു പ്രതീക്ഷയെന്നും ആർക്കാണ് വിജയ സാധ്യതയെന്ന് യുഡിഎഫ് നേതാക്കളെ അറിയിച്ചിട്ടുണ്ടെന്നും അന്‍വര്‍ പറയുന്നു. ഉപതെരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫ് പ്രവേശനം സാധ്യമായില്ലെങ്കിൽ മറ്റു കാര്യങ്ങള്‍ പിന്നീട് ആലോചിക്കേണ്ടിവരുമെന്ന നിലപാടിലാണ് അന്‍വര്‍. യുഡിഎഫ് പ്രവേശനം ഉറപ്പായാൽ കൂടുതൽ പേര് ഒപ്പം വരും. അത്തരത്തിൽ കൂട്ടായ പ്രവര്‍ത്തനം നടത്താനാകുമെന്നാണ് പി.വി. അന്‍വര്‍ നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ഡിസിസി പ്രസിഡന്റ് വി.എസ്. ജോയിയും കെപിസിസി ജനറല്‍ സെക്രട്ടറി ആര്യാടൻ ഷൗക്കത്തുമാണ് പരിഗണനപട്ടികയിലുള്ളത്. ഇവരിലാരാകണം സ്ഥാനാ ർഥിയെന്ന കാര്യത്തിൽ ആശയക്കുഴപ്പം തുടരുകയാണ്. ഉപതെരഞ്ഞെടുപ്പിന്റെ പ്രഖ്യാപനം ഏതു സമയവും വരാമെന്നിരിക്കെ മുന്നണികൾ തിരക്കിട്ട ചർച്ചകളിലാണ്. നേരത്തെ വി.എസ്. ജോയിയുടെ പേരാണ് പി.വി. അൻവർ ഉയർത്തി കാട്ടിയിരുന്നത്. ആ നിലപാടിൽത്തന്നെ ഉറച്ചുനിൽക്കുകയാണ് പി.വി. അൻവർ എന്നാണ് സൂചന. ആര്യാടൻ…
Read MoreDay: April 15, 2025
കല്യാണ വീരൻ വലയിൽ… ഭാര്യയെ കൊന്ന കേസിലെ ശിക്ഷയ്ക്കിടെ മുൻസൈനികൻ പരോളിൽ ഇറങ്ങി മുങ്ങി; നാട്ടിലെത്തി വീണ്ടും മറ്റൊരു വിവാഹം കഴിച്ചു; പിന്നീട് സംഭവിച്ചത്…
ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ജയിൽ ശിക്ഷയ്ക്കിടെ പരോളിൽ ഇറങ്ങി മുങ്ങിയ പ്രതി 20 വർഷത്തിനു ശേഷം പിടിയിൽ. വിരമിച്ച സൈനിക ഉദ്യോഗസ്ഥനായ അനിൽ കുമാർ തിവാരിയാണു പിടിയിലായത്. ഡൽഹിയിലാണു സംഭവം. ഭാര്യയെ കൊന്ന കേസിൽ 1989 മേയ് 31നാണ് അനിൽ കുമാർ തിവാരി അറസ്റ്റിലായത്. കോടതി ഇയാൾക്കു ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. 2005ൽ ജയിലിൽനിന്ന് പരോൾ ലഭിച്ച് പുറത്തിറങ്ങിയ തിവാരി ഒളിവിൽ പോകുകയായിരുന്നു. മധ്യപ്രദേശിലെ സിദ്ധി ജില്ലയിലെ ചുർഹട്ട് ഗ്രാമത്തിൽ നടത്തിയ തെരച്ചിലിലാണ് ഇയാളെ ക്രൈംബ്രാഞ്ച് പിടികൂടിയത്. ഒളിവിൽ കഴിയുന്നതിനിടയിൽ തിവാരി വീണ്ടും വിവാഹം കഴിച്ചിരുന്നു.
