പത്തനംതിട്ട: പോക്സോ കേസ് സംബന്ധിച്ച പരാതിയിൽ നടപടി വൈകിപ്പിച്ച പത്തനംതിട്ട വനിതാ സ്റ്റേഷനിലെ എസ്എച്ച്ഒ കെ.ആർ. ഷെമിമോളിൽ നിന്നും വിശദീകരണം തേടി നോട്ടീസ് നൽകുമെന്ന് സിഡബ്ല്യുസി. ഇതു സംബന്ധിച്ച പരാതിയിൽ അന്വേഷണം നടത്തി വിശദീകരണം തേടാൻ പത്തനംതിട്ട ഡിവൈഎസ്പിക്കാണ് നോട്ടീസ് നൽകുകയെന്ന് സിഡബ്ല്യുസി ജില്ലാ ചെയർമാൻ എൻ. രാജീവ് അറിയിച്ചു. ഴ് വയസുകാരിയെ ട്യൂഷന് ടീച്ചറുടെ പിതാവ് ലൈഗികമായി ഉപദ്രവിച്ചെന്ന പരാതിയിലാണ് എസ്ഐ നടപടി എടുക്കാതിരുന്നത്. സ്റ്റേഷനില്‍ എത്തിയപ്പോള്‍ ഷെമിമോള്‍ പരാതി സ്വീകരിക്കാത്തതിനേ തുടര്‍ന്ന് പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ ചൈല്‍ഡ് ലൈന്‍ വഴി പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് എഴുപതുകാരനെ പോലീസ് അറസ്റ്റു ചെയ്തു. എസ്ഐക്ക് മുന്നില്‍ പിതാവും കുട്ടിയും എത്തിയപ്പോള്പരാതി വിശദമായി കേട്ട എസ്ഐ കേസെടുക്കാതെ ഇവരെ പറഞ്ഞു വിട്ടതായി പറയുന്നു. വനിതാ സ്റ്റേഷനില്‍ നിന്ന് നീതി ലഭിക്കില്ലെന്ന് മനസിലാക്കിയ പിതാവ് വിവരം ചൈല്‍ഡ് ലൈനില്‍ അറിയിച്ചു. അവിടെ…
Read MoreDay: April 25, 2025
ഫേസ്ബുക്ക് പരിചയം; 52കാരിയായ വീട്ടമ്മയില്‍നിന്ന് 6.81 ലക്ഷം രൂപ തട്ടിയ യുവാവ് അറസ്റ്റില്‍
മല്ലപ്പള്ളി: ഫേസ്ബുക്കില്‍ സൃഷ്ടിച്ച പ്രത്യേകഗ്രൂപ്പിലൂടെ പരിചയപ്പെട്ട വീട്ടമ്മയില്‍നിന്നു ലക്ഷങ്ങള്‍ തട്ടിയ യുവാവിനെ കീഴ്വായ്പൂര് പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് മാവൂര്‍ കന്നിപ്പറമ്പ് പെരുംകൊല്ലം തൊടി വീട്ടില്‍ സി. കെ. പ്രജിത്താണ് (39) പിടിയിലായത്. തൂവല്‍ കൊട്ടാരം എന്ന പേരിലുള്ള ഫേസ്ബുക്ക് ഗ്രൂപ്പിലൂടെ പരിചയപ്പെട്ട ആനിക്കാട് സ്വദേശിനിയായ 52 കാരിയില്നിന്നു പലതവണയായി 6,80,801 രൂപ പ്രജിത്ത് കൈക്കലാക്കിയെന്നാണ് പരാതി. ഗ്രൂപ്പിന്റെ അഡ്മിന് ആയ ഇയാൾ പല ആവശ്യങ്ങള്‍ പറഞ്ഞും, തിരിച്ചുകൊടുക്കാമെന്ന് ഉറപ്പുകൊടുത്തുമാണ് ഇത്രയും തുക സ്വന്തം അക്കൗണ്ടിലേക്കും ഇയാള്‍ നല്കിയ മറ്റ് അക്കൗണ്ടുകളിലേക്കും ഗൂഗിള്‍ പേ ചെയ്തു വീട്ടമ്മയില്‍നിന്നു വാങ്ങിയത്. സാമ്പത്തിക തട്ടിപ്പിനിരയായ വീട്ടമ്മ 2024 നവംബര്‍ 24ന് കീഴ്വായ്പൂര് പോലീസില്‍ പരാതി നല്കി. പോലീസ് ഇന്‍സ്പെക്ടര്‍ വിപിന്‍ ഗോപിനാഥന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇയാളെ കോഴിക്കോട്ട്നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.
