ഭുവനേശ്വർ: കലിംഗ സൂപ്പർ കപ്പ് ഫൈനൽ ഇന്ന്. രാത്രി 7.30ന് നടക്കുന്ന കലാശപോരിൽ എഫ്സി ഗോവയും ജംഷഡ്പുർ എഫ്സിയും എറ്റുമുട്ടും.ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. സെമിഫൈനലിൽ മോഹൻബഗാൻ സൂപ്പർജയന്റിനെ തോൽപ്പിച്ചാണ് എഫ്സി ഗോവ ഫൈനലിലെത്തിയത്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ഗോവയുടെ ജയം. മുംബൈ സിറ്റിയെ സെമിയിൽ പരാജയപ്പെടുത്തിയാണ് ജംഷഡ്പുർ ഫൈനൽ പോരിന് എത്തുന്നത്. എതിരില്ലാത്ത ഒരു ഗോളിനാണ് ജംഷഡ്പുർ വിജയിച്ചത്.
Read MoreDay: May 3, 2025
ഇത് ഇങ്ങനെയൊന്നും അല്ലടാ… വഴിയരികില്‍ നിർത്തിയിട്ട സ്ക്കൂട്ടറുമായി കടന്നു കളഞ്ഞ് പശു: വൈറലായി വീഡിയോ
കേരളത്തിനു പുറത്തേക്ക് പോയാൽ പശുക്കളെയും ആടിനേയും എരുമകളേയുമൊക്കെ റോഡ് സൈഡിൽ കെട്ടിയിട്ടിരിക്കുന്നത് പതിവ് കാഴ്ചയാണ്. ചില സമയങ്ങളിൽ അങ്ങനെ കെട്ടിയിടുന്നവർ കെട്ടഴിച്ച് പോകാറുമുണ്ട്. ഇങ്ങനെ പോകുന്നവ പല നാശ നഷ്ടങ്ങളും ഉണ്ടാക്കാറുമുണ്ട്. അത്തരത്തിലൊരു സംഭവമാണ് ഉത്തരാഖണ്ഡിൽ നടന്നത്. വഴിയരികില്‍ സ്റ്റാൻഡില്‍ വച്ചിരുന്ന ഒരു സ്കൂട്ടര്‍ അതുവഴി പോയ ഒരു പശു ഓടിച്ച് കൊണ്ട് പോയി. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. റോഡിന്റെ ഒരു വശത്ത് ഒരു സ്കൂട്ടർ സ്റ്റാൻഡില്‍ നിർത്തിയിട്ടിരിക്കുന്നു. പെട്ടെന്ന് അതുവഴി വന്നൊരു പശു തിരിഞ്ഞ് നിന്ന് നിർത്തിയിട്ട സ്കൂട്ടറിലേക്ക് മുന്കാലുകളെടുത്ത് വയ്ക്കുന്നത് വീഡിയോയിൽ കാണാം. പിന്നാലെ സ്കൂട്ടറുമായി പശു പോകുന്നു. യാഥാർഥ്യത്തിൽ സ്കൂട്ടറിന് മുകളിലേക്ക് പശു തന്റെ മുന്‍കാലുകൾ എടുത്ത് വച്ചപ്പോൾ സൈഡ് സ്റ്റാന്റില്‍ വച്ചിരുന്ന സ്കൂട്ടര്‍ സ്റ്റാന്റില്‍ നിന്നും മറിഞ്ഞ് മുന്നിലേക്ക് ഉരുണ്ട് പോയതാണ്. ഈ സമയം ബാലന്‍സിന് വേണ്ടി പശു…
Read Moreസൗഹൃദത്തിൽ നിന്നും പിൻമാറി മറ്റൊരു വിവാഹത്തിന് തയാറായി കാമുകി; ആസിഡ് ആക്രമണം നടത്തി യുവാവ്; ഗുരുതര പൊള്ളലേറ്റ യുവതി ആശുപത്രിയിൽ
ലക്നോ: ഉത്തർപ്രദേശിൽ വിവാഹത്തിന് ദിവസങ്ങൾക്ക് മുൻപ് യുവതിക്ക് നേരെ ആസിഡ് ആക്രമണം. മാവു ജില്ലയിലെ അസംഗഡിൽ 25കാരിക്ക് നേരെയാണ് ആക്രമണമുണ്ടായത്. റാം ജനം സിംഗ് പട്ടേൽ എന്നയാളാണ് യുവതിയെ ആക്രമിച്ചത്. ഇയാളും യുവതിയും തമ്മിൽ സൗഹൃദത്തിലായിരുന്നു. എന്നാൽ അടുത്തിടെ മറ്റൊരാളുമായി യുവതിയുടെ വിവാഹം നിശ്ചയിച്ചു. ഇതറിഞ്ഞ റാം ജനം സിംഗ് വിവാഹത്തെ എതിർത്തു. വ്യാഴാഴ്ച ബാങ്കിൽ നിന്നും പണമെടുത്ത് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെ ഇയാളും മറ്റുരണ്ടുപേരും ചേർന്ന് തടഞ്ഞ് നിർത്തുകയും മുഖത്ത് ആസിഡ് ഒഴിക്കുകയായിരുന്നു. ആക്രമണത്തിൽ യുവതിയുടെ മുഖത്തിനും കഴുത്തിനും കൈയ്ക്കും പരിക്കുണ്ട്. 60 ശതമാനം പൊള്ളലേറ്റ യുവതി അസംഗഡിലെ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിന് പിന്നാലെ ഒളിവിൽപോയ റാം ജനം സിംഗിനെയും ഇയാളുടെ സുഹൃത്തുക്കളെയും പോലീസ് അറസ്റ്റ് ചെയ്തു.
