മൈക്കോബാക്ടീരിയം ട്യൂബർകുലോസിസ് എന്ന രോഗാണുമൂലമുണ്ടാകുന്ന പകർച്ചവ്യാധിയാണു ക്ഷയം അഥവാ ടിബി. ക്ഷയരോഗം ശരീരത്തിന്റെ ഏതവയവത്തെയും ബാധിക്കാം. കൃത്യമായ ചികിത്സയിലൂടെ ക്ഷയരോഗം പൂർണമായും ചികിത്സിച്ചു ഭേദമാക്കാം. ചികിത്സയെടുക്കാതിരുന്നാൽ മരണം വരെ സംഭവിക്കാം. രണ്ടാഴ്ചയിൽ കൂടുതലുള്ള ചുമ, രാത്രികാലങ്ങളിലുണ്ടാകുന്ന പനി, വിറയൽ, ശരീരം ക്ഷീണിക്കുക, ഭാരം കുറഞ്ഞുവരിക, രക്തം ചുമച്ചു തുപ്പുക, രക്തമയം കലർന്ന കഫം, വിശപ്പില്ലായ്മ തുടങ്ങിയവയാണു ക്ഷയരോഗ ലക്ഷണ ങ്ങൾ. ശ്വാസകോശക്ഷയരോഗ ലക്ഷണങ്ങൾ * 2 ആഴ്ചയിലധികം നീണ്ടുനിൽക്കുന്ന ചുമ* വിട്ടുമാറാത്ത പനി * വിശപ്പില്ലായ്മ* ഭാരക്കുറവ് * രക്തമയം കലർന്ന കഫം ശ്വാസകോശേതര ക്ഷയരോഗ ലക്ഷണങ്ങൾ * ഭാരക്കുറവ് * കഴലവീക്കം * സന്ധികളിലുളവാകുന്ന വീക്കം* രാത്രികാലങ്ങളിലുണ്ടാകുന്ന അമിതമായ വിയർക്കൽ* രണ്ടാഴ്ചയിലധികംനീണ്ടുനിൽക്കുന്ന പനി പകരുന്നത്… ക്ഷയരോഗം വായുവിലൂടെയാണു പകരുന്നത്. ശ്വാസകോശ ക്ഷയരോഗം ബാധിച്ച ഒരു വ്യക്തിയിൽ നിന്ന് ഒരു വർഷം 10 മുതൽ 15 വരെ…
Read MoreDay: April 21, 2025
സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം ലംഘിച്ചു: ചങ്ങനാശേരി-മുരിക്കാശേരി സര്‍വീസ് നിർത്തിയിട്ട് മാസങ്ങൾ പിന്നിട്ടു
ചങ്ങനാശേരി: ചങ്ങനാശേരി കെഎസ്ആര്‍ടിസി ഡിപ്പോയില്‍നിന്ന് ഉച്ചകഴിഞ്ഞ് 3.12ന് പുറപ്പെട്ടിരുന്ന മുരിക്കാശേരി ഫാസ്റ്റ് പാസഞ്ചർ ബസ് സര്‍വീസ് പുനരാരംഭിക്കാത്തത് എന്തുകൊണ്ടെന്ന ചോദ്യമുയര്‍ത്തി യാത്രക്കാര്‍ രംഗത്ത്. സര്‍വീസ് നടത്തിക്കൊള്ളാമെന്ന് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച് ആരംഭിച്ച ടേക്ക് ഓവര്‍ സര്‍വീസാണ് ചങ്ങനാശേരി ഡിപ്പോ അധികൃതര്‍ തങ്ങളുടെ തന്നിഷ്ടപ്രകാരം നിര്‍ത്തിവച്ചിരിക്കുന്നത്. 12000 മുതല്‍ 15000വരെ കളക്ഷന്ലഭിച്ചിരുന്ന സര്‍വീസായിരുന്നു ഇത്. കഴിഞ്ഞ ഏതാനും മാസങ്ങളായാണ് ഈ സര്‍വീസ് അപ്രഖ്യാപിതമായി നിര്‍ത്തിവച്ചിരിക്കുന്നത്. കോവിഡ് കാലത്ത് നിര്‍ത്തിവച്ച ചങ്ങനാശേരി അമൃത സര്‍വീസ് പുനരാരംഭിക്കുമെന്ന് മന്ത്രി ഗണേഷ്കുമാര് പ്രഖ്യാപിച്ചെങ്കിലും പുനരാരംഭിച്ചിട്ടില്ല. രാവിലെ 6.20നുള്ള കട്ടപ്പന, 7.30നുള്ള മുണ്ടക്കയം, ഉച്ചയ്ക്ക് 12നുള്ള കട്ടപ്പന ലിമിറ്റഡ് സ്റ്റോപ്പ് സര്‍വീസുകളും നിര്‍ത്തിവച്ചിരിക്കുകയാണ്. തെങ്ങണ വഴി ഏറ്റുമാനൂരിനുണ്ടായിരുന്ന ചെയിന്‍ സര്‍വീസുകളും നിര്‍ത്തലാക്കിയിട്ട് പുനരാരംഭിച്ചിട്ടില്ല. അഞ്ചു ബസുകള്‍ 20 ട്രിപ്പ് സര്‍വീസ് നടത്തിയിരുന്നു. ഇപ്പോള്‍ ഒരു ബസ് രണ്ട് ട്രിപ്പ് മാത്രമാണ് സര്‍വീസ് നടത്തുന്നത്. ചങ്ങനാശേരിയില്‍നിന്നു…
