അഞ്ചല്‍: ഏരൂരില്‍ ഗ്യാസ് സിലിണ്ടര്‍ തുറന്നുവിട്ട് തീ കൊളുത്തിയ ശേഷം ഗൃഹനാഥന് ആത്മഹത്യ ചെയ്തു. ചില്ലിങ്പ്ലാന്റ് മംഗലത്തറ വീട്ടില്‍ വിനോദ് (52) ആണ് തൂങ്ങിമരിച്ചത്. ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം. മദ്യപിച്ചെത്തിയ വിനോദ് വീട്ടില്‍ വഴക്കിടുകയും വീട്ടുപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. മുറിക്കുള്ളിലായിരുന്ന ഭാര്യ ലതയും മരുമകളും ആദ്യം ഇതൊന്നും കാര്യമായി എടുത്തിരുന്നില്ല. എന്നാല്‍ അടുക്കളയ്ക്ക് സമീപം ശബ്ദം കേട്ട് മരുമകള്‍ പുറത്തിറങ്ങിയതോടെയാണ് ഗ്യാസ് സിലിണ്ടറിന്റെ ട്യൂബ് മുറിച്ച് മാറ്റുന്നത് ശ്രദ്ധയില്‍പ്പെട്ടത്. പെട്ടെന്നു ലതയേയും കുഞ്ഞിനെയും കൊണ്ട് മരുമകള്‍ പുറത്തിറങ്ങുകയായിരുന്നു. വിവരമറിഞ്ഞു ഏരൂര്‍ പോലീസ് പാഞ്ഞെത്തിയപ്പോഴേക്കും വിനോദ് തീകൊളുത്തിയിരുന്നു. ഇതിനിടെ പോലീസ് അറിയിച്ചതിനെ തുടര്‍ന്നു പുനലൂരില്‍നിന്നു ഫയര്‍ ഫോഴ്സും സ്ഥലത്തെത്തി. ഏറെനേരത്തെ പരിശ്രമത്തിനൊടുവില്‍ തീ കെടുത്തി മുന്‍വശത്തെ കതക് പൊളിച്ച് ഫയര്‍ ഫോഴ്സും പോലീസ് സംഘവും വീടിനകത്ത് കയറി നടത്തിയ പരിശോധനയിലാണ് മറ്റൊരു മുറിക്കുള്ളില്‍ വിനോദിനെ തൂങ്ങിമരിച്ച നിലയില്‍…
Read MoreDay: April 21, 2025
കാല്‍പ്പന്തു കളിയെ നെഞ്ചിലേറ്റിയ പാപ്പാ…
ഫ്രാന്‍സിസ് മാർപാപ്പ കടുത്ത ഫുട്ബോള്‍ കന്പക്കാരനായിരുന്നു. കാല്‍പ്പന്തു കളിയെ നെഞ്ചിലേറ്റിയ, തന്റെ ഇഷ്ട ടീമിനുവേണ്ടി എന്തുയാതനയും സഹിക്കാന്‍ മടിയില്ലാത്ത വ്യക്തിയായിരുന്നു മാർപാപ്പ. അര്‍ജന്റീന ഫുട്ബോള്‍ ലീഗിലെ പ്രമുഖ ടീമായ സാന്‍ ലോറെന്‍സോ (അത്യലറ്റികോ സാന്‍ ലോറെന്‍സോ ഡി അല്മാര്ഗൊ) ക്ലബിന്റെ ഔദ്യോഗിക അംഗമായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. ബൂവേനോസ് ആരീസിനു സമീപമുള്ള