കാനഡയിൽ നിന്നുള്ള മോണിക്ക് ജെറമിയ എന്ന 37 -കാരിയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വാടകയ്ക്ക് വീടും വാഹനങ്ങളുമൊക്കെ കൊടുക്കുന്നത് എല്ലാ സ്ഥലങ്ങളിലും കാണാറുള്ള കാര്യമാണ്. എന്നാൽ സ്വന്തം കിടക്ക വാടകയ്ക്ക് കൊടുക്കുന്നത് നിങ്ങൾ കേട്ടിട്ടുണ്ടോ? മോണിക്ക് ജെറമിയ എന്ന യുവതിയാണ് ഇപ്പോൾ തന്റെ കിടക്ക വാടകയ്ക്ക് കൊടുക്കുന്നത്. 2019 ൽ കോവിഡ് വ്യാപനത്തെ തുടർന്ന് സാന്പത്തികമായി ഏറെ ബുദ്ധിമുട്ടിലായ യുവതിക്ക് എല്ലാ കാര്യത്തിലും പണം തികയാതെ വന്നു. അതോടെയാണ് കിടക്ക കൊടുക്കാമെന്ന തീരുമാനത്തിലേക്ക് എത്തിയത്. അപ്രതീക്ഷിതമായി ഉണ്ടായ ബ്രേക്ക്അപ്പും അവളെ മാനസികമായി തളർത്തി. ജോലിയിൽ ഏകാഗ്രത കൊടുക്കാനുമൊക്കെ നന്നേ പ്രയാസപ്പെട്ടു. അതിൽ നിന്നൊക്കെ ഒരു മാർഗമായാണ് അവൾ ഈ വഴി സ്വീകരിച്ചത്. എന്നാൽ ഇത്തരത്തിൽ ബെഡ് ഷെയർ ചെയ്യുന്നതിന് ചില നിബന്ധനകളൊക്കെ അവൾ വച്ചിട്ടുണ്ട്. അവളുടെ അനുവാദമില്ലാതെ ദേഹത്ത് സ്പർശിക്കരുത്, വ്യക്തിപരമായ കാര്യങ്ങളിലൊന്നും…
Read MoreDay: May 2, 2025
ഇവൻ ആള് ചില്ലറക്കാരനല്ലല്ലോ… സ്വന്തമായി പാസ്പോർട്ട് ഉള്ള ഫാൽക്കൺ: വൈറലായി വീഡിയോ
സ്വന്തമായി പാസ്പോർട്ട് ഉള്ള പക്ഷിയെ അറിയാമോ? യുഎയിലാണ് പാസ്പോർട്ടൊക്കെയുള്ളൊരു ഫാൽക്കൺ ഉള്ളത്. ഓമനിച്ച് വളർത്തുന്ന ഫാൽക്കണുമായി അവന്റെ ഉടമ അബുദാബിയില്‍ നിന്നും മൊറോക്കോയിലേക്ക് പോവുകയായിരുന്നു. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. അബുദാബി എയര്‍പോർട്ടില്‍ ഫാൽക്കണുമായി എത്തുന്ന അറബി യുവാവിൽ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. ഫാല്‍ക്കനും നിങ്ങളോടൊപ്പം യാത്ര ചെയ്യാൻ ഉള്ളതാണോ എന്ന് അവിടെയുള്ളൊരു വിദേശി ചോദിക്കുമ്പോൾ അതെ എന്നു യുവാവ് പറയുകയും ഫാല്‍ക്കന്‍ പാസ്പോര്‍ട്ട് ഉണ്ട് നിങ്ങൾക്ക് അത് കാണാമെന്നും ചോദിക്കുന്നു. തുടർന്ന് പരിശോധനയ്ക്കായി നല്കിയ പാസ്പോര്‍ട്ട് തിരികെ വാങ്ങി, വിദേശിക്ക് നല്‍കുന്നതും വീഡിയോയില്‍ കാണാം. പച്ച നിറത്തിലുള്ള യുഎഇയുടെ പാസ്പോര്‍ട്ടിന്റെ താളുകൾ മറിക്കുമ്പോൾ അതില്‍ സ്പെയിനില്‍ നിന്നുള്ള ആണ് ഫാല്‍ക്കനാണ് അതെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, ഫാല്‍ക്കന്‍ ഇതിനകം സഞ്ചരിച്ച രാജ്യങ്ങളെ കുറിച്ചും പാസ്പോര്ട്ടില് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് വിദേശി യുവാവ് കാമറയില്‍ നോക്കി പറയുന്നു. വീഡിയോ വൈറലായതോടെ…
