തിരുവനന്തപുരം: പിണറായി വിജയന് പാദസേവ ചെയ്യുന്ന ഉദ്യോഗസ്ഥയാണ് ദിവ്യ എസ്. അയ്യർ. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട കെ.കെ. രാഗേഷിനെ അഭിനന്ദിച്ച് പോസ്റ്റിട്ട സംഭവത്തിൽ ദിവ്യക്കെതിരേ കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. പിണറായിയുടെ പാദസേവ ചെയ്യുന്ന ചുരുക്കം ചില ഐഎഎസ് ഉദ്യോഗസ്ഥരില്‍ ഒരാളാണ് ദിവ്യ. അതിന് അത്രവില മാത്രമാണ് തങ്ങള്‍ കല്‍പ്പിക്കുന്നത്. സോപ്പിടുമ്പോൾ വല്ലാതെ പതപ്പിച്ചാൽ ഭാവിയിൽ ദോഷം ചെയ്യും. പിണറായി വിജയന് ഇഷ്ടപ്പെട്ടവരെ ഏത് കോടതി തെറ്റുകാരൻ എന്ന് വിളിച്ചാലും അംഗീകരിക്കില്ല. അവരെ ഏത് വൃത്തികെട്ട മാർഗത്തിലൂടെയും സംരക്ഷിക്കും. അതാണ് കെ.എം. എബ്രഹാമിന്റെ കാര്യത്തിൽ കണ്ടതെന്നും മുരളീധരൻ പറഞ്ഞു
Read MoreDay: April 16, 2025
ചെലവ് ചുരുക്കാൻ മുപ്പത് യുഎസ് എംബസികളും കോൺസുലേറ്റുകളും പൂട്ടും
ന്യൂയോർക്ക്: ചെലവ് ചുരുക്കലിന്റെ ഭാഗമായി വിവിധ രാജ്യങ്ങളിലുള്ള 30 യുഎസ് എംബസികളും കോൺസുലേറ്റുകളും അടച്ചുപൂട്ടാൻ ട്രംപ് ഭരണകൂടം നിർദേശം നൽകി. മാൾട്ട, ലക്സംബർഗ്, ലെസോത്തോ, കോംഗോ, സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്, സൗത്ത് സുഡാൻ തുടങ്ങിയ രാജ്യങ്ങളിലെ എംബസികൾ അടച്ചുപൂട്ടാനാണ് നീക്കം. ഇതിന് പുറമെ ഫ്രാൻസിലെ അഞ്ചും ജർമനിയിലെ രണ്ടും ബോസ്നിയയിലെ രണ്ടും കോൺസുലേറ്റുകളും യുകെ, സൗത്ത് ആഫ്രിക്ക, സൗത്ത് കൊറിയ എന്നിവിടങ്ങളിലെ ഓരോ കോൺസുലേറ്റുകളും പൂട്ടാനും നിർദേശത്തിൽ പറയുന്നു. ഏഷ്യൻ രാജ്യങ്ങളിൽ ദക്ഷിണ കൊറിയയിലെ ഒരു കോൺസുലേറ്റ് മാത്രമാണ് ഇതിൽ ഉൾപ്പെടുന്നത്. അടച്ചുപൂട്ടുന്ന എംബസികൾക്ക് പകരം അയൽരാജ്യങ്ങളിലെ എംബസികൾക്ക് അധിക ചുമതല നൽകും. യൂറോപ്പിലും ആഫ്രിക്കയിലുമുള്ള 10 എംബസികളും 17 കോൺസുലേറ്റുകളും നിർത്താൻ നീക്കമുണ്ടെങ്കിലും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ല. നയതന്ത്ര കാര്യാലയങ്ങൾ അടച്ചുപൂട്ടിയും ഉദ്യോഗസ്ഥരുടെ എണ്ണം കുറച്ചും ഫണ്ട് വെട്ടിക്കുറച്ചും ബജറ്റ് പകുതിയായി കുറയ്ക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ…
Read Moreവ്യാപാരയുദ്ധം രൂക്ഷം; യുഎസ് നിർമിത വിമാനങ്ങൾ വാങ്ങുന്നത് ചൈന നിർത്തി
ബെയ്ജിംഗ്: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ താരിഫ് യുദ്ധം തുടരുന്നതിനിടെ യുഎസ് നിർമിത ബോയിംഗ് ജെറ്റ് വിമാനങ്ങളും വിമാനയന്ത്രങ്ങളടക്കമുള്ള ഉപകരണങ്ങളും വാങ്ങുന്നത് നിർത്തിവയ്ക്കാൻ ചൈന ഉത്തരവിട്ടു. താരിഫ് യുദ്ധത്തിൽ അമേരിക്കയുമായി ഒത്തുതീർപ്പിനില്ലെന്നു വ്യക്തമാക്കിയാണ് യുഎസിലെ ബോയിംഗ് കമ്പനിയിൽനിന്ന് സാധനങ്ങൾ വാങ്ങരുതെന്നു ചൈനയിലെ വിമാനക്കമ്പനികൾക്ക് നിർദേശം നൽകിയത്. ചൈനീസ് ഇറക്കുമതിക്ക് 145 ശതമാനം ഇറക്കുമതി തീരുവ ഏർപ്പെടുത്തിയതിന് മറുപടിയായി എല്ലാ യുഎസ് ഉത്പന്നങ്ങൾക്കും ചൈന 125 ശതമാനം തീരുവ നേരത്തെ ഏർപ്പെടുത്തിയിരുന്നു.
Read Moreലിപ് ലോക്ക് ചിത്രം പുറത്ത്; അനുപമയും ധ്രുവ് വിക്രമും പ്രണയത്തിലോ?
നടി അനുപമ പരമേശ്വരനും ചിയാന്‍ വിക്രത്തിന്റെ മകനും തമിഴ് നടനുമായ ധ്രുവ് വിക്രമും പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ടുകൾ. അനുപമയും ധ്രുവും ലിപ്ലോക് ചെയ്യുന്ന ഒരു ചിത്രം പുറത്തുവന്നതോടെയാണ് അഭ്യൂഹങ്ങള്‍ പ്രചരിച്ചത്. ബ്ലൂമൂണ്‍ എന്നപേരിലുള്ള സ്പോട്ടിഫൈ പ്ലേലിസ്റ്റിന്റെ കവര്‍ ചിത്രത്തിന്റേതായി പ്രചരിക്കുന്ന സ്ക്രീന്‍ഷോട്ടിലാണ് ഇരുവരും ചുംബിക്കുന്നതായുള്ളത്. സ്ക്രീന്‍ഷോട്ട് പ്രചരിച്ചതിന് പിന്നാലെ പ്ലേലിസ്റ്റ് പ്രൈവറ്റാക്കിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. അനുപമ പരമേശ്വരൻ, ധ്രുവ് വിക്രം എന്നീ പേരുകളിലുള്ള അക്കൗണ്ടുകള്‍ ചേര്‍ന്നുള്ള പ്ലേലിസ്റ്റാണെന്നാണ് സ്ക്രീന്‍ഷോട്ടില്‍നിന്ന് വ്യക്തമാവുന്നത്. ഏഴുമണിക്കൂറിലേറെ ദൈര്‍ഘ്യമാണ് പ്ലേലിസ്റ്റിനുള്ളത്. അനുപമ എന്ന അക്കൗണ്ടില്‍നിന്ന് 36 പാട്ടുകളും ധ്രുവ് വിക്രം എന്ന അക്കൗണ്ടില്‍നിന്ന് 85 പാട്ടുകളും പ്ലേലിസ്റ്റിലേക്ക് ചേര്‍ക്കപ്പെട്ടിരിക്കുന്നു. അനുപമ പരമേശ്വരന് ആണ് പ്ലേലിസ്റ്റിന്റെ ‘ഓണര്‍’. ധ്രുവ് വിക്രത്തെ ‘കൊളാബറേറ്റർ’ എന്നുമാണ് സ്ക്രീന്‍ഷോട്ടിലുള്ളത്. സ്ക്രീന്‍ഷോട്ട് വിവിധ സാമൂഹികമാധ്യമങ്ങളില്‍ വൈറലാണ്. ഇതേത്തുടര്‍ന്നാണ് ഡേറ്റിങ് അഭ്യൂഹങ്ങള്‍ പ്രചരിച്ചത്.