ബോയിഡോ നഗരമാണ് ലോറെന്‍സോ ക്ലബിന്റെ കേന്ദ്രം. ക്ലബിനുവേണ്ടി നിരവധി സഹായങ്ങള്‍ ചെയ്തിരുന്നു മാർപാപ്പയ്ക്ക് 2008 ല്‍ സാന്‍ ലോറെന്‍സോയുടെ ഔദ്യോഗിക അംഗത്വ കാര്‍ഡ് ലഭിച്ചിരുന്നു. ടീമിന്റെ ഹോം ഗ്രൗണ്ടിനു സമീപമുള്ള സ്പോര്‍ട്സ് കോംപ്ളസില്‍ നടന്ന ചടങ്ങില്‍ ഓസ്കര് ലുചിനിയാണ് മാർപാപ്പയ്ക്ക് ക്ലബ് അംഗത്വ കാര്‍ഡ് സമ്മാനിച്ചത്. മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ സാന്‍ ലോറെന്‍സോ ക്ലബ് തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു. ക്ലബിന്റെ ജഴ്സിയുമായി കുട്ടികള്‍ക്കൊപ്പം നില്ക്കുന്ന ഫ്രാന്‍സിസ് ഒന്നാമന് മാര്‍പാപ്പയുടെ ചിത്രങ്ങളാണ് വെബ്സൈറ്റില്‍…
Read Moreഷേക്ക് ഹസീനയ്ക്കെതിരേ റെഡ് കോർണർ നോട്ടീസിന് നീക്കം
ധാക്ക: മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരിനെ അട്ടിമറിക്കാൻ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തിൽ, സ്ഥാനഭ്രഷ്ടയാക്കപ്പെട്ട പ്രധാനമന്ത്രി ഷേക്ക് ഹസീനയ്ക്കും മറ്റ് 11 പേർക്കുമെതിരേ റെഡ് നോട്ടീസ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശ് പോലീസ് ഇന്റർപോളിന് അപേക്ഷ നല്കി. ആഭ്യന്തരയുദ്ധം ഉണ്ടാക്കാനും ഇടക്കാല ഭരണകൂടത്തെ പുറത്താക്കാനും ഗൂഢാലോചന നടത്തിയെന്ന കുറ്റം ചുമത്തി ബംഗ്ലാദേശ് പോലീസ് ഹസീനയ്ക്കും മറ്റ് 72 പേർക്കുമെതിരെ അടുത്തിടെ കേസ് ഫയൽ ചെയ്തിരുന്നു. കൂട്ടക്കൊല, അഴിമതി എന്നിവയുൾപ്പെടെ നൂറിലധികം കേസുകൾ ഹസീന നേരിടുന്നുണ്ട്. 16 വർഷം നീണ്ടുനിന്ന അവാമി ലീഗ് ഭരണകൂടത്തെ വിദ്യാർഥികളുടെ നേതൃത്വത്തിൽ നടന്ന ഒരു വലിയ പ്രക്ഷോഭം അട്ടിമറിച്ചതിനെത്തുടർന്ന് കഴിഞ്ഞ വർഷം ഓഗസ്റ്റ് അഞ്ചിന് ഹസീന ബംഗ്ലാദേശിൽ നിന്ന് പലായനം ചെയ്യുകയായിരുന്നു. അതിനുശേഷം അവർ ഇന്ത്യയിലാണ് താമസിക്കുന്നത്.