Read Moreബിജെപി വികസന കേരളം; ഇടഞ്ഞുനിൽക്കുന്നവരെ ബിജെപി ഒപ്പം നിർത്തും; കൺവൻഷൻ പരന്പര തുടങ്ങി
തൃശൂർ: കേരളത്തിന്റെ വികസനത്തിന് എന്ന ആഹ്വാനമുയർത്തി ബിജെപി സംഘടിപ്പിക്കുന്ന കൺവൻഷൻ പരമ്പരയ്ക്ക് കേരളത്തിൽ ബിജെപി ആദ്യമായി അക്കൗണ്ട് തുറന്ന തൃശൂരിൽ തുടക്കമായി. തൃശൂരിൽ ഇന്ന് ആരംഭിച്ച വികസിതകേരളം കൺവൻഷന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരാണ് നേതൃത്വം നൽകുന്നത്. തൃശൂരിൽനിന്ന് ആരംഭിച്ച് മേയ് 10 ന് പാലക്കാട് വെസ്റ്റ് ജില്ലാ കൺവൻഷനോടെ ആദ്യഘട്ടം സമാപിക്കുന്ന രീതിയിലാണ് കൺവൻഷൻ സജ്ജീകരിച്ചിരിക്കുന്നത്. 20 ദിവസം നീണ്ടുനിൽക്കുന്ന കൺവൻഷനിൽ കേരളത്തിന്റെ ഭാവി വികസന പദ്ധതികളും സ്വപ്നങ്ങളും വിശദമായി ചർച്ച ചെയ്യുമെന്ന് ബിജെപി നേതൃത്വം അറിയിച്ചു. പ്രമുഖ വ്യക്തികളെ സന്ദർശിക്കൽ, സ്ഥാപനങ്ങൾ, ബലിദാനികളുടെ വീടുകളുടെ സന്ദർശനം എന്നിവയും വികസന സെമിനാറുകളും കൺവൻഷന്റെ ഭാഗമാകുമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എസ്. സുരേഷ് പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷൻ ഈസ്റ്റർ ദിനത്തിൽ തലസ്ഥാനത്തെ പള്ളികൾ സന്ദർശിച്ചതും മറ്റ് ജില്ലകളിൽ ജില്ലാ അധ്യക്ഷന്മാർ ക്രൈസ്തവദേവാലയങ്ങൾ, പുരോഹിതർ എന്നിവരെ…
Read Moreബ്ലൗസൊന്ന് ശരിയാക്കണം, ഞാനങ്ങോട്ട് വരട്ടേയെന്ന് ചോദിച്ചാൽ പോടായെന്ന് പറഞ്ഞാല്‍ പോരെ: വിവാദ അഭിമുഖം; ഒടുവില്‍ മലക്കം മറിഞ്ഞ് നടി മാല പാര്‍വതി
കൊച്ചി: അഭിമുഖത്തില്‍ ഉന്നയിച്ച കാര്യങ്ങള്‍ വിവാദമായതോടെ ഒടുവില്‍ മലക്കം മറിഞ്ഞ് നടി മാല പാര്‍വതി. വിവാദ അഭിമുഖത്തില്‍ വിശദീകരണവുമായി അവര്‍ രംഗത്ത് എത്തിയിരിക്കുകയാണ്. ദുരനുഭവങ്ങള്‍ നേരിട്ടാല്‍ അപ്പോള്‍ തന്നെ പ്രതികരിക്കണമെന്നാണ് താന്‍ ചൂണ്ടികാട്ടിയതെന്നും അതിനുശേഷം വേണം ഇന്റേണേല് കമ്മിറ്റിയെ അടക്കം സമീപിക്കാനെന്നും മാല പാര്‍വതി സ്വകാര്യ ചാനലിനു നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. നടി വിന്‍സി അലോഷ്യസ് നടന് ഷൈന്‍ ടോം ചാക്കോക്കെതിരേ നല്കിയ പരാതിയുമായി ബന്ധപ്പെട്ടുള്ള ചോദ്യത്തിന് യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലായിരുന്നു