കോട്ടയം: കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ തൊഴിലാളി ദ്രോഹ നയങ്ങള്‍ക്കെതിരേ കേന്ദ്ര ട്രേഡ് യൂണിയനുകളും സ്വതന്ത്ര ഫെഡറേഷനുകളും സര്‍വീസ് സംഘടനകളും സംയുക്തമായി 20ന് നടത്തുന്ന ദേശീയ പണിമുടക്കിന്റെ ഭാഗമായി പണിമുടക്ക് നോട്ടീസ് ജില്ലാ താലൂക്ക് കേന്ദ്രങ്ങളില്‍ കളക്ടര്‍ക്കും തഹസില്‍ദാര്‍മാര്‍ക്കും നല്കി. ഇതു സംബന്ധിച്ച ചേര്‍ന്ന യോഗം എന്‍ജിഒ യൂണിയന് സംസ്ഥാന സെക്രട്ടറി സീമ എസ്. നായര്‍ ഉദ്ഘാടനം ചെയ്തു. കെഎസ്ടിഎ ജില്ലാ സെക്രട്ടറി ബിനു ഏബ്രഹാം അധ്യക്ഷത വഹിച്ചു.
Read MoreDay: May 6, 2025
രാഷ്ട്രപതിയുടെ ശബരിമല സന്ദര്‍ശനം; കോട്ടയം ജില്ലയിൽ ഒരുക്കങ്ങള്‍ തകൃതി
കോട്ടയം: രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ ശബരിമല സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കോട്ടയം ജില്ലയിലും ഒരുക്കങ്ങള്‍ തകൃതി. 18ന് എത്തി 19ന് മടങ്ങുന്ന രീതിയിലാണു സന്ദര്‍ശനം. സംസ്ഥാന പോലീസിന്റെ നിര്‍ദേശപ്രകാരം ജില്ലയില്‍ സ്പെഷല്‍ ബ്രാഞ്ച് മുന്നൊരുക്കള്‍ ആരംഭിച്ചു. 18ന് കൊച്ചിയിലെത്തുന്ന രാഷ്ട്രപതി കുമരകത്തായിരിക്കും താമസിക്കുന്നത്. കൊച്ചിയില്‍നിന്ന് റോഡ് മാര്‍ഗം അല്ലെങ്കിൽ ഹെലികോപ്റ്ററിൽ കുമരകത്ത് എത്താവുന്ന രീതികള്‍ പോലീസ് പരിശോധിക്കുന്നു. കുമരകത്തു താമസിച്ചശേഷം ശബരിമലയിലേക്കുള്ള യാത്രാമധ്യേ പാലായിലെ പ്രമുഖ കോളജിന്റെ ജൂബിലി ആഘോഷ പരിപാടികളില്‍ പങ്കെടുക്കുന്നതായും വിവരമുണ്ടെങ്കിലും ഇക്കാര്യത്തില്‍ രാഷ്ട്രപതിഭവന്റെ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്നാണ് കോളജ് അധികൃതര്‍ പറയുന്നത്. കുമരകത്തുനിന്ന് പാലായിലേക്കും ശബരിമലയിലേക്കും റോഡ് മാര്‍ഗമായിരിക്കും രാഷ്ട്രപതി പോകുന്നത്. എരുമേലി, പമ്പ വഴിയാണ് പോലീസ് പ്രധാനമായും പരിശോധിക്കുന്നത്. ഇതു കൂടാതെ ഇക്കാര്യത്തിലുള്ള പല സാധ്യതകളും പോലീസ് അന്വേഷിക്കുകയാണ്. കാഞ്ഞിരപ്പള്ളിയിലോ പീരുമേട്ടിലോ ഹെലികോപ്റ്ററില്‍ എത്തിയതിനു ശേഷം റോഡ് മാര്‍ഗം എരുമേലിക്കു പോകുന്നതിനുള്ള സാധ്യതകളും…
Read Moreമേലാൽ ഇത് ആവർത്തിക്കരുത്: സമൂഹമാധ്യമത്തിലൂടെ അശ്ലീല പരാമർശം; ആറാട്ടണ്ണൻ എന്ന സന്തോഷ് വർക്കിക്ക് ജാമ്യം
കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ ചലച്ചിത്ര മേഖലയിലെ നടിമാർക്കെതിരേ അശ്ലീല പരാമർശം നടത്തിയ കേസിൽ ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന യൂട്യൂബർ സന്തോഷ് വർക്കിക്ക് ജാമ്യം. കേരള ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കുമെന്നും എന്നാല്‍ കസ്റ്റഡിയിലെടുത്തുള്ള ചോദ്യം ചെയ്യല്‍ അനിവാര്യമല്ലന്നും വ്യക്തമാക്കിക്കൊണ്ടാണ് ജസ്റ്റിസ് ബി. എൻ. ഹേമലത ജാമ്യം അനുവദിച്ചത്. മേലിൽ ഇത്തരത്തിലുള്ള തെറ്റുകൾ ആവർത്തിക്കരുതെന്നും സ്ത്രീത്വത്തെ അപമാനിച്ച് സോഷ്യൽ മീഡിയയിലൂടെ പ്രസ്താവന നടത്തരുതെന്നും കോടതി താക്കീത് നൽകി. കഴിഞ്ഞ 11 ദിവസമായി ഇയാൾ ജുഡീഷ്യൽ കസ്റ്റഡിയിൽ ആയിരുന്നു. എറണാകുളം നോര്‍ത്ത് പോലീസാണ് സന്തോഷ് വര്‍ക്കിയെ അറസ്റ്റ് ചെയ്തിരുന്നത്. ഫേസ്ബുക്ക് പേജിലൂടെ സിനിമ നടിമാർക്കെതിരേ അശ്ലീല പരാമർശം നടത്തിയതിനാണ് സന്തോഷ് വർക്കിക്കെതിരേ കേസ് എടുത്തിരുന്നത്.
Read Moreഅബ്ദുള്‍ റഹീമിന്റെ മോചനം നീളുന്നു; കേസ് 26ലേക്ക് മാറ്റി
കോഴിക്കോട്: സൗദി ജയിലില്‍ 19 വര്‍ഷമായി കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുള്‍ റഹീമിന്റെ മോചനം സംബന്ധിച്ച കേസ് റിയാദ് ക്രിമിനല്‍ കോടതി വീണ്ടും മാറ്റിവച്ചു. ഒറിജിനല്‍ കേസ് ഡയറിയുടെ വീണ്ടുമുള്ള പരിശോധനയ്ക്കു കൂടുതല്‍ സമയം ആവശ്യപ്പെട്ടാണ് കോടതി അബ്ദുള്‍ റഹീം മോചന കേസ് പന്ത്രണ്ടാം തവണയും മാറ്റിവച്ചത്. സൗദി ബാലന് കൊല്ലപ്പെട്ട കേസില്‍ 19 വര്‍ഷമായി റിയാദിലെ ജയിലില്‍ കഴിയുന്ന കോടമ്പുഴ മച്ചിലകത്ത് അബ്ദുള്‍ റഹീമിന്റെ മോചനകാര്യത്തിലുള്ള തീരുമാനം ഇനിയും നീളും. ഇന്നലെ രാവിലെ 10ന് സിറ്റിംഗ് ആരംഭിച്ച് ഒരു മണിക്കൂറിനുശേഷം കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കുകയാണെന്ന് കോടതി അറിയിക്കുകയായിരുന്നു. ജയിലില്‍നിന്ന് റഹീമും പ്രതിഭാഗം അഭിഭാഷകരും റഹീമിന്റെ കുടുംബത്തിന്റെ ഔദ്യോഗിക പ്രതിനിധി സിദ്ദിഖ് തുവൂരും ഓണ്‍ലൈന്‍ കോടതിയില്‍ പങ്കെടുത്തു. മേയ് 26ന് രാവിലെ ഒമ്പതിന് കേസ് വീണ്ടും പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. ദയാധനം സ്വീകരിച്ച് വാദിഭാഗം മാപ്പ്…