ഇരുതാരങ്ങളും അഭ്യൂഹങ്ങള്‍ സ്ഥിരീകരിക്കുകയോ തള്ളുകയോ ചെയ്തിട്ടില്ല. അതേസമയം സ്ക്രീന്‍ഷോട്ടിന്റെ ആധികാരികതയെക്കുറിച്ച്…
Read Moreപ്ലൂട്ടോയുടെ അനൗണ്‍സ്മെന്റ് വീഡിയോ
കോമഡി സെറ്റിംഗില്‍ ഏലിയന്‍ കഥ പറയാനെത്തുന്ന പ്ലൂട്ടോയുടെ അനൗണ്‍സ്മെന്റ് വീഡിയോ പുറത്തിറങ്ങി. നീരജ് മാധവും അല്‍ത്താഫ് സലീമും മുഖ്യ കഥാപാത്രങ്ങളായി എത്തുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ഷമല്‍ ചാക്കോയാണ്. ചിത്രത്തില്‍ ഏലിയനായി എത്തുന്നത് സംവിധായകനായും അഭിനേതാവുമായ അല്‍ത്താഫ് സലീമാണ്. സിംഗപ്പുര്‍ ആസ്ഥാനമാക്കി സിനിമ വിതരണം നടത്തുന്ന ഓര്‍ക്കിഡ് ഫിലിംസിന്റെ ബാനറില്‍ റെജു കുമാറും രശ്മി റെജുവും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂലൈ ആദ്യ വാരം ആരംഭിക്കും. നവംബര്‍ 2025-ലാണ് തിയറ്റര്‍ റിലീസ് ലക്ഷ്യമിടുന്നത്. കോമഡി, ഫാന്റസി, സയന്‍സ് ഫിക്ഷന്‍ എന്നീ ഘടകങ്ങള്‍ ഒന്നിച്ചുകൂടുന്ന ഒരു ചിത്രമായിരിക്കും പ്ലൂട്ടോ എന്നാണ് അണിയറില്‍ നിന്നുള്ള റിപ്പോര്‍ട്ട്. ആര്‍ഡിഎക്സിനു ശേഷം നീരജ് മാധവ് മലയാളത്തില്‍ പ്രധാനവേഷത്തിലെത്തുന്ന സിനിമ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രത്തിന്റെ രചനയും ക്രീയേറ്റീവ് ഡയറക്ഷനും നിര്‍വഹിക്കുന്നത് നിയാസ് മുഹമ്മദ്. കാമറ-ശ്രീരാജ് രവീന്ദ്രൻ, എഡിറ്റിംഗ്-അപ്പു ഭട്ടതിരി,…
Read Moreമഞ്ജുവിനെ ചിലപ്പോള്‍ കണ്ണില്‍ പെടില്ലെന്ന് രമേഷ് പിഷാരടി
മഞ്ജു വാര്യര്‍ ഇടയ്ക്ക് സിനിമയ്ക്ക് വരും. മാസ്ക് ഇട്ട് ചുമ്മാ ഒരു ബനിയനുമിട്ടായിരിക്കും വരിക. തിരക്കിനിടയില്‍ പെട്ടാല്‍ മഞ്ജുവിനെ ചിലപ്പോള്‍ കണ്ണില്‍ പെടില്ല. നൂണ്ട് നൂണ്ട് കയറി പോകും. ഡല്‍ഹിയില്‍ വന്നപ്പോള്‍ അവിടെയുള്ള സരോജനി മാര്‍ക്കറ്റ് എന്ന സ്ഥലത്ത് പോയി. അവിടെനിന്നു 400 രൂപയുള്ള ഒരു ടോപ്പ് മഞ്ജു വാങ്ങിച്ചു. ഒരെണ്ണം ഫ്രീയും കിട്ടിയെന്നാണ് തോന്നുന്നത്. എന്നാല്‍ ഇതൊക്കെ നമ്മള് രണ്ട് മൂന്ന് മാസം കഴിയുമ്പോള്‍ മറക്കുമല്ലോ, എന്നിട്ട് എന്റെയൊരു പരിപാടിക്ക്, കുറഞ്ഞത് പത്ത് ലക്ഷം രൂപയെങ്കിലും പ്രതിഫലമുള്ള പരിപാടിയാണത്. ആ 400 രൂപയുടെ ടോപ്പും ഇട്ട് വന്ന് ഒന്നും അറിയാത്ത പോലെ ഇരിക്കുകയാണ്. രമേഷ് പിഷാരടി
Read Moreഅഭിനയം എന്റെ തൊഴിലാണെന്ന് നിഷ സാരംഗ്
എന്നെ സംബന്ധിച്ച് ഞാന്‍ വളരെ നേരത്തേ വിവാഹം കഴിച്ചയാളാണ്. അമ്മമാര്‍ ഒരിക്കലും തോല്‍ക്കില്ല, ഓരോ അമ്മമാരും അവരുടെ മക്കള്‍ക്ക് വേണ്ടിയാണ് ജീവിക്കുന്നത്. ജീവിതത്തില്‍ പല അവസരങ്ങളിലും അമ്മമാര്‍ തോറ്റുപോയിട്ടുണ്ടാകും. എങ്കിലും അവസാനം വരെ ജീവന് അവര്‍ നിലനിര്‍ത്തുന്നത് മക്കള്‍ക്ക് വേണ്ടിയാണ്. ലോകത്തിലെ ഏറ്റവും വലിയ പോരാളികള്‍ തന്നെയാണ് അമ്മമാർ. സിനിമയില്‍ വന്ന അവസരങ്ങളെല്ലാം ചെയ്തിട്ടുണ്ട്. കാരണം മറ്റ് വഴികള്‍ ഇല്ലല്ലോ ജീവിക്കാൻ. അപ്രതീക്ഷിതമായാണ് അഭിനയിക്കാന്‍ അവസരം വരുന്നത്. പിന്നെ അത് തുടര്‍ന്നു പോയി. എന്നെ സംബന്ധിച്ച് അഭിനയം എന്റെ തൊഴിലാണ്. പറഞ്ഞ പ്രതിഫലം കിട്ടാത്ത അവസരങ്ങളൊക്കെ ഉണ്ടായിട്ടുണ്ട്. എന്നാലും ഒരുപാടൊന്നും ഉണ്ടായിട്ടില്ല. ജീവിതത്തില്‍ നമ്മള് പ്രതീക്ഷിക്കാത്ത, ചിന്തിക്കാത്ത കാര്യങ്ങളൊക്കെ നടക്കും. ഇങ്ങനെ നടന്നിരുന്നെങ്കില്‍ അങ്ങനെ ചെയ്യാമായിരുന്നുവെന്നൊക്കെ നമ്മുക്ക് ചിന്തിക്കാനേ പറ്റുള്ളൂ. അല്ലാതെ എന്ത് സംഭവിക്കുമെന്ന് നമ്മുക്ക് ഇപ്പോള്‍ പ്രവചിക്കാനാകില്ല. നിഷ സാരംഗ്
Read Moreബസ് ജീവനക്കാര്‍ക്കുനേരേ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തൽ; വ്ലോഗര്‍ തൊപ്പിയെ കസ്റ്റഡിയിലെടുത്തു