Read Moreട്രെയിനിൽ ബീഡി വലിച്ചു: മധ്യവയസ്കനെ വലിച്ചിഴച്ചു കൊണ്ടുപോയി അതിക്രൂരമായി ഇടിച്ചു; റെയിൽവേ പോലീസിന്റെ മർദനമേറ്റു 50കാരൻ മരിച്ചു
ന്യൂഡൽഹി: ട്രെയിനിൽ ബീഡി വലിച്ചതിന്റെ പേരിൽ റെയിൽവേ പോലീസിന്റെ മർദനമേറ്റ മധ്യവയസ്കനായ തൊഴിലാളി മരിച്ചു. ആഗ്രയ്ക്കും മഥുരയ്ക്കും ഇടയിൽ ഗോണ്ട്വാന എക്സ്പ്രസിന്റെ ജനറൽ കോച്ചിലാണു സംഭവം. രാംദയാൽ അഹിർവാർ (50) ആണു മരിച്ചത്. മധ്യപ്രദേശിലെ ടികംഗഡ് ജില്ലയിലെ പലേര നിവാസിയായ രാംദയാൽ മകനോടൊപ്പം ജോലിക്കായി ഡൽഹിയിലേക്കു പോവുകയായിരുന്നു. ആഗ്ര സ്റ്റേഷനിൽനിന്ന് ട്രെയിൻ പുറപ്പെട്ടതിന് തൊട്ടുപിന്നാലെ ജനറൽ കോച്ചിനുള്ളിൽ ബീഡി കത്തിച്ചു വലിച്ച അച്ഛനെ കോൺസ്റ്റബിൾമാർ ക്രൂരമായി മർദിക്കുകയായിരുന്നുവെന്നു മകൻ വിശാൽ പറഞ്ഞു. കോൺസ്റ്റബിൾമാർ രാംദയാലിനെ ജനറൽ കോച്ചിൽനിന്ന് സ്ലീപ്പർ കോച്ചിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി മർദിച്ചതായി ദൃക്സാക്ഷികളും പറഞ്ഞു. മർദനമേറ്റു മരിച്ച രാംദയാലിന്റെ മൃതദേഹവുമായി കോൺസ്റ്റബിൾമാർ ട്രെയിൻ മഥുര ജംഗ്ഷനിൽ ഇറങ്ങിയശേഷം മൃതദേഹം അവിടെ ഉപേക്ഷിച്ചു യാത്ര തുടർന്നതായും പറയുന്നു. സംഭവത്തിൽ റെയിൽവേ അന്വേഷണം ആരംഭിച്ചു.