Read Moreമോദി നടത്തിയത് രാഷ്ട്രീയ പ്രസംഗം; മുഖ്യമന്ത്രി എന്തുകൊണ്ട് മറുപടി കൊടുത്തില്ലെന്ന് കെ.സി.വേണുഗോപാല്‍
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം കമ്മീഷനിംഗ് വേദിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയത് രാഷ്ട്രീയ പ്രസംഗമെന്ന് കോൺഗ്രസ് നേതാവ് കെ.സി.വേണുഗോപാൽ. മന്ത്രി വാസവന്റെ പ്രസംഗമെടുത്ത് പ്രധാനമന്ത്രി രാഷ്ട്രീയ പ്രസംഗം നടത്താൻ പാടില്ലായിരുന്നുവെന്ന് വേണുഗോപാൽ പ്രതികരിച്ചു. മുഖ്യമന്ത്രിക്ക് എപ്പോൾ വേണമെങ്കിലും മൈക്കെടുക്കാമായിരുന്നു. എന്നിട്ടും എന്തുകൊണ്ട് മോദിക്ക് മറുപടി നൽകിയില്ലെന്നും വേണുഗോപാൽ ചോദിച്ചു. മോദിക്ക് വേദിയിൽ തന്നെ ചുട്ട മറുപടി നൽകണമായിരുന്നു. ആദരവോടുകൂടി തന്നെ മോദിയോട് വിയോജിപ്പ് പ്രകടിപ്പിക്കാമായിരുന്നു. സ്വന്തം സുഹൃത്തിനെ കണ്ട മോദി സ്വയം മറന്നുപോയി. അതാണ് സംഭവിച്ചുപോയത്. അദാനിയുടെയും മോദിയുടെയും ചങ്ങാത്തത്തെ എതിര്‍ക്കുന്ന രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിക്ക് വിമര്‍ശിക്കാതിരിക്കാന്‍ കഴിയില്ലെന്നും വേണുഗോപാൽ പറഞ്ഞു. പാർട്ടിയോട് ആലോചിച്ചാണ് പ്രതിപക്ഷ നേതാവ് പരിപാടിയിൽ പങ്കെടുക്കാതിരുന്നത്. സ്ഥലം എംപിയും, എംഎൽഎയും പങ്കെടുത്തതും പാർട്ടിയുടെ അറിവോടെയാണെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു.
Read Moreബജ്റംഗ്ദൾ നേതാവിന്റെ കൊലപാതകം; മംഗളൂരുവിൽ സുരക്ഷ ശക്തമാക്കി പോലീസ്
മംഗളൂരു: ബജ്റംഗ്ദൾ നേതാവിന്റെ കൊലപാതകത്തിനു പിന്നാലെ ആശുപത്രിയിലും പരിസരത്തും സംഘർഷം ഉടലെടുത്ത സാഹചര്യത്തിൽ മംഗളൂരു നഗരത്തിൽ പോലീസ് സുരക്ഷ ശക്തമാക്കി. ബജ്റംഗ്ദൾ നേതാവ് സുഹാസ് ഷെട്ടിയെയാണ് ഒരു സംഘം ആളുകൾ വെട്ടിക്കൊന്നത്. സുറത്കൽ ഫാസിൽ കൊലക്കേസിലെ പ്രധാന പ്രതിയാണ് കൊല്ലപ്പെട്ട സുഹാസ് ഷെട്ടി. യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിന്റെ കൊലപാതകത്തിനു പിന്നാലെയാണ് ഫാസിലും കൊല്ലപ്പെട്ടത്. മംഗളൂരു ബാജ്പേ കിന്നി പടവു എന്ന സ്ഥലത്തുവച്ച് ഇന്നലെ വൈകുന്നേരമാണ് സുഹാസ് ആക്രമിക്കപ്പെട്ടത്. നിരവധി കൊലക്കേസുകളിൽ പ്രതിയായ സുഹാസ് മംഗളൂരു പോലീസിന്റെ റൗഡി ലിസ്റ്റിൽപ്പെട്ടയാളാണ്. ഫാസിൽ വധക്കേസിലെ മുഖ്യപ്രതിയാ സുഹാസ് ജാമ്യത്തിലായിരുന്നു. 2022 ജൂലൈ 28നാണ് ഫാസിൽ കൊല്ലപ്പെട്ടത്.