Read Moreചാത്തന്നൂരിൽ തെരുവുനായ ആക്രമണം; എട്ടുപേർക്കു കടിയേറ്റു; സരസ്വതിയമ്മയുടെ മുഖത്തും വലതുകണ്ണിലും പരിക്ക്
ചാത്തന്നൂർ: പൂയപ്പള്ളി നെല്ലി പറമ്പിൽ രണ്ട് വയോധികർക്കും ചാത്തനൂരിൽ ആറു പേർക്കും തെരുവുനായയുടെ കടിയേറ്റു. പൂയപ്പള്ളി മൈലോട് നെല്ലിപ്പറമ്പിൽ ഇന്നലെ രാവിലെ ആറോടെയായിരുന്നു സംഭവം. നെല്ലിപ്പറമ്പ് സരസ്വതിവിലാസത്തിൽ സരസ്വതിയമ്മ, വലിയവിള വീട്ടിൽ രാജേന്ദ്രൻ ഉണ്ണിത്താൻ എന്നിവർക്കാണ് തെുരുവുനായയുടെ കടിയേറ്റത്. വീടിന്റെ മുറ്റത്തു നിന്ന സരസ്വതിയമ്മയുടെ മുഖത്തും വലതുകണ്ണിലും കൈയിലും കാലിലുമാണ് നായ കടിച്ചത്. അവിടെ നിന്നും ഓടിയ നായസമീപത്തെ റോഡിൽക്കൂടി നടന്നു പോവുകയിരുന്ന രാജേന്ദ്രൻ ഉണ്ണിത്താനെ ആക്രമിക്കുകയായിരുന്നു. ഉണ്ണിത്താന്റെ മുഖത്തും തുട ഭാഗത്തും നിരവധിതവണ നായ കടിച്ചു. ഇവരുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് നായയെ ഓടിച്ചുവിട്ട് ഇവര രക്ഷപ്പെടുത്തിയത്. അക്രമകാരിയായ നായക്ക് പിന്നാലെ മറ്റ് അഞ്ചോളം തെരുവ് നായ്ക്കളും ഉണ്ടായിരുന്നു. സാരമായി പരിക്കേറ്റ സരസ്വതിയമ്മയെ പാരിപ്പള്ളി മെഡിക്കൽ കോളജിലും രാജേന്ദ്രൻ ഉണ്ണിത്താനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇരുവർക്കും പ്രാഥമിക ശുശ്രൂഷ നൽകി വിട്ടയച്ചു. ചാത്തന്നൂരിൽ…
Read Moreവീട്ടുടമസ്ഥയുമായി തർക്കം; ഓട്ടോ ഡ്രൈവർ യമുനയിൽ ചാടി ജീവനൊടുക്കി
ന്യൂഡൽഹി: വീട്ടുടമസ്ഥയുമായുള്ള തർക്കത്തെത്തുടർന്ന് ഓട്ടോ ഡ്രൈവർ യമുനാ നദിയിലേക്കു ചാടി ജീവനൊടുക്കി. സോഹൻ സിംഗ് നാഗി(49) ആണ് മരിച്ചത്. ഗീത കോളനി ഫ്ലൈഓവറിനു സമീപം ഞായറാഴ്ച പുലർച്ചെ 5.35ന് സംഭവം. ഓട്ടോറിക്ഷയിൽ പോകുന്നതിനിടെ സോഹൻ വാടകയ്ക്കു താമസിച്ചിരുന്ന വീടിന്റെ ഉടമസ്ഥയായ താരാ ദേവി(55)യുമായി വാക്കുതർക്കമുണ്ടായി. ഫ്ലൈഓവറിന് സമീപമെത്തിയപ്പോൾ ഇയാൾ ഓട്ടോറിക്ഷ നിർത്തുകയും യമുനയിലേക്കു ചാടുകയുമായിരുന്നു. സംഭവത്തിനു പിന്നിലെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. അന്വേഷണം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു.
