കോട്ടയം: കേന്ദ്ര സര്ക്കാരിന്റെ ജനവിരുദ്ധ തൊഴിലാളി ദ്രോഹ നയങ്ങള്ക്കെതിരേ കേന്ദ്ര ട്രേഡ് യൂണിയനുകളും സ്വതന്ത്ര ഫെഡറേഷനുകളും സര്വീസ് സംഘടനകളും സംയുക്തമായി 20ന് നടത്തുന്ന ദേശീയ പണിമുടക്കിന്റെ ഭാഗമായി പണിമുടക്ക് നോട്ടീസ് ജില്ലാ താലൂക്ക് കേന്ദ്രങ്ങളില് കളക്ടര്ക്കും തഹസില്ദാര്മാര്ക്കും നല്കി.
ഇതു സംബന്ധിച്ച ചേര്ന്ന യോഗം എന്ജിഒ യൂണിയന് സംസ്ഥാന സെക്രട്ടറി സീമ എസ്. നായര് ഉദ്ഘാടനം ചെയ്തു. കെഎസ്ടിഎ ജില്ലാ സെക്രട്ടറി ബിനു ഏബ്രഹാം അധ്യക്ഷത വഹിച്ചു.