Read Moreപൊക്കാളി പാടശേഖരങ്ങൾ മാറുന്നു, വനാമി ചെമ്മീൻ കൃഷിയിലേക്ക്; നിവേദനവുമായി പരിസ്ഥിതിപ്രവർത്തകർ
തുറവൂർ: പൊക്കാളി പാടശേഖരങ്ങൾ വനാമി ചെമ്മീൻ കൃഷിയിലേക്കു മാറുന്നു. കൃഷിമന്ത്രിക്കു നിവേദനവുമായി പരിസ്ഥിതിപ്രവർത്തകർ. അരൂർ നിയോജകമണ്ഡലത്തിൽ വർഷങ്ങൾക്കു മുൻപുവരെ വ്യാപകമായി നെൽകൃഷി ചെയ്തിരുന്ന പൊക്കാളി പാടശേഖരങ്ങൾ ഇപ്പോൾ തരിശു കിടക്കുകയാണ്. കടലോര മേഖലയിൽ ഹെക്ടർ കണക്കിന് നിലങ്ങളിൽ വ്യാപകമായി കൃഷി നടന്നിരുന്നു. അരൂർ മണ്ഡലത്തിൽ 5,000 ഹെക്ടർ പാടശേഖരത്തിൽ ഭൂരിഭാഗവും തരിശായി കിടക്കുകയാണ്. 10 വർഷം തുടർച്ചയായി നെൽകൃഷിക്ക് ഉപയോഗിക്കാത്ത പാടശേഖരങ്ങൾ സർക്കാർ അനുമതിയോടെ മത്സ്യകൃഷി നടത്താനാണ് നീക്കം. ഓരുവെള്ള ത്തിലും നശിക്കാത്ത പൊക്കാളി വിത്തുകളിലായിരുന്നു കൃഷി. വിതച്ച ഉടനെ മഴ പെയ്താലും വെള്ളത്തിന്റെ പുറമേക്ക് വളരുന്ന നെൽവിത്തുകളാണിത്. അതുകൊണ്ടാണ് പൊക്കത്തിലേക്ക് ആളുന്ന എന്നർഥം വരുന്ന പൊക്കാളി എന്ന പേരു കിട്ടിയത്. വളം പോലും ആവശ്യമില്ലാത്ത പ്രതിരോധശക്തി അധികമുള്ള നെൽവിത്താണിത്. കേരളത്തിൽ ഇത്തരം വിത്തുകൾ വളരാൻ അപൂർവം പാടശേഖരങ്ങളാണുള്ളത്. ചെമ്മീൻ ക്ഷാമം അതിൽ ഏറ്റവും കീർത്തി കേട്ടതാണ്…
Read Moreഹാപ്പി ആയോ മക്കളേ… നവദമ്പതികൾക്കുള്ള സഹായം യുപിയിൽ ഒരു ലക്ഷമാക്കി
ഉത്തർപ്രദേശിൽ അർഹരായ നവദമ്പതികൾക്കു നൽകുന്ന സാമ്പത്തിക സഹായം 51,000 രൂപയിൽനിന്ന് ഒരു ലക്ഷമായി വർധിപ്പിക്കാൻ തീരുമാനം. ഈ തുകയിൽ 60,000 രൂപ വധുവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നിക്ഷേപിക്കും. 25,000 രൂപ നവദമ്പതികൾക്ക് സമ്മാനമായി നൽകും. ബാക്കിയുള്ള 15,000 രൂപ വിവാഹ ചടങ്ങുകളുടെ ചെലവുകൾക്കായി അനുവദിക്കും. സാമൂഹിക വിവാഹയോജന പദ്ധതിയിലെ ഗുണഭോക്താക്കളുടെ വാര്‍ഷിക വരുമാന പരിധി രണ്ടു ലക്ഷത്തിൽനിന്നു മൂന്നു ലക്ഷമായി ഉയർത്തുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. മുതിർന്ന പൗരന്മാരുടെ പെൻഷൻ പദ്ധതിയുടെ നില വിലയിരുത്തിയ മുഖ്യമന്ത്രി, അർഹരായ ഒരു മുതിർന്ന പൗരനും പെൻഷൻ നിഷേധിക്കരുതെന്നും നിർദേശിച്ചു. ഫാമിലി ഐഡിയുമായി പദ്ധതി ബന്ധിപ്പിച്ചാൽ, 60 വയസ് തികയുന്ന അർഹരായ ഏതൊരു മുതിർന്ന പൗരനും ഉടൻതന്നെ പെൻഷൻ ലഭിച്ചു തുടങ്ങും.