Read Moreമുൻ ഗവൺമെന്റ് പ്ലീഡറുടെ ആത്മഹത്യ: യഥാർഥ കാരണം കണ്ടെത്താൻ കൂടുതൽ അന്വേഷണത്തിന് പോലീസ്
കൊല്ലം: നിയമ സഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി ഗവൺമെന്റ് മുൻ പ്ലീഡർ പി.ജി. മനു ജീവനൊടുക്കിയ സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തും. കൊല്ലത്തെ വാടക വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് മനുവിനെ കണ്ടെത്തിയത്. ഞായർ ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം. പോസ്റ്റ് മോർട്ടത്തിൽ ആത്മഹത്യയാണെന്ന് കൊല്ലം വെസ്റ്റ് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും മരണത്തിലേക്കു നയിച്ച കാരണം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.മറ്റൊരു യുവതിക്ക് നേരേ അതിക്രമം കാട്ടിയെന്ന ആരോപണത്തില്‍ മനു യുവതിയോടും കുടുംബത്തോടും മാപ്പപേക്ഷിക്കുന്ന തരത്തിലുള്ള വീഡിയോ അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതേ തുടർന്നുള്ള മനോവിഷമവുമാകാം ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം. ഈ വീഡിയോ വിശദമായി പരിശോധിക്കാൻ വെസ്റ്റ് പോലീസ് തീരുമാനിച്ചിട്ടുണ്ട്. കൂടാതെ അന്വേഷണ ഉദ്യോഗസ്ഥർ എറണാകുളത്ത് എത്തി മനുവിന്റെ ബന്ധുക്കളിൽ നിന്ന് മൊഴിയെടുക്കും. മനുവിന് എതിരേ പീഡന ആരോപണം ഉന്നയിച്ചവരുടെയും മൊഴികൾ പോലീസ്…
Read Moreഅതിരപ്പിള്ളിയിൽ കാട്ടാനയാക്രമണം; 24 മണിക്കൂറിനുള്ളിൽ 3 മരണം
അതിരപ്പിള്ളി(തൃശൂർ): അതിരപ്പിള്ളി മേഖലയിൽ 24 മണിക്കൂറിനുള്ളിൽ കാട്ടാനയാക്രമണത്തിൽ മൂന്നു മരണം. ഞായറാഴ്ച രാത്രി അതിരപ്പിള്ളി അടിച്ചിൽതൊട്ടി ഉന്നതിയിൽ കാട്ടാനയുടെ ചവിട്ടേറ്റ് യുവാവ് മരിച്ചതിനു പിന്നാലെ ഇന്നലെ രാത്രി അതിരപ്പിള്ളി വാഴച്ചാലിൽ കാട്ടാന ആക്രമണത്തിൽ യുവാവും യുവതിയും കൊല്ലപ്പെട്ടു. അടിച്ചിൽതൊട്ടിയിൽ തമ്പാന്റെ മകൻ സെബാസ്റ്റ്യൻ (20) ആണ് മരിച്ചത്. വാഴച്ചാലിൽ മരിച്ചത് ശാസ്താപൂവം ഊരിലെ അംബികയും (30), സതീഷും (34). രണ്ട് സുഹൃത്തുക്കൾക്കൊപ്പം തേൻ എടുക്കാൻ പോയി തിരിച്ചുവരുമ്പോൾ ഞായറാഴ്ച രാത്രി 10 നാണ് സെബാസ്റ്റ്യനെ കാട്ടാന ആക്രമിച്ചത്. മൂവരും കോളനിക്ക് സമീപം വനാതിർത്തിയിൽ വച്ച് കാട്ടാനയ്ക്ക് മുന്നിൽ അകപ്പെടുകയായിരുന്നു. സെബാസ്റ്റ്യനും ഒപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കളും ചേർന്ന് ആനയെ തുരത്താൻ ശ്രമിച്ചെങ്കിലും ആന സെബാസ്റ്റ്യനെ തുമ്പിക്കൈ കൊണ്ടെടുത്ത് എറിഞ്ഞു. തുടർന്ന് ഒടി അടുത്തെത്തി ചവിട്ടി വീഴ്ത്തി. സംഭവസ്ഥലത്തുതന്നെ സെബാസ്റ്റ്യൻ മരിച്ചു. എല്ലുകൾ ഉൾപ്പെടെ പുറത്തുവന്ന നിലയിലായിരുന്നു. കൂടെ ഉണ്ടായിരുന്ന…