Read Moreവോട്ടര്‍പട്ടിക: കൂടുതൽ സുതാര്യമാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ
ന്യൂഡല്‍ഹി: വോട്ടര്‍പട്ടിക കൂടുതൽ സുതാര്യമാക്കാന്‍ മൂന്നു പരിഷ്കാരങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷന്. മാർച്ചിൽ നടത്തിയ സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസർമാരുടെ സമ്മേളനത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ നൽകിയ നിർദേശങ്ങൾക്കനുസൃതമായാണ് ഈ നടപടി. ഇനി മുതൽ രജിസ്ട്രാർ ജനറലിൽനിന്ന് ഇലക്ട്രോണിക് മാർഗം മരണ രജിസ്ട്രേഷൻ ഡാറ്റ തെരഞ്ഞെടുപ്പ് കമ്മീഷനു ലഭ്യമാക്കും. ബിഎല്‍ഒ മാര്‍ക്ക് സ്റ്റാന്‍ഡേര്‍ഡ് ഫോട്ടോ ഐഡി കാര്‍ഡ് നല്‍കും. വോട്ടര്‍ ഇന്‍ഫര്‍മേഷന്‍ സ്ലിപ്പുകള്‍ കൂടുതല്‍ വോട്ടര്‍ സൗഹൃദമാക്കുക തുടങ്ങിയ പരിഷ്ക്കാരങ്ങളാണ് നടത്തുന്നത്. മരിച്ചവരെ ഒഴിവാക്കാന്‍ ഔദ്യോഗികമായി അപേക്ഷ നല്‍കേണ്ടതില്ലെന്നും കമ്മീഷന് അറിയിച്ചു. മരണ രജിസ്ട്രേഷന് നടക്കുമ്പോള്‍ ഇലക്ട്രല്‍ ഡാറ്റ ബേസില്‍ എത്തുന്ന തലത്തിലാണ് പുതിയ ക്രമീകരണങ്ങൾ. വോട്ടര്‍ സ്ലിപ്പിന്റെ ഡിസൈന്‍ പരിഷ്കരിക്കുന്നതിന്റെ ഭാഗമായി വോട്ടര്‍മാരുടെ പേരും സീരിയല്‍ നമ്പറും വലിയ അക്ഷരത്തില്‍ ഡിസ്പ്ലേ ചെയ്യും. ഇതുമൂലം പോളിംഗ് സ്റ്റേഷന് വേഗം തിരിച്ചറിയാനും, പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് വോട്ടര്‍ പട്ടികയില്‍…
Read Moreവിഴിഞ്ഞത്തിന്റെ ശില്പി പിണറായി; ഉദ്ഘാടന വേദിയില്‍ മുഖ്യമന്ത്രിയെ പുകഴ്ത്തി മന്ത്രി വാസവന്
തിരുവനന്തപുരം: വിഴിഞ്ഞം ഉദ്ഘാടന വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി തുറമുഖ മന്ത്രി വി.എന്‍.വാസവന്. വിഴിഞ്ഞം പദ്ധതിയുടെ ശില്പി പിണറായി വിജയനാണെന്ന് വാസവന് പറഞ്ഞു. പദ്ധതി യാഥാര്‍ഥ്യമാക്കിയത് പിണറായി സര്‍ക്കാരിന്റെ ഇച്ഛാശക്തിയാണ്. ഒന്നും നടക്കില്ല എന്ന പറഞ്ഞിടത്ത് എല്ലാം സാധ്യമാകും എന്ന നെപ്പോളിയന്റെ വാക്യം അര്‍ഥപൂര്‍ണമാക്കുന്ന തരത്തിലാണ് തുറമുഖത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ പങ്ക് വഹിച്ചത്. ഓഖി മുതലായ പ്രകൃതി ക്ഷോഭത്തിന്റെയും കോവിഡിന്റെയും വെല്ലുവിളികളെയും വലിയ പ്രക്ഷോഭ സമരങ്ങളെയും മറികടന്നാണ് പദ്ധതി അതിന്റെ ആദ്യഘട്ടം കടന്നത്. ഇതുവരെ 285 കപ്പലുകള്‍ തുറമുഖത്തെത്തിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Read Moreആശുപത്രി കല്യാണം… രോഗിയായ വധുവിനെ ആശുപത്രി കിടക്കയിൽ നിന്നും കോരിയെടുത്ത് വിവാഹ മണ്ഡപച്ചിലെത്തിച്ച് വരൻ; വൈറലായി വീഡിയോ
ആശുപത്രിയിൽ വച്ച് വിവാഹം ചെയ്ത ദന്പതികളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. വധുവായ നന്ദിനി സോളങ്കി കല്യാണം നടക്കുന്നതിനു ഏതാനും ദിവസങ്ങൾക്ക് മുൻപ് അസുഖം ബാധിതയായി. ആദ്യം തൊട്ടടുത്തുള്ള ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും മാറിയില്ല. പിന്നാലെ 25 കിലോമീറ്റര്‍ അകലെയുള്ള ബീനാഗഞ്ചിലേക്കും അവിടെ നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള ബിയോറയിലേക്കും യുവതിയെ മാറ്റി. അങ്ങനെ പതിയെ നന്ദിനിയുടെ രോഗം ഭേദമാകാൻ തുടങ്ങി. എങ്കിലും ഡോക്ടർമാർ പൂർണ റെസ്റ്റാണ് പറഞ്ഞത്. അപ്പോഴേക്കും നന്ദിനിയുടെ വിവാഹത്തിന്റെ തിയതി അടുത്തു വന്നിരുന്നു. ഡോക്ടർമാർ വിവാഹം നീട്ടി വയ്ക്കാൻ ആവശ്യപ്പെട്ടു. എന്നാൽ നിശ്ചയിച്ച് ഉറപ്പിച്ച തിയതിയിൽ വിവാഹം നടത്തിയില്ലങ്കിൽ രണ്ട് വർഷം കഴിഞ്ഞേ അടുത്ത മുഹൂർത്തം ഉണ്ടാവുകയുള്ളു എന്ന് വീട്ടുകാർ പറഞ്ഞു. അങ്ങനെ ആശുപത്രിയുടെ താഴത്തെ നിലയില്‍ വിവാഹ വേദി ഒരുക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. ആശുപത്രിയിൽ…
Read Moreപേവിഷബാധയേറ്റ പൂച്ച അപകടകാരി
പേവിഷബാധയുള്ളവര്‍ വെള്ളം, വെളിച്ചം, കാറ്റ് എന്നിവയെ ഭയപ്പെടും. വിഭ്രാന്തിയും അസ്വസ്ഥതയും മറ്റ് ലക്ഷണങ്ങളാണ്. മനുഷ്യനു വെള്ളത്തോടുള്ള ഈ പേടിയില്‍ നിന്നാണ് മനുഷ്യരിലെ പേവിഷബാധയ്ക്ക് ഹൈഡ്രോഫോബിയ എന്ന പേരു വന്നത്. ലക്ഷണങ്ങൾനായകളില് രണ്ടുതരത്തില്‍ രോഗം പ്രകടമാകാം. ക്രുദ്ധരൂപവും ശാന്തരൂപവും. ഉടമസ്ഥനെയും കണ്ണില്‍ കാണുന്ന മൃഗങ്ങളെയും മനുഷ്യരെയും എന്തിന് കല്ലും തടിക്കഷ്ണങ്ങളെയും കടിച്ചെന്നിരിക്കും. തൊണ്ടയും നാവും മരവിക്കുന്നതിനാല്‍ കുരയ്ക്കുമ്പോഴുള്ള ശബ്ദത്തിന് വ്യത്യാസമുണ്ടാകും. ഉമിനീര് ഇറക്കാന്‍ കഴിയാതെ പുറത്തേക്ക് ഒഴുകും. ശാന്തരൂപത്തില്‍ അനുസരണക്കേട് കാട്ടാറില്ല. ഉടമസ്ഥനോട് കൂടുതല്‍ സ്നേഹം കാണിക്കുകയും നക്കുകയും ചെയ്തെന്നിരിക്കും. ഇരുണ്ട മൂലകളിലും കട്ടിലിനടിയിലും ഒതുങ്ങിക്കഴിയാന്‍ ഇഷ്ടപ്പെടും. രണ്ടുരൂപത്തിലായാലും രോഗലക്ഷണങ്ങള്‍ കണ്ടുകഴിഞ്ഞാല്‍ 3-4 ദിവസങ്ങള്‍ക്കുള്ളില്‍ ചത്തുപോകും. പൂച്ചയെ സൂക്ഷിക്കുക! പേപ്പട്ടിയേക്കാള്‍ ഉപദ്രവകാരിയാണ് പേവിഷബാധയേറ്റ പൂച്ച. പൂച്ചകള്‍ അപ്രതീക്ഷിതമായി ആക്രമിക്കുകയും മാരകമായ മുറിവുകള്‍ ഉണ്ടാക്കുകയും ചെയ്യും. കന്നുകാലികളിൽ കന്നുകാലികളില്‍ അകാരണമായ അസ്വസ്ഥത, വെപ്രാളം, വിഭ്രാന്തി, വിശപ്പില്ലായ്മ, അക്രമവാസന, ഇടവിട്ട്…
Read Moreസമയത്തോടൊപ്പം താപനിലയടക്കം അറിയാൻ സംവിധാനം; രാജ്യത്തെ 1337 റെയിൽവ സ്റ്റേഷനുകളിൽ ഡിജിറ്റൽ ക്ലോക്കുകൾ സ്ഥാപിക്കും
കൊല്ലം: രാജ്യത്തെ തെരത്തെടുത്ത 1337 സ്റ്റേഷനുകളിൽ പ്രത്യേകം രൂപകൽപ്പന ചെയ്ത ഡിജിറ്റൽ ക്ലോക്കുകൾ സ്ഥാപിക്കാൻ റെയിൽവേ മന്ത്രാലയത്തിന്റെ തീരുമാനം. റെയിൽവയുടെ മൂല്യങ്ങളെ പ്രതിനിധീകരിക്കുന്നതിനൊപ്പം എല്ലാ സ്റ്റേഷനുകളിലും സ്റ്റാൻഡാർഡ് ചെയ്യാൻ കഴിയുന്ന നൂതനവും പ്രായോഗികവുമായ ക്ലോക്ക് ഡിസൈനുകൾ ആയിരിക്കും ഇതിനായി തെരത്തെടുക്കുക. കൃത്യമായി സമയം പ്രദർശിപ്പിക്കുക എന്നതിന് അപ്പുറം ഇവ ദേശീയ അഭിമാനത്തിന്റെ പ്രതീകമാക്കി മാറ്റുക എന്നതും റെയിൽവേയുടെ ലക്ഷ്യമാണ്.പ്ലാറ്റ്ഫോമുകൾ, സ്റ്റേഷൻ കെട്ടിടങ്ങൾ, കാത്തിരിപ്പ് മുറികൾ, മറ്റ പൊതു ഇടങ്ങൾ എന്നിവിടങ്ങളിൽ പ്രത്യേകം രൂപകൽപ്പന ചെയ്ത 20 മുതൽ 25 വരെ ഡിജിറ്റൽ ക്ലോക്കുകൾ ഓരോ സ്റ്റേഷനിലും സജ്ജീകരിക്കും. പുനരുപയോഗിക്കാവുന്ന സൗരോർജത്തിൽ പ്രവർത്തിപ്പിക്കാവുന്ന ഡിജിറ്റൽ ക്ലോക്കുകൾക്ക് ആയിരിക്കും റെയിൽവേ മുന്തിയ പരിഗണന നൽകുക. സമയം മാത്രം പ്രദർശിപ്പിക്കുന്നത് ആയിരിക്കില്ല ക്ലോക്കുകൾ. പ്രദേശത്തെ താപനില, മലിനീകരണ തോത്, യാത്രക്കാർക്ക് ഉപയോഗപ്രദമായ മറ്റ് വിവരങ്ങൾ എന്നിവയുടെ അധിക ഡിസ്പ്ലേയും ക്ലോക്കിൽ ഉണ്ടാകും.…
Read Moreഇനി ആരെങ്കിലും ആനിലവിളി ശബ്ദമൊന്നിടൂ… 10 ലക്ഷത്തിന്റെ വിദേശമദ്യം ആംബുലൻസിൽ കടത്താൻ ശ്രമിച്ചു: ഡ്രൈവർ പിടിയിൽ
മുസാഫർപുർ: ബിഹാറിൽ ആംബുലൻസിൽ കടത്താൻ ശ്രമിച്ച വിദേശമദ്യവുമായി ഡ്രൈവർ പിടിയിൽ. മുസാഫർപുർ കാന്തി പോലീസ് സ്റ്റേഷൻ പരിധിയിൽ ഇന്നലെ വൈകിട്ടാണു സംഭവം. പിടികൂടിയ മദ്യത്തിന് 10 ലക്ഷത്തിലേറെ രൂപ വിലവരും. 40 പെട്ടി വിദേശമദ്യമാണ് ആംബുലൻസിൽനിന്നു പിടിച്ചെടുത്തത്. ആംബുലൻസിൽ രഹസ്യ അറ നിർമിച്ച് അതിൽ ഒളിപ്പിച്ച നിലയിലായിരുന്നു മദ്യം. നേരത്തെയും സമാനരീതിയിൽ മദ്യം എത്തിച്ചിട്ടുണ്ടെന്ന് ഇയാൾ പറഞ്ഞതായി പോലീസ് അറിയിച്ചു. 2016 മുതൽ ബിഹാറിൽ സമ്പൂർണ മദ്യ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
Read More