ചിലപ്പോള് പ്രസ് മീറ്റിലൊക്കെ ഇരിക്കുമ്പോള് നമ്മളോടൊന്നും ചോദ്യങ്ങള് ചോദിക്കില്ലന്ന് നടി പൂജ മോഹൻരാജ്. നമ്മള് അവിടെ ഇരിക്കുന്നുവെന്ന് മാത്രം. ഇവര് ഒന്നും ചോദിക്കുന്നില്ലല്ലോ എന്ന് ഞാന് ചിന്തിക്കാറുണ്ട്.
ചിലപ്പോള് ഒന്നും ചോദിക്കാനുണ്ടാകില്ല. ആ സിനിമയിലെ നമ്മുടെ റോള് അത്ര വലുതായിരിക്കില്ല. പക്ഷെ പിറ്റേന്ന് നമ്മള് വെറുതെ കേട്ടോണ്ട് ഇരിക്കുമ്പോള് മുഖത്ത് വരുന്ന ഭാവങ്ങളും, എന്തെങ്കിലും ഒരു മിസ്റ്റേക്ക് ഉണ്ടാകാന് കാത്തിരുന്ന് അത് വെട്ടി സോഷ്യല് മീഡിയയില് റീലാക്കി ഇടും. കണ്ടോ ആ നടിയുടെ ദേഷ്യം കണ്ടോ എന്നൊക്കെ പറഞ്ഞ്. അതൊക്കെ കാണുമ്പോള് ഇറിറ്റേറ്റഡ് ആകും. അസ്വസ്ഥത തോന്നാറുണ്ട്. അതിനോട് എങ്ങനെയാണ് പ്രതികരിക്കേണ്ടത് എന്നറിയില്ല.
സിനിമയുമായി ബന്ധപ്പെട്ട് പോകുന്ന സ്ഥലത്താണ് ഇവര് ഉണ്ടാവുക. നമ്മള്ക്ക് എന്തെങ്കിലും തെറ്റ് പറ്റാന് വേണ്ടി ഏറ്റവും കൂടുതല് ആഗ്രഹിക്കുന്ന ആളുകളാണെന്നാണ് അവരെക്കുറിച്ച് തോന്നിയിട്ടുള്ളത്. നമ്മളൊന്ന് വീണാലോ, വീഴാന് പോകുന്നത് പോലെ ആയാലോ, ഡ്രസിന് എന്തെങ്കിലും പറ്റിയാലോ ഒക്കെ. ആ നിമിഷം പിടിക്കാനായി ഇവര് കാത്തിരിക്കുകയാണ്. അത് അസ്വസ്ഥതയുണ്ടാക്കുന്നതും ഒട്ടും സേഫ് അല്ല എന്ന് തോന്നിപ്പിക്കുന്നതുമാണ് പൂജ മോഹൻരാജ് പറഞ്ഞു.