വിവാഹസത്കാരത്തിൽ ആവശ്യത്തിനു പനീർ ലഭിക്കാത്തതിനെത്തുടർന്നു രോഷാകുലനായ യുവാവ് വിവാഹമണ്ഡപത്തിലേക്കു വാഹനം ഇടിച്ചുകയറ്റി. ഉത്തർപ്രദേശിലെ ചന്ദൗലി ജില്ലയിലെ ഹമീദ്പുർ ഗ്രാമത്തിലാണു സംഭവം. ഭക്ഷണത്തിൽ ആവശ്യത്തിന് പനീർ വിളമ്പാത്തതിൽ ദേഷ്യപ്പെട്ട് മിനിബസ് ഡ്രൈവർ വിവാഹ മണ്ഡപത്തിലേക്ക് വാഹനം ഇടിച്ചുകയറ്റുകയായിരുന്നു. സംഭവത്തിൽ വരന്റെ പിതാവിനും മറ്റ് അഞ്ചുപേർക്കും ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നു ലക്ഷത്തിലേറെ രൂപയുടെ നാശനഷ്ടം സംഭവിച്ചതായി വരന്റെ കുടുംബാംഗങ്ങൾ പറഞ്ഞു. ഭക്ഷണം കഴിക്കുന്നതിനിടെ കൗണ്ടറിൽനിന്ന് കൂടുതൽ പനീർ ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല. ഇതിൽ പ്രകോപിതനായ യുവാവ് വിവാഹത്തിൽ പങ്കെടുക്കുകയായിരുന്ന അതിഥികൾക്കിടയിലേക്കു വാഹനം ഓടിച്ചുകയറ്റുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.
Read MoreDay: April 29, 2025
ഷാജി എൻ. കരുണിന് സാംസ്കാരിക കേരളത്തിന്റെ അന്ത്യാഞ്ജലി; സംസ്കാരം ഇന്ന് വൈകുന്നേരം ശാന്തി കവാടത്തിൽ
തിരുവനന്തപുരം: വിഖ്യാത ചലച്ചിത്രകാരൻ ഷാജി എന്‍.കരുണി(73)ന് സാംസ്കാരിക കേരളത്തിന്റെ അന്ത്യാഞ്ജലി.രാവിലെ 10 മുതല്‍ 12.30 വരെ കലാഭവനില്‍ പൊതുദര്‍ശനത്തിനുശേഷം സംസ്കാരം ഇന്ന് വൈകുന്നേരം നാലിന് തൈക്കാട് ശാന്തികവാടത്തിൽ ഔദ്യോഗിക ബഹുമതികളോടെ നടക്കും. ഇന്നലെ വഴുതക്കാട് വസതിയില്‍ എത്തി വിവിധ മേഖലയിലുള്ളവര്‍ അന്തിമോപചാരം അര്‍പ്പിച്ചു. ഏറെ നാളായി അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഷാജി എന്‍ കരുണ്‍ ഇന്നലെ വൈകുന്നേരം അഞ്ചിന് തിരുവനന്തപുരത്തെ വീട്ടിലാണ് അന്തരിച്ചത്.കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാനായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു. മലയാള സിനിമയുടെ വളർച്ചയ്ക്കായി ഇനിയുമേറെ ചെയ്യാനുണ്ടെന്ന് തുറന്നു പറഞ്ഞും അതിനു വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ മുഴുകിയും, എഴുപതുകളിലും കർമനിരതനായിരിക്കവേയാണ് രോഗത്തിന്റെ പിടിമുറുക്കലും അതേ തുടർന്നുള്ള ഷാജി എൻ. കരുണിന്റെ അപ്രതീക്ഷിത വിയോഗവും. 2011 ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ച ഷാജി എൻ. കരുണിന് സിനിമ മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള സംസ്ഥാന…
