ലൈംഗികമായി വഴങ്ങാന്‍ തുടര്‍ച്ചയായി ആവശ്യപ്പെട്ടു; ഗുജറാത്തില്‍ ഉന്നതര്‍ക്കെതിരേ ലൈംഗിക ആരോപണവുമായി വനിതാ ഹോംഗാര്‍ഡുകള്‍

സൂ​റ​ത്ത്: ഗു​ജ​റാ​ത്തി​ൽ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ ലൈം​ഗി​ക ആ​രോ​പ​ണ​വു​മാ​യി 25 വ​നി​താ ഹോം​ഗാ​ർ​ഡു​ക​ൾ രം​ഗ​ത്ത്. ര​ണ്ടു സീ​നി​യ​ർ ഹോം ​ഗാ​ർ​ഡു​ക​ൾ​ക്കെ​തി​രേ​യാ​ണ് സ്ത്രീ​ക​ൾ ആ​രോ​പ​ണം ഉ​ന്ന​യി​ച്ചി​ട്ടു​ള്ള​ത്.

സ്ഥ​ലം​മാ​റ്റ​ത്തി​നു കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ടു, യൂ​ണി​ഫോം നേ​രെ​യാ​ക്കു​ന്നു എ​ന്ന രീ​തി​യി​ൽ ത​ങ്ങ​ളു​ടെ ശ​രീ​ര​ത്തി​ൽ അ​നാ​വ​ശ്യ​മാ​യി സ്പ​ർ​ശി​ച്ചു, വീ​ട്ടു​പ​ണി​ക്കു സ​ഹാ​യി​ക്കാ​ൻ നി​ർ​ബ​ന്ധി​ച്ചു എ​ന്നി​ങ്ങ​നെ​യാ​ണു വ​നി​താ ഹോം​ഗാ​ർ​ഡു​ക​ളു​ടെ ആ​രോ​പ​ണ​ങ്ങ​ൾ. ലൈം​ഗി​ക​മാ​യി വ​ഴ​ങ്ങാ​ൻ തു​ട​ർ​ച്ച​യാ​യി ആ​വ​ശ്യ​പ്പെ​ട്ടെ​ന്നും ഇ​തി​നു വ​ഴ​ങ്ങാ​ത്ത​തി​നാ​ൽ ജോ​ലി​യി​ൽ ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ക​യാ​ണെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

സൂ​റ​ത്ത് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ സ​തീ​ഷ് ശ​ർ​മ​യ്ക്കാ​ണു സ്ത്രീ​ക​ൾ പ​രാ​തി കൈ​മാ​റി​യ​ത്. നാ​ലു പേ​ജ് വ​രു​ന്ന പ​രാ​തി​യു​ടെ പ​ക​ർ​പ്പ് ഗു​ജ​റാ​ത്ത് മു​ഖ്യ​മ​ന്ത്രി​ക്കും ആ​ഭ്യ​ന്ത​ര മ​ന്ത്രി​ക്കും അ​യ​ച്ചി​ട്ടു​ണ്ട്. ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണ ക​മ്മി​റ്റി സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts