മുസാഫർപുർ: ബിഹാറിൽ ആംബുലൻസിൽ കടത്താൻ ശ്രമിച്ച വിദേശമദ്യവുമായി ഡ്രൈവർ പിടിയിൽ. മുസാഫർപുർ കാന്തി പോലീസ് സ്റ്റേഷൻ പരിധിയിൽ ഇന്നലെ വൈകിട്ടാണു സംഭവം.
പിടികൂടിയ മദ്യത്തിന് 10 ലക്ഷത്തിലേറെ രൂപ വിലവരും. 40 പെട്ടി വിദേശമദ്യമാണ് ആംബുലൻസിൽനിന്നു പിടിച്ചെടുത്തത്. ആംബുലൻസിൽ രഹസ്യ അറ നിർമിച്ച് അതിൽ ഒളിപ്പിച്ച നിലയിലായിരുന്നു മദ്യം.
നേരത്തെയും സമാനരീതിയിൽ മദ്യം എത്തിച്ചിട്ടുണ്ടെന്ന് ഇയാൾ പറഞ്ഞതായി പോലീസ് അറിയിച്ചു. 2016 മുതൽ ബിഹാറിൽ സമ്പൂർണ മദ്യ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.