Read Moreഭിക്ഷ യാചിച്ചുണ്ടാക്കിയത് 7.5 കോടിയുടെ ആസ്തി: കോടീശ്വരൻ ആയിട്ടും വീണ്ടും യാജകനായി തുടരുന്നു
ദരിദ്ര കുടുംബത്തിൽ പിറന്ന ജെയിൻ വിശപ്പകറ്റാനാണു യാചകനായത്. ആഴ്ചയിൽ ഏഴു ദിവസവും 10-12 മണിക്കൂർ വരെ ഇയാൾ മറ്റുള്ളവർക്കു മുൻപിൽ ഭിക്ഷ യാചിക്കും. നാലു പതിറ്റാണ്ടായി ഇതു തുടരുന്നു. 2,000 മുതൽ 2,500 രൂപ വരെയാണ് ഒരു ദിവസത്തെ സമ്പാദ്യം. പ്രതിമാസം 60,000 രൂപ മുതൽ 75,000 രൂപയുടെ വരെ വരുമാനം. ഇപ്പോൾ ഈ മനുഷ്യന് സ്വന്തമായുള്ളത് 7.5 കോടി രൂപയുടെ ആസ്തി. മുംബൈയിൽ 1.4 കോടി രൂപ വിലമതിക്കുന്ന രണ്ടു ഫ്ലാറ്റുകൾ ജെയിൻ വാങ്ങിയിട്ടുണ്ട്. ആ ഫ്ലാറ്റുകളിലാണ് ഇപ്പോൾ കുടുംബസമേതം താമസം. കൂടാതെ, താനെയിൽ രണ്ടു കടകളുണ്ട്. അതിൽനിന്നു പ്രതിമാസം 30,000 രൂപ വാടക കിട്ടും. ഇയാളുടെ രണ്ട് ആൺമക്കളും പഠിച്ചത് നഗരത്തിലെ പ്രശസ്തമായ കോൺവെന്റ് സ്കൂളിലാണ്. പഠനം പൂർത്തിയാക്കിയ ഇവരാണു കുടുംബത്തിന്റെ ബിസിനസ് നോക്കി നടത്തുന്നത്. ഇത്രയൊക്കെയായിട്ടും ജെയിൻ ഇപ്പോഴും യാചകനായിതന്നെ തുടരുകയാണെന്നു റിപ്പോർട്ടുകളിൽ…
Read Moreമുഖ്യമന്ത്രിയുടെ സന്ദർശനം ഇടുക്കിയിൽ; യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അടക്കം കരുതൽ തടങ്കലിൽ
കട്ടപ്പന: യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഉൾപ്പെടെ മൂന്നു പേരെ പോലീസ് കരുതൽ തടങ്കലിലാക്കി. മുഖ്യമന്ത്രി പിണറായി വിജയനെതിരേ പ്രതിഷേധം ഉയരാൻ സാധ്യതയുണ്ടെന്ന സൂചനയെത്തുടർന്നാണ് കരുതൽ തടങ്കൽ.യൂത്ത് കോൺഗ്രസ് ഇടുക്കി ജില്ലാ പ്രസിഡന്റ് ഫ്രാൻസിസ് അറയ്ക്കപറമ്പിൽ, ഉടുമ്പൻചോല നിയോജകമണ്ഡലം പ്രസിഡന്റ് ആനന്ദ് തോമസ്, കട്ടപ്പന മണ്ഡലം പ്രസിഡന്റ് അലൻ സി. മനോജ് എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. നെടുങ്കണ്ടത്ത് സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികം ജില്ലാതല യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത് കട്ടപ്പന വഴി മടങ്ങുന്ന വേളയിൽ കരിങ്കൊടി അടക്കമുള്ള പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യതയുടെ അടിസ്ഥാനത്തിലാണ് യൂത്ത് കോൺഗ്രസ് നേതാക്കളെ കരുതൽ തടങ്കലിലാക്കിയത്. മുഖ്യമന്ത്രിയുടെ യോഗം നെടുങ്കണ്ടത്ത് നടക്കുന്പോൾ കട്ടപ്പനയിൽ യുഡിഎഫിന്റെ നേതൃത്വത്തിൽ ഇതേ യോഗത്തിനെതിരേ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചിരുന്നു. ഇതിനു ശേഷമാണ് നേതാക്കളെ പോലീസ് തടങ്കലിലാക്കിയത്. പ്രതിഷേധ കൂട്ടായ്മ നടക്കുമ്പോൾ മുതൽ യൂത്ത് കോൺഗ്രസ് നേതാക്കൾ…
Read Moreചേച്ചി ഇത് സ്ഥലം വേറെയാ… വിമാനയാത്രയ്ക്കിടെ നഗ്നയായി സീറ്റിൽ മലമൂത്ര വിസർജനം: സ്ത്രീ അറസ്റ്റിൽ
ഫിലാഡൽഫിയയിൽനിന്നു ചിക്കാഗോയിലേക്കുള്ള വിമാനയാത്രയ്ക്കിടെ ഒരു സ്ത്രീ നഗ്നയായി സീറ്റിൽ മലമൂത്രവിസർജനം നടത്തി. വസ്ത്രങ്ങൾ സ്വയം അഴിച്ചുമാറ്റി സീറ്റിൽ മലമൂത്ര വിസർജനം നടത്തുകയായിരുന്നു. സൗത്ത് വെസ്റ്റ് എയർലൈൻസ് വിമാനത്തിലായിരുന്നു സംഭവം. ചിക്കാഗോയിലെ മിഡ്വേ വിമാനത്താവളത്തിൽ വിമാനം ഇറങ്ങിയതിനു പിന്നാലെ യാത്രക്കാരിയെ പോലീസ് അറസ്റ്റ് ചെയ്തു. വിമാനം വൃത്തിയാക്കാൻ മണിക്കൂറുകൾ വേണ്ടിവന്നെന്നും ഇതുമൂലം വിമാനത്തിന്റെ തുടർ സർവീസ് വൈകിയെന്നും മാധ്യമ റിപ്പോർട്ടുകളിൽ പറയുന്നു. യാത്രക്കാരിക്കെതിരേ അധികൃതർ എന്തു നടപടിയാണു സ്വീകരിച്ചതെന്നു വ്യക്തമല്ല. കഴിഞ്ഞമാസം സൗത്ത് വെസ്റ്റ് എയർലൈൻസിലെ യാത്രയ്ക്കിടെ ഒരു യാത്രക്കാരൻ നഗ്നനായ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു.
Read Moreഫേസ്ബുക്കില്‍ പ്രകോപനപരമായ പോസ്റ്റുകള്‍; ബിജെപി നേതാവിന്റെ പരാതിയിൽ ആസാം സ്വദേശി അറസ്റ്റിൽ
പത്തനംതിട്ട: ഫേസ്ബുക്കിലൂടെ രാജ്യവിരുദ്ധ പ്രചാരണം നടത്തി ജനങ്ങള്‍ക്കിടയില്‍ പ്രകോപനമുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്ന പരാതിയില്‍ കസ്റ്റഡിയിലെടുത്ത ആസാം സ്വദേശിയെ കോടതിയില്‍ ഹാജരാക്കി. ഇദ്രിഷ് അലി(23)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ആറന്മുള നാല്ക്കാലിക്കല് പാലത്തിനു സമീപം മത്സ്യക്കച്ചവടം നടത്തുകയാണ് ഇയാള്‍. പ്രധാനമന്ത്രിയേയും മറ്റു നേതാക്കളെയും അപഹസിക്കുന്ന രീതിയിലുള്ള പോസ്റ്റുകള്‍ ഫേസ്ബുക്കില്‍ ഇട്ടതായുള്ള ബിജെപി ആറന്മുള മണ്ഡലം പ്രസിഡന്റ് ദീപ ജി. നായരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. ആറന്മുള പോലീസ് ഇന്‍സ്പെക്ടര്‍ വി.എസ്. പ്രവീണിന്റെ നേതൃത്വത്തിലായിരുന്നു നടപടി.
