ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ സ്ഥാപനങ്ങൾക്ക് നേരെ സൈബർ ആക്രമണത്തിന് പാക്കിസ്ഥാൻ ശ്രമിച്ചെന്ന് കരസേന. ഇന്ത്യൻ മിലിട്ടറി എഞ്ചിനീയറിംഗ് സർവീസ്, മനോഹർ പരീക്കർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിഫൻസ് സ്റ്റഡീസ് ആൻഡ് അനാലിസിസ് എന്നിവയുടെ വെബ്സെറ്റുകൾക്ക് നേരെ സൈബർ ആക്രമണശ്രമം നടന്നതായാണ് ഒടുവിൽ പുറത്തുവരുന്ന വിവരം. വ്യക്തിഗത വിവരങ്ങൾ അടക്കം ചോർത്താൻ ശ്രമം നടന്നുവെന്നാണ് കരസേന പറയുന്നത്. വിവര ചോർച്ച തടയാൻ നടപടികൾ സ്വീകരിച്ചെന്നും കരസേന വൃത്തങ്ങൾ വ്യക്തമാക്കി. എന്നാൽ ഇന്ത്യൻ കരസേനയുമായി ബന്ധപ്പെട്ട നിർണായക വെബ്സൈറ്റുകൾ ഹാക്ക് ചെയ്തെന്ന് അവകാശപ്പെട്ട് “പാകിസ്ഥാൻ സൈബർ ഫോഴ്സ്” എന്ന സംഘടന സമൂഹ മാധ്യമമായ എക്സിൽ രംഗത്ത് വന്നു. ഇന്ത്യയുടെ പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ആർമേർഡ് വെഹിക്കിൾ നിഗം ലിമിറ്റഡിന്റെ (AVNL) വെബ്സൈറ്റിൽ നിന്നുള്ള ചിത്രങ്ങൾ വികൃതമാക്കി എക്സിൽ ഇവർ പോസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് വിവരം. ഇന്ത്യൻ പ്രതിരോധ ഉദ്യോഗസ്ഥരുടെ വിവരങ്ങളും…
Read MoreDay: May 5, 2025
75 ലക്ഷം രൂപയുടെ തട്ടിപ്പ്: മുന്‍ ആര്‍ടിഒയേയും ഭാര്യയേയും ചോദ്യം ചെയ്യാനൊരുങ്ങി പോലീസ്
കൊച്ചി: ബസ് പെര്‍മിറ്റിന് കൈക്കൂലി വാങ്ങിയ കേസില്‍ വിജിലന്‍സ് അറസ്റ്റ് ചെയ്ത എറണാകുളം മുന്‍ ആര്‍ടിഒ ടി.എം. ജെര്സണെതിരെ ഉയര്‍ന്ന 75 ലക്ഷം രൂപയുടെ വഞ്ചനാ പരാതിയില്‍ ജെര്സണേയും ഭാര്യയേയും ചോദ്യം ചെയ്യാനൊരുങ്ങി എറണാകുളം സെന്‍ട്രല്‍ പോലീസ്. വസ്ത്ര മൊത്തവിതരണ സ്ഥാപനം ആരംഭിക്കാമെന്നും ഇതില്‍ പങ്കാളിയാക്കാമെന്നും പറഞ്ഞ് ഇടപ്പള്ളി നോര്‍ത്ത് സ്വദേശിയായ 21കാരനെയും മാതാവിനെയും വിശ്വസിപ്പിച്ച് 75ലക്ഷം രൂപ തട്ടിയെന്ന പരാതിയില്‍ കഴിഞ്ഞ ദിവസം ഇരുവര്‍ക്കുമെതിരേ പോലീസ് കേസെടുത്തിരുന്നു. കേസില്‍ ജെര്‍സന്റെ ഭാര്യ റിയ രണ്ടാം പ്രതിയാണ്. ഫെബ്രുവരി 19നാണ് കൈക്കൂലിക്കേസില്‍ ജെര്‍സണ്‍ അറസ്റ്റിലായത്. ഈ കേസില്‍ സസ്പെന്‍ഷനിലാണ് ഇയാള്‍. എറണാകുളം നോര്‍ത്തിലെ വസ്ത്രനിര്‍മാണ, മൊത്തവ്യാപാര സ്ഥാപനത്തിന്റെ ഉടമയാണ് പരാതിക്കാരനും മാതാവും. സ്റ്റിച്ചിംഗിംനും മറ്റുമായി ഇവിടെ വന്നാണ് ജെര്‍സണും ഭാര്യയും ഇവരുമായി പരിചയത്തിലായത്. 2022ല്‍ പകുതിയോടെ എറണാകുളം മാര്‍ക്കറ്റില്‍ സ്ത്രീകളുടെ വസ്ത്രസ്ഥാപനം ആരംഭിക്കുന്നുണ്ടെന്നും ഇതില്‍ പണം നിക്ഷേപിച്ചാല്‍…