വിവാദ പരാമര്‍ശം. സിനിമ രംഗത്തെ മോശം അനുഭവങ്ങള്‍ മിടുക്കോടെ മാനേജ് ചെയ്യാന്‍ നടിമാര്‍ക്ക് സ്കില്‍ വേണമെന്നായിരുന്നു മാല പാര്‍വതി അഭിമുഖത്തില്‍ പറഞ്ഞത്. ഇതിലാണ് വിശദീകരണവുമായി നടി ഇപ്പോള്‍ രംഗത്തെത്തിയത്. ദുരനുഭവങ്ങള്‍ നേരിട്ടാല്‍ നടിമാര്‍ ഉടന്‍ പ്രതികരിക്കണം എന്നാണ് ഉദ്ദേശിച്ചത്. സെറ്റില്‍ നേരിട്ട അപമാനം വിന്‍സി മനസില്‍ കൊണ്ട് നടക്കാതെ അപ്പോള്‍ തന്നെ പ്രതികരിക്കണമായിരുന്നു…
Read Moreമറവിരോഗബാധിതര്‍ക്കായി നൂതന ചികിത്സാരീതി ആരംഭിക്കുന്നു: പദ്ധതി നടപ്പാക്കുന്നത് ക്യൂബയുമായി സഹകരിച്ച്
സംസ്ഥാനത്ത് മറവി രോഗബാധിതര്‍ക്കായി (ഡിമെന്‍ഷ്യ, അല്‍ഷിമേഴ്സ്) നൂതന ചികിത്സാ രീതി ആരംഭിക്കുന്നു. ക്യൂബയുമായി സഹകരിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനുള്ള നടപടികള്‍ സംസ്ഥാന ആരോഗ്യവകുപ്പ് ആരംഭിച്ചു. ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് ഈ വര്‍ഷം ഇതുവരെ മറവിരോഗം ബാധിച്ചത് 574 പേര്‍ക്കാണ്. 2024 ല്‍ 3,112 പേരും 2023 ല്‍ 2,763 പേരും 2022 ല്‍ 2,304 പേരും മറവി രോഗബാധിതരായി എന്നാണ് കണക്കുകളിലുള്ളത്. 2021 ല്‍ 2,002 പേര്, 2020 ല്‍ 1,769 പേര്, 2019 ല്‍ 1,847 പേര്, 2018 ല്‍ 1,548 പേര്, 2017 ല്‍ 1,047 പേര്, 2016 ല്‍ 475 പേര് എന്നിങ്ങനെയാണ് മറവി രോഗത്തിന്റെ പിടിയില്‍ അമര്‍ന്നവരുടെ കണക്കുകള്‍. മറവി രോഗബാധിതര്‍ക്കുള്ള ചികിത്സ ഡിമെന്‍ഷ്യ ക്ലിനിക്കുകള്‍ മുഖേന നല്‍കുന്നുണ്ട്. സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യ രോഗ നിര്‍ണയവും…
Read Moreപോക്സോ കേസ് അതിജീവിതയെയും കുഞ്ഞിനെയും കാണാതായി; പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
കോഴിക്കോട്: പോക്സോ കേസ് അതിജീവിതയെയും കുഞ്ഞിനെയും കാണാനില്ലെന്ന് പരാതി. 17കാരിയെയും മൂന്ന് വയസുള്ള കുഞ്ഞിനെയുമാണ് കോഴിക്കോട്ടെ വനിതാ ശിശു സംരക്ഷണ കേന്ദ്രത്തില്‍ നിന്നു കാണാതായത്. സംഭവത്തില്‍ ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടി കുഞ്ഞുമായി സംരക്ഷണ കേന്ദ്രത്തില്‍നിന്നു ചാടിപ്പോയതെന്നാണ് പോലീസ് പറയുന്നത്. വെള്ളിമാട് കുന്നിലെ സഖി കേന്ദ്രത്തില്‍നിന്നു കഴിഞ്ഞ ദിവസമാണ് ഇരുവരെയും നഗരത്തിലെ വനിതാ-ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയത്. പിന്നാലെ ഇന്നലെ രാത്രിയോടെ കാണാതാവുകയായിരുന്നു.
Read Moreഅമേരിക്കയിൽ ചെറുവിമാനം തകർന്നു: നാലുപേർ മരിച്ചു
ന്യൂയോർക്ക്: അമേരിക്കയിൽ ചെറുവിമാനം തകർന്നു വീണ് വിമാനത്തിലുണ്ടായിരുന്ന നാല് പേരും മരിച്ചു. ഇല്ലിനോയിസിലെ ഗ്രാമീണമേഖലയിൽ വയലിനോട് ചേർന്നാണ് ചെറിയ സിംഗിൾ എഞ്ചിൻ വിമാനം തകർന്നുവീണത്. ട്രില്ലയിലെ കോൾസിനും കംബർലാൻഡ് കൗണ്ടികൾക്കും ഇടയിലുള്ള പ്രദേശത്തെ വൈദ്യുതി ലൈനുകളിൽ തട്ടിയതാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം. സെസ്ന സി 180 ജിയിൽപ്പെട്ട വിമാനമാണ് തകർന്നു വീണതെന്ന് നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് അറിയിച്ചു. കൊല്ലപ്പെട്ടവരിൽ രണ്ടുപേർ സ്ത്രീകളാണ്. അമേരിക്കയിൽ അടുത്തിടെയായി വലുതും ചെറുതമായ നിരവധി വിമാനാപകടങ്ങളാണ് ഉണ്ടാകുന്നത്.
Read Moreതണൽമരം കടപുഴകി കാറിനുമേൽ വീണു; യാത്രികർ രക്ഷപ്പെട്ടത് തലനാരിഴയയ്ക്ക്; കാർ പൂർണമായും തകർന്നു
തലശേരി: റോഡരികിലെ തണൽ മരം കടപുഴകി കാറിനു മേൽ വീണ അപകടത്തിൽ തലനാരിഴയ്ക്ക് യാത്രികർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വ്യാപാരി വ്യവസായി ഏകോപന സമിതി തലശേരി യൂണിറ്റ് പ്രസിഡന്റും വ്യാപാര പ്രമുഖനുമായ വി.കെ. ജവാദ് അഹമ്മദും കുടുംബാംഗങ്ങളുമാണ് സെക്കൻഡുകളുടെ ഇടവേളയിൽ അത്ഭുതകരമായി രക്ഷപ്പെട്ടത്. മരം വീഴുന്നതിന് തൊട്ടു മുന്‍പ് യാത്രികർ കാറിൽ നിന്നിറങ്ങിയതിനാലാണ് ദുരന്തം ഒഴിവായത്. ഇന്നലെ രാവിലെ കൂത്തുപറന്പ് വില്ലേജ് ഓഫീസിനു മുന്നിലായിരുന്നു സംഭവം. ചെന്നൈയിൽനിന്നു വിമാനമാർഗം മട്ടന്നൂർ എയർപോർട്ടിൽ എത്തിയ ജവാദ് അഹമ്മദ് കുടുംബത്തോടൊപ്പം കാറിൽ തലശേരിയിലേക്ക് പുറപ്പെട്ടതായിരുന്നു. വീട്ടിലേക്കുള്ള യാത്രയ്ക്കിടെ കൂത്തുപറമ്പിലെ തന്റെ സ്ഥാപനത്തിൽ കയറുന്നതിനായി റോഡരികിൽ കാർ നിർത്തി എല്ലാവരും പുറത്തിറങ്ങിയ ഉടനായിരുന്നു മരം കടപുഴകി കാറിനു മുകളിൽ വീണത്. കാർ പൂർണമായും തകർന്നു.
