കൊച്ചി: അടുത്ത അധ്യയന വര്‍ഷം മുതല്‍ സംസ്ഥാനത്തെ സ്കൂള്‍ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണ പദ്ധതിയില്‍ ദൈനംദിന ഭക്ഷണത്തില്‍ പാചകം ചെയ്യുന്ന എണ്ണയുടെ ഉപയോഗം പത്തു ശതമാനം കുറയ്ക്കും. വിദ്യാര്‍ഥികളില്‍ പൊണ്ണത്തടി വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഇത്തരത്തിലുള്ള തീരുമാനം എടുത്തിരിക്കുന്നത്. ആരോഗ്യകരമായ ഭക്ഷണശീലം വിദ്യാര്‍ഥികള്‍ക്കിടയില്‍ വളര്‍ത്തിയെടുക്കാനും കുറഞ്ഞ അളവില്‍ എണ്ണ ഉപയോഗിച്ച് പോഷക സമൃദ്ധമായ ഭക്ഷണം തയാറാക്കാനുമുള്ള കര്‍ശന നിര്‍ദേശമാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിലുള്ളത്. ഇതിനുള്ള മാര്‍ഗനിര്‍ദേശം ഉപജില്ലാ തലത്തില്‍നിന്ന് സ്കൂള്‍ അധികൃതര്‍ക്ക് നല്‍കും. വിദ്യാര്‍ഥികള്‍ക്ക് പോഷക ഭക്ഷണമാണോ നല്‍കുന്നതെന്ന് നിരീക്ഷിക്കാന്‍ നുണ് ഫീഡിംഗ് സൂപ്പര്‍വൈസര്‍മാര്‍, നൂണ് മീല്‍ ഓഫീസര്‍മാര്‍ എന്നിവര്‍ ഇടയ്ക്കിടെ ഉച്ചഭക്ഷണ വിതരണ സ്ഥലം സന്ദര്‍ശിക്കും. പാചകത്തിന് എണ്ണ കുറയ്ക്കുന്നതിനൊപ്പം തന്നെ ഫോര്‍ട്ടിഫൈഡ് അരി, ധാന്യങ്ങള്‍, പയര്‍വര്‍ഗങ്ങള്‍, പച്ചക്കറികള്‍, ഇലക്കറികള്‍, ഫോര്‍ട്ടിഫൈഡ് ഭക്ഷ്യ എണ്ണ(വിറ്റാമിന്‍ എ, ഡി. എന്നിവ അടങ്ങിയത്), ഡബിള്‍ ഫോര്‍ട്ടിഫൈഡ് ഉപ്പ് എന്നിവയും…
Read MoreDay: May 6, 2025
സ്വര്‍ണവിലയില്‍ വന്‍ മുന്നേറ്റം; പവന് 2,000 രൂപയുടെ വര്‍ധന
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ മുന്നേറ്റം. ഇന്ന് ഗ്രാമിന് 250 രൂപയും പവന് 2,000 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 9,025 രൂപയും പവന് 7,2200 രൂപയുമായി. അന്താരാഷ്ട്ര സ്വര്‍ണവില ഏപ്രില്‍ 22ന് ട്രോയ് ഔണ്‍സിന് 3,500 ഡോളറിലേക്ക് എത്തിയിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി സ്വര്‍ണവിലയില്‍ ട്രോയ് ഔണ്‍സിന് 250 ഡോളറിന്റെ കുറവ് രേഖപ്പെടുത്തിയിരുന്നു. അതിനുശേഷം നേരിയ മുന്നേറ്റത്തോടെ തുടങ്ങിയ വിലവര്‍ധന ട്രോയ് ഔണ്‍സിന് 105 ഡോളര്‍ വര്‍ധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇന്നലെ രാവിലെ സ്വര്‍ണവില നിശ്ചയിക്കുമ്പോള്‍ ട്രോയ് ഔണ്‍സിന് 3257 ഡോളര്‍ ആയിരുന്നു അന്താരാഷ്ട്ര സ്വര്‍ണവില. ഇന്ന് അത് ട്രോയ് ഔണ്‍സിന് 3362 ഡോളറിലെത്തി. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ലോകത്ത് പല രാജ്യങ്ങള്‍ തമ്മിലുമുള്ള അസ്വസ്ഥതകള്‍ സംഘര്‍ഷത്തിലേക്ക് നീങ്ങുന്നത് സ്വര്‍ണവില ഉയരുന്നതിന് കാരണമായിട്ടുണ്ട്. ട്രോയ് ഔണ്‍സിന് 3500 ഡോളറില്‍ എത്തിയപ്പോള്‍ സ്വര്‍ണത്തിന്റെ ഏറ്റവും വലിയ വര്‍ധനയാണ് ഇതെന്നും…
Read Moreകർഷകരുടെ കൂട്ടായ്മയിൽ നാടൻ കൃഷിപ്പെരുമ
തൊടുപുഴ: വെങ്ങല്ലൂർ ഇടയ്ക്കാട്ടു കയറ്റത്തുള്ള ഒന്നേകാൽ ഏക്കർ പുരയിടം ഇന്ന് വിവിധ പച്ചക്കറി കൃഷികളാൽ സന്പന്നം. ഇവിടെ പരിപാലിച്ചുവരുന്നതു ചീര മുതൽ തക്കാളി വരെയുള്ള കൃഷിവിളകൾ. വിളവെടുപ്പ് ഒരു ഘട്ടം പൂർത്തിയാകുന്പോഴേക്കും അടുത്തതു വിളവെടുപ്പിനു പാകമാകും. നേരത്തേ വാഴത്തോട്ടത്തിൽ ഇടവിളയായി വെള്ളരി, പയർ, പടവലം, പാവൽ, വഴുതന, കോവൽ, ചീര, ചുരയ്ക്ക, കപ്പ, ചേന, മത്തൻ എന്നിവ കൃഷിചെയ്തിരുന്നു. 450-ഓളം ഏത്തവാഴകളും ഞാലിപ്പൂവനും റോബസ്റ്റയുമെല്ലാം ഇവിടെ കൃഷിയിറക്കിയിട്ടുണ്ട്.ഓണത്തിന് വിളവെടുക്കുകയാണ് ലക്ഷ്യം. ഇതിനായി വേനലിൽ നനച്ച് കൃത്യമായ ഇടവേളകളിൽ ചാണകസ്ലറി, കോഴിക്കാഷ്ഠം തുടങ്ങിയ ജൈവവളങ്ങളും ഇതിനു പുറമേ രാസവളങ്ങളും നൽകിവരുന്നു. ഇവിടെ ഉത്പാദിപ്പിക്കുന്ന പച്ചക്കറികൾക്കും നല്ല ഡിമാന്‍ഡാണ്. ജൈവവളങ്ങളാണ് കൂടുതലായും കൃഷിയിൽ ഉപയോഗിക്കുന്നത്. അതിനാൽ കൃഷിയിടത്തിൽതന്നെ പച്ചക്കറിക്ക് മികച്ച ഡിമാന്‍ഡാണ്. വിപണി അന്വേഷിച്ച് സമയം കളയേണ്ട സാഹചര്യവുമില്ല. ആറു മാസം മുന്‍പ് ഇടയ്ക്കാട്ടുകയറ്റം സ്വദേശികളായ ടി.എസ്. രാജൻ, കെ.കെ.…
Read Moreകാന്താ… നീയും പോര്… തൃശൂർ പൂരം കാണാൻ…