Read Moreപാക് ചാരസംഘടനയ്ക്കു വിവരം ചോർത്തിയ 2 പേർ അറസ്റ്റിൽ
അമൃത്സർ: പഞ്ചാബിൽ ആർമി കന്റോൺമെന്റ് പ്രദേശങ്ങളുടെയും വ്യോമതാവളങ്ങളുടെയും തന്ത്രപ്രധാന വിവരങ്ങളും ചിത്രങ്ങളും പാക്കിസ്ഥാൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർക്ക് ചോർത്തി നൽകിയ സംഭവത്തിൽ രണ്ടുപേരെ പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തു. പാലക് ഷേർ മാസിഹ്, സൂരജ് മാസിഹ് എന്നിവരാണ് അറസ്റ്റിലായത്. പാക്കിസ്ഥാൻ ഇന്റലിജൻസ് ഉദ്യോഗസ്ഥരുമായി ഇവർ നിരന്തരം ബന്ധപ്പെട്ടിരുന്നതായും തന്ത്രപ്രധാനമായ വിവരങ്ങൾ ഇവർ പാക് അധികൃതർക്കു ചോർത്തി നൽകിയതായും പോലീസ് പറഞ്ഞു. ഇവരിൽനിന്നു പിടിച്ചെടുത്ത മൊബൈൽ ഫോണുകളിൽ തന്ത്രപ്രധാനമായ സ്ഥലങ്ങളുടെ ചിത്രങ്ങൾ ലഭിച്ചതായും പോലീസ് അറിയിച്ചു.
Read Moreസമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധ വേണം: ഇക്കാര്യങ്ങൾ നോക്കാം…
കൊച്ചി: സൈബര്‍ ലോകം പലര്‍ക്കും മനോഹരവും സൗഹൃദപരവുമാണ്. പഠനത്തിനും സ്വന്തം സംരംഭങ്ങള്‍ക്ക് പ്രചാരം നല്‍കാനും അഭിരുചികള്‍ വളര്‍ത്താനുമൊക്കെ സമൂഹ മാധ്യമങ്ങള്‍ ഇന്ന് വ്യാപകമായി ഉപയോഗിക്കുന്നവരാണ് നമ്മളെല്ലാവരും. പക്ഷേ, അതിന്റെ മറവില്‍ സംഭവിക്കുന്ന അപകടങ്ങളെക്കുറിച്ച് കൂടുതല്‍ ശ്രദ്ധ വേണമെന്നാണ് പോലീസ് മുന്നറിയിപ്പ് നല്‍കുന്നത്. ഓണ്‍ലൈന്‍ തട്ടിപ്പു സംഘങ്ങളുടെയും ഫേക് ഐഡിയില്‍നിന്ന് സുഹൃത്തുക്കളാകുന്നവരുടെയും പിടിയില്‍ അകപ്പെട്ട് പണം നഷ്ടപ്പെടുന്നതും ബ്ലാക്ക് മെയിലിംഗ് സംബന്ധിച്ചും ധാരാളം പരാതികള്‍ ലഭിക്കുന്ന സാഹചര്യത്തിലാണ് പോലീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. നിങ്ങളെ നിരീക്ഷിക്കുന്ന മൂന്നാം കണ്ണ് സദാ സജീവമാണെന്നതു മറക്കരുതെന്നും എല്ലാ പ്രവര്‍ത്തനത്തിലും ജാഗ്രത വേണമെന്നുമാണ് പോലീസ് മുന്നറിയിപ്പിലുളളത്. ഇതു ശ്രദ്ധിക്കാം…സൈബര്‍ ലോകത്ത് സൗഹൃദം നടിച്ചെത്തി ചതിക്കുഴിയില്‍ പെടുത്തുന്നവര്‍ ഏറെയുണ്ട്. അതിനാല്‍ സ്വകാര്യ വിവരങ്ങള്‍ ഒരിക്കലും ആരുമായും പങ്കുവയ്ക്കരുത്. ഓണ്‍ലൈനില്‍ നമ്മള് കാണുന്നവര്‍ക്ക് മറ്റൊരു മുഖം കൂടി ഉണ്ടായേക്കാം. ഫേക്ക് പ്രൊഫൈലുകള്‍, തട്ടിപ്പുകള്‍, ബ്ലാക്ക്മെയിലിംഗ് എന്നിവയ്ക്കെതിരേ ജാഗ്രത…