Read Moreവാക്കിലും പ്രവൃത്തിയിലും നിറഞ്ഞു നിന്ന ലാളിത്യം: ലാറ്റിൻ അമേരിക്കയിൽ നിന്നുള്ള ആദ്യത്തെ മാർപാപ്പ
2013 മാർച്ച് 13-ന് മാർപ്പാപ്പയായി തെരഞ്ഞെടുക്കപ്പെട്ട് മിനുറ്റികൾക്കുള്ളിൽ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ ബാൽക്കണയിൽ നിന്ന് “സഹോദരീ സഹോദരന്മാരേ, ഗുഡ് ഈവനിംഗ് എന്ന് മുഴങ്ങിക്കേട്ടപ്പോൾ തന്നെ ഫ്രാൻസിസ് മാർപാപ്പയുടെ വാക്കിലെ ലാളിത്യവും കരുണയും നമുക്ക് ബോധ്യമായിത്തുടങ്ങി. ലാറ്റിൻ അമേരിക്കയിൽ നിന്നുള്ള ആദ്യത്തെ മാർപാപ്പയും ആദ്യത്തെ ഈശോ സഭാഅംഗവുമായിരുന്നു ഫ്രാൻസിസ് മാർപാപ്പ. സമാധാനം, ദരിദ്രരോടുള്ള കരുതൽ, പരിസ്ഥിതിയോടുള്ള ആദരവ് എന്നിവയിലൂന്നിയ ജീവിതം നയിച്ച വിശുദ്ധ ഫ്രാൻസിസ് അസീസിയോടുള്ള ബഹുമാനാർഥമാണ് ഫ്രാൻസിസ് എന്ന പേര് സ്വീകരിച്ചത്. പിന്നീടുള്ള പാപ്പായുടെ ഓരോ ഇടപെടലുകളിലും ലാളിത്യവും കരുണയും ദരിദ്രരോടുള്ള സ്നേഹവും നിറഞ്ഞു നിന്നു. മാർപാപ്പയായതിനുശേഷമുള്ള ആദ്യ ദർശനത്തിൽ മാർപാപ്പമാർ ധരിക്കുന്ന മൃദുവായ രോമങ്ങൾ കൊണ്ട് നെയ്ത മൊസെറ്റ അഥവാ കേപ് ഒഴിവാക്കി. സ്വർണ കുരിശ് ധരിച്ചില്ല, മറിച്ച് ബ്യുവേനോസ് ആരിസ് ആർച്ച് ബിഷപ്പായി അദ്ദേഹം ഉപയോഗിച്ചിരുന്ന അതേ മങ്ങിയ വെള്ളി പൂശിയ കുരിശ് കഴുത്തിൽ…
Read Moreമകൾ സ്ഥിരമായി ഓൺലൈനിൽ; ഫോൺ ഉപയോഗത്തിൽ അമ്മയുടെ താക്കീത്; സ്റ്റെയർകേസ് പടിയിൽ പതിനാലുകാരി ജീവനൊടുക്കി; നടുക്കുന്ന സംഭവം തലസ്ഥാനത്ത്
തലശേരി: ഫോണിൽനിന്നു വാട്സാപ്പ് ഡിലീറ്റ് ചെയ്യാൻ അമ്മ താക്കീത് നൽകിയതിനെ തുടർന്ന് പതിനാലുകാരി ജീവനൊടുക്കി. കൊടുവള്ളി റസ്റ്റ് ഹൗസിനു സമീപം ആമിന ക്വാട്ടേഴ്സിൽ മാതൃ സഹോദരിക്കൊപ്പം താമസിക്കുന്ന ആദിത്യയാണ് ആത്മഹത്യ ചെയ്തത്. സ്റ്റെയർകേസിന്റെ പടിയിൽ തൂങ്ങി മരിച്ച നിലയിലാണ് ആദിത്യയെ കണ്ടെത്തിയത്. തിരുവനന്തപുരം ഉള്ളൂർ സ്വദേശി അനൂപ്-ധരണ്യ ദന്പതികളുടെ മകളാണ്. ഇന്നലെ വൈകുന്നേരം നാലോടെയാണ് സംഭവം. വേനലവധി ആഘോഷിക്കാൻ മാതൃസഹോദരിയുടെ വീട്ടിൽ കഴിഞ്ഞ ദിവസമാണ് ആദിത്യ എത്തിയത്. മാതൃ സഹോദരി കണ്ണൂരിലാണ് ജോലി ചെയ്യുന്നത്. മകളെ സ്ഥിരമായി ഓൺലൈനിൽ കണ്ടതോടെ വാട്സാപ്പ് ഡിലിറ്റ് ചെയ്യാൻ തിരുവനന്തപുരത്തുള്ള അമ്മ ഫോണിലൂടെ നിർദേശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ജീവനൊടുക്കിയത്. മൃതദേഹം തലശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോലീസ് അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം പട്ടം സെന്റ് മേരീസ് സ്കൂൾ വിദ്യാർഥിനിയാണ് ആദിത്യ. സഹോദരി: ദിക്ഷ.
Read More