Read Moreതൊഴിലുറപ്പു തൊഴിലാളികൾക്കു കൃത്യമായി വേതനം നൽക്കാത്ത മുഖ്യമന്ത്രിയെ വഴിയിൽ തടയുമെന്ന് കോൺഗ്രസ്
അമ്പലപ്പുഴ: തൊഴിലുറപ്പു തൊഴിലാളികള്‍ക്കു കൃത്യമായി വേതനം നല്‍ക്കാത്ത മുഖ്യമന്ത്രിയെ വഴിയില്‍ തടയുമെന്നു കോണ്‍ഗ്രസ്. കഴിഞ്ഞ നാലുമാസമായി തൊഴിലുറപ്പു തൊഴിലാളികള്‍ക്കു വേതനം നല്‍കാത്ത കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ തൊഴിലാളി ദ്രോഹനടപടിക്കെതിരേ തൊഴിലുറപ്പു തൊഴിലാളി കോണ്‍ഗ്രസ് അമ്പലപ്പുഴ റീജണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുന്നപ്ര പോസ്റ്റോഫീസ് പടിക്കല്‍ നടത്തിയ പ്രതിഷേധ ധര്‍ണ്ണ കെപിസിസി ജനറല്‍ സെക്രട്ടറി എം.ജെ. ജോബ് ഉദ്ഘാടനം ചെയ്തു. അടിയന്തിരമായി വേതനം നല്‍കിയില്ലെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വഴിയില്‍ തടയുമെന്ന് ധര്‍ണ ഉദ്ഘാടനം ചെയ്ത കെപിസിസി ജനറല്‍ സെക്രട്ടറി എം.ജെ. ജോബ് വ്യക്തമാക്കി. അമ്പലപ്പുഴ റീജിയണല്‍ പ്രസിഡന്റ് എം.എച്ച്. വിജയന് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ടി.എ. ഹാമിദ്, ഐഎൻടിയുസി ജില്ലാജനറല്‍ സെക്രട്ടറി എം.വി. രഘു, മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എ.ആര്. കണ്ണന്, എസ്. പ്രഭുകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
Read Moreഇനി നീ അങ്ങോട്ട് മാറി നിന്നോ…പച്ചമുട്ട ചേർത്ത മയോണൈസ് തമിഴ്നാട്ടിൽ നിരോധിച്ചു
പച്ചമുട്ട ചേർത്ത മയോണൈസ് നിരോധിച്ച് തമിഴ്നാട് സർക്കാർ വിജ്ഞാപനമിറക്കി. ഒരു വർഷത്തേക്കാണ് നിരോധനം. ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നുവെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. മുട്ടയുടെ മഞ്ഞക്കരു, സസ്യ എണ്ണ, വിനാഗിരി തുടങ്ങിയവ ചേർത്തുണ്ടാക്കുന്ന മയോണൈസിൽനിന്ന് ഭക്ഷ്യവിഷബാധയ്ക്കുള്ള സാധ്യത കൂടുതലാണെന്ന് ഭക്ഷ്യസുരക്ഷാ അഡ്മിനിസ്ട്രേഷൻ കമ്മീഷണർ ആർ ലാൽവേന പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു. കൃത്യമായ ശീതീകരിച്ച സംഭരണ സൗകര്യങ്ങളുടെ അഭാവം പൊതുജനാരോഗ്യത്തിന് അപകടമുണ്ടാക്കുന്നുവെന്നും വിജ്ഞാപനത്തിൽ പറയുന്നു. ഷവര്‍മ കഴിച്ചതിനു പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് മരണമുണ്ടായ സംഭവങ്ങളിലെ പ്രധാന വില്ലൻ മയോണൈസ് ആയിരുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഭക്ഷ്യവിഷബാധയ്ക്ക് പുറമെ ഉയര്‍ന്ന രക്തസമ്മര്‍ദം, കൊളസ്ട്രോൾ, ദഹനപ്രശ്നങ്ങൾ തുടങ്ങിവയ്ക്കും മയോണൈസ് കാരണമാകുമെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
Read Moreകുഞ്ഞുങ്ങൾ പഠിക്കട്ടെ, സമയമാകുന്പോൾ കെട്ടിക്കാം: തമിഴ്നാട്ടിൽ അഞ്ചു വർഷത്തിനിടെ തടഞ്ഞത് 11,753 ശൈശവവിവാഹം!
