ശ്രീനഗർ: ജമ്മുകാഷ്മീരിലെ പെഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ അഞ്ചുപേർ കൊല്ലപ്പെട്ടു. ബൈസാറിൻ എന്ന കുന്നിൻമുകളിലേക്ക് ട്രെക്കിംഗിന് പോയ വിനോദസഞ്ചാരികൾക്ക് നേരെയാണ് ഭീകരർ വെടിയുതിർത്തത്. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30നാണ് ആക്രമണമുണ്ടായത്. ആക്രമണം നടത്തിയവരില്‍ മൂന്നുപേരുണ്ടായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. പരിക്കേറ്റവരില്‍ പ്രദേശവാസികളും ഉൾപ്പെടും. ആക്രമണം നടത്തിയശേഷം ഭീകരർ സ്ഥലത്ത് നിന്ന് കടന്നു കളഞ്ഞു. വെടിയേറ്റ ആളുടെ ഭാര്യയാണ് പോലീസ് കൺട്രോൾ റൂമിൽ വിവരം അറിയിച്ചത്. സ്ഥലത്ത് പോലീസിന്റെയും സൈന്യത്തിന്റെയും നേതൃത്വത്തിൽ തെരച്ചിൽ തുടങ്ങി.
Read MoreDay: April 22, 2025
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്കാരം ശനിയാഴ്ച
വത്തിക്കാൻ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്കാരം ശനിയാഴ്ച റോമിലെ സെന്റ് മേരി മേജർ ബസിലിക്കയിൽ നടക്കും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് സംസ്കാര ചടങ്ങുകൾ ആരംഭിക്കുകയെന്ന് വത്തിക്കാൻ അറിയിച്ചു. ഇന്ന് ചേർന്ന കർദിനാൾമാരുടെ യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്. ബുധനാഴ്ച രാവിലെ മുതൽ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ഭൗതികശരീരം പൊതുദർശനത്തിന് വയ്ക്കും. അതേസമയം ക്രിസ്തുശിഷ്യനായ വി.പത്രോസിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്ന സെന്റ് പീറ്റേഴ്സ് ബസിലിക്കയിലാണ് മുൻ മാർപാപ്പമാരിൽ ഭൂരിഭാഗം പേരും അന്ത്യവിശ്രമം കൊള്ളുന്നത്. എന്നാൽ തനിക്ക് അന്ത്യവിശ്രമമൊരുക്കേണ്ടത് റോമിലെ സെന്റ് മേരി മേജർ ബസിലിക്കയിലായിരിക്കണമെന്നാണ് മാർപാപ്പ മരണപത്രത്തിൽ പറഞ്ഞിരുന്നത്. ഇതനുസരിച്ചാണ് ഭൗതികശരീരം അവിടെ അടക്കം ചെയ്യാൻ തീരുമാനിച്ചത്. ശവകുടീരത്തിൽ പ്രത്യേക അലങ്കാരങ്ങൾ പാടില്ലെന്നും ലാറ്റിൻ ഭാഷയിൽ ഫ്രാൻസിസ് എന്ന് മാത്രം എഴുതിയാൽ മതിയെന്നും മാർപാപ്പയുടെ മരണപത്രത്തിൽ പറഞ്ഞിരുന്നു.