Read Moreഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ: സുകാന്തിനെ ഇനിയും പിടികൂടാനാകാതെ പോലീസ്
തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത സംഭവം നടന്നിട്ട് ഒരു മാസമാകാറായിട്ടും പ്രതി സുകാന്തിനെ കണ്ടെത്താനാകാതെ അന്വേഷണ സംഘം. പേട്ട പോലീസിന്റെ അലംഭാവത്തിൽ ഐബി ഉദ്യോഗസ്ഥയുടെ ബന്ധുക്കൾ കടുത്ത അതൃപ്തിയിലാണ്.ഐബി ഉദ്യോഗസ്ഥയായ യുവതിയുടെ സഹപ്രവർത്തകനും സുഹൃത്തുമായിരുന്നു മലപ്പുറം എടപ്പാൾ സ്വദേശിയായ സുകാന്ത്. സുകാന്ത് വിവാഹത്തിൽനിന്നു പിൻമാറിയതിലുള്ള മനോവിഷമമാണ് യുവതിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസ് കണ്ടെത്തിയത്. മരണത്തിന് കാരണം സുകാന്താണെന്ന് യുവതിയുടെ ബന്ധുക്കൾ ആരോപിച്ചതിനെ തുടർന്ന് പോലീസ് സുകാന്തിനെ പ്രതി ചേർത്തിരുന്നു. ഇതോടെ സുകാന്ത് കുടുംബസമേതം ഒളിവിൽ പോകുകയായിരുന്നു. ഇന്നലെ സുകാന്തിന്റെ എടപ്പാളിലെ വീട്ടിൽ പേട്ട പോലീസ് പരിശോധന നടത്തിയിരുന്നു. പൂട്ടിയിട്ടിരുന്ന വീടിന്റെ താക്കോൽ അടുത്ത വീട്ടിൽനിന്നു വാങ്ങിയശേഷമാണ് പോലീസ് ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ പരിശോധന നടത്തിയത്. പരിശോധനയിൽ ഹാർഡ് ഡിസ്ക്കുകളും പാസ്ബുക്കുകളും പോലീസ് കണ്ടെടുത്തിരുന്നു. സാന്പത്തികമായും ലൈംഗികമായും സുകാന്ത് യുവതിയെ ചൂഷണം ചെയ്തിരുന്നുവെന്നാണ് പോലീസിന്റെ അനുമാനം. കഴിഞ്ഞമാസം 24…
Read Moreപഴയ 100 രൂപ നോട്ടുകള്‍ ഇനി എടിഎമ്മുകളിൽ ലഭിക്കില്ല; പകരം പുതിയ സീരീസ് 100 രൂപ നോട്ടുകള്‍
കൊല്ലം: പഴയ 100 രൂപ നോട്ടുകൾ ഇനി എടിഎം കൗണ്ടറുകൾ വഴി ലഭിക്കില്ല. ഇവയുടെ ഉപയോഗവും പ്രചാരവും ക്രമേണ പരിമിതപ്പെടുത്താൻ റിസർവ് ബാങ്ക് ഒഫ് ഇന്ത്യ തീരുമാനിച്ച് കഴിഞ്ഞു. പകരം പുതിയ സീരീസിലെ നോട്ടുകൾ പ്രോത്സാഹിപ്പിക്കും. പുതിയ ഗാന്ധി സീരീസിന് മുമ്പ് അച്ചടിച്ച 100 രൂപ നോട്ടുകളുടെ ഉപയോഗവുമായി ബന്ധപ്പെട്ട നയങ്ങള്‍ റിസര്‍വ് ബാങ്ക് കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണ് നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് ഒഴിവാക്കുന്നത്. പകരം പുതിയ സീരീസ് 100 രൂപ നോട്ടുകള്‍ മാത്രമേ എടിഎമ്മുകൾ വഴി വിതരണം ചെയ്യാവൂ എന്ന് ആര്‍ബിഐ എല്ലാ ബാങ്കുകൾക്കും നിർദേശം നൽകിക്കഴിഞ്ഞു.