കോഴിക്കോട്: ബസ് ജീവനക്കാര്ക്കുനേരേ തോക്ക് ചൂണ്ടിയതിനു “തൊപ്പി’ എന്നപേരില് അറിയപ്പെടുന്ന വ്ലോഗര് മുഹമ്മദ് നിഹാലിനെയും രണ്ടുപേരെയും വടകര പോലീസ് കസ്റ്റഡിയിലെടുത്തു. ബസ് ജീവനക്കാര്ക്കു പരാതി ഇല്ലാത്തതിനാല് പിന്നീട് വിട്ടയച്ചു. വടകരയില് ഇന്നലെ വെെകിട്ടായിരുന്നു സംഭവം. ലൈസന്സ് ആവശ്യമില്ലാത്ത എയര് പിസ്റ്റളാണ് ചൂണ്ടിയത്.
വടകരനിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്നു ഇയാള്. ശരത് എസ്. നായര്, മുഹമ്മദ് ഷമീര് എന്നിവരും മുഹമ്മദ് നിഹാലിന്റെ ഒപ്പമുണ്ടായിരുന്നു. കൈനാട്ടിയിലാണ് ബസ് ജീവനക്കാരും നിഹാലും സുഹൃത്തുക്കളും തമ്മില് വാക്കേറ്റമുണ്ടായത്. തുടര്ന്ന് സ്വകാര്യബസിനെ ഇവര് പിന്തുടരുകയും വടകര പുതിയ ബസ് സ്റ്റാന്ഡിന് സമീപത്തുനിന്ന് വീണ്ടും വാക്കേറ്റമുണ്ടാവുകയും ചെയ്തു.
ഇതിനിടെ എയര്പിസ്റ്റള് ചൂണ്ടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇവര് രക്ഷപ്പെടാന്ശ്രമിക്കുന്നതിനിടെ ബസ് തൊഴിലാളികളും നാട്ടുകാരും ചേര്ന്ന് തടഞ്ഞുവച്ച് പോലീസില് അറിയിച്ചു. പരാതി ഇല്ലെന്ന് ബസ് ജീവനക്കാര് അറിയിച്ചതോടെ ഇയാളെ വിട്ടയയ്ക്കുകയായിരുന്നു.