Read Moreഎറണാകുളം-വേളാങ്കണ്ണി എക്സ്പ്രസ് ആഴ്ചയിൽ മൂന്നു ദിവസമാക്കും; പ്രഖ്യാപനം ഉടൻ
കൊല്ലം: എറണാകുളം-വേളാങ്കണ്ണി-എറണാകുളം എക്സ്പ്രസ് ട്രെയിൻ (16361/16362) ആഴ്ചയിൽ മൂന്ന് ദിവസം സർവീസ് നടത്തുന്നത് റെയിൽവേയുടെ പരിഗണനയിൽ. ആദ്യം ഈ ട്രെയിൻ ആഴ്ചയിൽ ഒരു ദിവസമാണ് ഓടിയിരുന്നത്. അന്ന് ശനി എറണാകുളത്ത് നിന്ന് പുറപ്പെട്ട് ഞായർ വേളാങ്കണ്ണിയിൽ എത്തി അന്നുതന്നെ അവിടുന്ന് തിരിച്ച് തിങ്കൾ എറണാകുളത്ത് എത്തുന്നതായിരുന്നു സർവീസ്. ആറ് മാസങ്ങൾക്ക് മുമ്പാണ് ഈ ട്രെയിൻ ആഴ്ചയിൽ രണ്ട് ദിവസമാക്കിയത്. തിങ്കൾ, ശനി ദിവസങ്ങളിലാണ് ഇപ്പോൾ എറണാകുളത്ത് നിന്ന് വേളാങ്കണ്ണിക്ക് പോകുന്നത്. വേളാങ്കണ്ണിയിൽ നിന്ന് എറണാകുളത്തിനുള്ള ട്രെയിൻ ചൊവ്വ, ഞായർ ദിവസങ്ങളിലാണ് സർവീസ് നടത്തുന്നത്. എറണാകുളത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ കോട്ടയം, കൊല്ലം, പുനലൂർ, ചെങ്കോട്ട വഴിയാണ് വേളാങ്കണ്ണിക്ക് പോകുന്നത്. ആഴ്ചയിൽ രണ്ട് ദിവസം മാത്രം സർവീസ് നടത്തുന്നതിനാൽ ട്രെയിനിൽ മധ്യകേരളത്തിൽ നിന്ന് വേളാങ്കണ്ണിക്ക് പോകുന്നവർക്ക് ആവശ്യത്തിന് സീറ്റുകൾ ലഭിക്കാത്ത അവസ്ഥയുണ്ട്. മാത്രമല്ല എറണാകുളം, കോട്ടയം, ആലപ്പുഴ, കൊല്ലം…
Read Moreകള്ളനോട്ട് പിടിച്ചെടുത്ത കേസ്; അന്വേഷണം അസമിലേക്കും; കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന്
തിരുവനന്തപുരം: കഴക്കൂട്ടത്ത് അസം സ്വദേശിയിൽ നിന്നു കള്ളനോട്ട് പിടിച്ചെടുത്ത കേസിൽ അന്വേഷണം അസമിലേക്കും വ്യാപിപ്പിക്കും.അസം സ്വദേശി പ്രേംകുമാർ ബിശ്വാസിൽ നിന്നാണ് കഴക്കൂട്ടം പോലീസ് 500 രൂപയുടെ കള്ളനോട്ട് പോലീസ് പിടിച്ചെടുത്തത്. വിശദമായ പരിശോധനയിൽ ഇയാളുടെ താമസ സ്ഥലത്ത് നിന്ന് 58 കള്ളനോട്ടുകൾ കൂടി പോലീസ് പിടിച്ചെടുത്തിരുന്നു. അസമിൽനിന്നു കൊണ്ട് വന്ന നോട്ടുകളാണിതെന്നും കഴക്കൂട്ടത്തെ വിവിധ കടകളിൽ സാധനങ്ങൾ വാങ്ങിയിട്ട് കള്ളനോട്ടുകൾ കൊടുത്തുവെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. പ്രതിയെ വിശദമായി ചോദ്യം ചെയ്യാനും തെളിവെടുപ്പിനുമായി പോലീസ് കസ്റ്റഡിയിൽ വാങ്ങും. കേസിന്റെ ഗൗരവം കണക്കിലെടുത്ത് തുടർ അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാനായി പോലീസ് നടപടി സ്വീകരിച്ചു. ഇന്നലെ വൈകുന്നേരത്തോടെയാണ് പ്രതിയെ കഴക്കൂട്ടം സിഐ പ്രവീണ്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Read Moreഎയർ കേരളയ്ക്ക് അയാട്ട കോഡ് ; ആദ്യ സർവീസ് ജൂൺ അവസാനവാരം