Read Moreസാമൂഹ്യവിരുദ്ധരുടെ താവളമായി മുണ്ടക്കയത്തെ പഴയ ദൂരദർശൻ കേന്ദ്രവും സമീപപ്രദേശങ്ങളും; അധികാരികൾക്ക് മൗനമെന്ന് നാട്ടുകാർ
മുണ്ടക്കയം: കഞ്ചാവ്, മദ്യം, രാസലഹരി മാഫിയയുടെ താവളമായി മാറിയിരിക്കുകയാണ് മുണ്ടക്കയം ബസ് സ്റ്റാൻഡിനോട് ചേർന്നുള്ള പ്രവർത്തനം നിലച്ച ദൂരദർശൻ കേന്ദ്രവും സമീപ പ്രദേശങ്ങളും. രാത്രികാലങ്ങളിൽ ഇവിടെ സാമൂഹ്യവിരുദ്ധ ശല്യം അതിരൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു. കഞ്ചാവ്, എംഡിഎംഎ അടക്കമുള്ള മാരക ലഹരിവസ്തുക്കൾ ഉപയോഗിക്കാൻ ആളൊഴിഞ്ഞ ഈ പ്രദേശം സാമൂഹ്യവിരുദ്ധർ തെരഞ്ഞെടുക്കുകയാണ്. ഇതിന് സമീപത്തായി മുണ്ടക്കയം പഞ്ചായത്തിന്റെ കീഴിലുള്ള കൃഷിഭവൻ, മൃഗാശുപത്രി, ഹോമിയോ ഡിസ്പെൻസറി എന്നിവ പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞ മാസം ഇതിനോട് ചേർന്നുള്ള കുടുംബശ്രീയുടെ ഫാർമേഴ്സ് ഫെസിലിറ്റി സെന്ററിലെ ഉപകരണങ്ങൾ സൂക്ഷിച്ചിരുന്ന മുറിയിൽ മോഷണം നടന്നിരുന്നു. ഒരു ലക്ഷത്തിലധികം രൂപയുടെ സാധനങ്ങൾ മോഷണം പോയെങ്കിലും പ്രതികളെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. വർഷങ്ങൾക്ക് മുമ്പ് കർഷക ഓപ്പൺ മാർക്കറ്റ് പ്രവർത്തിച്ചിരുന്നതും ഇവിടെയാണ്. രാത്രികാലങ്ങളിൽ സാമൂഹ്യവിരുദ്ധർ തമ്പടിക്കുന്നത് പതിവായ ഇവിടെ രാത്രിയിലുണ്ടായ തീപിടിത്തത്തിൽ കെട്ടിടം പൂർണമായും കത്തിനശിച്ചു.മുണ്ടക്കയം ബസ് സ്റ്റാൻഡിനോട് ചേർന്ന് അധികാര കേന്ദ്രങ്ങൾക്ക്…
Read Moreതിരുവാതുക്കൽ ഇരട്ടക്കൊലപാതകം; പ്രതി കസ്റ്റഡിയിലെന്ന് സൂചന; മകന്റെ മരണവും ഈ കേസും തമ്മിൽ ബന്ധമുണ്ടോ? സത്യമറിയാൻ സിബിഐയും
കോട്ടയം: തിരുവാതുക്കലിലെ ദമ്പതികളുടെ കൊലപാതകക്കേസിലെ പ്രതി കസ്റ്റഡിയിലെന്ന് സൂചന. വ്യവസായി വിജയ കുമാറിനേയും ഭാര്യ മീരയേയുമാണ് ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ആസാം സ്വദേശിയായ യുവാവ് കസ്റ്റഡിയിലായെന്നാണ് സൂചന. ഇയാൾ ഈ വീട്ടിലെ ജോലിക്കാരനായിരുന്നു. വീട്ടിൽ നിന്ന് മൊബൈൽ ഫോൺ മോഷ്ടിച്ചതിനെ തുടർന്ന് ഇയാളെ പറഞ്ഞുവിട്ടിരുന്നു. നഗരത്തിൽ പ്രവര്‍ത്തിക്കുന്ന ഇന്ദ്രപ്രസ്ഥം എന്ന ഓഡിറ്റോറിയവും മറ്റു ബിസിനസ് സ്ഥാപനങ്ങളുടെയും ഉടമയായ പ്രമുഖ വ്യവസായിയാണ് മരിച്ച വിജയകുമാര്‍. എഴു വർഷങ്ങൾക്ക് മുമ്പ് വിജയകുമാറിന്റെ മകൻ ദുരൂഹ സാഹചര്യത്തിൽ മരിച്ചിരുന്നു. ഈ കേസ് സിബിഐ അന്വേഷിക്കുന്നതിനിടെയാണ് വിജയകുമാറും ഭാര്യയും കൊല്ലപ്പെടുന്നത്. ഇരു കേസുകളും തമ്മിൽ ബന്ധമുണ്ടോ എന്നറിയാൻ സിബിഐ സംഘവും സ്ഥലത്ത് എത്തിയിട്ടുണ്ട്. അതേസമയം വിജയകുമാറിന്റെ വീട്ടിലെ കിണർ വറ്റിച്ച് പരിശോധന നടത്താനുള്ള നീക്കത്തിലാണ് പോലീസ്. സിസിടിവി ഡിവിആർ അടക്കം കണ്ടെത്താനുള്ള തെരച്ചിലിന്റെ ഭാഗമായാണ് പരിശോധന. കിണറിന്റെ പരിസരത്ത്…
Read Moreകാൽപന്ത്കളിയെപ്പോലെ സിനിമയോടും പ്രിയം: മാർപാപ്പായായി സിനിമയിലും; സിനിമയിൽ അഭിനയിക്കുന്ന ആദ്യ മാർപാപ്പ
ഫ്രാൻസിസ് മാർപാപ്പ കാൽപന്ത് കളിയെപ്പോലെതന്നെ സ്നേഹിച്ചിരുന്ന ഒന്നായിരുന്നു സിനിമയും. ‘അത്ഭുതങ്ങളെ പുനരുജ്ജീവിപ്പിക്കാൻ’ ശക്തിയുണ്ടെന്നാണ് സിനിമകളെ അദ്ദേഹം നിർവചിച്ചത്. 2017 ൽ ഗ്രേസിയേല റോഡ്രിഗസ് ഗിലിയോയും ചാർലി മൈനാർഡിയും സംവിധാനം ചെയ്ത ‘ബിയോണ്ട് ദി സൺ’ എന്ന സിനിമയിൽ അദ്ദേഹം അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെട്ടത് ഒരു ചരിത്ര നിമിഷം ആയിരുന്നു. അങ്ങനെ അദ്ദേഹം ഒരു സിനിമയിൽ അഭിനയിക്കുന്ന ആദ്യത്തെ മാർപ്പാപ്പയായി. ഫ്രാൻസിസ് മാർപ്പായായി തന്നെയാണ് അദ്ദേഹം ചിത്രത്തിൽ എത്തിയത്. ദൈവത്തെ തിരയുന്ന കുട്ടികളെക്കുറിച്ചുള്ളതായിരുന്നു ചിത്രം. സിനിമയുടെ വരുമാനം മാർപാപ്പയുടെ ജൻമദേശമായ അർജന്റീനയിലെ പാവപ്പെട്ട കുട്ടികളുടെ ഉന്നമനത്തിനായാണ് മാറ്റിവച്ചത്. ബൈബിൾ വായിക്കാനും ക്രിസ്തുവിനോട് സംസാരിക്കാനും കുട്ടികളെ പാപ്പ ഉപദേശിക്കുന്നാണ് ചിത്രത്തിലുള്ളത്.
Read Moreജ്വല്ലറിയിലെത്തി സ്വർണം വാങ്ങി; ഗൂഗിൾ പേയുടെ സ്ക്രീൻഷോട്ട് കാണിച്ച് തട്ടിപ്പ്; 24കാരൻ പോലീസ് പിടിയിൽ
കണ്ണൂർ: ജ്വല്ലറിയിലെത്തി സ്വർണം വാങ്ങി പണം ഗൂഗിൾ പേ ചെയ്തെന്ന് പറഞ്ഞ് സ്ക്രീൻ ഷോട്ട് കാണിച്ച് കടയുടമയെ കബളിപ്പിച്ച യുവാവ് അറസ്റ്റിൽ. അരോളി സ്വദേശി ഇ.ജി. അഭിഷോകിനെയാണ്(24) പിണറായിൽ വച്ച് എടക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാർച്ച് എട്ടിനാണ് കേസിനാസ്പദമായ സംഭവം. ചാലയിലെ ബാലൻ ജ്വല്ലറിയിൽ എത്തി 15 ഗ്രാം സ്വർണാഭരണങ്ങൾ വാങ്ങുകയായിരുന്നു.കൈയിൽ കുറച്ച് പണമേയുള്ളുവെന്നും ബാക്കി പണം എടിഎമ്മിൽ നിന്ന് എടുത്ത് തരാമെന്നും പറഞ്ഞു. തുടർന്ന് എടിഎമ്മിൽ എത്തിയെങ്കിലും ബാങ്ക് അവധിയായതിനാൽ പണം കിട്ടിയില്ല. ഇതോടെ പണം ഗൂഗിൾപേ ചെയ്ത് തരാമെന്ന് കടയുടമയോട് പറഞ്ഞു. തുടർന്ന് നേരത്തെ ആക്കിവച്ചത് പ്രകാരം 1, 30,000 രൂപ ഗൂഗിൾപേ ചെയ്തുവെന്നതിന്റെ സ്ക്രീൻ ഷോട്ട് കാണിക്കുകയും ചെയ്തു. പണം അക്കൗണ്ടിൽ വന്നെന്ന വിശ്വാസത്തിൽ കടയുടമ സ്വർണാഭരണങ്ങൾ പ്രതിക്ക് നല്കി. എന്നാൽ, കുറച്ച് കഴിഞ്ഞ് അക്കൗണ്ട് ബാലൻസ് നോക്കിയപ്പോഴാണ് പണം…
Read Moreലോകത്തേയും സഭയെയും വിസ്മയിപ്പിച്ച വലിയ മുക്കുവൻ