Read Moreമോഡേൺ ലുക്കിൽ മിയ ജോർജ്; വൈറലായി ചിത്രങ്ങൾ
മിനിസ്ക്രീനിലൂടെ തുടക്കം കുറിച്ചു ബിഗ് സ്ക്രീനിലെത്തി തിളങ്ങുന്ന താരമാണ് മിയ ജോർജ്. വിവാഹത്തോടെ സിനിമയില്‍ നിന്നു മാറി നിന്നുവെങ്കിലും വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ് താരം. സോഷ്യൽ മീഡിയയിലും സജീവമാണ് മിയ. ഇപ്പോഴിതാ കുറച്ചു മോഡേണായ ചിത്രങ്ങളാണ് മിയ പങ്കുവച്ചിരിക്കുന്നത്. സാധാരണയിൽ നിന്നു വ്യത്യസ്തമായി കുറച്ചു ഗ്ലാമറസായാണു മിയ എത്തിയിരിക്കുന്നത്.
Read Moreനിയന്ത്രണരേഖയിൽ 11ാം ദിവസവും പാക് വെടിവയ്പ്
ശ്രീനഗർ: നിയന്ത്രണരേഖയിൽ പാക്കിസ്ഥാന്റെ വെടിവയ്പ് തുടർച്ചയായ 11-ാം രാത്രിയും തുടർന്നു.ജമ്മു കാഷ്മീരിലെ ഒന്നിലധികം മേഖലകളിൽ പാക്കിസ്ഥാൻ സൈന്യം ഇന്നലെ രാത്രി പ്രകോപനമില്ലാതെ വെടിവയ്പ് നടത്തി. കുപ് വാര, ബാരാമുള്ള, പൂഞ്ച്, രജൗരി, മെന്ദാർ, നൗഷേര, സുന്ദർബാനി, അഖ്നൂർ എന്നീ പ്രദേശങ്ങൾക്ക് എതിർവശത്തുള്ള പ്രദേശങ്ങളിൽനിന്നാണ് വെടിവയ്പ് റിപ്പോർട്ട് ചെയ്തത്. 26 പേർ കൊല്ലപ്പെട്ട ഏപ്രിൽ 22ലെ പഹൽഗാം ആക്രമണത്തെത്തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തിലാണ് ആവർത്തിച്ചുള്ള വെടിനിർത്തൽ ലംഘനങ്ങൾ.
Read Moreസിനിമയിലേക്കു വന്നതു കാരണം പഠനം തുടരാന്‍ കഴിയാതെ പോയ പെണ്‍കുട്ടിയാണ് ഞാന്‍, എന്റെ മകള്‍ അങ്ങനെയാകരുതെന്ന് നിര്‍ബന്ധമുണ്ടായിരുന്നു: ഉർവശി
സിനിമയിലേക്കു വന്നതു കാരണം പഠനം തുടരാന്‍ കഴിയാതെ പോയ പെണ്‍കുട്ടിയാണ് ഞാന്‍. എന്റെ മകള്‍ അങ്ങനെയാകരുതെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. വേണ്ടത്ര വിദ്യാഭ്യാസം നേടി, നല്ലൊരു ജോലിയും കണ്ടെത്തിക്കഴിഞ്ഞ് സ്വന്തം ഇഷ്ടപ്രകാരം ചെയ്തുകൊള്ളാനാണ് ഞാന്‍ അവളോടു പറഞ്ഞത്. സ്വന്തംകാലില്‍ നില്ക്കാന് കഴിയുമ്പോള്‍ മാത്രമേ സിനിമയെക്കുറിച്ചു ചിന്തിക്കാവൂ എന്നും പറഞ്ഞിരുന്നു. ഇപ്പോള്‍ അവള് പഠനം പൂര്‍ത്തിയാക്കി. ഇനി അവളുടെ ഇഷ്ടം പോലെ ചെയ്യട്ടെ. നല്ല ഓഫറുകള്‍ വരുന്നുണ്ട്. കഥ കേട്ട് അവള് തീരുമാനിക്കട്ടെ. ഇപ്പോഴത്തെ പെണ്‍കുട്ടികള്‍ സ്വന്തം ജീവിതത്തെക്കുറിച്ചും കരിയറിനെക്കുറിച്ചും നല്ല ബോധ്യമുള്ളവരാണ്. അവള് സിനിമയിലേക്കു കടന്നുവരുന്നതില്‍ അമ്മയെന്ന നിലയില്‍ എനിക്കു സന്തോഷമേയുള്ളൂ എന്ന് ഉര്‍വശി പറഞ്ഞു.