Read Moreകമ്മ്യൂണിസ്റ്റ് രാജവംശത്തിലെ മരുമകൻ പോയി ഡോക്ടറെ കാണട്ടെ: റിയാസിന്റെ പരിഹാസത്തിന് മറുപടിയുമായി രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: വിഴിഞ്ഞം കമ്മീഷനിംഗ് വേദിയിലെ വിമർശനത്തിൽ മന്ത്രി മുഹമ്മദ് റിയാസിന് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പരിപാടിക്ക് താന്‍ നേരത്തെ എത്തിയതില്‍ ചിലര്‍ക്ക് വിഷമമുണ്ട്. നേരത്തെ എത്തിയ പ്രവര്‍ത്തകരെ കാണാനാണ് താൻ വന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രവര്‍ത്തകര്‍ ഭാരത് മാതാ കീ വിളിച്ചപ്പോഴാണ് താനും വേദിയിലിരുന്ന് മുദ്രാവാക്യം വിളിച്ചത്. കമ്മ്യൂണിസ്റ്റ് രാജവംശത്തിലെ മരുമകന് അതില്‍ സങ്കടം തോന്നും. ആ സങ്കടത്തിന്റെ കാരണമറിയാന്‍ റിയാസ് ഡോക്ടറെ കാണട്ടെയെന്നും അദ്ദേഹം പരിഹസിച്ചു. സിപിഎംകാര്‍ക്ക് ഇനി ഉറക്കം ഉണ്ടാവില്ലെന്ന് പ്രധാനമന്ത്രി തന്നെ പറഞ്ഞല്ലോ. അതുകൊണ്ടാണ് അവർ ട്രോളുണ്ടാക്കുന്നത്. തന്നെ എത്ര വേണമെങ്കിലും ട്രോളാം. ബിജെപിയുടെ ഈ ട്രെയിന്‍ വിട്ടുകഴിഞ്ഞു. വികസിത കേരളമാണ് തങ്ങളുടെ ലക്ഷ്യം. മരുമകന് വേണമെങ്കിൽ ഈ ട്രെയിനില്‍ കയറാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുറമുഖ ഉദ്ഘാടന വേദിയില്‍ രാജീവ് ചന്ദ്രശേഖര്‍ കയറിയിരിക്കുന്നത് അല്പത്തരമെന്ന് മന്ത്രി റിയാസ് വിമർശനം…
Read Moreനമ്മളൊന്ന് വീണാലോ, വീഴാന്‍ പോകുന്നത് പോലെ ആയാലോ, ഡ്രസിന് എന്തെങ്കിലും പറ്റിയാലോ ഒക്കെ ആ നിമിഷം പിടിക്കാനായി കാത്തിരിക്കുകയാണ് ചിലർ: പൂജ മോഹൻരാജ്
ചിലപ്പോള്‍ പ്രസ് മീറ്റിലൊക്കെ ഇരിക്കുമ്പോള്‍ നമ്മളോടൊന്നും ചോദ്യങ്ങള്‍ ചോദിക്കില്ലന്ന് നടി പൂജ മോഹൻരാജ്. നമ്മള് അവിടെ ഇരിക്കുന്നുവെന്ന് മാത്രം. ഇവര്‍ ഒന്നും ചോദിക്കുന്നില്ലല്ലോ എന്ന് ഞാന്‍ ചിന്തിക്കാറുണ്ട്. ചിലപ്പോള്‍ ഒന്നും ചോദിക്കാനുണ്ടാകില്ല. ആ സിനിമയിലെ നമ്മുടെ റോള്‍ അത്ര വലുതായിരിക്കില്ല. പക്ഷെ പിറ്റേന്ന് നമ്മള് വെറുതെ കേട്ടോണ്ട് ഇരിക്കുമ്പോള്‍ മുഖത്ത് വരുന്ന ഭാവങ്ങളും, എന്തെങ്കിലും ഒരു മിസ്റ്റേക്ക് ഉണ്ടാകാന്‍ കാത്തിരുന്ന് അത് വെട്ടി സോഷ്യല്‍ മീഡിയയില്‍ റീലാക്കി ഇടും. കണ്ടോ ആ നടിയുടെ ദേഷ്യം കണ്ടോ എന്നൊക്കെ പറഞ്ഞ്. അതൊക്കെ കാണുമ്പോള്‍ ഇറിറ്റേറ്റഡ് ആകും. അസ്വസ്ഥത തോന്നാറുണ്ട്. അതിനോട് എങ്ങനെയാണ് പ്രതികരിക്കേണ്ടത് എന്നറിയില്ല. സിനിമയുമായി ബന്ധപ്പെട്ട് പോകുന്ന സ്ഥലത്താണ് ഇവര്‍ ഉണ്ടാവുക. നമ്മള്‍ക്ക് എന്തെങ്കിലും തെറ്റ് പറ്റാന്‍ വേണ്ടി ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്ന ആളുകളാണെന്നാണ് അവരെക്കുറിച്ച് തോന്നിയിട്ടുള്ളത്. നമ്മളൊന്ന് വീണാലോ, വീഴാന്‍ പോകുന്നത് പോലെ ആയാലോ, ഡ്രസിന്…
Read Moreശേഷം 2016 ടീസർ ലോഞ്ച്
മറാടിഗുഡ്ഡ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ മഞ്ജു വാണി വി.എസ്, വീണ എസ് എന്നിവർ ചേർന്ന് നിർമിച്ചു കന്നഡ സംവിധായകൻ പ്രദീപ് അരസിക്കരെ സംവിധാനം ചെയ്ത ‘ശേഷം 2016’ എന്ന സിനിമയുടെ ടീസർ ലോഞ്ച് എറണാകുളം ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്നു. ടീസർ ലോഞ്ചിൽ നിർമാതാക്കൾക്കും സംവിധായകനും പുറമെ ആനന്ദ് ഏകർഷി, ജോൺ കൈപ്പള്ളി, ഡൈൻ ഡേവിസ്, അഭിനേതാക്കളായ സഞ്ജു ശിവറാം, ഋതു മന്ത്ര, ശോഭ വിശ്വനാഥ്, സിജ റോസ്, തുടങ്ങിയവർ പങ്കെടുത്തു മലയാളം, കന്നഡ ഭാഷകളിൽ ആണ് ചിത്രം റിലീസിന് ഒരുങ്ങുന്നത്. യുവതാരങ്ങളായ ജോൺ കൈപ്പള്ളി, ഡൈൻ ഡേവിസ്, രാജീവ് പിള്ള , ശ്രീജിത്ത് രവി, സിദ്ധാർഥ് ശിവ തുടങ്ങിയവരോടൊപ്പം പ്രശക്ത കന്നഡ താരങ്ങളായ പ്രമോദ് ഷെട്ടി, ദേവരാജ്, സിദ്ദിലിംഗ് ശ്രീധർ, അർച്ചന കൊറ്റിഗേ, യാഷ് ഷെട്ടി, ശോഭരാജ്, ദിനേശ് മംഗളൂർ തുടങ്ങിയ വമ്പൻ താരനിര അഭിനയിക്കുന്നു. കേരളം-കർണാടക…
Read Moreശ്രീശാന്തിനു വിലക്ക്
തിരുവനന്തപുരം: സഞ്ജു സാംസണെ ചാന്പ്യൻസ് ട്രോഫി ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്താത്തതിനെ തുടർന്നുണ്ടായ വിവാദത്തിൽ കേരള ക്രിക്കറ്റ് അസോസിയേഷനെതിരേ വിവാദപരാമർശം നടത്തിയ മുൻ അന്താരാഷ്ട്ര ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിനെ മൂന്നു വർഷത്തേക്ക് സസ്പെൻഡ് ചെയ്യാൻ കേരള ക്രിക്കറ്റ് അസോസിയേഷൻ തീരുമാനിച്ചു. കേരള ക്രിക്കറ്റ് അസോസിയേഷന്റെ പ്രത്യേക ജനറൽ ബോഡി യോഗത്തിലാണ് തീരുമാനം. നിലവിൽ കേരള ക്രിക്കറ്റ് ലീഗ് ഫ്രാഞ്ചൈസി ടീമായ കൊല്ലം ഏരീസ് സഹ ഉടമയാണ് ശ്രീശാന്ത്. വിവാദമായ പരാമർശങ്ങളെ തുടന്ന് നേരത്തേ ശ്രീശാന്തിനും ഫ്രാഞ്ചൈസി ടീമുകളായ കൊല്ലം ഏരീസ്, ആലപ്പി ടീം ലീഡ് കൊണ്ടെന്റെർ സായി കൃഷ്ണൻ, ആലപ്പി റിപ്പിൾസ് എന്നിവർക്കെതിരേയും കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഫ്രാഞ്ചെെസി ടീമുകൾ നോട്ടീസിന് തൃപ്തികരമായ മറുപടി നൽകിയതുകൊണ്ടുതന്നെ അവർക്കെതിരേ നടപടികൾ തുടരേണ്ടതില്ലെന്നും ടീം മാനേജ്മെന്റിൽ അംഗങ്ങളെ ഉൾപ്പെടുത്തുന്പോൾ ജാഗ്രത പുലർത്താൻ നിർദേശം നല്‍കാനും യോഗം തീരുമാനിച്ചു. കൂടാതെ…
Read Moreപ്രശസ്തി നേടിയിട്ടും തേടി മുഖ്യധാര സിനിമകള്‍ വരാത്തതിനെക്കുറിച്ചു ചിന്തിക്കാറില്ല: പ്രിയാ വാര്യർ
അജിത്ത് നായകനായ ഗുഡ് ബാഡ് അഗ്ലി എന്ന ചിത്രത്തിലെ പ്രിയ വാര്യരുടെ പ്രകടനം കൈയടി നേടുകയാണ്. ചിത്രത്തില്‍ തൊട്ടു തൊട്ടു പേസും… എന്ന പാട്ടിനൊപ്പമുള്ള പ്രിയയുടെ നൃത്തച്ചുവടുകൾ വൈറലാണ്. സോഷ്യല്‍ മീഡിയയിലെങ്ങും ചര്‍ച്ച പ്രിയയും പ്രിയയുടെ ഡാന്‍സുമാണ്. നേരത്തെ അഡാർ ലൗ എന്ന ചിത്രത്തിലൂടെ കണ്ണിറുക്കി ലോകശ്രദ്ധ നേടിയ താരമാണ് പ്രിയ. എന്നാല്‍ ആ പ്രശസ്തി പ്രിയയുടെ കരിയറില്‍ വലിയ നേട്ടങ്ങളിലേക്ക് നയിച്ചില്ലെന്നതാണ് വസ്തുത. ഇപ്പോഴിതാ ക്യു സ്റ്റുഡിയോയ്ക്ക് നല്കിയ അഭിമുഖത്തില്‍ തന്റെ കരിയറിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് പ്രിയ വാര്യര്‍. 2018-ല്‍ ആ കണ്ണിറുക്കൽ സംഭവിക്കുമ്പോള്‍ ഞാന്‍ വളര ചെറുപ്പമായിരുന്നു. നല്ലൊരു ഗൈഡന്‍സ് ഉണ്ടായിരുന്നുവെങ്കില്‍ എന്റെ കരിയർ വ്യത്യസ്തമായിരുന്നേനെ. എനിക്ക് സിനിമാ ഇന്‍ഡസ്ട്രിയില്‍ ബന്ധങ്ങളില്ല. ഔട്ട് സൈഡര്‍ ആണ്. ആ സമയത്ത് ഉപദോശം നൽകാൻ ആരുമുണ്ടായിരുന്നില്ല. എങ്ങനെ പിആര്‍ ചെയ്യണമെന്നും എങ്ങനെ അതിനെ ഉപയോഗപ്പെടുത്തണം എന്നൊന്നും പറഞ്ഞു തരാന്‍…
Read Moreദൗർഭാഗ്യം വിഘ്നേഷ്!