കോഴിക്കോട്: ബസ് ജീവനക്കാര്‍ക്കുനേരേ തോക്ക് ചൂണ്ടിയതിനു “തൊപ്പി’ എന്നപേരില്‍ അറിയപ്പെടുന്ന വ്ലോഗര്‍ മുഹമ്മദ് നിഹാലിനെയും രണ്ടുപേരെയും വടകര പോലീസ് കസ്റ്റഡിയിലെടുത്തു. ബസ് ജീവനക്കാര്‍ക്കു പരാതി ഇല്ലാത്തതിനാല്‍ പിന്നീട് വിട്ടയച്ചു. വടകരയില്‍ ഇന്നലെ വെെകിട്ടായിരുന്നു സംഭവം. ലൈസന്‍സ് ആവശ്യമില്ലാത്ത എയര്‍ പിസ്റ്റളാണ് ചൂണ്ടിയത്. വടകരനിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്നു ഇയാള്‍. ശരത് എസ്. നായര്‍, മുഹമ്മദ് ഷമീര്‍ എന്നിവരും മുഹമ്മദ് നിഹാലിന്റെ ഒപ്പമുണ്ടായിരുന്നു. കൈനാട്ടിയിലാണ് ബസ് ജീവനക്കാരും നിഹാലും സുഹൃത്തുക്കളും തമ്മില്‍ വാക്കേറ്റമുണ്ടായത്. തുടര്‍ന്ന് സ്വകാര്യബസിനെ ഇവര്‍ പിന്തുടരുകയും വടകര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തുനിന്ന് വീണ്ടും വാക്കേറ്റമുണ്ടാവുകയും ചെയ്തു. ഇതിനിടെ എയര്‍പിസ്റ്റള്‍ ചൂണ്ടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇവര്‍ രക്ഷപ്പെടാന്ശ്രമിക്കുന്നതിനിടെ ബസ് തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് തടഞ്ഞുവച്ച് പോലീസില്‍ അറിയിച്ചു. പരാതി ഇല്ലെന്ന് ബസ് ജീവനക്കാര്‍ അറിയിച്ചതോടെ ഇയാളെ വിട്ടയയ്ക്കുകയായിരുന്നു.
Read Moreഇനി ട്രെയിനുകളിലും എടിഎം സേവനം; റെയിൽവേയുടെ ചരിത്രത്തിലെ ഏറ്റവും വിപ്ലവകരമായ മാറ്റം
കൊല്ലം: ഓടുന്ന ട്രെയിനുകളിൽ യാത്രക്കാർക്കായി എടിഎം അടക്കമുള്ള ബാങ്കിംഗ് സേവനങ്ങൾ വരുന്നു. റെയിൽവേയുടെ ചരിത്രത്തിലെ ഏറ്റവും വിപ്ലവകരമെന്ന് വിശേഷിപ്പിക്കുന്ന ട്രെയിനിലെ എടിഎം സേവനത്തിന്റെ പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കി. നാസിക്കിലെ മൻമാഡിനും മുംബൈയ്ക്കും മധ്യേ സർവീസ് നടത്തുന്ന പഞ്ചവടി എക്സ്പ്രസിന്റെ എസി കോച്ചിലാണ് ട്രെയിനിൽ ഘടിപ്പിച്ച രാജ്യത്തെ ആദ്യ എടിഎമ്മിന്റെ പരീക്ഷണം വിജയകരമായത്. യാത്രയ്ക്കിടയിൽ ഇഗത്പുരിനും കസാരയ്ക്കും മധ്യേയുള്ള മൊബൈൽ നെറ്റ്വർക്ക് ഇല്ലാത്ത ഭാഗത്ത് കൂടെ ട്രെയിൻ കടന്നുപോയപ്പോൾ ഏതാനും മിനിറ്റുകൾ മെഷീനിൽ സിഗ്നൽ നഷ്ടപ്പെട്ടത് ഒഴിച്ചാൽ പരീക്ഷണം സുഗമമായിരുന്നു എന്നാണ് ഉന്നത