എടിഎമ്മുകളിൽ നിറയ്ക്കുന്ന മൊത്തം കറൻസികളിൽ 10 ശതമാനം 100 രൂപയുടെ പുതിയ നോട്ടുകൾ ആയിരിക്കണമെന്നും റിസർവ് ബാങ്ക് നിർദേശിച്ചിട്ടുണ്ട്. നിലവില്‍ പഴയ 100 രൂപ നോട്ടുകള്‍ സാമ്പത്തിക ക്രയവിക്രയങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് തടസങ്ങൾ ഒന്നും ഇല്ല. അതേസമയം ടോള്‍ ബൂത്തുകള്‍ അടക്കമുള്ള…
Read Moreപച്ചെ നിറമേ പച്ചെ നിറമേ… ഇനി ജെൻസികളുടെ നഖങ്ങൾ അടക്കി വാഴുന്നതിവനാണ്; സമാധാനവും സന്തോഷവും പ്രധാനം ചെയ്യാൻ കൈയിൽ പച്ച നിറമുള്ള നെയിൽ പോളിഷ് അടിച്ചാൽ മതിയെന്ന് ന്യൂജെൻ പിള്ളേർ
നഖം നീട്ടി വളർത്തി അതിൽ പല നിറത്തിലുള്ള നെയിൽ പോളിഷുകൾ ഇടുന്നത് പെൺകുട്ടികൾക്കൊരു ഹരം തന്നെയാണ്. മഞ്ഞയും ചുമപ്പും കറുപ്പുമൊക്കെ നെയിൽ പോളിഷുകളുടെ രാജാക്കൻമാരായിട്ടുള്ള നിറങ്ങളാണ്. എന്നാൽ ഇപ്പോൾ ഇവരെയെല്ലാം സൈഡ് ആക്കി പച്ചക്കളറുകളാണ് നഖങ്ങൾ അടക്കി വാഴുന്നത്. ജെൻസികളുടെ ട്രെൻഡ് ആയി മാറിയിരിക്കുകയാണ് ഇന്ന് പച്ച നിറങ്ങൾ. ഇങ്ങനെ പച്ച നെയിൽ പോളിഷ് അടിക്കുന്നതിന് അവർ ഒരു കാരണവും അവർ പറയുന്നുണ്ട്, മറ്റൊന്നുമല്ല, പച്ച സമാധാനത്തിന്റേയും സന്തോഷത്തിന്റേയും നിറമാണ്. കൈയിൽ പച്ച അടിച്ചാൽ പോസിറ്റീവ് എനർജി ലഭിക്കുമെന്നാണ് ന്യൂജെൻ പിള്ളേരുടെ വാദം. എന്തായാലും നെയിൽ ആർട്ടുകളൊക്കെ ചെയ്യുന്നവർ ഇപ്പോൾ കൂടുതലായും പച്ച നിറം തന്നെയാണ് തെരഞ്ഞെടുക്കുന്നത്. എല്ലാവരും ട്രെൻഡിനൊപ്പം പോവുന്പോൾ നമ്മളായിട്ടെന്തിന് കുറയ്ക്കണം അല്ലേ.
Read Moreഫ്രാന്‍സിസ് മാര്‍പാപ്പ ദിവംഗതനായി
വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായ ഫ്രാൻസിസ് മാർപാപ്പ (88) ദിവംഗതനായി. സഭയെ പന്ത്രണ്ട് വർഷം നയിച്ച അദ്ദേഹത്തിന്റെ വിയോഗം വത്തിക്കാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ശ്വാസകോശ അണുബാധയെത്തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ ദിവസങ്ങളിൽ പൊതുവേദികളിൽ എത്തിയിരുന്നു. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയ മാർപാപ്പ വിശുദ്ധവാര ശുശ്രൂഷകളിലും പങ്കെടുത്തിരുന്നു. 