മുംബൈ: മലയാളികൾക്ക് അഭിമാനം പകർന്ന മുംബൈ ഇന്ത്യൻസ് താരം വിഘ്നേഷ് പുത്തൂർ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ട്വന്റി-20 ക്രിക്കറ്റിന്റെ 2025 സീസണിൽ നിന്നും പുറത്ത്. അരങ്ങേറ്റ മത്സരത്തിൽ ചെന്നൈക്കെതിരേ മൂന്ന് വിക്കറ്റ് നേടി മുംബൈക്ക് ജയം സമ്മാനിച്ച് ദേശീയ ശ്രദ്ധനേടിയ വിഘ്നേഷ്, കാലിനേറ്റ പരിക്കിനെ തുടർന്നാണ് സീസണ് പാതിവഴിയിൽ അവസാനിപ്പിച്ചത്. ഇടംകൈയൻ റിസ്റ്റ് സ്പിന്നറായ ഈ ഇരുപത്തിനാലുകാരൻ മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയാണ്. സീസണിൽ ഇനിയുള്ള മത്സരങ്ങളിൽ കളിക്കുന്നില്ലെങ്കിലും വിഘ്നേഷ് ടീമിനൊപ്പം തുടരും. മുംബൈ ഇന്ത്യൻസിന്റെ മെഡിക്കൽ സംഘം വിഘ്നേഷിന്റെ ചികിത്സയ്ക്ക് മേൽനോട്ടം വഹിക്കുമെന്ന് ഫ്രാഞ്ചൈസി അറിയിച്ചു. പരിക്കേറ്റു പുറത്തായതിനു പിന്നാലെ വിഘ്നേഷിന്റെ ടീമിനൊപ്പമുള്ള മനോഹര നിമിഷങ്ങൾ കോർത്തിണക്കിയ വീഡിയോ മുംബൈ ഇന്ത്യൻസ് സമൂഹമാധ്യമത്തിൽ പങ്കുവച്ചു. ‘തീരുന്നില്ല, തുടരും…’ എന്ന കുറിപ്പോടെയാണ് ഫ്രാഞ്ചൈസി താരത്തിന്റെ വീഡിയോ പങ്കുവച്ചത്. പ്രതീക്ഷ പകർന്ന പ്രകടനം കേരള സീനിയർ ടീമിൽ പോലും…
Read Moreമുമ്പേ പറക്കുന്ന ഇന്ത്യന്‍സ്…
ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റില്‍ ഒരു ചൊല്ലുണ്ട്; ഏറ്റവും പിന്നിലുള്ള മുംബൈ ഇന്ത്യന്‍സിനെ കൂടുതല്‍ പേടിക്കണം. കാരണം സീസണിന്റെ തുടക്കത്തില്‍ ഏറ്റവും പിന്നിലുള്ളപ്പോഴാണ് അവര്‍ കപ്പില്‍ ചുംബിക്കുക. സീസണ് തോല്‍വിയോടെ തുടങ്ങിയശേഷം കുതിച്ചു കയറുക എന്ന പാരമ്പര്യം 2025 സീസണിലും മുംബൈ ഇന്ത്യന്‍സ് പുറത്തെടുത്തു. ഈ ഐപിഎല്‍ സീസണില്‍ ആദ്യ രണ്ടു മത്സരങ്ങളിലും മുംബൈ ഇന്ത്യന്‍സ് പരാജയപ്പെട്ടു. ചെന്നൈ സൂപ്പര്‍ കിംഗ്സിനോട് നാലു വിക്കറ്റിനും ഗുജറാത്ത് ടൈറ്റന്‍സിനോട് 36 റണ്‍സിനും. രണ്ടു തോല്‍വിക്കുശേഷം ലീഗ് പോയിന്റ് ടേബിളില്‍ -1.163 റണ്‍ റേറ്റുമായി ഒമ്പതാം സ്ഥാനത്തായിരുന്നു മുംബൈ ഇന്ത്യന്‍സ്. -1.882 നെറ്റ് റണ്‍ റേറ്റുള്ള രാജസ്ഥാന് റോയല്‍സ് മാത്രമായിരുന്നു അപ്പോള്‍ മുംബൈക്കു പിന്നിലുണ്ടായിരുന്നത്. മൂന്നാം മത്സരത്തില്‍ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ എട്ടു വിക്കറ്റിനു കീഴടക്കിയെങ്കിലും നാലാം മത്സരത്തില്‍ ലക്നോ സൂപ്പര്‍ ജയന്റ്സിനോട് 12 റണ്‍സിന്റെ തോല്‍വി വഴങ്ങി. പിന്നീട് മുംബൈ…
Read More