Read Moreഎന്ത് വിചിത്രമായ ആചാരങ്ങൾ… മരണാനന്തര ജീവിതത്തിൽ ഏകാന്തത അനുഭവപ്പെടാതിരിക്കാനും മരണശേഷവും ബ്രഹ്മചാരികളായി തുടരാതിരിക്കാനും മൃതദേഹത്തെ വിവാഹം കഴിക്കും! ചൈനയിൽ ഇപ്പോഴും ‘പ്രേത വിവാഹങ്ങൾ’
മരിച്ചവരെ വിവാഹം കഴിക്കുന്ന പ്രാകൃതാചാരം ചൈനയിൽ ഇപ്പോഴും നടക്കുന്നതായി റിപ്പോർട്ട്. ‘പ്രേത വിവാഹങ്ങൾ’ അഥവാ ‘ഗോസ്റ്റ് വെഡിംഗ്’ എന്ന ആചാരം ചൈനയിലെ ചില ഗ്രാമങ്ങളിൽ നടന്നുവരുണ്ടെന്നു സൗത്ത് ചൈന മോണിംഗ് പോസ്റ്റ് ഉൾപ്പെടെയുള്ള ചൈനീസ് മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വിവാഹിതരാകും മുൻപ് മരണം സംഭവിക്കുന്ന വ്യക്തികൾക്കു മരണാനന്തര ജീവിതത്തിൽ ഏകാന്തത അനുഭവപ്പെടാതിരിക്കുന്നതിനും അവർ മരണശേഷവും ബ്രഹ്മചാരികളായി തുടരാതിരിക്കുന്നതിനും വേണ്ടിയാണത്രെ അവരുടെ പ്രിയപ്പെട്ടവർ ഇത്തരത്തിലുള്ള വിവാഹച്ചടങ്ങ് നടത്തുന്നത്. ഇത്തരം ചടങ്ങിൽ വധുവിന്റെയോ വരന്റെയോ സ്ഥാനത്ത് മരിച്ചുപോയവരുടെ മൃതദേഹം ആയിരിക്കും ഉണ്ടാകുക. സാധാരണ വിവാഹംപോലെ ആഘോഷമായിട്ടാണു പ്രേതവിവാഹങ്ങളും നടത്തുന്നത്. അവിവാഹിതർ മരിച്ചാലുടൻ അനുയോജ്യരായ പങ്കാളിയെ കണ്ടെത്താൻ ബന്ധുക്കൾ ശ്രമം നടത്തും. പങ്കാളിയെ കണ്ടെത്തിക്കഴിഞ്ഞാലുടൻ വിവാഹനിശ്ചയവും വിവാഹവും. വിവാഹവസ്ത്രങ്ങൾ ധരിപ്പിച്ച് മൃതദേഹം വിവാഹവേദിയിൽ എത്തിച്ചാണു വിവാഹം നടത്തുക. ഇത്തരത്തിലുള്ള പ്രേതവിവാഹങ്ങൾ നടത്തിയാൽ അടുത്ത ജന്മത്തിൽ അവിവാഹിതരായി തുടരില്ലെന്ന വിശ്വാസവുമുണ്ട്. അസാധാരണമായ…
Read Moreവാഹനങ്ങൾ തമ്മിൽ സൈഡ് നൽകാത്തതിനെ ചൊല്ലി തർക്കം; ഓട്ടം വിളിച്ചുകൊണ്ടുപോയി ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്തിയ പ്രതി പിടിയിൽ
കാസര്‍ഗോഡ്: കര്‍ണാടക സ്വദേശിയായ ഓട്ടോഡ്രൈവറെ കുത്തിക്കൊലപ്പെടുത്തി കിണറ്റില്‍ തള്ളിയ സംഭവത്തില്‍ പ്രതിയായ മുന്‍ സ്കൂള്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍. കര്‍ണാടക മുല്‍ക്കി കൊളനാട് സ്വദേശി മുഹമ്മദ് ഷെരീഫിനെ (52) കൊലപ്പെടുത്തിയ കേസില്‍ കര്‍ണാടക സൂറത്കല്‍ കല്ലാപ്പുസ്വദേശി അഭിഷേക് ഷെട്ടി (25) ആണ് അറസ്റ്റിലായത്. ആറുമാസം മുമ്പ് സ്കൂള്‍ ബസ് തന്റെ ഓട്ടോറിക്ഷയ്ക്ക് സൈഡ് നല്‍കാത്തതിനെതുടര്‍ന്ന് ഷെരീഫും അഭിഷേകും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. ഇതിനു പിന്നാലെ അഭിഷേകിനെ ജോലിയില്‍ നിന്നും പിരിച്ചുവിടുകയും ചെയ്തു.ഇതിന്റെ വിരോധത്തില്‍ ഈമാസം ഒമ്പതിന് മംഗളുരുവില്‍ നിന്ന് ഷെരീഫിന്റെ ഓട്ടോ വാടകയ്ക്കു വിളിച്ച അഭിഷേക് കാസര്‍ഗോഡ് മഞ്ചേശ്വരം മഹലിംഗേശ്വര അഡ്കപള്ളയിലെ വിജനമായ സ്ഥലത്തെത്തിക്കുകയും കൈയില്‍ കരുതിയ കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്തി ആള്‍മറയില്ലാത്ത കിണറ്റില്‍ തള്ളുകയുമായിരുന്നു.