2013 മാർച്ച് 13ന് നടന്ന കോണ്‍ക്ലേവിൽ അഞ്ചാം വട്ട വോട്ടെടുപ്പിലാണ് കർദിനാൾ ജോർജ് ബർഗോളിയോ പത്രോസിന്റെ 266-ാമത് പിൻഗാമിയായി തെരഞ്ഞെടുക്കപ്പെട്ടത്. കോണ്‍ക്ലേവിലെ കളികളടക്കം പലതും ലോകത്തോട് തുറന്നു പറഞ്ഞതിലടക്കം അദ്ദേഹം പറഞ്ഞതും പ്രവർത്തിച്ചതുമായ പലതും സഭയുടെ അതുവരെയുള്ള രീതികളിൽനിന്നു വ്യത്യസ്തമായിരുന്നു. ബനഡിക്ട് പാപ്പായുടെ പിൻഗാമിയായി ബർഗോളിയോ മാർപാപ്പയാകാൻ പോകുന്നു എന്ന സൂചന കോണ്‍ക്ലേവിൽ വന്നതോടെ അത് സംഭവിക്കാതിരിക്കുവാൻ കർദിനാളന്മാർക്കിടയിൽ ചിലർ ഒരു കഥ പടർന്ന കാര്യം അദ്ദേഹം പിന്നീട് വെളിപ്പെടുത്തി. ബഗോളിയോയുടെ ശ്വാസകോശത്തിന് ഗുരുതരരോഗമാണെന്നായിരുന്നു പ്രചരണം. കുട്ടിക്കാലത്തുണ്ടായ ശ്വാസകോശരോഗവുമായി ബന്ധപ്പെട്ടാണു കഥ മെനഞ്ഞത്. നാലഞ്ചു കർദിനാളന്മാർ എങ്കിലും ഇതേക്കുറിച്ച് തന്നോട് വിശദീകരണം ചോദിച്ചതായി ഫ്രാൻസിസ് പാപ്പ പിന്നീടു പറഞ്ഞു. രാജിക്കത്ത് കൊടുത്തു തുടക്കം തെരഞ്ഞെടുക്കപ്പെട്ട രണ്ടുമാസം കഴിഞ്ഞപ്പോൾ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ താർസിസിയോ ബർത്തോണെക്കു രാജിക്കത്ത് കൈമാറി ഫ്രാൻസിസ് പാപ്പ. ഇതേക്കുറിച്ചും പാപ്പാ പിന്നീടു പറഞ്ഞു: “തെരഞ്ഞെടുക്കപ്പെട്ട…
Read Moreസിപിഎം ജില്ലാ സെക്രട്ടേറിയറ്റ്; പത്മകുമാറിനെ ഒഴിവാക്കിയത് താത്കാലികമെന്നു സൂചന
പത്തനംതിട്ട: മന്ത്രി വീണ ജോര്‍ജിനെ സിപിഎം സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്തിയതിനെതിരേ പരസ്യ പ്രതികരണം നടത്തി സംസ്ഥാന സമ്മേളനം ബഹിഷ്കരിച്ച മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിനെ പുതിയ ജില്ലാ സെക്രട്ടേറിയറ്റില്‍നിന്ന് ഒഴിവാക്കി. 1991 ല്‍ കോന്നി എംഎല്‍എ ആയതു മുതല്‍ ജില്ലാ സെക്രട്ടേറിയറ്റില്‍ തുടര്‍ന്ന പത്മകുമാര്‍ കഴിഞ്ഞ കൊല്ലം സംസ്ഥാന സമ്മേളനത്തോടെ സംസ്ഥാന നേതൃത്വത്തിന് അനഭിമതനായെങ്കിലും ജില്ലാ ഘടകത്തിന് അദ്ദേഹത്തെ തള്ളിക്കളയാനാകില്ലെന്നാണ് സൂചന. ജില്ലാ സമ്മേളനത്തിനുശേഷമുള്ള സെക്രട്ടേറിയറ്റ് രൂപീകരണം ഇന്നലെ ആയിരുന്നു. പത്മകുമാറിന് ഒഴിവാക്കിയെങ്കിലും അദ്ദേഹത്തിനു പകരം ആരെയും ഉള്‍പ്പെടുത്തിയിട്ടില്ലെന്നതു ശ്രദ്ധേയമാണ്. റാന്നി ഏരിയയില്‍ നിന്ന് കോമളം അനിരുദ്ധനെയും അടൂര്‍ ഏരിയയില്‍ നിന്ന് സി. രാധാകൃഷ്ണനെയും ജില്ലാ സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തി. പ്രായപരിധി പിന്നിട്ടതിനെത്തുടര്‍ന്ന് കഴിഞ്ഞ ജില്ലാ സെക്രട്ടേറിയറ്റില്‍ നിന്ന് മുന്‍ സെക്രട്ടറി കെ.പി. ഉദയഭാനുവിനെയും നിര്മലാദേവിയെയും ഒഴിവാക്കിയതിന് പകരമാണ് കോമളം അനിരുദ്ധനെയും രാധാകൃഷ്ണനെയും ഉള്‍പ്പെടുത്തിയത്.…
Read Moreചൂടുകാലത്തെ കരുതലോടെ നേരിടാം