Read Moreകുട്ടികൾ വളർത്തുമൃഗങ്ങളോട് ഇടപെടുന്പോൾ…
മൃഗങ്ങളുമായുള്ള ഇടപെടൽ കരുതലോടെ ആവാം. മുറിവോ പോറലോ ഉണ്ടായാൽ പ്രതിരോധ കുത്തിവയ്പ് എടുക്കാം. പേവിഷബാധ തടയാം. മരണം ഒഴിവാക്കാം. എന്തൊക്കെ ശ്രദ്ധിക്കണം? പേവിഷ ബാധ ഉണ്ടാകുന്നവരിൽ 40 ശതമാനം ആളുകളും 15 വയസിനു താഴെ പ്രായമുള്ളവരാണെന്നു കണക്കുകൾ.* മൃഗങ്ങളോടു സൗമ്യമായും സഹാനുഭൂതിയോടെയും പെരുമാറുന്നതിനു കുട്ടികളെ കുട്ടിക്കാലത്തുതന്നെ ശീലിപ്പിക്കുക.* മൃഗങ്ങളുടെ പെരുമാറ്റരീതികൾ അവരെ പറഞ്ഞു ബോധ്യപ്പെടുത്തുക. മൃഗങ്ങളോടൊന്നിച്ചു കളിക്കുന്പോഴും അവയെ ഓമനിക്കുന്പോഴും ശ്രദ്ധ പുലർത്താൻ അവരെ പരിശീലിപ്പിക്കുക.* കടിയോ മാന്തോ കിട്ടിയാൽ എത്രയും പെട്ടെന്നു മാതാപിതാക്കളെ അറിയിക്കാൻ കുട്ടികളെ ശീലിപ്പിക്കുക നായ കടിക്കുന്നത് ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നായകൾ നല്ല സുഹൃത്തുക്കളാണ്. എന്നാൽ ദേഷ്യം വരുന്പോഴോ ഭയപ്പെടുന്പോഴോ ആണ് കടിക്കുന്നത്. 1. ഉറങ്ങുന്പോഴും ആഹാരം കഴിക്കുന്പോഴും കുട്ടികളെ പരിപാലിക്കുന്പോഴും നായകളെ ശല്യപ്പെടുത്തരുത്.2. നായ ദേഷ്യപ്പെട്ടിരിക്കുന്പോഴോ ഭയന്നിരിക്കുന്പോഴോ അവയുടെ അടുത്തു പോകരുത്. ദേഷ്യമുള്ളപ്പോൾ നായകളുടെ പല്ലുകൾ പുറത്തുകാണാം. ഭയന്നിരിക്കുന്പോൾ വാൽ കാലിനിടയിലാക്കി ഓടാൻ…
Read Moreമുള്ളൻപന്നിയുടേയും ഉടുന്പിന്റേയും മാംസം കഴിച്ചു: പറഞ്ഞ് നാവെടുക്കും മുൻപ് നടപടി തുടങ്ങി വനംവകുപ്പ്
വന്യജീവികളുടെ മാംസം കഴിച്ചെന്ന് വെളിപ്പെടുത്തി ബോളിവുഡ് നടി ഛായാ കദം. ഒരു അഭിമുഖത്തിലാണ് ഛായ ഇക്കാര്യം പറഞ്ഞത്. നടിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ മുംബൈ ആസ്ഥാനമായുള്ള പ്ലാന്റ് ആൻഡ് അനിമൽ വെൽഫെയർ സൊസൈറ്റി (PAWS) പരാതി നൽകി. നടിക്കെതിരേ വനം വകുപ്പ് നടപടി ആരംഭിച്ചു. ഛായയെ ഉടൻ അന്വേഷണത്തിനായി വിളിപ്പിക്കുമെന്ന് വിവിധ ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒരു റേഡിയോ ചാനലിന് നൽകിയ അഭിമുഖത്തിലാണ് താൻ വന്യജീവികളുടെ മാംസം കഴിച്ചതായി ഛായ സമ്മതിച്ചെന്ന് റിപ്പോർട്ടിൽ പറയുന്നു. അഭിമുഖത്തിൽ അവർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രദേശത്തെ വേട്ടക്കാരെ കണ്ടെത്തുമെന്ന് പേര് വെളിപ്പെടുത്തരുതെന്ന വ്യവസ്ഥയിൽ ഒരു വനംവകുപ്പ് ഉദ്യോഗസ്ഥൻ പ്രതികരിച്ചു. കൂരമാൻ, മുയൽ, കാട്ടുപന്നി, ഉടുമ്പ്, മുള്ളൻപന്നി തുടങ്ങിയ സംരക്ഷിത ജീവികളുടെ മാംസം കഴിച്ചതായി ഛായാ കദം അവകാശപ്പെട്ടു എന്നാണ് പരാതിയിൽ പറയുന്നതെന്നാണ് റിപ്പോർട്ട്. ഇത് പൊതുജനങ്ങൾക്ക് തെറ്റായ സന്ദേശം നൽകുന്നതാണെന്നും സംഘടന…
Read Moreബംഗാളി സംവിധായകന്റെ ആദ്യ മലയാള സിനിമ ഒമ്പതിന്
ദി റൈസ്, ഗുരുദക്ഷിണ, ഹേമ മാലിനി, ജിവാന്‍സ തുടങ്ങി സിനിമകളിലൂടെ ശ്രദ്ധേയനായ ബംഗാളി സംവിധായകനും നിര്‍മാതാവും പ്രശസ്ത ഫോട്ടോഗ്രാഫറുമായ അഭിജിത്ത് ആദ്യയുടെ പ്രഥമ മലയാള ചിത്രമാണ് ആദ്രിക. ചിത്രം ഒമ്പതിനു തിയറ്ററുകളില്‍ എത്തുന്നു. ചിത്രത്തിലെ ആദ്രിക എന്ന ടൈറ്റില്‍ കഥാപാത്രമായെത്തുന്നത് പ്രശസ്ത ബോളിവുഡ് താരം നിഹാരിക റൈസാദയാണ്. ഉസ്താദ് സുല്‍ത്താന്‍ ഖാന്, കെ.എസ്. ചിത്ര എന്നിവര്‍ ആലപിച്ച് ഹിന്ദിയില്‍ ഏറെ ഹിറ്റായ പിയ ബസന്ദി എന്ന ആല്‍ബത്തിലൂടെ എത്തിയ ഐറിഷ് താരം ഡൊണോവന്‍ വോഡ്ഹൗസ് ആണ് ചിത്രത്തില്‍ വില്ലനായെത്തുന്നത്. പ്രമുഖ മോഡലും മലയാളിയുമായ അജുമല്‍ന ആസാദ് ആണ് ചിത്രത്തിലെ മറ്റൊരു നായിക. ദി ഗാരേജ് ഹൗസ് പ്രൊഡക്ഷന്‍,യു.കെയോടൊപ്പം മാര്‍ഗരറ്റ് എസ്.എ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംവിധായകന് അഭിജിത്ത് തന്നെയാണ് ഈ സര്‍വൈവല്‍ ത്രില്ലര്‍ ചിത്രത്തിന്റെ കഥയും തിരക്കഥയും തയാറാക്കിയിരിക്കുന്നത്. ജയകുമാര്‍ തങ്കവേലാണ് ഛായാഗ്രാഹകന്‍. എഡിറ്റര്‍-ദുര്‍ഗേഷ് ചൗരസ്യ,…
Read More