പൂരങ്ങളുടെ പൂരം തുടങ്ങി. 36 മണിക്കൂറിനു ശേഷം ഉപചാരം ചൊല്ലിപ്പിരിയും വരെ ഇനി ഈ മഹാനഗരത്തിൽ വേറൊന്നിനെക്കുറിച്ചും പറയാനും ചിന്തിക്കാനും കേൾക്കാനുമില്ല….പൂരം മാത്രം… തിരമാലകൾ പോലെ നാദവർണങ്ങൾ ഒന്നിനു പിറകെ ഒന്നായ് വന്നലയടിക്കുന്ന പൂരസാഗരത്തിൽ ജനലക്ഷങ്ങൾ മുങ്ങിനീരാടിക്കൊണ്ടിരിക്കുകയാണ്. ആദ്യമായ് പൂരക്കാഴ്ചകൾ കാണുന്നവരും എത്രയോ തവണ കണ്ടിട്ടും മതിവരാതെ വീണ്ടും വീണ്ടും കാണുന്നവരും കൂട്ടത്തിലുണ്ട്. വിസ്മയക്കാഴ്ചകളുടെ സിന്ദൂരച്ചെപ്പു തുറന്ന് ഓരോ നിമിഷത്തിലും ഓരോ പുതിയ കാഴ്ചകളും ഓരോ പുതിയ നാദവിസ്മയവും ആസ്വാദർക്കു മുന്നിലെത്തിക്കൊണ്ടിരിക്കുന്നു. വർണത്തിന്റെയും നാദത്തിന്റെയും മഴ തന്നെയാണ് എന്നും തൃശൂർ പൂരം. പറഞ്ഞു പഴകിയതെങ്കിലും പറയാതെ വയ്യ…പൂരം പ്രൗഢിയോടെ പൂത്തുലഞ്ഞുകൊണ്ടിരിക്കുന്നു. തിരുവന്പാടിയുടെ മഠത്തിലേക്കുള്ള വരവും നായ്ക്കനാൽ പന്തലിലെത്തിയപ്പോഴുള്ള ആചാരവെടിക്കെട്ടും തിരിച്ച് മഠത്തിൽ നിന്നുള്ള വരവും അതിന് കോങ്ങാട് മധുവൊരുക്കിയ പഞ്ചവാദ്യസദ്യയും കെങ്കേമം. മേടവെയിലിന്റെ തീവെട്ടിത്തിളക്കത്തിൽ പാറമേക്കാവ് ഭഗവതിയുടെ പൂരം പുറപ്പാട് എത്ര കണ്ടാലും മതിവരാത്ത പൂരക്കാഴ്ച. തേക്കിൻകാട്ടിലേക്ക്…
Read Moreമോദി കാശ്മീർ യാത്ര ഒഴിവാക്കിയത് ആക്രമണം മുൻകൂട്ടി അറിയാമായിരുന്നിട്ട്; ഇന്റലിജൻസ് റിപ്പോർട്ട് ഒളിപ്പിച്ചതെന്തിന്; കേന്ദ്രത്തിനെതിരേ ആഞ്ഞടിച്ച് ഖാർഗെ
റാഞ്ചി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ കേന്ദ്രത്തിനെതിരേ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ജമ്മു കാഷ്മീരില്‍ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് മൂന്ന് ദിവസം മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്റലിജൻസ് റിപ്പോർട്ട് കിട്ടി. ഇതിന്റെ അടിസ്ഥാനത്തിലാണ് മോദി കാഷ്മീര്‍ സന്ദര്‍ശനം മാറ്റിവച്ചതെന്നും ഖാര്‍ഗെ ആരോപിച്ചു. ജാര്‍ഖണ്ഡിലെ ഭരണഘടനാ സംരക്ഷണ റാലിയില്‍ സംസാരിക്കുകയായിരുന്നു ഖാര്‍ഗെ. രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട് അവഗണിച്ചത് എന്തുകൊണ്ടാണ്?. ജമ്മു കാഷ്മീർ പോലീസിനെ അടക്കം ഇക്കാര്യം അറിയിക്കാതിരുന്നതിന് എന്താണ് കാരണമെന്നും ഖാർഗെ ചോദിച്ചു. വലിയ സുരക്ഷാ വീഴ്ചയാണ് പഹല്‍ഗാമില്‍ സംഭവിച്ചത്. ഭീകരാക്രമണത്തിന് ശേഷം വിളിച്ച സര്‍വകക്ഷി യോഗത്തില്‍ സുരക്ഷാ വീഴ്ച ഉണ്ടായെന്ന കാര്യം സര്‍ക്കാര്‍ തന്നെ സമ്മതിച്ചതാണെന്നും ഖാര്‍ഗെ പറഞ്ഞു. ഏപ്രിൽ 22-നാണ് പഹൽഗാമിൽ 26 വിനോദ സഞ്ചാരികളെ ഭീകരർ വെടിവച്ച് കൊലപ്പെടുത്തിയത്. മുന്നറിയിപ്പ് ലഭിച്ചതനുസരിച്ച് ഏപ്രില്‍ 19-ലെ കാഷ്മീര്‍ സന്ദര്‍ശനം മോദി മാറ്റിവച്ചെന്നാണ് ആരോപണം. അതേസമയം പ്രതികൂല…
Read Moreഏണി; ചിത്രീകരണം പുരോഗമിക്കുന്നു
ലൈറ്റ് ഹൌസ് ഫിലിംസിന്റെ ബാനറിൽ സാം. കെ. തങ്കച്ചന് (റെയിൻബോ ഗ്രൂപ്പ്) നിർമിച്ച്, പി.എൻ. മേനോന്റെ ശിഷ്യനും, കലാ സംവിധായകനുമായ വിഷ്ണു നെല്ലായ കഥ, തിരക്കഥ, സംവിധാനം നിര്‍വഹിക്കുന്ന ഏണി എന്ന സിനിമയുടെ ചിത്രീകരണം ചെർപ്പുളശേരി, നിലമ്പൂർ, കോഴിക്കോട് ഭാഗങ്ങളിലായി ചിത്രീകരണം പുരോഗമിക്കുന്നു. സംഭാഷണവും പ്രൊജക്റ്റ് ഡിസൈനിംഗും ചെയ്തിരിക്കുന്നത് ഡോ. സതീഷ് ബാബു മഞ്ചേരിയാണ്. ഹൊറർ, കോമഡി, ഫാമിലി പശ്ചാത്തലത്തിൽ സസ്പെൻസ് നിറഞ്ഞതാണ് കഥയുടെ പശ്ചാത്തലം. താരങ്ങളായ ജയകൃഷ്ണൻ, ശ്രീജിത്ത് രവി, സ്ഫടികം ജോർജ്ജ്, കലാഭവൻ നാരായണൻ കുട്ടി, നിസാർ മാമുക്കോയ, ഉണ്ണിരാജ, ശശി മണ്ണിയത്ത്, സതീഷ് ബാബു മഞ്ചേരി, ജയമോഹൻ, സുബ്രഹ്മണ്യൻ, ജലജ റാണി, ദീപ പ്രഹ്ലാദൻ, കുളപ്പുള്ളി ലീല, പ്രമിത കുമാരി, ബേബി മാളവിക, ബേബി ആത്മിക ആമി എന്നിവർക്കൊപ്പം പുതുമുഖ താരങ്ങളായ സ്വർഗ സുരേഷ്, അക്ഷജ് ശിവ, ഹരികൃഷ്ണൻ, പ്രഷീബ്, സായി സായൂജ്,…
Read Moreപലചരക്ക് കടയിൽ പോകുന്നുണ്ടെങ്കിൽ അതും മുസ്തഫയെ വിളിച്ച് പറയും: എന്ത് കാര്യമാണെങ്കിലും ഭർത്താവുമായി പങ്കുവയ്ക്കാറുണ്ട്, കമ്യൂണിക്കേഷൻ ആണ് പ്രധാനം; പ്രിയാമണി
തെന്നിന്ത്യൻ സിനിമകളിൽ നിരവധി ശ്രദ്ധേയ വേഷങ്ങൾ ചെയ്ത ബോളിവുഡിലും സാന്നിധ്യമറിയിച്ച താരമാണ് പ്രിയാമണി. കരിയറിനൊപ്പം കുടുംബ ജീവിതത്തിനും പ്രാധാന്യം നൽകുന്ന താരമാണ് പ്രിയാമണി. മുസ്തഫ രാജ് ആണ് പ്രിയാമണിയുടെ ഭർത്താവ്. 2017 ലായിരുന്നു വിവാഹം. വിവാഹ ശേഷം സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ അതീവ ശ്രദ്ധാലുവാണ് നടി. ഗ്ലാമറസ് റോളുകളോടും ഇന്റിമേറ്റ് രംഗങ്ങളോടും നടി നോ പറയുന്നു. തനിക്ക് ഭർത്താവും കുടുംബവുമുള്ളതിനാൽ ഇത്തരം റോളുകൾ ചെയ്യില്ലെന്നാണ് പ്രിയാമണി പറഞ്ഞത്. മുസ്തഫ രാജുമായുള്ള പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും സംസാരിച്ചിരിക്കുകയാണ് പ്രിയാണിയിപ്പോൾ. ഒരഭിമുഖത്തിലാണ് നടി മനസ് തുറന്നത്. പ്രണയം മനോഹരമായ ഇമോഷനാണ്. എല്ലാവരും ജീവിതത്തിൽ ഏതെങ്കിലും ഒരു ഘട്ടത്തിൽ കടന്ന് പോകുന്ന ഇമോഷൻ. അവസാനം നിങ്ങൾ നിങ്ങളുടെ യഥാർഥ പങ്കാളിയെ കണ്ടെത്തുമ്പോഴുള്ള ഫീലിംഗ് തീർത്തും വ്യത്യസ്തമാണ്. മുസ്തഫയെ കണ്ടപ്പോൾ എനിക്കങ്ങനെയാണ് തോന്നിയത്. ഒരു ഇവന്റിൽ വച്ചാണ് ആദ്യമായി കാണുന്നത്. നേരത്തെ ഇവന്റ് മാനേജരായിരുന്നു അദ്ദേഹം…
Read Moreരാജ്യംവിടുന്ന അനധികൃത കുടിയേറ്റക്കാർക്ക് 1,000 ഡോളർ നൽകുമെന്ന് ട്രംപ്
വാഷിംഗ്ടൺ ഡിസി: കൂട്ട നാടുകടത്തലുമായി ട്രംപ് ഭരണകൂടം. സ്വയം രാജ്യംവിടുന്ന അനധികൃത കുടിയേറ്റക്കാർക്ക് 1,000 ഡോളറും യാത്രാ സഹായവും വാഗ്ദാനം ചെയ്യുന്ന പദ്ധതി ആവിഷ്കരിച്ച് അമേരിക്ക. യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (ഡിഎച്ച്എസ്) കഴിഞ്ഞദിവസമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. അനധികൃതമായി അമേരിക്കയിൽ കഴിയുന്ന ഒരാളെ അറസ്റ്റ് ചെയ്യാനും നാടുകടത്താനും ഏകദേശം 17,000 ഡോളർ ചിലവാകും. അതുകൊണ്ട് 1,000 ഡോളർ പദ്ധതി സർക്കാരിനു ലാഭകരമാണ്. ജനുവരി 20 ന് അധികാരമേറ്റതിനുശേഷം, പ്രസിഡന്റ് ഡൊണൾഡ് ട്രംപ് ഭരണകൂടം 152,000 പേരെ നാടുകടത്തി. കഴിഞ്ഞ വർഷം ഫെബ്രുവരി മുതൽ ഏപ്രിൽ വരെ ജോ ബൈഡന്റെ കാലത്ത് നാടുകടത്തിയത് 195,000 പേരെയാണ്. ദശലക്ഷക്കണക്കിനു രേഖകളില്ലാത്ത കുടിയേറ്റക്കാരെ പുറത്താക്കുമെന്ന് ട്രംപ് തന്റെ തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ ശക്തമായ വാഗ്ദാനം നൽകിയിരുന്നു.
Read Moreമലയാളത്തിൽ മറ്റൊരു സൂപ്പർ ഹീറോ ചിത്രം കൂടി;സംവിധാനം ഉണ്ണി മുകുന്ദൻ
നടൻ ഉണ്ണി മുകുന്ദൻ സംവിധായകനാകുന്നു. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ സംവിധായകനായുള്ള അരങ്ങേറ്റം. രചയിതാവും സംവിധായകനുമായ മിഥുൻ മാനുവൽ തോമസ് ആണ് ചിത്രത്തിന്റെ തിരക്കഥ. ചിത്രത്തിന്റെ കഥ ഉണ്ണി മുകുന്ദന്റേതാണ്. നായകനായെത്തുന്നതും ഉണ്ണി മുകുന്ദനാണ്. അദ്ദേഹത്തോടൊപ്പം ഇന്ത്യൻ സിനിമയിൽ നിന്നുള്ള വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുക. കഴിഞ്ഞ ദിവസം ശ്രീ ഗോകുലം മൂവീസ്- ഉണ്ണി മുകുന്ദൻ- മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്നു എന്ന വാർത്ത ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. കോ പ്രൊഡ്യൂസർസ്- വി.സി. പ്രവീൺ, ബൈജു ഗോപാലൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി. ഇതിഹാസങ്ങളിൽ വിശ്വസിച്ചു വളർന്ന താൻ എന്നും സൂപ്പർ ഹീറോയുടെ ആരാധകനായിരുന്നു എന്ന് ഉണ്ണി മുകുന്ദൻ ഈ ആവേശകരമായ വാർത്ത പങ്കുവച്ച് കുറിച്ചു. ഉണ്ണി മുകുന്ദൻ എന്ന കുട്ടി എന്നും സ്വപ്നം കണ്ടിരുന്നു എന്നും തന്റെ ഏറ്റവും പ്രിയങ്കരമായ…
Read Moreപത്താം ക്ലാസുകാരനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതിക്ക് ജീവപര്യന്തം തടവും 10 ലക്ഷം രൂപ പിഴയും
തിരുവനന്തപുരം: കാട്ടാക്കടയില്‍ പത്താക്ലാസുകാരന്‍ ആദിശേഖറിനെ (15) കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതി പൂവച്ചല്‍ സ്വദേശി പ്രിയരഞ്ജന് ജീവപര്യന്തം തടവും 10 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. പിഴത്തുക കുട്ടിയുടെ മാതാപിതാക്കൾക്ക് നൽകാനും തിരുവനന്തപുരം ആറാം അഡീഷണല്‍ കോടതി നിർദേശിച്ചു. പ്രതി കുറ്റക്കാരനാണെന്ന് രാവിലെ കോടതി കണ്ടെത്തിയിരുന്നു. 2023 ഓഗസ്റ്റ് 30ന് വീടിനു സമീപമുള്ള ക്ഷേത്ര മൈതാനത്ത് കളിച്ച ശേഷം മടങ്ങുകയായിരുന്ന ആദിശേഖറിനെ വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ പ്രിയരഞ്ജന് കാറിടിപ്പിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. അപകടമെന്ന നിലയില്‍ മനഃപൂര്‍വമല്ലാത്ത നരഹത്യക്കുറ്റം ചുമത്തിയാണ് ആദ്യം പോലീസ് കേസെടുത്തത്. എന്നാല്‍ സംഭവത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നത് കേസില്‍ നിര്‍ണായക തെളിവായി. പ്രിയരഞ്ജന് കാറിലിരിക്കുന്നതും ആദിശേഖര്‍ സൈക്കിളില്‍ കയറിയ ഉടന്‍ കാറോടിച്ചു കയറ്റി കൊലപ്പെടുത്തുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിക്ക് ആദിശേഖറിനോട് മുന്‍വൈരാഗ്യം ഉണ്ടായിരുന്നതായി തെളിഞ്ഞത്. പ്രതി ക്ഷേത്ര മതിലില്‍…
Read More