Read Moreലഹരിക്കെതിരേ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍യുടെ ഉപവാസസമരം നാളെ
കോട്ടയം: പൊതുസമൂഹത്തിന് ശാപമായി മാറിയ ലഹരിക്കെതിരേ ജനകീയ പ്രതിരോധം തീര്‍ക്കാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എയുടെ നേതൃത്വത്തില്‍ നാളെ കോട്ടയത്ത് ഉപവാസസമരം നടത്തും. രാസലഹരി അടക്കമുള്ള ലഹരി വ്യാപനത്തിനെതിരേ സര്‍ക്കാര്‍ അടിയന്തരമായി കര്‍ശന നടപടികള്‍ എടുത്തില്ലെങ്കില്‍ ലഹരിയില്‍ മുങ്ങിത്താഴുന്നവരായി തലമുറകള്‍ മാറുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ ചൂണ്ടിക്കാട്ടി. നാളെ രാവിലെ ഒമ്പതിനു പ്രതിപക്ഷനേതാവ് വി.ഡി. സതീശന് ഉപവാസസമരം ഉദ്ഘാടനം ചെയ്യും. വൈകുന്നേരം ആറിന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന് എംപി സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യും. ലഹരിമുക്ത നാടായി കേരളത്തെ മാറ്റാനുള്ള ജനകീയ പ്രതിരോധത്തിനാണ് കോട്ടയത്ത് തുടക്കം കുറിക്കുന്നതെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രവര്‍ത്തനം മാത്രമായി കാണാതെ ജനങ്ങളെ എല്ലാവരെയും ബാധിക്കുന്ന വിഷയത്തിലുള്ള ജനകീയമുന്നേറ്റമാണ് ലക്ഷ്യമിടുന്നത്. കോട്ടയത്ത് അടക്കം അടിക്കടിയുണ്ടാകുന്ന കൊലപാതകങ്ങളിലെല്ലാം ലഹരിയാണ് അടിസ്ഥാനകാരണമാകുന്നത്. ലഹരി ഉപയോഗിക്കുന്നവരെയും വിറ്റഴിക്കുന്നവരെയും പിടികൂടിയാല്‍ കുറഞ്ഞ അളവിന്റെ പേരില്‍ ജാമ്യത്തില്‍ വിട്ടയക്കുന്ന നിയമങ്ങളൊക്കെയും…
Read Moreഅറ്റകുറ്റപ്പണികള്‍ മുടങ്ങി; അധികൃതരുടെ അനാസ്ഥയിൽ തോട്ടപ്പള്ളി സ്പില്‍വേയുടെ ഷട്ടറുകള്‍ ദ്രവിച്ച നിലയില്‍
അമ്പലപ്പുഴ: അറ്റകുറ്റപ്പണികള്‍ കൃത്യസമയത്തു നടത്താത്തതിനെത്തുടര്‍ന്ന് തോട്ടപ്പള്ളി സ്പില്‍വേയുടെ ഷട്ടറുകള്‍ തുരുമ്പെടുത്ത നിലയില്‍. വെള്ളപ്പൊക്ക കാലത്ത് ഒഴുകിയെത്തുന്ന വെള്ളം കടലിലേക്ക് ഒഴുകിപ്പോകാന്‍ സഹായിക്കുന്നതാണ് തോട്ടപ്പള്ളി സ്പില്‍വേയുടെ ഷട്ടറുകള്‍. നാല്പതു ഷട്ടറുകളാണ് സ്പില്വേയ്ക്കുള്ളത്. ഇതില്‍ 39 ഷട്ടറുകളും തുറന്നിട്ടുണ്ട്. അഞ്ചു വര്‍ഷം മുമ്പ് ഒരു ഷട്ടര്‍ തകര്‍ന്നിരുന്നു. ഏഴാം നമ്പര്‍ ഷട്ടറാണ് തകര്‍ന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പു തകര്‍ന്ന ഷട്ടര്‍ ഇതുവരെ നന്നാക്കിയിട്ടില്ല. അന്നുമുതല്‍ ആ ഷട്ടര്‍ തുറക്കാനായിട്ടില്ല. കൂടാതെ ബാക്കിയുള്ളവയില്‍ അഞ്ചോളം ഷട്ടറുകളുടെ അയണ്‍ റോപ്പ് പൊട്ടിയിട്ടുമുണ്ട്. പുതിയ റോപ്പുകള്‍ വാങ്ങിയിട്ടുണ്ടെങ്കിലും ജലവകുപ്പിലെ മെക്കാനിക്കല്‍ വിഭാഗം ഇതുവരെ റോപ്പുകള്‍ ഘടിപ്പിച്ചിട്ടില്ല. ഇക്കാര്യങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്ന് ജലവകുപ്പ് അധികൃതര്‍ പറയാന്‍ തുടങ്ങിയിട്ട് കാലം കുറെയായെങ്കിലും ഇതുവരെ അറ്റകുറ്റപ്പണികള്‍ ആരംഭിച്ചിട്ടില്ല. 2016-17 കാലത്താണ് പുതിയ ഷട്ടറുകള്‍ സ്ഥാപിച്ചത്. പിന്നീട് അധികൃതര്‍ തിരിഞ്ഞു നോക്കിയിട്ടേയില്ല. പകുതിയില്‍ അധികം ഷട്ടറുകള്‍ ദ്രവിച്ച നിലയിലാണ്. ഇവയുടെ മോട്ടോറുകളും…
Read Moreവ്യാജ ലൈസൻസുമായി ആസാം സ്വദേശി പിടിയിൽ; മകന്റെ ലൈസൻസ് തിരുത്തിയാണ് വ്യാജൻ നിർമിച്ചതെന്ന് കുറ്റസമ്മതം
ചേർത്തല: മകന്റെ ലൈസൻസ് ഉപയോഗിച്ച് വ്യാജ ലൈസൻസ് നിർമിച്ച ആസാം സ്വദേശി പിടിയിലായി. കുത്തിയതോട് ഭാഗത്ത് വാഹന പരിശോധനയ്ക്കിടെ എയ്സ് വാഹന ഡ്രൈവറായ ആസാം റാവ്മാരി നഗൂൺ അഹിദുൾ ഇസ്ലാമി (50) നെയാണ് മോട്ടോർ വാഹന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പിടികൂടിയത്. ചോദ്യം ചെയ്യുന്നതിനിടെയാണ് ലൈസൻസ് വ്യാജമായി ആസാമിൽ നിർമിച്ചതാണെന്ന് അഹിദുൾ ഇസ്ലാം സമ്മതിച്ചത്. മകന്റെ അസൽ ലൈസൻസിൽ ഫോട്ടോ, ഒപ്പ്, പേര്, ജനനത്തീയതി എന്നിവ തിരുത്തിയാണ് നിർമിച്ചത്. ആക്രി സാധനങ്ങൾ എടുത്ത് വിൽപ്പന നടത്തുന്ന ഇയാൾ വാടകയ്ക്ക് എടുത്ത ഓട്ടോയ്ക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്തതിന് ആർസി ഓണർക്കെതിരേ നടപടിയെടുത്തതായും തുടർ അന്വഷണത്തിനായി കേസ് പോലീസിന് കൈമാറിയതായും മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എ.ആർ. രാജേഷ് പറഞ്ഞു.
Read Moreബൈ..ബൈ… വിജയൻ…
മലപ്പുറം: കാൽപ്പന്തുകളിയിൽ ഇന്ത്യൻ ഫുട്ബോളിൽ ചരിത്രമെഴുതിയ ഒരുപറ്റം താരങ്ങൾ ഏറ്റുമുട്ടിയപ്പോൾ മത്സരം തുല്യതയിൽ അവസാനിച്ചു. കേരള പോലീസ് ലെജൻഡ്സും മലപ്പുറം വെറ്ററൻസും തമ്മിലുള്ള മുപ്പതു മിനിറ്റ് നീണ്ട മത്സരം ഗോൾരഹിത സമനിലയിൽ അവസാനിക്കുകയായിരുന്നു. കേരള പോലീസിൽനിന്ന് വിരമിക്കുന്ന ഐ.എം. വിജയൻ, റോയ് റോജസ്, സി.പി. അശോകൻ എന്നിവർക്ക് സഹപ്രവർത്തകരും കൂട്ടുകാരും ഒരുക്കിയ സൗഹൃദ മത്സരമാണ് സമനിലയിൽ പിരിഞ്ഞത്. തൃശൂരും കണ്ണൂരും നടന്ന രണ്ടു ഫെഡറേഷൻ കപ്പിൽ ചാന്പ്യൻമാരായ കേരള പോലീസിന്റെ സ്വപ്നതുല്യമായ പോരാട്ടമായിരുന്നു ഏവരുടെയും മനസിൽ. പോലീസിലെ എക്കാലത്തെയും താരമായ ഐ.എം. വിജയനും റോയി റോജസും മലപ്പുറം എംഎസ്പി അസിസ്റ്റന്റ് കമൻഡാന്റായാണ് വിരമിക്കുന്നത്. സഹതാരം സി.പി. അശോകൻ കെഎപി ഒന്നാം ബറ്റാലിയൻ അസിസ്റ്റന്റ് കമൻഡാന്റാണ്. ഏപ്രിൽ 30 നാണ് ഇവരുടെ ഒൗദ്യോഗിക വിരമിക്കൽ. വ്യക്തിപരമായ കാരണങ്ങളാൽ റോയി റോജസ് പങ്കെടുത്തില്ല. ഐ.എം. വിജയനായിരുന്നു ലെജൻഡ്സ് ടീമിന്റെ നായകൻ.…
Read More