1. വേനല്‍ക്കാലത്ത് പ്രത്യേകിച്ച് ചൂടിന് കാഠിന്യം കൂടുമ്പോള്‍ ദാഹം തോന്നിയില്ലെങ്കില്‍ പോലും ധാരാളം വെള്ളം കുടിക്കുക. കുടിക്കുന്ന വെള്ളം ശുദ്ധജലമാണെന്ന് ഉറപ്പുവരുത്തണം. യാത്രയിൽ ഒരു കുപ്പി വെള്ളം കരുതാം. ധാരാളം വിയര്‍ക്കുന്നവര്‍ ഉപ്പിട്ട കഞ്ഞിവെള്ളം, മോര്, നാരങ്ങാവെള്ളം എന്നിവ ധാരാളമായി കുടിക്കുക. 2. വെള്ളം ധാരാളം അടങ്ങിയിട്ടുള്ള തണ്ണിമത്തന്, ഓറഞ്ച് മുതലായ പഴങ്ങളും പച്ചക്കറി സാലഡുകളും കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. 3. ശരീരം മുഴുവന്‍ മൂടുന്ന അയഞ്ഞ, ലൈറ്റ് കളര്‍, കട്ടി കുറഞ്ഞ പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക. 4. വെയിലത്ത് ജോലി ചെയ്യേണ്ടി വരുന്ന അവസരങ്ങളില്‍ ഉച്ചയ്ക്ക് 11 മണി മുതല്‍ 3 മണി വരെയുള്ള സമയം വിശ്രമവേളയായി പരിഗണിച്ച് ജോലി സമയം ക്രമീകരിക്കുക. 5. കുട്ടികളെ വെയിലത്ത് കളിക്കാന്‍ അനുവദിക്കാതിരിക്കുക 6. കാറ്റ് കടന്ന് ചൂട് പുറത്ത് പോകത്തക്ക രീതിയില്‍ വീടിന്റെ വാതിലുകളും ജനലുകളും തുറന്നിടുക…
Read Moreവത്തിക്കാനിലേക്കു വിശ്വാസി പ്രവാഹം; ഇന്ത്യയിൽ മൂന്നു ദിവസം ദുഃഖാചരണം
വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ തലവനും കരുണയുടെയും സമാധാനത്തിന്റെയും ലോകനായകനുമായ ഫ്രാൻസിസ് മാർപാപ്പ (88)യുടെ വിയോഗദുഃഖത്തിൽ ലോകം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു പതിനായിരക്കണക്കിനു വിശ്വാസികൾ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലേക്ക് ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നു. ഇന്ത്യൻ സമയം തിങ്കളാഴ്ച രാവിലെ 11.05 നാണ് മാർപാപ്പ കാലംചെയ്തത്. മാർപാപ്പയുടെ ഭൗതികദേഹം ഇന്ന് സാന്താ മാർത്ത ചാപ്പലിൽ പൊതുദർശനത്തിനു വയ്ക്കും. നാളെ പൊതുജനങ്ങൾക്കായി സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ പൊതുദർശനം. വത്തിക്കാനില്‍ ഇന്നു കര്‍ദിനാള്‍മാരുടെ യോഗം ചേർന്ന് സംസ്കാരം അടക്കമുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കും. സംസ്കാരശേഷമാകും പുതിയ മാർപാപ്പയെ തെരഞ്ഞെടുക്കാനുള്ള കോൺക്ലേവ് ചേരുക. ഇന്നലെ വൈകുന്നേരം സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ മാർപാപ്പയ്ക്കായി നടത്തിയ ജപമാല പ്രാർഥനയിൽ ആയിരങ്ങൾ പങ്കെടുത്തു. മാര്‍പാപ്പയുടെ നിര്യാണത്തില്‍ ലോകമെങ്ങും അനുശോചനപ്രവാഹമാണ്. വിവിധ രാജ്യങ്ങളിലെ ദേവാലയങ്ങളിൽ പ്രാർഥനയുമായി ലക്ഷക്കണക്കിനു വിശ്വാസികൾ ഒത്തുചേർന്നു. വിവിധ രാജ്യങ്ങളിൽനിന്നു കർദിനാൾമാർ റോമിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. മാര്‍പാപ്പയ്ക്ക് ആദരാഞ്ജലി അർപ്പിക്കാനായി…
Read More