തമിഴ്നാട്ടിൽ അഞ്ചുവർഷത്തിനുള്ളിൽ 11,753 ശൈശവവിവാഹങ്ങൾ തടഞ്ഞതായി റിപ്പോർട്ട്. സംസ്ഥാന സാമൂഹ്യക്ഷേമവകുപ്പ് പുറത്തുവിട്ട കണക്കാണിത്. അതേസമയം, ശൈശവവിവാഹങ്ങൾ ഇപ്പോഴും തമിഴ്നാട്ടിൽ നടക്കുന്നതായും പറയുന്നു. ഈറോഡ്, തിരുനെൽവേലി, പെരമ്പല്ലൂർ, കോയമ്പത്തൂർ, ദിണ്ടിഗൽ തുടങ്ങിയ ജില്ലകളിലാണ് ശൈശവ വിവാഹങ്ങൾ അധികവും നടക്കുന്നത്. വിവാഹം കഴിക്കാൻ സ്ത്രീക്ക് പതിനെട്ടും പുരുഷന് ഇരുപത്തൊന്നും വയസ് തികയണമെന്ന അവബോധം ഇപ്പോഴും ഗ്രാമീണമേഖലകളിലില്ല. 2023-24 കാലയളവിൽ ശൈശവ വിവാഹങ്ങളുടെ എണ്ണത്തിൽ വൻ വർധനയാണുണ്ടായത്. 2023ൽ 1,054 ശൈശവ വിവാഹം നടന്നെന്നു സാമൂഹ്യക്ഷേമവകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു. ഇത് മുൻവർഷത്തെ അപേക്ഷിച്ച് 55.6 ശതമാനം അധികമായിരുന്നു. 2024ൽ 1,640 ശൈശവ വിവാഹങ്ങൾ നടന്നു. 2022 ൽ 3,609 പരാതി ലഭിച്ചതായും സാമൂഹ്യക്ഷേമവകുപ്പ് വെളിപ്പെടുത്തി. ശൈശവ വിവാഹത്തിനെതിരേ ഗ്രാമീണമേഖലകളിലെ സ്ത്രീകളുടെയും സ്കൂൾ, കോളജ് വിദ്യാർഥികളുടെയുമിടയിൽ ബോധവത്കരണം നടത്തുന്നുണ്ടെന്നു അധികൃതർ പറയുന്നു.