കൊല്ലം: യുഎഇ ആസ്ഥാനമായ നിക്ഷേപകരുടെ പിന്തുണയോടെയുള്ള വിമാന സർവീസായ എയർ കേരളയ്ക്ക് ഇന്റർ നാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷന്റെ (ഐഎടിഎ) കോഡ് ലഭിച്ചു.കെഡി എന്ന രണ്ടക്ഷര കോഡാണ് ലഭിച്ചതെന്ന് കമ്പനിയുടെ വക്താക്കൾ വ്യക്തമായി. ജൂൺ അവസാനത്തോടെ പറന്നുയരാൻ ലക്ഷ്യമിടുന്ന എയർ കേരളയെ സംബന്ധിച്ചിടത്തോളം ഇത് സുപ്രധാന ചുവടുവയ്പ്പാണ്. എയർ കേരളയ്ക്ക് ഇനി അതിന്റെ എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് (എഒസി) കൂടി ലഭിക്കേണ്ടതുണ്ട്. അത് കൂടി നേടിക്കഴിഞ്ഞാൽ കെഡി എന്ന കോഡ് അന്തിമമാക്കും. കെഡി എന്ന രണ്ടക്ഷരത്തിന് പ്രത്യേക അർഥമുണ്ട് എന്നാണ് കമ്പനി സ്ഥാപകൻ മലയാളി കൂടിയായ അഫി മുഹമ്മദ് നൽകുന്ന വിശദീകരണം. കേരളം സ്വപ്നം കാണുന്നത് (കേരള ഡ്രീംസ് ) എന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്. കേരളത്തിൽ നിന്ന് ദുബായിലേക്ക് അല്ലെങ്കിൽ കേരളത്തിൽ ദോഹയിയിലേക്ക് എന്നും അർത്ഥമാക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.എയർ കേരള ഇതിനകം 69 ജീവനക്കാരെ നിയമിച്ചിട്ടുണ്ട്.…
Read Moreഎഡിജിപി എം.ആർ. അജിത് കുമാറിനെതിരേയുള്ള അനധികൃത സ്വത്ത് സന്പാദനക്കേസ്; കോടതി വീണ്ടും പരിഗണിക്കും
തിരുവനന്തപുരം: അനധികൃത സ്വത്ത് സന്പാദനക്കേസിൽ എഡിജിപി എം.ആർ. അജിത് കുമാറിനെതിരേ വിജിലൻസ് കേസെടുക്കണമെന്ന പരാതി കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ക്രമസമാധാന ചുമതലയിലിരിക്കെ കുറവൻകോണത്തെ ഫ്ളാറ്റ് വിൽപ്പനയുൾപ്പെടെയുള്ള ഇടപാടുകളിൽ കേസെടുത്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് നെയ്യാറ്റിൻകര സ്വദേശി അഡ്വ. പി. നാഗരാജുവാണ് കോടതിയിൽ പരാതി നൽകിയത്. സർക്കാർ ഉദ്യോഗസ്ഥർ വസ്തുവകകൾ വാങ്ങുന്പോൾ ഗവണ്മെന്റിൽ നിന്നു മുൻകൂർ അനുമതി വാങ്ങണമെന്ന ചട്ടം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അജിത്ത് കുമാർ വീഴ്ച വരുത്തിയെന്നാണ് ഹർജിക്കാരന്റെ പരാതി. കുറഞ്ഞ വിലയ്ക്ക് വാങ്ങിയ ഫ്ളാറ്റ് കൂടിയ വിലയ്ക്ക് മറിച്ച് വിറ്റുവെന്നും ചട്ടലംഘനമാണെന്നുമാണ് ഹർജിക്കാരൻ ആരോപിച്ചത്. ഇതേക്കുറിച്ച് വിജിലൻസിനെ കൊണ്ട് കേസെടുപ്പിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടായിരുന്നു ഹർജി നൽകിയത്. ജനുവരിയിൽ ഹർജി കോടതി പരിഗണിക്കുകയും വിജിലൻസിന്റെ ഭാഗം കേട്ടിരുന്നു. രണ്ട് മാസത്തെ സാവകാശം വേണമെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നുമായിരുന്നു വിജിലൻസ് ലീഗൽ അഡ്വൈസർ തിരുവനന്തപുരം സ്പെഷൽ വിജിലൻസ് കോടതിയെ ധരിപ്പിച്ചത്.
Read More