2013 ഏപ്രിൽ 13നാണ് 266-ാം മാർപാപ്പയായി ഇറ്റാലിയൻ വംശജനായ അർജന്റീനക്കാരൻ കർദിനാൾ ഹോർഹെ മാരിയോ ബെർഗോളിയോയെ തെരഞ്ഞെടുത്തത്. ബനഡിക്ട് പതിനാറാമൻ മാർപാപ്പ സ്ഥാനത്യാഗം ചെയ്തതിനു പിന്നാലെയാണ് ഫ്രാൻസിസ് മാർപാപ്പയെ തെരഞ്ഞെടുത്തത്. 2013 മാർച്ച് 19ന് ഫ്രാൻസിസ് അഥവാ ഫ്രാൻസിസ്കോ എന്ന പേരു സ്വീകരിച്ചുകൊണ്ട് കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനും വത്തിക്കാൻ രാജ്യത്തിന്റെ തലവനുമായി അദ്ദേഹം സ്ഥാനമേറ്റു. അന്നു മുതൽ ദോമൂസ് സാങ്തേ മാർത്തേ എന്ന ഹോസ്റ്റലിലാണ് മാർപാപ്പയുടെ താമസം. ഫ്രാൻസിസ് എന്ന…
Read Moreരാജുവേട്ടനെ കണ്ട് സൗഹൃദം പുതുക്കി മേയർ; പൊട്ടിച്ചിരിച്ച് തമാശ പറഞ്ഞു രാജുവും; വീഡിയോ കാണാം
നടൻ പൃഥ്വിരാജിനൊപ്പമുള്ള മേയർ ആര്യ രാജേന്ദ്രന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരദാന ചടങ്ങിൽനിന്നുമുള്ളതാണ് വീഡിയോ. രാജുവേട്ടൻ എന്ന കുറിപ്പ് ചേർത്താണ് ആര്യ വീഡിയോ ഫേസ്ബുക്കിൽ പങ്കുവച്ചത്. മികച്ച നടനുള്ള അവാർഡ് നേടിയ പൃഥ്വിരാജ് വേദിയിലേക്ക് എത്തിയപ്പോൾ ആര്യ പറഞ്ഞ തമാശ കേട്ട് പൊട്ടിച്ചിരിക്കുന്ന പൃഥ്വിരാജിനെ വീഡിയോയിൽ കാണാം. ദീർഘനാളത്തെ സൗഹൃദമാണ് ഇരുവരും തമ്മിലുള്ളത്. മുൻപ് തിരുവനന്തപുരത്തുവച്ചു സംഘടിപ്പിച്ച മറ്റൊരു പരിപാടിയിൽ പൃഥ്വിരാജ് അതിഥിയായി എത്തിയിരുന്നു. അന്ന് ആദ്യമായാണ് ഒരു മേയർ രാജുവേട്ടാ വരണം എന്ന് പറഞ്ഞു ക്ഷണിക്കുന്നത് എന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു. അന്ന് മുതൽ ഈ സൗഹൃദം കാത്തു സൂക്ഷിച്ചിരിക്കുന്നു എന്നതിനുള്ള തെളിവാണ് വീഡിയോ എന്നാണ് പ്രേക്ഷകർ കമന്റുകളായി പറയുന്നത്.
Read Moreഇടിച്ചു കയറിയല്ല മുഖം കാണിക്കേണ്ടത്… നേതാക്കളെ വിമർശിച്ച് കോൺഗ്രസ് മുഖപത്രം; “ഇടിച്ചുകയറി പാർട്ടിയെ അപകീർത്തിപ്പെടുത്തരുത്’
തിരുവനന്തപുരം: പരിപാടികളിൽ മുൻനിരയിലേക്ക് ഇടിച്ചു കയറാൻ ശ്രമിക്കുന്ന നേതാക്കളെ വിമർശിച്ച് കോൺഗ്രസ് മുഖപത്രം. ഇടുച്ചുകയറിയല്ല മുഖം കാണിക്കേണ്ടത് എന്ന തലക്കെട്ടിലുള്ള മുഖപ്രസംഗത്തിൽ വാര്‍ത്തകളില്‍ പേരും പടവും എങ്ങനെയും വരുത്തുകയെന്ന നിര്‍ബന്ധബുദ്ധി നേതാക്കള്‍ക്ക് വേണ്ട എന്ന് പറയുന്നു. ചിലരുടെ ഭാഗത്തുനിന്ന് ഒരു നിലയ്ക്കും