Read Moreപതിവായി ശല്യം ചെയ്യുന്നതിനെതിരേ പരാതി നൽകി; യുവതിയെ തിന്നർ ഒഴിച്ച് കത്തിച്ച് തമിഴ്നാട് സ്വദേശി; ചികിത്സയ്ക്കുള്ള പണം നാട്ടുകാർ സ്വരൂപിച്ച് വരുന്നതിനിടെ യുവതിക്ക് ദാരുണാന്ത്യം
കാസര്‍ഗോഡ്: തമിഴ്നാട് സ്വദേശി പെയിന്റ് തിന്നര്‍ ഒഴിച്ചു തീകൊളുത്തിയതിനെതുടര്ന്ന് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ബേഡകം മുന്നാട് പേര്യയിലെ പ്രവാസിയായ നന്ദകുമാറിന്റെ ഭാര്യ സി. രമിത (30) ആണ് മരിച്ചത്. മംഗളുരു എജെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രമിത ഇന്നലെ രാത്രി 12ഓടെ മരിക്കുകയായിരുന്നു. പ്രതി തമിഴ്നാട് ചിന്നപട്ടണം സ്വദേശി രാമാമൃതത്തെ (57) ബേഡകം പോലീസ് സംഭവം നടന്ന ദിവസംതന്നെ അറസ്റ്റ് ചെയ്തിരുന്നു.ഈമാസം എട്ടിന് ഉച്ചകഴിഞ്ഞ് 3.20ഓടെയായിരുന്നു സംഭവം. മുന്നാട് മണ്ണടുക്കത്ത് ചെറിയൊരു പലചരക്കുകട നടത്തുകയായിരുന്നു രമിത. ഇതേ കെട്ടിടത്തില്‍ തൊട്ടടുത്തായി ഫര്‍ണിച്ചര്‍ ഷോപ്പ് നടത്തുന്നയാളാണ് രാമാമൃതം. മദ്യലഹരിയില്‍ രാമാമൃതം രമിതയെ അസഭ്യം പറയുകയും തുറിച്ചുനോക്കുകയും ചെയ്യുന്നത് പതിവായതോടെ രമിത ബേഡകം പോലീസില്‍ പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്തില്ലെങ്കിലും ഇയാളെ താക്കീത് ചെയ്യുകയും ഇവിടെനിന്നും മുറിയൊഴിഞ്ഞു പോകാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന്റെ വിരോധത്തിലാണ് രാമാമൃതം സംഭവദിവസം…
Read Moreആഡംബരത്തിനു വിട…! ഇരുപത്തിയാറാം വയസിൽ സന്യാസം സ്വീകരിച്ച് കോടീശ്വരപുത്രി
കോടീശ്വരപുത്രി ആഡംബരജീവിതം അവസാനിപ്പിച്ച് 26ാം വയസിൽ സന്യാസം സ്വീകരിച്ചു. കർണാടകയിലെ യാദ്ഗിറിലാണ് സംഭവം. ജെയിൻ ബ്ലോക്കിലെ ജൈനമതവിശ്വാസികളായ നരേന്ദ്ര ഗാന്ധി-സംഗീത ദമ്പതിമാരുടെ മകൾ നികിതയാണ് അത്യാഡംബരത്തിന്റെ കൊടുമുടിയിൽനിന്ന് എല്ലാം ത്യജിച്ച് സന്യാസമാർഗത്തിലേക്കു പ്രവേശിച്ചത്. ഗാന്ധി ദന്പതിമാർക്ക് രണ്ടു പെൺകുട്ടികളും ഒരു ആൺകുട്ടിയുമാണുള്ളത്. ഉന്നത വിദ്യാഭ്യാസയോഗ്യതയുള്ള നികിത ഏഴു വർഷമായി സന്യാസിയാകാനുള്ള ഒരുക്കത്തിലായിരുന്നു. നികിതയുടെ ആഗ്രഹം അംഗീകരിച്ച മാതാപിതാക്കളും കുടുംബാംഗങ്ങളും അവളെ ആനയിച്ച് യാദ്ഗിറിൽ വലിയ ഘോഷയാത്ര നടത്തി. മേഖലയിലെ ജൈന സമൂഹം ഘോഷയാത്രയിൽ പങ്കെടുത്ത് ആശംസകർ നേർന്നു. ആളുകൾക്ക് പുതുവസ്ത്രങ്ങൾ ഉൾപ്പെടെ വിവിധ വസ്തുക്കൾ നികിത വിതരണംചെയ്തു. ദുഷ്കരമായ പാതയിലൂടെയാണ് ഇനി സഞ്ചാരിക്കാൻ പോകുന്നതെന്നും തന്റെ ജീവിതം ലോകനന്മയ്ക്കായി സമർപ്പിക്കുകയാണെന്നും നികിത പറഞ്ഞു.