Read Moreവൃദ്ധയുടെ വീട് കുത്തിത്തുറന്ന് കുട്ടിക്കള്ളൻമാർ മോഷ്ടിച്ചത് 20000 രൂപ; മാപ്പ് പറഞ്ഞ് മാതാപിതാക്കൾ
മുഹമ്മ: വീട്ടിൽ ആരും ഇല്ലാതിരുന്ന സമയം വീടിന്റെ താക്കോൽ കൈക്കലാക്കിയ കുട്ടികൾ അലമാരയിൽ സൂക്ഷിച്ചിരുന്ന 20,000 രൂപ അപഹരിച്ചു. മണ്ണഞ്ചേരി പഞ്ചായത്തിലെ റോഡ്മുക്ക് പൊന്നിട്ടുശേരിൽ എം.ജെ. ഗോമതി (79) യുടെ വീട്ടിലാണ് നാലംഗ സംഘം പട്ടാപ്പകൽ മോഷണം നടത്തിയത്. അയൽവീട്ടിൽ അടിയന്തര ചടങ്ങിൽ പങ്കെടുക്കാൻ ഗോമതി പോകുന്നതു നിരീക്ഷിച്ച സംഘം വീട്ടിലെത്തി താക്കോൽ കൈക്കലാക്കി വീടിനുള്ളിൽ കയറുകയായിരുന്നു. മുറിക്കുള്ളിൽ കിടക്കയ്ക്ക് അടിയിൽ സൂക്ഷിച്ചിരുന്ന അലമാരയുടെ താക്കോൽ എടുത്ത് അലമാര തുറന്നു പണം കൈക്കലാക്കി. ഈ സമയം ഗോമതി മടങ്ങിയെത്തിയതോടെ കുട്ടികൾ മതിൽ ചാടി രക്ഷപ്പെട്ടു. പോലീസിനെ അറിയിച്ചതിനെ തുടർന്ന് കുട്ടികളെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച് മൊഴി രേഖപ്പെടുത്തിയെങ്കിലും ഞായറാഴ്ച പണം തിരികെ നൽകാമെന്ന മാതാപിതാക്കളുടെ ഉറപ്പിൻമേൽ കേസെടുക്കാതെ വിട്ടയച്ചു.
Read Moreജാമ്യം തരപ്പെടുത്താനും അധോലോകം; ജാമ്യം നിൽക്കാൻ സ്ത്രീകളും കേസ് വാദിക്കാൻ വക്കിലൻമാരും തയാർ; ഇങ്ങനെ പുറത്തിറങ്ങുന്നവരിൽ കൂടുതലും അന്യസംസ്ഥാനക്കാർ
കോട്ടയം: കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ മുതല്‍ ആറു മാസം കോട്ടയം ജയിലില്‍ കഴിഞ്ഞപ്പോള്‍ ജാമ്യത്തിലിറങ്ങാന്‍ ആരും സഹായിക്കാനില്ലാതിരുന്ന അമിതിനു പുറത്തിറങ്ങാന്‍ സൗകര്യം ചെയ്തത് ജയിലില്‍ ഒപ്പമുണ്ടായിരുന്ന കല്ലറ സ്വദേശിയാണ്. ജാമ്യത്തിന് ആളെ ഏര്‍പ്പാടാക്കിയതും ഇയാളാണ്. ഇയാള്‍ ഏര്‍പ്പാടാക്കിയ രണ്ടു സ്ത്രീകളാണ് ജാമ്യക്കാരായി കോടതിയില്‍ എത്തിയത്. പോലീസ് വിശദമായി ചോദ്യം ചെയ്തെങ്കിലും സ്ത്രീകള്‍ക്ക് അമിതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയില്ല. 5,000 രൂപ വീതം വാങ്ങിയാണ് സ്ത്രീകള്‍ ജാമ്യം നിന്നത്. കോട്ടയം കേന്ദ്രീകരിച്ചു കേസുകളില്‍ ജയിലില്‍ കഴിയുന്നപ്രതികള്ക്ക് ജാമ്യത്തിന് സഹായിക്കുന്ന സ്ത്രീകളും ഏതാനും അഭിഭാഷകരുമുണ്ട്. 5,000 രൂപ മുതല്‍ 10,000 രൂപ വരെ പ്രതിഫലം വാങ്ങിയാണ് ഇത്തരക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് പോലീസ് പറയുന്നു. ഇത്തരത്തില്‍ കൂടുതലായി പുറത്തിറക്കുന്നത് ഇതര സംസ്ഥാന തൊഴിലാളികളാണ്. ഈ സംഘത്തില്‍പ്പെട്ടവരുടെ വിവരങ്ങള്‍ ശേഖരിച്ച പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read More