വിലയ്ക്കും ചേരാത്ത പ്രവൃത്തികൾ ചിലപ്പോഴെങ്കിലും ഉണ്ടാവുന്നു. ഇടിച്ചുകയറാൻ മത്സരിക്കുന്നവർ ഏത് മഹത്തായ പരിപാടിയെയും മറ്റുള്ളവരുടെ മുന്നിൽ പരിഹാസ്യമാക്കുന്ന തരത്തിലേക്ക് മാറ്റുകയാണ്. സമൂഹമധ്യത്തിൽ പ്രസ്ഥാനത്തെ പരിഹാസ്യമാക്കുന്ന ഇത്തരം ഏർപ്പാട് ഇനിയെങ്കിലും മതിയാക്കണമെന്നും മുഖപ്രസംഗം വിമര്‍ശിക്കുന്നു. ഉദ്ഘാടകനും അധ്യക്ഷനും മറ്റ് നേതാക്കൾക്കും അവരർഹിക്കുന്ന സ്ഥാനങ്ങളിൽ ഇരിപ്പിടങ്ങൾ സംഘാടകർ ഉറപ്പുവരുത്തണം. ജനക്കൂട്ട പാര്‍ട്ടിയെന്നത് ജനാധിപത്യമായ വിശാലതയാണ്. അത് കുത്തഴിഞ്ഞ അവസ്ഥയാക്കരുത്. പരിപാടികള്‍ക്ക് പിന്നിലുള്ള അധ്വാനവും ത്യാഗവും ബൂത്ത് തലം മുതലുള്ള നേതാക്കള്‍ മനസിലാക്കി മാതൃകാപരമായി പെരുമാറണം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെയുള്ളവർ പരിപാടികളില്‍ ഇടിച്ചുകയറുന്നത് സമൂഹമാധ്യമങ്ങളിൽ ട്രോൾ വീഡിയോ…
Read Moreനൻമ നിറഞ്ഞവൻ ശ്രീനിവാസൻ… 17 വർഷമായി ഒപ്പമുള്ള ഡ്രൈവർക്ക് വീട് വച്ച് നൽകി താരം; വീഡിയോ വൈറൽ
17 വർഷമായി സന്തതസഹചാരിയായി ഒപ്പമുള്ള ഡ്രൈവർക്ക് വീട് വച്ചുനൽകി നടൻ ശ്രീനിവാസൻ. കൊച്ചിയിലെ കണ്ടനാട് ശ്രീനിവാസന്റെ വീടിനടുത്ത് തന്നെയാണ് ഡ്രൈവർ ഷിനോജിനും കുടുംബത്തിനും വീട് വച്ചുനൽകിയത്. വിഷുദിനത്തിലായിരുന്നു വീടിന്റെ പാലുകാച്ചൽ. കുടുംബസമേതമാണ് ശ്രീനിവാസൻ എത്തിയത്. ഭാര്യ വിമല, മകൻ ധ്യാൻ, മരുമകൾ അർപ്പിത, കൊച്ചുമകൾ ആരാധ്യ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. കണിക്കൊന്നപ്പൂക്കളുമായാണ് ശാരീരിക അവശതകൾ വക വയ്ക്കാതെ ശ്രീനിവാസൻ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയത്. ശ്രീനിവാസന്റെ ഭാര്യ വിമല പാൽ കാച്ചി. അതിനുശേഷം എല്ലാവർക്കും വിഷു കൈനീട്ടം നൽകുകയും ചെയ്തു. കോഴിക്കോട് പയ്യോളി സ്വദേശിയാണ് ഷിനോജ്. വർഷങ്ങളായി ശ്രീനിവാസനൊപ്പം തന്നെയാണ്. ‘‘17 വർഷമായി ഞാൻ സാറിനൊപ്പമുണ്ട്. കുറെക്കാലമായി അദ്ദേഹം എന്നോട് വീടിനെക്കുറിച്ച് പറയുന്നു. ഞാൻ വേണ്ടെന്നാണ് എപ്പോഴും പറയാറുള്ളത്. ഒടുവിൽ വിനീതേട്ടൻ പറഞ്ഞു, അച്ഛൻ സന്തോഷമായി ഒരു കാര്യം ചെയ്തു തരുന്നതല്ലേ… വേണ്ടെന്നു പറയരുത് എന്ന്. അങ്ങനെയാണ് വീട്…
Read More