റെയിൽവേ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. തുരങ്കങ്ങൾ ഉണ്ടായിരുന്ന സ്ഥലത്താണ് നെറ്റ്വർക്ക് നഷ്ടപ്പെട്ടത്. എങ്കിലും ഫലങ്ങൾ മികച്ചതായിരുന്നു. സഞ്ചരിക്കുന്ന ട്രെയിനിൽ യാത്രക്കാർക്ക് ഇപ്പോൾ എളുപ്പത്തിൽ പണം പിൻവലിക്കാൻ സാധിക്കും. മെഷീനിന്റെ തടസമില്ലാത്ത പ്രവർത്തനത്തിന് എല്ലാ സാങ്കേതിക സാധ്യതകളും തുടർന്നും പരിശോധിക്കുമെന്നും ഉയർന്ന റെയിൽവെ ഉദ്യോഗസ്ഥർ വ്യക്തമാക്കി.…
Read Moreപിഎം ശ്രീ പദ്ധതി: കേന്ദ്രത്തിന്റെ സമ്മർദങ്ങൾക്ക് വഴങ്ങരുതെന്നു സിപിഐ മുഖപത്രം
തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ പിഎം ശ്രീ പദ്ധതിക്കെതിരേ സിപിഐ മുഖപത്രം. കേന്ദ്രത്തിന്റെ സമ്മർദങ്ങൾക്ക് വിദ്യാഭ്യാസവകുപ്പും സർക്കാരും വഴങ്ങരുതെന്നും സംസ്ഥാനത്തിന് അവകാശപ്പെട്ട അവകാശങ്ങൾ നേടിയെടുക്കണമെന്നും സിപിഎം മുഖപത്രമായ ജനയുഗത്തിന്റെ മുഖപ്രസംഗം പറയുന്നു. പിഎം ശ്രീ പദ്ധതിയുടെ ധാരണപത്രം ഒപ്പിടാത്തതിന്റെ പേരിൽ സമഗ്രശിക്ഷാ അഭിയാന് പദ്ധതിപ്രകാരം കേരളത്തിന് ലഭിക്കേണ്ട 1500 കോടിയോളം രൂപ കേന്ദ്രസര്‍ക്കാര്‍ തടഞ്ഞിരിക്കുകയാണെന്നും കേരളത്തിനു പുറമേ തമിഴ്നാട്, പശ്ചിമബംഗാള്‍, പഞ്ചാബ് തുടങ്ങി പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്കുളള വിഹിതവും നിഷേധിക്കപ്പെട്ടിരിക്കുകയാണെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. വിദ്യാഭ്യാസ വകുപ്പ് പദ്ധതിയിൽ ചേരാനുള്ള തിടുക്കത്തെ മുഖപ്രസംഗം എതിർക്കുകയാണ്. കേരളമടക്കം രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ വിദ്യാഭ്യാസ രംഗത്ത് കൈവരിച്ച നേട്ടങ്ങളും മികവും അവഗണിച്ച് ഈ രംഗത്തെ തുടര്വികാസത്തെയും വളര്‍ച്ചയെയും തടയാന്‍ മാത്രമേ മോദി സര്‍ക്കാരിന്റെ ദുശാഠ്യത്തിന് കഴിയൂ. അത്തരം സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങാതെ അര്‍ഹമായ അവകാശങ്ങള്‍ കണക്കുപറഞ്ഞ് വാങ്ങാന്‍ രാജ്യത്തിന്റെ ഭരണഘടനയും നീതിന്യായ വ്യവസ്ഥയും സംസ്ഥാനങ്ങള്‍ക്ക് അവസരം…
Read More