Read Moreപെൺപുലികൾ… ‘ലേഡീസ് ഒൺലി’യായി ബഹിരാകാശ പേടകം: ദൗത്യം വിജയം
വനിതകളെ മാത്രം ഉൾപ്പെടുത്തി ശതകോടീശ്വരൻ ജെഫ് ബെസോസിന്റെ നേതൃത്വത്തിലുള്ള ‘ബ്ലൂ ഒറിജിൻ’ കന്പനി നടത്തിയ എൻഎസ് 31 ബഹിരാകാശ ദൗത്യം വിജയം. പ്രശസ്ത ഗായിക ക്യേറ്റി പെറി ഉൾപ്പെടെ ആറ് വനിത യാത്രികരുമായിട്ടായിരുന്നു ബഹിരാകാശത്തേക്കു പേടകം കുതിച്ചത്. ഭൂമിക്കും ബഹിരാകാശത്തിനും ഇടയിലുള്ള കർമാൻ രേഖയിലൂടെ സഞ്ചരിച്ച് പേടകം ഭൂമിയിൽ തിരിച്ചെത്തി. പത്ത് മിനിറ്റോളമാണ് ദൗത്യം നീണ്ടുനിന്നത്. അമേരിക്കൻ മാധ്യമ പ്രവർത്തക ഗെയിൽ കിംഗ്, നാസയിലെ മുൻ ശാസ്ത്രജ്ഞ ആയിഷ ബോവ്, പൗരാവകാശ പ്രവർത്തക അമാൻഡ ന്യൂയെൻ, ചലച്ചിത്ര നിർമാതാവ് കരിൻ ഫ്ലിൻ, മാധ്യമ പ്രവർത്തക ലോറൻ സാഞ്ചസ് എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവർ.
Read Moreവനം മന്ത്രി എന്തിനാണ് ആ സ്ഥാനത്തിരിക്കുന്നത്; കാട്ടാന ആക്രമണത്തിൽ രണ്ട് ദിവസത്തിനിടെ മൂന്ന് ജീവനുകൾ പൊലിഞ്ഞു; സർക്കാരിനെതിരെ ആഞ്ഞടിച്ച് വി.ഡി. സതീശൻ
തിരുവനന്തപുരം: കാട്ടാന ആക്രമണത്തിൽ രണ്ട് ദിവസത്തിനിടെ മൂന്ന് ജീവനുകൾ പൊലിഞ്ഞിട്ടും സർക്കാർ നോക്കി നിൽക്കുകയാണെന്ന് വി.ഡി.സതീശൻ. റിപ്പോർട്ട് തേടുകയെന്നത് മാത്രമല്ല വനം മന്ത്രിയുടെ ജോലി. അടിയന്തര നടപടികൾ സ്വീകരിക്കാൻ കഴിയുന്നില്ലെങ്കിൽ വനം മന്ത്രി എന്തിനാണ് സ്ഥാനത്തിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. നടുക്കുന്ന വാർത്തകളാണ് മലയോര മേഖലയിൽനിന്ന് ദിവസവും പുറത്ത് വരുന്നത്. അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് പലവട്ടം ആവശ്യപ്പെട്ടിട്ടും സർക്കാർ ഒന്നും ചെയ്യുന്നില്ല. വനാതിർത്തിയിലെ ജനങ്ങളെ വിധിക്ക് വിട്ടുകൊടുത്ത് സർക്കാർ നിസംഗരായി നിൽക്കുകയാണ്. കാട്ടിനുള്ളിലാണ് വന്യജീവി ആക്രമണം ഉണ്ടാകുന്നതെന്ന സ്ഥിരം പല്ലവിവനംമന്ത്രി ഇനിയും പറയരുത്. വനവിഭവങ്ങൾ ശേഖരിക്കാൻ പോയ രണ്ട് ആദിവാസികളാണ് ഇന്ന് കൊല്ലപ്പെട്ടത്. വനാവകാശ നിയമപ്രകാരം കാട്ടിനുള്ളിൽ ആദിവാസികൾ താമസിക്കുന്നുണ്ട്. അവർക്ക് സുരക്ഷ ഒരുക്കേണ്ടത് സർക്കാരാണ്. ദിവസവും വന്യജീവി ആക്രമണം ഉണ്ടാകുന്ന അസാധാരണ സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. യഥാർഥ പ്രശ്നത്തെ അഭിമുഖീകരിക്കാത്ത സർക്കാരും വനം വകുപ്പുമാണ് ഇതിൽ ഒന്നാം…
Read More